2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

തെറ്റും ശരിയും.......

തെറ്റ് ചൂണ്ടി കാണിച്ചത്‌ തങ്ങളുടെ എതിരാളികൾ ആയിപോയി എന്നത് കൊണ്ട് മാത്രം ആ തെറ്റിനെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് തികച്ചും ദൌര്ഭാഗ്യകരമാണ്. മറിച്ചു സ്വന്തം ആദർശങ്ങളിലും നിലപാടുകളിലും ഉറച്ചു നിന്ന് കൊണ്ട് തന്നെ തെറ്റിനെ തെറ്റായി കാണുവാനുള്ള ആര്ജ്ജവമാണ് നമ്മുടെ യുവ നേതൃത്വം പ്രകടമാക്കേണ്ടത്........

2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ലിവിംഗ് ടുഗതര്‍ ...................

സദാചാര ലംഘനത്തിന് പിടിക്കപ്പെട്ട യുവതിയോടും , യുവാവിനോടും എസ്സ് ഐ , നിങ്ങള്‍ വിവാഹിതരാണോ? . അത് കേട്ട യുവതി , അല്ല സാറേ ഞങ്ങള്‍ ലിവിംഗ് ടുഗതരിലാണ് . അപ്പോള്‍ എസ്സ് ഐ , പിന്നെ കഴിഞ്ഞ ആഴ്ച നിങ്ങളെ മറ്റൊരാളുടെ കൂടെയല്ലേ പിടിക്കപ്പെട്ടത്. അപ്പോള്‍ യുവതി അത് ശരിയാ സാറെ ഒരാഴ്ച അങ്ങേരുടെ കൂടെ കഴിഞ്ഞപ്പഴാ മനസ്സിലായത് അങ്ങേരത്ര പോര എന്ന്, അത് കൊണ്ട് ഞാന്‍ ഇങ്ങേരുടെ കൂടെ കൂടി , ഇനിയിപ്പോ ഇങ്ങേരും പോരെന്നു കണ്ടാല്‍ വേറെ ആളെ കണ്ടു പിടിക്കണം, അതല്ലേ സാറേ ഈ ലിവിംഗ് ടുഗതര്‍ കൊണ്ടുള്ള ഗുണം, നമ്മുടെ കാര്യവും നടക്കും, സാറമ്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യാം. ഇത് കേട്ട എസ്സ് ഐ ഈ ഏര്‍പ്പാടാണോ ലിവിംഗ് ടുഗതര്‍ , ഇതിനു പച്ച മലയാളത്തില്‍ മറ്റെന്തോ അല്ലെ പറയുന്നത്.......................... 

2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

സദാചാരത്തിന്റെ കാണാപ്പുറങ്ങൾ ........

