കണ്ണാടിയില്‍ നോക്കി നില്‍ക്കെ എനിക്ക് എന്റെ സൌന്ദര്യത്തില്‍ അഭിമാനം തോന്നി . എല്ലാവരുടെയും മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു നിന്നു . കവലകളില്‍ നിന്നുള്ള നോട്ടങ്ങള്‍ എന്റെ നേരെ മാത്രമായി . പെണ്‍കിടാങ്ങള്‍ അവരുടെ നോട്ടം എനിക്കായി മാത്രം മാറ്റി വച്ചു . ഞാന്‍ എന്നെ തന്നെ മറന്നു . ഞാന്‍ ഏറ്റവും കുടുതല്‍ ഇഷ്ടപ്പെടുന്ന ഭുമിയിലെ വസ്തു കണ്ണാടി ആയി മാറി . എന്നാല്‍ അധികം താമസിയാതെ ഞാനൊരു സത്യം മനസ്സിലാക്കി . എന്റെ സൌന്ദര്യത്തിനു ഇളക്കം സംഭവിച്ചിരിക്കുന്നു . എന്റെ പ്രതിബിംബതിലാകെ കറുപ്പ് പടര്‍ന്നിരിക്കുന്നു . ചുളിവുകളും വരകളും നിറഞ്ഞ എന്റെ മുഖവും നര കയറിയ തല മുടിയും ,എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി . കണ്ണാടി എറിഞ്ഞു ഉടക്കണമെന്ന് തോന്നി . പലവട്ടം കണ്ണാടി തുടച്ചു വൃത്തിയാക്കുകയും എന്റെ മുഖം മിനുക്കുകയും ചെയ്തിട്ടും എന്റെ വൈരുപ്യത്തിനു മാറ്റമുണ്ടായില്ല . ഏറെ ആലോചിച്ചപ്പോള്‍ എനിക്ക് സത്യം മനസ്സിലായി . കണ്ണാടിയുടെ പുറമെ അല്ല അകത്താണ് കറുപ്പ് അടിഞ്ഞിരിക്കുന്നത് . ഞാന്‍ കണ്ണാടി പതുക്കെ കൈയിലെടുത്തു . അതിന്റെ പുറം ചട്ട പൊളിച്ചു മാറ്റി . വെറുപ്പും വിദ്വേഷവും ,അഹന്കാരവും ,അഹംഭാവവും എല്ലാം കുടിചെര്‍ന്നു അഴുക്കു പിടിച്ചിരിക്കുന്നു . അത്തരം മാലിന്യങ്ങളൊക്കെ പതുക്കെ തുടച്ചു മാറ്റി .അവിടെ നന്മയുടെ ,സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ , ദയയുടെ മിശ്രിതം കൊണ്ടു ഒരു പുതിയ പുറം ചട്ട പ്രതിഷ്ഠിച്ചു . വെറുപ്പും വിദ്വേഷവും , അഹന്കാരവും , അഹംഭാവവും ,അകന്ന നന്മയും, സ്നേഹവും, കാരുണ്യവും, ദയയും നിറഞ്ഞ മനസ്സുമായി വളരെ ആശന്കയോടെ ഞാന്‍ കണ്ണാടിയിലേക്ക് പാളി നോക്കി . എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല , കാരണം ഞാന്‍ മുന്പതെതിലും സുന്ദരനായിരിക്കുന്നു. .പിന്നെയും ഞാന്‍ കണ്ണാടിയെ സ്നേഹിക്കാന്‍ തുടങ്ങി, നന്മനിറഞ്ഞ മനസ്സുമായി ...........
2014, ഒക്‌ടോബർ 19, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