2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ചരിത്രത്തിന്റെ നേര്കാഴ്ച്ചയായി പഴശ്ശി രാജ

എം. ടി ., ഹരിഹരന്‍ ടീമിന്റെ പഴശ്ശിരാജാ ഒരു കാലഘട്ടത്തിലെ ചരിത്രത്തിന്റെ നേര്‍ കാഴ്ചയാണ്. തലശ്ശേരിയില്‍ കോട്ടയം താവഴിയിലെ പടിഞ്ഞാറെ കോവിലകത്തെ കേരളവര്‍മ പഴശ്ശി രാജയുടെ ധീരോദാത്തമായ ജീവിത കഥ അതിന്റെ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ പ്രേഷകര്‍ക്ക് പകര്ന്നു കൊടുക്കാന്‍ എം. ടി , ഹരിഹരന്‍ ടീമിന് കഴിഞ്ഞിരിക്കുന്നു.ആയിരത്തി എഴുന്നുറ്റിതോന്ന്നുട്ടി മൂന്നിലെ ഒന്നാം പഴശ്ശി വിപ്ലവം മുതല്‍ ആയിരത്തി എണ്ണൂറ്റി അഞ്ചില്‍ മാവിലായി തോടിന്റെ കരയില്‍ വെടിയേറ്റു വീഴുന്നത് വരെയുള്ള കേരളസിംഹം എന്ന്ന പഴശ്ശി രാജയുടെ കഥ പറയുന്ന ചിത്രം ചരിത്രം പകര്ന്നു തരുന്നതിനോടൊപ്പം പ്രേഷക സിരകളില്‍ ദേശസ്നേഹം നിറയ്ക്കുകയും ചെയ്യുന്നു. സാങ്കേതിക തികവില്‍ ഹോളിവുഡ്‌ ചിതരങ്ങളോട് കിടപിടിക്കുന്ന ഈ ചിത്രം മലയാളത്തിന്റെ പരിമിതിയും കടന്നു വിദേശങ്ങളില്‍ പോലും ചര്ച്ച ചെയ്യപ്പെടുന്നു എന്നത് അഭിമാനകരം തന്നെ, . പഴശ്ശി രാജാ, തലക്കല്‍ ചന്ദു, എടച്ചേരി കുംങ്കന്‍ , പഴയവീടന്ച്ചന്ദു , നീലി, മാക്കം , തുടങ്ങി ഓരോ കഥാപാത്രങ്ങളും വ്യക്തിത്വം പുലര്‍ത്തുന്നവയാണ്. എം.ടി. യുടെ തിരക്കഥ, ഹരിഹരന്റെ സംവിധാനം, രസ്സൂല്‍ പൂക്കുട്ടിയുടെ ശബ്ധമിശ്രണം, ഇളയരാജയുടെ സംഗീതം ഇതെല്ലം ചിത്രത്തിന്റെ വിജയ ഘടകങ്ങള്‍ ആണ്. അന്യ ഭാഷ ചിത്രങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ഓസ്കാര്‍ നോമിനെഷ നോ, ഒരു പക്ഷെ ഓസ്കാര്‍ പുരസ്കാരം തന്നെയോ പഴശ്ശി രാജക്ക് ലഭിച്ചേക്കാം.