സദാചാര സംരക്ഷണവും , പ്രതിക്ഷേധങ്ങളും ഒക്കെ ചേർന്ന് വളരെ കലുഷിതമായ ഒരു ചുറ്റുപാടിൽ കൂടിയാണ് നാം കടന്നു പോകുന്നത്. സദാചാര സംരക്ഷണത്തിന്റെ പേരിൽ കാട്ടി കൂട്ടുന്നതിനെക്കാളും അപഹാസ്സ്യമാണ് അതിനെതിരെയുള്ള പ്രേതിക്ഷേധങ്ങളിൽ കാണുന്നത്. പരസ്യമായി ചുംബിച്ചാലോ, കെട്ടിപ്പിടിച്ചാലോ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടും എന്ന് കരുതുന്നത് എത്ര ലജ്ജാകരമാണ്. ദീപാവലിക്ക് ഇറങ്ങിയ കത്തി എന്നാ ചിത്രത്തിൽ വിജയ്‌ ചോദിക്കുന്ന ചോദ്യം ഉണ്ട് " യാതൊരു ഉളുപ്പും ഇല്ലാതെ   സ്ട്രാബെറി കോണ്ടം പരസ്സ്യ്പ്പെടുതുകയും  വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമകാലിക ഇന്ത്യൻ കച്ചവട വ്യവസ്ഥ, എന്നാൽ അതെ ഇന്ത്യയിലെ എത്ര കുട്ടികൾ ആ പഴം രുചിച്ചു നോക്കിയിട്ടുണ്ട് " എന്ന് . എത്ര പ്രസക്തമായ ചോദ്യമാണ് അത്. ഇന്ന് സമൂഹം നേരിടുന്ന എത്രയോ അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ട് . എന്നാൽ അതൊന്നുമല്ല പരസ്യമായി ചുംബിക്കുവാനും, കെട്ടിപിടിക്കുവാനും ഉള്ള അവകാശം സ്ഥാപിചെടുക്കൽ ആണ് എല്ലാത്തിനും ഉപരിയായി ഉള്ള പ്രധാന പ്രശ്നം എന്ന് ഒരു യുവ സമൂഹം ചിന്തിക്കുന്നത് എത്ര പരിഹസ്സ്യ്മാണ്. ഇവിടെ ഓരോ നിമിഷവും എത്ര മാത്രം പീഡനങ്ങൾ നടക്കുന്നു, ഒരു നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനു വേണ്ടി ചെയ്യാവുന്ന എത്രയോ കാര്യങ്ങൾ ഇവിടെ ഉണ്ട്. എന്നാൽ അതൊന്നും കാണാതെ ഉപരിപ്ലവമായ ചുംബിക്കലും കെട്ടിപിടുതവുമായി മുന്നോട്ടു പോകുന്നത് ആപത്കരമാണ്. ഇനിയിപ്പോൾ പരസ്യ ചുംബനത്തിനു ആഖ്യാനം ചെയ്യുന്നവർ അതിനായി വീട്ടില് നിന്ന് ഇറങ്ങുമ്പോൾ സ്വന്തം കൂടപിറപ്പിനോടോ, സഹോദരിയോടോ നാളെ നീയും വന്നു പരസ്യമായി പൊതു നിരത്തിൽ ചുംബിക്കണം എന്ന് ഉപദേശിക്കുമോ. സ്വന്തം കൂട പിറപ്പോ, സഹോദരിയോ പൊതു ഇടങ്ങളിൽ ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്നത് കാണുമ്പോൾ നിര്വ്വികരനായി നില്ക്കാൻ മാത്രം ശീതരക്ത വാഹികളാണോ ഇന്നത്തെ പുത്തൻ തലമുറ. ഇത്തരം പ്രവണതകൾക്ക് എതിരെ ഇനിയും ശബ്ദം ഉയരാത്തത്തിൽ  അത്ഭുതം തോന്നുന്നു. ഇവിടെ ഓരോ വിഷയങ്ങല്ക്കും ശബ്ദം ഉയര്ത്താൻ ഓരോ ബിംബങ്ങളെ പ്രതിഷ്ട്ടിച്ചിട്ടുണ്ട്, സ്ത്രീ പീഡനം ആയാൽ ഇന്നയാൾ , പരിശ്ഥിതി ആയാൽ ഇന്നയാൾ , സദാചാരം ആയാൽ മറ്റൊരാൾ , സോഷ്യൽ മീഡിയ ആയാൽ ഇനി വേറെ ഒരാൾ ..... എന്നാൽ ഈ ബിംബങ്ങൾ ഒന്നും ഇതുവരെയും  പ്രതികരിച്ചു കണ്ടില്ല. എന്തും രാഷ്ട്രീയ കണ്ണോടെ കാണുന്ന ഇക്കാലത്ത് അത്തരം പ്രതികരണങ്ങൾക്ക് കാത്തു നിന്നിട്ട് കാര്യമില്ല. ചില കാര്യങ്ങളിൽ നിലവിളിക്കും മറ്റു ചില കാര്യങ്ങളിൽ നിസ്സന്ഗത പാലിക്കും .
അവനവന്റെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യത്തെയും മാനിക്കുകയും വിലമതിക്കുകയും ചെയ്യുക തന്നെ വേണം എന്നാൽ അവ സ്ഥാപിച്ചു കിട്ടുന്നതിനായി അത്തരം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നിടത്താണ് പ്രശനം..........
വാൽകഷ്ണം -  എത്ര ന്യൂ ജെനരേശൻ എന്ന് പറഞ്ഞാലും തന്നെ കെട്ടാൻ വരുന്ന പുരുഷനോട് താൻ പരസ്യമായി ചുംബിക്കാറുണ്ട് എന്നും, മദ്യപിക്കാറുണ്ട് എന്നും വിവാഹ പൂര്വ്വ ബന്ധത്തിൽ എര്പ്പെട്ടിട്ടുണ്ട് എന്നും തുറന്നു പറയാൻ ധൈര്യമുള്ള എത്ര പെണ്‍കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട് , ഒരു പക്ഷെ ഒരു പെണ്‍കുട്ടി അങ്ങനെ തുറന്നു പറഞ്ഞാൽ പൂർണ്ണ മനസ്സോടെ അവളെ സ്വീകരിക്കാൻ തയ്യാറുള്ള എത്ര പുരുഷന്മാർ ഈ ന്യൂ ജെനെരെഷനിൽ ഉണ്ട്......... ഇനി അതുമല്ലെങ്കിൽ സ്വന്തം മകനെയോ മകളെയോ പരസ്യ ചുംബനത്തിനു ആശീർവാദവും കൊടുത്തു വിടാൻ തയ്യാറുള്ള എത്ര മാതാപിതാക്കൾ നമ്മുടെ ഇടയിൽ ഉണ്ട്....... ചിന്തിക്കുക........

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

കാമമോഹിതം ...........

പ്രണയത്തിന്‍ ആഴങ്ങളില്‍ ഞാന്‍ അറിഞ്ഞു..
അരികില്‍ നീ ഉണ്ടെന്നാല്‍ പ്രണയം വസന്തമാണ്‌..
അകലെ നീ എന്നാലോ പ്രണയം കൊടും വേനലാണ്..
എന്നില്‍ നീ ചായുമ്പോള്‍ പ്രണയം മഴ തന്‍ കുളിരാണ്..
നിന്നില്‍ ഞാന്‍ അലിയുമ്പോള്‍ പ്രണയം തീ ജ്വാലയാണ് ..

ഒരു നാളില്‍ പ്രണയം കാമത്തിന് കീഴ്പ്പെട്ടു...
കാമത്തിന്‍ ചൂടില്‍ ഞാന്‍ പ്രണയം മറന്നു..
പ്രണയം കാമത്തിന്‍ മേലങ്കി അണിഞ്ഞപ്പോള്‍..
എന്‍ കാമം അന്ഗ്നിയായ് നിന്നില്‍ കത്തി പടര്‍ന്നപ്പോള്‍ ..
പ്രണയത്തിനായി നീ ദാഹിച്ചു കേണപ്പോള്‍ ...
പിന്നെയും പ്രണയം തേടി ഞാന്‍ യാത്രയായി..

കാമത്തിന്‍ തീ ജ്വാല കെട്ടടങ്ങുമ്പോഴും ...
പ്രണയം മനസ്സില്‍ കുളിര്‍ മഴയായി നിറയുമ്പോള്‍ ..
ഞാനറിയുന്നു, പ്രണയം അത് തന്നെ സത്യം...
പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം........

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

അത് ഞാൻ തന്നെയാണ്...........

