2011, ഏപ്രിൽ 30, ശനിയാഴ്‌ച
സിറ്റി ഓഫ് ഗോഡ് - യാഥാര്‍ത്ഥ്യങ്ങളുടെ ഇരുണ്ട മുഖങ്ങള്‍ ........
ശ്രീ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് ആഖ്യാനത്തിലെ പുതുമ കൊണ്ട് ശ്രദ്ധ നേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ചിത്രം വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്ന് കൊണ്ട് കഥ പറയുമ്പോള്‍ അത് ഇത് വരെ കണ്ടു ശീലിച്ച പാതകളില്‍ നിന്നും ഏറെ പുതുമ നല്‍കുന്നു. നഗര ജീവിതത്തിന്റെ വെള്ളി വെളിച്ചങ്ങള്‍ക്ക് അപ്പുറത്ത് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഇരുണ്ട മുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുകയാണ് ചിത്രം ചെയ്യുന്നത്. അത്തരം ഇരുണ്ട ഇട നാഴികളിലൂടെ ക്യാമറ ചലിക്കുമ്പോള്‍ തിരക്കഥാകൃത്തും , സംവിധായകനും, അഭിനേതാക്കളും ചേര്‍ന്ന് ചിത്രത്തെ ശരാശരിയിലും ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളെ അതി വിദഗ്ധമായി സന്നിവേശിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് നവ്യനുഭവം ആയി മാറുന്നു. ശക്തമായ തിരക്കഥ ചിത്രത്തിന്റെ നട്ടെല്ലാണ്, ശ്രീ ബാബു ജനാര്ധന്റെ തൂലികയില്‍ വിരിഞ്ഞ ചിത്രത്തിന്റെ കഥ ഒരു എഴുത്തുകാരന്റെ വൈഭവം വിളിച്ചോതുന്നു. സംവിധായകന്‍ ലിജോക്ക് അഭിമാനിക്കാം. ഇത്തരം ഒരു പരീക്ഷണത്തിന് ധൈര്യം കാണിചതിനും , അതില്‍ ഒരു പരിധി വരെ വിജയം നേടാന്‍ സാധിച്ചതിനും. പ്രിത്വിരാജ്, ഇന്ദ്രജിത്ത് , പാര്‍വതി, റീമ, ശ്വേത, രോഹിണി, തുടങ്ങി എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അഭിനേതാക്കളെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ വേഷപ്പകര്ച്ചയിലും , കഥാപാത്രത്തിന്റെ ഉള്‍ക്കരുത് പ്രകടമാക്കുന്നതിലും ഇന്ദ്രജിത്ത് മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ്. ഇന്ദ്രജിത്തിന്റെ അഭിനയ മികവിനെ ഒരു പരിധി വരെ ചൂഷണം ചെയ്യാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഒട്ടേറെ നല്ല കഥാപാത്രങ്ങളും , പുരസ്കാരങ്ങളും ഇന്ദ്രജിത്തിനെ കാത്തിരിക്കുന്നുണ്ട്. ശക്തവും, പിഴവ് അറ്റതുമായ തിരക്കഥയും, മികവുറ്റ സംവിധാനവുമാണ് ചിത്രത്തിന് കറുത്ത് പകരുന്നത്. മഹത്തായ സൃഷ്ട്ടി എന്നാ തലത്തില്‍ അല്ലെങ്ങ്കിലും സൃഷ്ട്ടിപരമായ മഹത്വം എന്നാ നിലയില്‍ ചിത്രം വേറിട്ട് നില്‍ക്കുന്നു. ചിത്രം ശുഭ പര്യവസ്സനി ആയതു കൊണ്ടോ , അതോ തങ്ങള്‍ പ്രതീക്ഷിച്ചത് ലഭിച്ചത് കൊണ്ടോ എന്നറിയില്ല എന്തായാലും ചിത്രം അവസ്സാനിക്കുന്നത് പ്രേക്ഷകരുടെ കൈയ്യടികളോടെയാണ്................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...