2012, മേയ് 20, ഞായറാഴ്‌ച

പ്രിയപ്പെട്ട അഞ്ജലിമേനോനു ..............

പ്രിയപ്പെട്ട അഞ്ജലിമേനോന്‍, മഞ്ചാടിക്കുരു പോലെ ഗ്രിഹാതുരമായ ഒരു ചിത്രം സമ്മാനിച്ചതിന് ആദ്യം തന്നെ നന്ദി പറയുന്നു, ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും. ഇന്നലെ തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ ആണ് ചിത്രം കണ്ടത്. എത്ര പേര്‍ ചിത്രം കാണാന്‍ എന്ന് ആശങ്ക ഉണ്ടായിരുന്നു . എന്നാല്‍ എന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് എല്ലാ വിഭാഗത്തിലും പെട്ട നിരവധി പേര്‍ ചിത്രം കാണാന്‍ എത്തി. എടുത്തു പറയേണ്ട കാര്യം കൂടത്തില്‍ യുവാക്കള്‍ ആയിരുന്നു കൂടുതല്‍. പുത്തന്‍ തലമുറ എന്നാ ലേബലില്‍ തളചിടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങള്‍ കാണാന്‍ പുതു തലമുറ തയ്യാറാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ബാല്യത്തിന്റെ നിഷ്കളങ്കതയും, ബന്ദങ്ങളുടെ വിള്ളലുകളും, ഇഴയടുപ്പങ്ങളും എത്ര മനോഹരമായാണ് ചിത്രത്തില്‍ വരച്ചു കാട്ടുന്നത് എന്നത് വാക്കുകളില്‍ പറയാന്‍ തന്നെ ബുദ്ധിമുട്ടാണ്. അത്രമേല്‍ ചാരുതയോടെയും, ഹ്രിദ്യവും ആയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഈ ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികള്‍ക്കും അഭിമാനിക്കാം. ഇത്തരം ഒരു ചിത്രത്തിന്റെ ഭാഗം ആക്കാന്‍ കഴിയുക തന്നെ ഭാഗ്യമാണ്. ചിത്രത്തിലെ ഓരോ മേഘലയിലും പ്രവര്‍ത്തിച്ചവര്‍ അവരുടെ പരമാവധി നല്‍കുവാന്‍ ശ്രമിച്ചിട്ടുണ്ട് , അതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. ബാല താരങ്ങള്‍ ഉള്‍പ്പെടെ തിലകന്‍ , മുരളി, പ്രിത്വിരാജ് , റഹ്മാന്‍, ഉര്‍വശി, സിന്ധു മേനോന്‍ , ബിന്ദു പണിക്കര്‍ , കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാര്‍....... ആരുടേയും പേര് ഒഴിവ്വാക്കാന്‍ കഴിയാത്ത വിധം അസാധ്യ പ്രകടനമാണ് ചിത്രത്തില്‍ ഉടനീളം. ഈ ചിത്രം എല്ലാ പ്രേക്ഷകരിലും എത്തേണ്ടത് അത്യാവശ്യമാണ് കാരണം ഇത് പോലുള്ള നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കൂടിയേ തീരു. ബഹുമാനപ്പെട്ട സിനിമ മന്ത്രി ശ്രീ ഗണേഷ് കുമാര്‍ സാറിനോട് പറയാനുള്ളത് നന്മ നിറഞ്ഞ ഈ ചിത്രത്തിന് നികുതി ഇളവു നല്‍കണം എന്നാണ്. അങ്ങയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്ന വലിയ കാര്യമായിരിക്കും അത്. നല്ല ചിത്രങ്ങളുടെ നിര്‍മ്മാണത്തിന് അത് പ്രോത്സാഹനമാകും. കൂടാതെ രാഷ്ട്രീയ തിരക്കുകള്‍ ഉണ്ടെങ്കിലും, ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയും, പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും, കല ,സാംസ്കാരിക , സാഹിത്യ രംഗം ഉള്‍പ്പെടെ എല്ലാ മേഘലയിലും പെട്ട ആളുകള്‍ ചിത്രം കണ്ടു വിലയിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നല്ല ചിത്രങ്ങള്‍ വേണം എന്ന് ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനും ഈ ചിത്രം കാണാതിരിക്കരുത്. കാരണം അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന നന്മയാണ് ഈ ചിത്രം. ഈ ചിത്രത്തിനെ അവസാനം പ്രിത്വിരാജ് പറയുന്ന ഒരു വാചകം ഉണ്ട്, നല്ല നിറമുള്ള , കാണാന്‍ ചന്തമുള്ള മഞ്ചാടിക്കുരുക്കള്‍ എല്ലാവരും ശ്രദ്ധിക്കും എന്നാല്‍ അതിനിടയില്‍ ചെറു പുരണ്ടു അധികം ചന്തമില്ലാത്ത ചില മഞ്ചാടി മണികളും കാണും ഒരു പക്ഷെ ആ മഞ്ചാടി കുരുക്കളാണ് പിന്നീട് ആയിരം മഞ്ചാടി മണികള്‍ പൊഴിക്കുന്ന മരങ്ങളായി വളരുന്നത്‌...... അതുപോലെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ചിത്രങ്ങള്‍ക്കിടയില്‍ നിശബ്ദമായി എത്തുന്ന മഞ്ചാടിക്കുരു പോലുള്ള ചിത്രങ്ങള്‍ ആവും മലയാള സിനിമയുടെ യശസ്സ് ലോകം എങ്ങും എത്തിക്കുന്നത്........ പ്രിയപ്പെട്ട അഞ്ജലി മേനോന്‍ ഒരിക്കല്‍ക്കൂടി നന്ദിയും അഭിനന്ദനങ്ങളും...... താങ്കളെ നേരില്‍ കണ്ടു അഭിനന്ദിക്കണം എന്നുണ്ട്, സാധിക്കാത്ത പക്ഷം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഇടറി വീണ ഈ അക്ഷരങ്ങള്‍ താങ്കള്‍ സ്വീകരിക്കുമല്ലോ..........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️