ദിനം പ്രതി വര്ദ്ധിച്ചു  വരുന്ന വാഹനാപകടങ്ങൾ.അതിലേറെ വിഷമകരം  ഈ വാഹനാപകടങ്ങളിൽ പെട്ട് സമയത്ത് വൈദ്യ സഹായം ലഭിക്കാതെ നിരത്തുകളിൽ പൊലിയുന്ന ജീവനുകൾ അനവധി എന്നുള്ളതാണ്. ഇത്തരം അനവധി കേസുകൾ ഓരോ ദിവസ്സവും കേരളത്തില അങ്ങോളം ഇങ്ങോളം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. നമ്മുടെ സമൂഹ മനസാക്ഷിക്ക് എന്ത് പറ്റി ? . അപകടത്തിൽ പെടുന്നവരെ കാണുമ്പോൾ അത് നമ്മൾ തന്നയാണ് അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവർ തന്നെയാണ് , അല്ലെങ്കിൽ നാളെ നമുക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാം എന്നാ നിസ്സ്വര്തമായ ചിന്ത നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു... ഇനിയും വിലപ്പെട്ട ഒരു ജീവൻ കൂടി നഷ്ട്ടമാകാതെ നമുക്ക് പ്രവര്ത്തിക്കാം.....
വാഹനാപകടങ്ങളിൽ പരുക്കേറ്റു വഴിയിൽ കിടക്കുന്നവരെ കണ്ടാൽ പോലീസിൽ അറിയിക്കാനുള്ള ടോൾ ഫ്രീ നംബര് - 1099
ഹൈവേ സുരക്ഷാ ഹെല്പ് ലൈൻ - 9846100100
എസ്‌ എം എസ്‌ നമ്പർ - 94979 00000
പോലീസ് ആസ്ഥാനം - 0471 - 3244000, 3245000

തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2014, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ധോണിയെ ആജീവനാന്തം വിലക്കുക............

ഐ പി എൽ ഒത്തുകളിയുമായി ബന്ധപ്പെട്ടു മുംബൈയിലെ ഫോരെന്സിക് ലബോരടരി നടത്തിയ ശബ്ദ പരിശോധനയിൽ വാതു വൈപുകാരനായ വിന്ദൂ ധാരസിങ്ങുമായുള്ള ടെലെഫോണ്‍ സംഭാഷണത്തിലെ ശബ്ദം ചെന്നൈ ടീമിന്റെ ഉടമയും അന്നത്തെ ബി സി സി ഐ പ്രസിഡന്റ്‌  ശ്രീനിവാസ്സന്റെ മരുമകനുമായ മേയ്യപ്പന്റെത് എന്ന് തെളിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ ധോണി - മേയ്യപ്പാൻ - വിന്ദൂ - സാക്ഷി ധോണി , തുടങ്ങിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് പുറത്തു വന്നിരിക്കുന്നത്. ശ്രീശാന്ത് ഉള്പ്പെടെയുള്ള ചില താരങ്ങളെ തിരെഞ്ഞു പിടിച്ചു അവര്ക്കെതിരെ ഗൂഢാലോചന നടത്തി അവരെ വിലക്കിയ ബി സി സി ഐ ചങ്കൂറ്റം ഉണ്ടെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും അഴിമതിക്കാരനും സ്വാർത്ഥനുമായ കളിക്കാരനായ ധോണിയെ ആജീവനാന്തം വിലക്കുകയാണ് വേണ്ടത്. ഒരർത്ഥത്തിൽ ഇന്ത്യൻ ടീമിന്റെ എന്നല്ല ഇന്ത്യ ക്രിക്കെട്ടിന്റെ തന്നെ ശാപമാണ് ധോണി എന്നാ അഴിമതിക്കാരനായ കളിക്കാരൻ. ക്രിക്കെട്ടിനെ  അത്രമേൽ സ്നേഹിച്ചിരുന്ന എന്നപോലെയുള്ള ആയിരങ്ങളെ    ഇത്രമേൽ വെറുപ്പിച്ച ഒരു കളിക്കാരാൻ  ലോക ക്രിക്കെട്ടിൽ തന്നെ വേറെ ഇല്ല.............
ഐ പി എൽ ഒത്തുകളി പുറത്തു വന്ന സമയത്ത് ഞാൻ എഴുതിയ കുറിപ്പുകള ചുവടെ ..... അതെല്ലാം ശരിയാണ് എന്ന് തെളിയുന്നതിൽ സന്തോഷമുണ്ട്.............

1 ധോണി - ശ്രീനിവസ്സൻ അവിശുദ്ധ കൂട്ട് കെട്ട്.............
http://jrjsnehageetham.blogspot.in/2014/03/blog-post_25.html

2ബി സി സി ഐ ക്ക് ഓര്മ്മയുണ്ടോ ...?
http://jrjsnehageetham.blogspot.in/2013/09/blog-post_19.html

3ശ്രീ ഒപ്പം ഞങ്ങളുണ്ട്..........
http://jrjsnehageetham.blogspot.in/2013/09/blog-post_13.html

4ഇന്ത്യൻ ക്രിക്കെട്ടിനെ രക്ഷിക്കാൻ........
http://jrjsnehageetham.blogspot.in/2013/05/blog-post_6468.html

5മുംബൈ പോലീസ് @ ഡല്ഹി പോലീസ്
http://jrjsnehageetham.blogspot.in/2013/05/blog-post_4480.html

6 ശ്രീശാന്തിനെ കുടുക്കി ശ്രീനിവാസൻ കുടുങ്ങി.........
http://jrjsnehageetham.blogspot.in/2013/05/blog-post_3135.html

7 അവിശുദ്ധ കൂട്ട്.........
http://jrjsnehageetham.blogspot.in/2013/05/blog-post_3604.html

8 ദൈവത്തിന്റെ കരങ്ങൾ...........
http://jrjsnehageetham.blogspot.in/2013/05/blog-post_24.html

9 വാതു വൈപ്പുകാരനോട് ഒപ്പം സാക്ഷി ധോണി...............
http://jrjsnehageetham.blogspot.in/2013/05/blog-post_366.html

10 ശ്രീക്കെതിരെ ആസൂത്രിത നീക്കം........
http://jrjsnehageetham.blogspot.in/2013/05/blog-post_21.html

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം .........

