2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച
ശ്രീ , ഒപ്പം ഞങ്ങളുണ്ട്.......
ലോക കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ , ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. മലയാളി തരാം ശ്രീശാന്തിനു തിളങ്ങാന്‍ കഴിഞ്ഞില്ല എന്നുള്ളത് ശരി തന്നെ, പക്ഷെ ഒരു മത്സരത്തിന്റെ മാത്രം കാര്യം പറഞ്ഞു ശ്രീയെ ക്രൂശിക്കുവാന്‍ തക്ക യോഗ്യത ഇന്ത്യന്‍ ടീമില്‍ ആര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. കാരണം മികച്ച എത്രയോ ബാറ്റ്സ് മാന്‍ മാര്‍ പൂജ്യത്തിനു പുറത്താകുന്നു, മികച്ച എത്രയോ ബവുല്ലര്‍ മാര്‍ വിക്കെറ്റ് കിട്ടാതെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരം കഴിഞ്ഞ ഉടന്‍ സെവാഗ് പറഞ്ഞത്, ശ്രീശാന്ത് ഒഴികെ ഇന്ത്യന്‍ ടീമില്‍ ഉള്ളവര്‍ക്ക് ഈ വിജയം സന്തോഷം നല്‍കുന്നു എന്നാണു, അതിനു അര്‍ഥം ഇന്ത്യ തോല്‍ക്കണം എന്നാണോ ശ്രീ ആഗ്രഹിച്ചത്, അങ്ങനെ ആണെങ്കില്‍ സെവാഗ് പൂജ്യത്തിനു പുറത്തായ എത്രയോ മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിരിക്കുന്നു, അന്നെല്ലാം ടീമിന്റെ വിജയം നല്‍കുന്ന സന്തോഷത്തില്‍ സെവാഗിനു സന്തോഷം തോന്നിയിരുന്നില്ലേ. എന്തായാലും ജവഗല്‍ ശ്രീ നാഥിന്റെ അഭിപ്രായം വായിച്ചപ്പോള്‍ സന്തോഷം തോന്നി. കാരണം ശ്രീയെ ആരും ക്രൂശിക്കരുതെ എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം ലോക കപ്പു ടീമില്‍ തന്നെ ശ്രീ ഉണ്ടായിരുന്നില്ല, പിന്നെ ടീമില്‍ ഇടം കിട്ടി, ആദ്യ മത്സരത്തില്‍ ആദ്യ ഇലവനില്‍ ശ്രീയെ ഉള്‍പ്പെടുത്തിയില്ല , അവസാന നിമിഷം അവസ്സരം നല്‍കി. മാനസ്സികമായി തയ്യാറെടുപ്പ് നല്‍കാനുള്ള സമയം പോലും നല്കാന്‍ ധോണി തയ്യാറായില്ല. സ്വന്തം താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ധോണി മലയാളിയ ശ്രീയെ മാനസ്സികമായി തളര്തുകയും ചെയ്യുന്നു, മാത്രമല്ല സഹ കളിക്കാരെ കൊണ്ട് പോലും ശ്രീയെ കുറ്റപ്പെടുത്തുന്നു. അങ്ങനെ അല്ലെങ്കില്‍ സെവാഗിനെ പോലെ ഉള്ളവര്‍ പറയുമ്പോഴും, ഹര്ഭാജെന്‍, യുവരാജ് തുടങ്ങിയവര്‍ പ്രോകൊപിതര്‍ ആവുമ്പോഴും ധോണി മിണ്ടാതെ ഇരിക്കുന്നത് എന്ത് കൊണ്ട്. ഇതിനെതിരെ മലയാളികള്‍ ഒന്നടങ്കം പ്രതികരിക്കണം, ശ്രീയെ പിന്തുണയ്ക്കണം. തമിള്‍ നാട്ടില്‍ നിന്നുള്ള ഒരു കളിക്കാരനെ ഇങ്ങനെ അവഗണിക്കാനും, ആക്ഷേപം ചൊറിയാനും അന്നാട്ടുകാര്‍ അനുവദിക്കില്ല. അവര്‍ക്ക് സ്വന്തം കളിക്കാരോട് അത്ര സ്നേഹമാണ്. എന്നാല്‍ മലയാളി സ്വന്തം കളിക്കാരന്‍, അതും ലോക കപ്പില്‍ ആദ്യമായി കളിയ്ക്കാന്‍ തക്ക വണ്ണം പ്രതിഭ ഉള്ള കളിക്കാരന്‍ എന്നാല്‍ കൂടി ഒറ്റ തിരിഞ്ഞു കുറ്റപ്പെടുതനെ ശ്രമിക്കൂ. വളരെ കഷ്ട്ടമാണ്. നമ്മുടെ സ്വന്തം കളിക്കാരനായ ശ്രീക്ക് പിന്തുണയും, പ്രോത്സാഹനവും നല്കാന്‍ നമ്മള്‍ തയ്യാറാവണം. ഇനിയുള്ള കളികളില്‍ ശ്രീ ഉണ്ടാവണം. എങ്ങനെയും ശ്രീയെ ഒഴിവാക്കാന്‍ കാത്തിരിക്കുന്ന ധോനിക്കും കൂട്ടുകാര്‍ക്കും ആദ്യ മത്സരത്തിലെ ശ്രീയുടെ പ്രകടനം സന്തോഷം നല്‍കിയിരിക്കണം അതാകും സെവാഗിന്റെയും മറ്റും വാക്കുകളില്‍ നിന്ന് പുറത്തു വരുന്നത്. ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ സെവാഗിനു എല്ലാ മത്സരങ്ങളിലും ഇങ്ങനെ റണ്‍സ് നേടാം എന്ന് ഉറപ്പുണ്ടോ. ഒരു കാര്യം ധോണി മനസ്സിലാക്കുന്നത് നന്ന്, ശ്രീ ഒറ്റക്കല്ല, ശ്രീക്ക് പിന്നില്‍ ഈ കേരളം മുഴുവനും ഒറ്റക്കെട്ടായി ഉണ്ട് , ശ്രീയെ ഒറ്റപ്പെടുത്താനും ഒഴിവാക്കാനും നോക്കിയാല്‍ അതിനു വലിയ വില നല്‍കേണ്ടി വരും. ജാര്ഖണ്ടില്‍ ഉള്ളവര്‍ ധോനിയെ സ്നേഹിക്കുന്നത് പോലെ തന്നെയാണ് കേരളീയര്‍ ശ്രീയെ യും സ്നേഹിക്കുന്നത് എന്ന് മനസിലാക്കുക........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...