ഇന്ത്യൻ സൂപ്പർ ലീഗ് തരംഗമായി   കഴിഞ്ഞു. കേരള ബ്ലാസ്റെര്സിനെ മലയാളികള് അകമഴിഞ്ഞ് പിന്തുണക്കുകയും  ചെയ്യുന്നു. പക്ഷെ ആരാധകരുടെ പിന്തുണയ്ക്ക്‌ ഒത്തു ഉയരാൻ കേരള ബ്ലാസ്റെര്സിനു കഴിഞ്ഞോ എന്ന് സംശയമാണ്. രണ്ടു മത്സരങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂഅത് രണ്ടും എവേ മാച്ചുകളും ആയിരുന്നു. എങ്കിൽ പോലും അത്മവിശ്വാസ്സ കുറവ് ഈ മത്സരങ്ങളിൽ  പ്രകടമാണ്. മത്സരങ്ങൾ തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ എവേ മാച്ചുകൾ ബുദ്ധിമുട്ടാകും എന്ന് കോച്ചും കളിക്കാരും പറഞ്ഞിരുന്നു. അത്തരം ഒരു മാനസ്സിക നിലയോടെ മലസരങ്ങളെ സമീപിച്ചതും പരാജയ കാരണമായേക്കാം. കാരണം എവേ മാച്ചുകൾ ബുദ്ധിമുട്ടാണ് എന്നത് യാഥാര്ത്യം ആണെങ്കിലും കൂടുതൽ അത്മവിശ്വസ്സത്തോടെ ഈ മത്സരങ്ങളെ സമീപിക്കാൻ കളിക്കാർക്ക്‌ മാനസികമായ ഉത്തേജനം നല്കേണ്ടത് വളരെ അത്യാവശ്യം ആയിരുന്നു. എവേ മാച്ചുകൾ തോറ്റാലും ഹോം മാച്ചുകൾ വിജയിച്ചു തിരിച്ചു വരാം എന്നാ കണക്കു കൂട്ടൽ പിഴക്കാൻ ഇടയുണ്ട് . കാരണം കേരളത്തിന്റെ ആദ്യ മത്സരങ്ങൾ എവേ മാച്ചുകൾ ആയതു കൊണ്ട് അവ ജയിച്ച എതിർ ടീമുകൾക്ക് തങ്ങള് ഒരിക്കൽ കീഴടിക്കിയ ടീം എന്നാ   ഒരു മാനസ്സിക മുൻ‌തൂക്കം ലഭിച്ചേക്കാം. അത് കേരളക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും . അതിനാൽ എവേ മാച്ചുകൾ കൂടുതൽ പ്രാധാന്യത്തോടെ കാണണം. അതിനായി കളിക്കാർക്ക്‌ മാനസ്സികമായി ഉത്തേജനം നല്കണം. ശാരീരികമായ ട്രെയിനിങ്ങിനു ഒപ്പം തന്നെ ആത്മ വിശ്വസ്സവും മാനസ്സിക കരുതും നല്കുന്ന പദ്ധതികൾ ആവിഷ്കരിക്കണം. പ്രതിഭ കൊണ്ടും പിന്തുണ കൊണ്ടും എതൊരു ടീമിനും മുകളില തന്നെ ആണ് കേരള  ടീമിന്റെ സ്ഥാനം . പക്ഷെ ആത്മ വിശ്വാസം ഇല്ലെങ്കിൽ മറ്റെന്തു ഉണ്ടായിട്ടും കാര്യമില്ല. കേരള ടീമിന്റെ ഉടമ കൂടിയായ പ്രിയപ്പെട്ട സച്ചിനോട് പറയാനുള്ളത് ടീമിന് അത്മവിശ്വസ്സവും മാനസ്സിക കരുത്തും ഉയര്ത്ന്നതിനു ആവശ്യമുള്ള ട്രെയിനിംഗ്  കൂടി നല്കണം എന്നതാണ്. എങ്കിൽ മാത്രമേ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട കേരളക്ക് തിരിച്ചു വരവിനു സാധിക്കുക ഉള്ളു. തീര്ച്ചയായും ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ ആത്മ വിശ്വാസ്സത്തോടെ കൂടുതൽ കരുത്തോടെ കേരള ബ്ലാസ്റെര്സ് വിജയത്തിലെത്തും എന്ന് ഉറച്ച പ്രതീക്ഷ ഉണ്ട്....... പ്രാർത്ഥനയോടെ........

2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........

മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്ണ്നീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ...

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍....

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

കണ്ണാടി മനസ്സ് .........

കണ്ണാടിയില്‍ നോക്കി നില്‍ക്കെ എനിക്ക് എന്റെ സൌന്ദര്യത്തില്‍ അഭിമാനം തോന്നി . എല്ലാവരുടെയും മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു നിന്നു . കവലകളില്‍ നിന്നുള്ള നോട്ടങ്ങള്‍ എന്റെ നേരെ മാത്രമായി . പെണ്‍കിടാങ്ങള്‍ അവരുടെ നോട്ടം എനിക്കായി മാത്രം മാറ്റി വച്ചു . ഞാന്‍ എന്നെ തന്നെ മറന്നു . ഞാന്‍ ഏറ്റവും കുടുതല്‍ ഇഷ്ടപ്പെടുന്ന ഭുമിയിലെ വസ്തു കണ്ണാടി ആയി മാറി . എന്നാല്‍ അധികം താമസിയാതെ ഞാനൊരു സത്യം മനസ്സിലാക്കി . എന്റെ സൌന്ദര്യത്തിനു ഇളക്കം സംഭവിച്ചിരിക്കുന്നു . എന്റെ പ്രതിബിംബതിലാകെ കറുപ്പ് പടര്‍ന്നിരിക്കുന്നു . ചുളിവുകളും വരകളും നിറഞ്ഞ എന്റെ മുഖവും നര കയറിയ തല മുടിയും ,എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി . കണ്ണാടി എറിഞ്ഞു ഉടക്കണമെന്ന് തോന്നി . പലവട്ടം കണ്ണാടി തുടച്ചു വൃത്തിയാക്കുകയും എന്റെ മുഖം മിനുക്കുകയും ചെയ്തിട്ടും എന്റെ വൈരുപ്യത്തിനു മാറ്റമുണ്ടായില്ല . ഏറെ ആലോചിച്ചപ്പോള്‍ എനിക്ക് സത്യം മനസ്സിലായി . കണ്ണാടിയുടെ പുറമെ അല്ല അകത്താണ് കറുപ്പ് അടിഞ്ഞിരിക്കുന്നത്‌ . ഞാന്‍ കണ്ണാടി പതുക്കെ കൈയിലെടുത്തു . അതിന്റെ പുറം ചട്ട പൊളിച്ചു മാറ്റി . വെറുപ്പും വിദ്വേഷവും  ,അഹന്കാരവും ,അഹംഭാവവും എല്ലാം കുടിചെര്‍ന്നു അഴുക്കു പിടിച്ചിരിക്കുന്നു . അത്തരം മാലിന്യങ്ങളൊക്കെ പതുക്കെ തുടച്ചു മാറ്റി .അവിടെ നന്മയുടെ ,സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ , ദയയുടെ മിശ്രിതം കൊണ്ടു ഒരു പുതിയ പുറം ചട്ട പ്രതിഷ്ഠിച്ചു . വെറുപ്പും വിദ്വേഷവും  , അഹന്കാരവും , അഹംഭാവവും ,അകന്ന നന്മയും, സ്നേഹവും, കാരുണ്യവും, ദയയും നിറഞ്ഞ മനസ്സുമായി വളരെ ആശന്കയോടെ ഞാന്‍ കണ്ണാടിയിലേക്ക് പാളി നോക്കി . എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല  , കാരണം ഞാന്‍ മുന്പതെതിലും സുന്ദരനായിരിക്കുന്നു. .പിന്നെയും ഞാന്‍ കണ്ണാടിയെ സ്നേഹിക്കാന്‍ തുടങ്ങി, നന്മനിറഞ്ഞ മനസ്സുമായി ...........

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

തുലാമഴ..................

രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

2014, ഒക്‌ടോബർ 15, ബുധനാഴ്‌ച

അത് ഞാൻ തന്നെയാണ് .....

തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

പ്രണയവര്‍ണങ്ങള്‍.........

കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന ,നിരനിരയായി നിറയെ പുത്ത് നില്ക്കുന്ന വാക മരങ്ങള്‍ നിറഞ്ഞ പാതയോരത്ത് അന്ന് ആദ്യമായി അവര്‍ കണ്ടുമുട്ടി. യാദ്രിശ്ചികമായോ  അതോ മനപൂര്‍വമാണോ എന്തായാലും പിന്നീടും പല തവണകള്‍ അവര്‍ തമ്മില്‍ കാണാനിടയായി . ആ കണ്ടുമുട്ടലുകള്‍ക്കിടയില്‍ എപ്പോഴോ അവന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി, അവള്‍ അവനെയും. പിന്നീടെപ്പൊഴോ കണ്ടുമുട്ടിയപ്പോള്‍ , വാക മരത്തിലെ ചുവന്ന പൂക്കള്‍ മെല്ലെ താഴേക്ക്‌ അടര്‍ന്നു വീഴുന്നത് പോലെ അവന്റെ പ്രണയം അവളോട്‌ പറഞ്ഞു "എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. .അത് കേട്ട് അവളുടെ മുഖം വാകപൂവ് പോലെ ചുവന്നു. അവളുടെ ചുണ്ടുകള്‍ വിറച്ചു . എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,അവള്‍ അത് പറഞ്ഞപ്പോള്‍ അവളുടെ മുഖത്തുണ്ടായ തിളക്കം അത് നാളിതുവരെ മറ്റൊരിടത്തും അവന്‍ കണ്ടിരുന്നില്ല. ഈ ലോകം തന്നെ തന്റെ കാല്‍ ചുവട്ടില്‍ എന്ന് അവന് തോന്നി. അവരുടെ സ്നേഹ പ്രകടനത്തില്‍ പങ്കു ചേര്‍ന്നത്‌ പോലെ വാകമരങ്ങള്‍ ചുവന്ന പൂക്കള്‍ പൊഴിച്ചു കൊണ്ടേയിരുന്നു. പിന്നെയും പല തവണകള്‍ അവര്‍ കണ്ടുമുട്ടി .അപ്പോഴെന്നോ ഒരിക്കല്‍ കൂടി അവന്‍ പറഞ്ഞു . എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. അത് കെട്ട് അവള്‍ ചിരിക്കാന്‍ തുടങ്ങി. എനിക്കും ഇഷ്ടമാണ് ചിരി നിര്‍ത്താതെ തന്നെ അവള്‍ പറഞ്ഞു. അവളുടെ സ്നേഹത്തിന്റെ ആഴം കുറഞ്ഞു വരന്നത് പോലെ അവന് തോന്നി . പിന്നെയും വാകമരങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. അപ്പോഴും അവരുടെ സമാഗമങ്ങള്‍ തുടര്‍ന്ന് കൊണ്ടേ യിരുന്നു. എങ്കിലും അവളുടെ സ്നേഹത്തിന്റെ മാറ്റ് ഒന്നു കൂടി അറിയണമെന്ന് അവന് തോന്നി . ഒരിക്കല്‍ കൂടി അവന്‍ അവളോട്‌ പറഞ്ഞു എന്ക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. പതിവുപോലെ അവള്‍ ചിരിക്കാന്‍ തുടങ്ങി , എനിക്കും എന്ന്ന ഒറ്റ വാക്കില്‍ ഉത്തരം ഒതുക്കുകയും ചെയ്തു. അവളുടെ സ്നേഹത്തെ ക്കുറിച്ചുള്ള അവന്റെ ആശങ്കകൾക്ക്  ഒന്നു കൂടി കനം വച്ചു. എന്നായാലും അവളുടെ സ്നേഹം പൂര്‍ണമായി തനിക്ക് തിരികെ കിട്ടും എന്ന് അവന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന നിരനിരയായി നിറയെ പൂത്തുനില്‍ക്കുന്ന വാകമരങ്ങള്‍ നിറഞ്ഞ പാതയോരത്ത് ഒരിക്കല്‍ കൂടി അവര്‍ കണ്ടുമുട്ടി. അവളുടെ സ്നേഹത്തെ കുറിച്ചുള്ള ആശങ്കകള്‍ എങ്ങനെ അവളെ അറിയിക്കും അവള്‍ തെറ്റി ധരിച്ചാലോ .അവളുടെ സ്നേഹം പൂര്‍ണമായി തിരികെ കിട്ടുമെന്ന് അവന്റെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു. വാകപൂക്കള്‍ നിറഞ്ഞ പാതയോരത്ത് നിന്നുകൊണ്ട്‌ അവന്‍ ഒരിക്കല്‍ കൂടി അവളോട്‌ പറഞ്ഞു എനിക്ക് നിന്നെ ഒരുപാടു ഇഷ്ട്ടമാണ്. അവളുടെ മറുപടി എന്താകും , അവന്റെ ഹൃദയതാളം വേഗത്തിലായി, ഇളം മഞ്ഞിലും അവന്‍ വിയര്‍ക്കാന്‍ തുടങ്ങി ,അവന്‍ കണ്ണുകള്‍ മെല്ലെ അടച്ചു അവളുടെ മറുപടിക്കായി കാതോര്‍ത്തു. പെട്ടെന്നാണ് അവളുടെ മറുപടി അവന്റെ കാതുകളില്‍ മുഴങ്ങിയത്. എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,പ്രണയത്തിന്റെ തീവ്രതകളെല്ലാം ആവാഹിച്ച മറുപടിയില്‍ അവളുടെ സ്നേഹത്തിന്റെ ആഴം അവന്‍ തിരിച്ചറിഞ്ഞു. അവന് തന്നെത്തന്നെ വിശ്വസിക്കാന്‍ ആയില്ല . അവന്‍ പതിയെ കണ്ണുകള്‍ തുറന്നു , എന്നാല്‍ അവള്‍ അടുത്തുണ്ടായിരുന്നില്ല . അവന്‍ ചുറ്റും നോക്കി, അവളെ കാന്നുന്നില്ല , വാകപ്പൂക്കള്‍ നിറഞ്ഞ പാതയിലേക്ക് കണ്ണോടിച്ചപ്പോള്‍ മറ്റൊരാളുടെ കൈയും പിടിച്ചു കൊണ്ടു അവള്‍ നടന്നകലുന്നത് അവന്‍ കണ്ടു, അവളുടെ സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറ്റു വാങ്ങാന്‍ എത്തിയ പുതിയ അതിഥി യോട് അപ്പോഴും അവള്‍ പറയുന്നുണ്ടായിരുന്നു എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ് ,അപ്പോഴും വാക മരങ്ങളില്‍ നിന്നു ചുവന്ന പൂക്കള്‍ അടര്‍ന്നു വീഴുന്നുണ്ടായിരുന്നു............

2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

കേരള ബ്ലാസ്റെര്സിനു വിജയാശംസകൾ......

ഇന്ത്യൻ ഫുട്ബാളിന് പുതിയ ദിശാ ബോധം നല്കിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിന് തുടക്കമായി കഴിഞ്ഞു. സച്ചിൻ ടെണ്ടുൽക്കറിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന കേരള ബ്ലാസ്റെര്സ് ഇന്ന് 13.010.14 ആദ്യ മത്സരത്തിനു ഇറങ്ങുമ്പോൾ മലയാളികള് ഒന്നടങ്കം ഒപ്പമുണ്ട്. ഇന്ത്യയുടെ ലോകകപ്പ്‌ സ്വപ്നങ്ങള്ക്ക് ഊര്ജ്ജം പകരാൻ കേരള ബ്ലാസ്റെര്സിനു സാധിക്കും എന്നാ കാര്യത്തില തര്ക്കമില്ല.  കേരള ബ്ലാസ്റെര്സിനു ഹൃദയം നിറഞ്ഞ വിജയാശംസകൾ.......

2014, ഒക്‌ടോബർ 8, ബുധനാഴ്‌ച

കൊച്ചി പൂരത്തിന്റെ ബാക്കിപത്രം ...........

ജയിച്ചവനും തോറ്റവനും കീശ നിറച്ചു പോയപ്പോൾ ഒരു ദിവസ്സതേക്ക് എങ്കിലും സ്വന്തം കടമകളും കര്തവ്വ്യ ങ്ങളും ഒഴിവാക്കി  വിലപ്പെട്ട സമയവും കാശും കളഞ്ഞു ഇളിഭ്യരായി മടങ്ങേണ്ടി വന്ന മലയാളി യുവത്വത്തിന്റെ ദയനീയ മുഖഭാവം ........
തീര്ച്ചയായും ഇത് തന്നെയാണ് കൊച്ചിയിലെ പൂരം, കൊച്ചി കളിക്കട്ടെ , തുടങ്ങി വിബിധ തലക്കെട്ടുകളിൽ മാധ്യമങ്ങൾ ആഘോഷിച്ച കൊച്ചി പൂരത്തിന്റെ ബാക്കി പത്രം . സർക്കാരിനോ, കേന്ദ്ര കായിക മന്ത്രാലയത്തിനോ ഒരു നിയന്ത്രണവും അധികാരവുമില്ലാത്ത ഒരു ബോര്ഡിന്റെ കീഴിൽ ഇന്ത്യ എന്നാ പേരില് കളിക്കുന്നത് കൊണ്ട് മാത്രം ഇത്ര ആവേശം കാണിക്കേണ്ട കാര്യം ഉണ്ടോ. രണ്ടു ദിവസ്സമായി നമ്മുടെ മാധ്യമങ്ങളുടെ ആവേശം കണ്ടാൽ കൊച്ചിയിൽ ഈ പൂരം നടന്നാൽ നമ്മൾ മലയാളികളുടെ എല്ലാ പ്രശ്നങ്ങളും തീര്ന്നു കിട്ടും എന്നാ മട്ടിലാണ്‌. മലയാളി സമൂഹം നേരിടുന്ന എത്രയോ പ്രശ്നങ്ങൾ സജീവമായി നമ്മുടെ മുന്നില് ഉണ്ട് . തീര്ച്ചയായും നമ്മുടെ മാധ്യമങ്ങൾ അതിലൊക്കെ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. എന്നാൽ കൊച്ചിയിലെ പൂരത്തിന് വേണ്ടി ഒരു ദിവസ്സതെക്ക് എങ്കിലും അതൊക്കെ മാറ്റി വൈക്കുന്നത് അനീതി അല്ലെ. ഇവിടെ രാജ്യത്തിൻറെ അഭിമാനമായി ടിന്റു ലൂക്കാ , ശ്രീജേഷ് തുടങ്ങിയ മലയാളികള് വരുമ്പോൾ അവര്ക്ക് വേണ്ടി യോ അവരെ പോലെ പ്രതിഭ ശാലികൾ ആയ മറ്റു കളിക്കാർക്ക്‌ വേണ്ടിയോ നമ്മൾ എത്ര പേജുകൾ അല്ലെങ്കിൽ എത്ര സ്ലോട്ടുകൾ മാറ്റി വയ്ക്കുന്നു.  പൂരത്തിന് വന്ന താരങ്ങളുടെ താടി, മീശ , തലമുടി എന്ന് വേണ്ട കാണാൻ പറ്റുന്നതും അല്ലാത്തതുമായ എല്ലാ സംഭവങ്ങളുടെയും  അളവുകളും വർണ്ണനകളും നമ്മുടെ മാധ്യമങ്ങൾ എഴുതി നിറക്കുന്നത് കണ്ടു  ദുഖം തോന്നി. തീര്ച്ചയായും എത്രയൊക്കെ വർണ്ണനകൾ ചാരത്തി കൊടുത്താലും ഒഴിഞ്ഞ ഇരിപ്പിടങ്ങൾ ഒന്ന് സാക്ഷ്യപ്പെടുത്തുന്നു. വാതു വൈപ്പും ഗൂഡാലോച്ചന്യും ഒക്കെ ചേർന്ന് നശിപ്പിച്ച ഈ പൂരത്തിന്റെ വിശ്വാസ്യത ജനങ്ങൾക്ക്‌ നഷ്ട്ടമായിരിക്കുന്നു. അത് മറ്റാരെക്കാളും അറിയാവുന്നത് ഇന്ത്യ  കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കരനുമായ കളിക്കാരനായ ധോണിക്ക് തന്നെ ആണ് അത് കൊണ്ടാണല്ലോ അവസാന നിമിഷം ചെന്നൈ ഫുട് ബാൾ ക്ലബിന്റെ ഉടമസ്ഥത ഇരന്നു വാങ്ങിയത്. തീര്ച്ചയായും നമ്മൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത് കൊച്ചിയിൽ ഇനി അരങ്ങേറുന്ന യാദര്ത പൂരമായ ഫുട്ബാൾ ലീഗിനെ ആണ്. തീര്ച്ചയായും അത് കൊണ്ട് നമ്മുടെ രാജ്യത്തിന്‌ നേട്ടമേ ഉണ്ടാകു. തീര്ച്ചയായും നമ്മുടെ മാധ്യമങ്ങൾ മതിയായ പോത്സാഹനം നല്കണം. ഒരു ജനത നിങ്ങള്ക്ക് ഒപ്പം ഉണ്ടാകും........
വാൽകഷണം- ഇന്നലെ കൊച്ചി പൂരത്തോട് അനുബന്ധിച്ച് ഉള്ള വാർത്തകളിൽ ഒരു ചനെലിൽ കണ്ട വാര്ത്ത ഏറെ ശ്രദ്ധിച്ചു. പൂരത്തിന്റെ ആവേശത്തിൽ മാധ്യമങ്ങളും യുവാക്കളും സ്വന്തം കടമകളും ഉത്തരവാദിത്വങ്ങളും സമയവും പാഴാക്കിയപ്പോൾ ഒരു ചെറു ബാലൻ അതൊന്നും ശ്രദ്ധിക്കാതെ പാഴായ കുപ്പികളും പ്ലസ്ടിക്കുകളും തന്റെ ചാക്കിൽ നിറക്കുന്നതും, ജീവിത ഭാരം ചുമലിൽ ഏറ്റി നടന്നു നീങ്ങുന്നതും . തീര്ച്ചയായും ഈ ചെറു ബാലന്റെ ഉത്തരവാദിത്വ ബോധം പോലും നമ്മുടെ യുവാക്കളും മാധ്യമങ്ങളും ഒരു ദിവസ്സതെക്ക് എങ്കിലും മറന്നു പോയത് ഖേദകരം തന്നെ.......

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

ഈ മഴ എനിക്ക് സ്വന്തം .............

സ്നിഗ്ധമാം നിന്‍ മേനി തന്‍
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവില്ല  മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........

2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

മഴ പെയ്യണം ...........

ദൈവത്തിന്റെ സ്വന്തം നാട്ടിൽ നാളെ- 08/10/2014  മഴ തകർത്തു പെയ്യണം , പ്രതേകിച്ചു കൊച്ചിയിൽ...... ശ്രീശാന്തും സഞ്ജു സാംസനുമൊക്കെ ദൈവത്തിന്റെ സ്വന്തം മക്കളാണ് എന്ന് ചില സ്വാർത്ഥന്മാരായ ചെകുത്താന്മാർ തിരിച്ചറിയട്ടെ........... 

2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ടമാർ പടാർ - ചിരിയും ചിന്തയും .......

വളരെ സാധാരണ വിമർശനങ്ങൾക്ക് അപ്പുറം ആഴത്തിൽ ചിന്തിക്കാൻ വക നല്കുന്ന ചിത്രമാണ്‌ ശ്രീ രഞ്ജിത്ത് നിർമ്മിച്ച്‌ ശ്രീ ദിലീഷ് നായര് സംവിധാനം നിര്വ്വഹിച്ച ടമാർ പടാർ . വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ വരുടെ വീക്ഷനങ്ങളിലൂടെ കഥ പരയുംബോഴം വളരെ വിശാലമായ ഉൾക്കാഴ്ചയുടെ, ചിന്താ ധാരയുടെ ലോകം ചിത്രം തുറന്നിടിന്നുണ്ട്.......
മൂടി വൈക്കപ്പെടുന്ന സത്യങ്ങളുടെയും തിരിച്ചറിയാതെ പോകുന്ന യാദര്ത്യങ്ങളുടെയും ഭിന്ന മുഖങ്ങൾ ചിത്രം വരച്ചു കാട്ടുന്നു. അലസ്സമയി പറഞ്ഞു പോകുന്ന കഥാഗതിയിൽ പറയപ്പെടുന്ന പല പരാമര്ശങ്ങളും ആഴത്തിൽ ചിന്തിക്കപ്പെടെണ്ടത് തന്നെ ആണ്. നമ്മൾ മനസ്സിലാക്കി എന്ന് കരുതുന്ന ഓരോ വ്യക്തികളും പുറമേ കാണുന്നതിൽ നിന്നും എത്ര ഭിന്നരന് എന്ന് അവരുടെ അസ്ഥിത്വതിലേക്ക് ഇറങ്ങി ചെന്നാൽ മാത്രമേ വെളിവാകൂ എന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.......
ചിത്രത്തിൽ താടി ഒരു പ്രതീകമാണ്‌. ബാബുരാജ്‌ അവതരിപ്പിക്കുന്ന കഥാപാത്രം താടി മുറിക്കുനതിൽ
നിന്ന് തുടങ്ങുന്ന ചിത്രം ബാബുരാജ്‌ താടി വളര്ത്തുന്ന രംഗത്ത് അവസാനിക്കുകയാണ് . ഇവിടെ താടി ഒരു മറയാണ്,. ചില തത്വ സംഹിതകല്ക്ക് വേണ്ടി സ്വന്തം വിശാവ്സ്സങ്ങൾ അമര്ത്തി വയ്ക്കുന്ന ചിലര്ക്ക് വൈപ്പ് താടിയെങ്കിലും രക്ഷകനായി എത്തുന്നുന്നുട്.

അതുപോലെ ഒരു പക്ഷെ ചിത്രം സ്ത്രീ പക്ഷത് നിന്ന് സംസാരിക്കുന്നുണ്ട്. ശ്രിന്ദ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തേടി എത്തുന്ന ചെമ്ബനോട് കണക്കു പറഞ്ഞു കാശു വാങ്ങി അവനെ സമീപിക്കുമ്പോൾ എനിക്ക് നിന്റെ പ്രേമം മതി എന്ന് പറയുന്ന ചെമ്പന്റെ കഥാപാത്രം സ്ത്രീയെ ഒരു ഭോഗ വസ്തുവായി മാത്രം കാണുന്ന ആധുനിക സമൂഹത്തിന്റെ മുഖമടിച്ചു കിട്ടുന്ന ഒരു അടിയാണ്. അതുപോലെ ഒരു ദിവസ്സം സ്ത്രീയായി വേഷം ഇടേണ്ടി വന്ന ബാബുരാജ്‌ പറയുകയാണ് ഒരു ദിവസ്സം സ്ത്രീയായി കഴിഞ്ഞപ്പോൾ തനിക്കു നേരിടേണ്ടി വന്ന പീടന്ങ്ങൾ ഇത്ര വലുതാണെങ്കിൽ ഒരു ജന്മം സ്ത്രീയായി ജീവിക്കേണ്ടി വരുന്നതിലെ അപകടം എത്രെ വലുതാണ് എന്ന്. അതുപോലെ തന്നെ മലാല , ഡൽഹിയിലെ പെണ്‍കുട്ടി തുടങ്ങിയ പെണ്‍കുട്ടികളെ ഓര്ത് ഈ കഥാപാത്രങ്ങൾ വിഷമിക്ക്ന്നു.ഏതു
 സാധാരണക്കാരനും ഇത്തരം പ്രശനങ്ങൾ വിഷമകരമാണ് എന്ന് അവർ അത് ചര്ച്ച ചെയ്യപ്പെടുന്നുണ്ട് എന്നും നമ്മൾ തിരിച്ചറിയണം. എന്നാൽ മറ്റൊരു വശത്ത് സ്ത്രീയോട് ഐക്യ ദാര്ട്ട്യം പ്രകടിപ്പിക്കുന്ന പുരുഷൻ അവൾക്കു കീഴടങ്ങുകയാണ് എന്ന് സ്ത്രീ സമൂഹത്തിലെ തന്നെ ചെറിയൊരു വിഭാഗം വിളിച്ചു പറയുന്നതിലെ പോരായ്മയും ചിത്രം എടുത്തു കാട്ടുന്നു.
അതുപോലെ നമ്മൾ അറിയാതെ നമുക്കിടയിൽ കഴിയുന്ന മാന്യതയുടെ മുഖം മൂടി അണിഞ്ഞ  കുറ്റവാളികളെയും എന്നാൽ കുറ്റ വാളികൾ ആയി മുദ്രകുത്തപ്പെടുന്ന നിഷ്കളങ്കരുടെയും അവസ്ഥകളും ചിത്രം എടുത്തു കാട്ടുന്നുണ്ട്........
അതുപോലെ പ്രിത്വിരാജ് അവതരിപ്പിച്ച പൗരൻ എന്നാ പോലീസ് കഥാപാത്രം. പൗരൻ എന്നാ പേരില് ജീവിക്കേണ്ടി വരുമ്പോഴും സ്വന്തം പൗര ബോധവും , പൗര ധര്മ്മവും എത്ര വലിയ മതില്ക്കെട്ടിനു ഉള്ളിലാണ് നില്കുന്നത് എന്നും അതിൽ നിന്നും പുറത്തു കടക്കാൻ എത്ര ബുദ്ധിമുട്ട് ആണെന്നും ആ കഥാപാത്രം നമ്മെ ബോധ്യപ്പെടുത്തുന്നു...
ചുരുക്കത്തിൽ സാധാരണ വിമർശനങ്ങൾക്ക് അപ്പുറം ആക്ഷേപ ഹാസ്യത്തിന്റെ വർണ്ണക്കടലാസ്സിൽ ആഴമേറിയ ചിന്തക്ക്  വഴിയൊരുക്കുന്ന ശരാശരിയിലും മുകളില നില്ക്കുന്ന ചിത്രം തന്നെ ആണ് ടമാർ പടാർ. ആഖ്യാന രീതി തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്........ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ......

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...