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍

കുന്നിന്ചെരുവിലെ പുല്‍ത്തകിടിയില്‍ നീലാകാശത്തിലെ നക്ഷത്രങ്ങളുടെ സൌന്ദര്യം നോക്കി കിടക്കുകയാണ് അയാള്‍ . കുട്ടിക്കാലം മുതല്‍ നക്ഷത്രങ്ങള്‍ അയാളെ ആകര്‍ഷിച്ചിരുന്നു, അവയുടെ തിളക്കം അയാളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. അതിലൊരു നക്ഷത്രമായി മാറാന്‍ എന്നും അയാള്‍ കൊതിച്ചിരുന്നു. ഇളം കാറ്റു വീശുന്നുണ്ട്, മഴ പെയ്യാന്‍ സാദ്യത ഉണ്ട്, . നക്ഷത്രങ്ങളെ നോക്കി കിടക്കും തോറും അയാളുടെ ചിന്തകള്‍ ഉണര്‍ന്നു. വായുവിലുടെ അയാള്‍ സാവധാനം നക്ഷത്രങ്ങളുടെ അടുത്തേക്ക് പറന്നു ചെന്നു. നക്ഷതങ്ങളോട് അടുക്കുംതോറും അയാള്‍ക്ക്‌ അസഹനീയമായ ചുടു അനുഭവപ്പെട്ടു, ഒരു പരിധിക്കപ്പുറം നക്ഷത്രങ്ങളെ സമീപിക്കാന്‍ തനിക്ക് കഴിയില്ല എന്ന് അയാള്ക്ക് മനസ്സിലായി. അയാളുടെ വിഷമം കണ്ടു നക്ഷത്രത്തില്‍ ഒരാള്‍ ചോദിച്ചു, നിങ്ങള്‍ ആരാണ്, എന്തിനിവിടെ വന്നു, ?. നക്ഷത്രത്തിന്റെ ചോദ്യം കെട്ട് അയാള്‍ പറഞ്ഞു , എനിക്കും നിങ്ങളെ പോലെ ഒരു നക്ഷത്രമാകണം , . അയാളുടെ മറുപടി കെട്ട് ആ നക്ഷത്രം ചെറുതായി പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു നിങ്ങള്‍ പുറമെ നിന്നു നോക്കുമ്പോള്‍ ഞങ്ങള്ക്ക് തിളക്കം ഉണ്ട്, പക്ഷെ ഞങളുടെ പൊള്ളുന്ന ചുടു നിങ്ങള്ക്ക് മനസ്സിലായില്ലെ , ഈ ചുടു സഹിച്ചു കൊണ്ടാണ് നമ്മള്‍ പ്രകാശിക്കുന്നത്, വെട്ടി തിളങ്ങുന്നത്, ഇതിനെക്കാള്‍ ച്ചുടാണ് ഞങ്ങളുടെ മനസ്സിന്, ഇനി പറയു നിങ്ങള്ക്ക് ഒരു നക്ഷത്രമാകണോ? തങ്ങളുടെ വേദന മറ്റൊരാളോട് പങ്കിട്ടപ്പോള്‍ നക്ഷത്രങ്ങളുടെ കണ്ണ് നിറഞ്ഞു, കണ്ണ് നീര്‍ത്തുള്ളികള്‍ ഒഴുകാന്‍ തുടങ്ങി ...... മഴ തുള്ളികള്‍ മുഖത്ത് പതിച്ചപ്പോള്‍ അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു, . മഴത്തുള്ളികള്‍ വീഴുന്നുന്ടെന്കിലും ആകാശത്തില്‍ അപ്പോഴും നക്ഷത്രങ്ങള്‍ തിളങ്ങി നില്‍പ്പുണ്ടായിരുന്നു..............

2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

ഇന്ത്യയില്‍ ഉസ്സൈന്‍ ബോള്‍ട്ട്മാര്‍ ഉണ്ടാകാത്തത് ..........?

ഇന്ത്യയെപ്പോലെ വന്‍ ജന സംഖ്യയുള്ള ഒരു രാജ്യത്ത് ഉസൈന്‍ ബോള്‍ടിനെ പോലുള്ള ഒരു കായികതാരം ഉണ്ടാകാത്തത് എന്ത് കൊണ്ടു എന്ന് ഗവേഷണം നടത്തുന്നവര്‍ക്ക് ഇന്നലെ ഉത്തരം ലഭിച്ചിരിക്കുന്നു,പി. ടി.ഉഷ എന്ന ലോകോത്തര താരത്തിന്റെ കണ്ണ് നീരിലുടെ. അടിസ്ഥാന സൌകര്യങ്ങള്‍ പോലും ചെയ്തു കൊടുക്കാതെ കായിക താരങ്ങളെ തീര്ത്തും അവഗണിക്കുന്ന സ്ഥിതി ഇന്ത്യയില്‍ മാത്രമാണ് ഉള്ളത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണനയുടെ നുറില്‍ ഒരംശമെങ്കിലും മറ്റു കായിക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ എത്രയോ പ്രതിഭയുള്ള കളിക്കാര്‍ ഉയര്ന്നു വന്നേനെ. ക്രിക്കറ്റിന്റെ വലിയ ആരാധകനാണ് ഞാന്‍ , അതുപോലെ ഗവാസ്കര്‍, കപില്‍ദേവ്‌, സച്ചിന്റെണ്ടുല്കര്‍, സൌരവ് ഗംഗുലി തുടങിയവരെ ബഹുമാനവുമാണ് എങ്കിലും സത്യം തുറന്നു പറയാതെ വയ്യ, വ്യക്തിഗത ഇനങ്ങളില്‍ മികവു തെളിയിക്കുന്ന താരങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന നാം നല്‍കുന്നില്ല, ഈ അടുത്ത കാലത്തു വ്യക്തിഗത ഇനങ്ങളില്‍ ഒരുപിടി താരങ്ങള്‍ ഉയര്ന്നു വന്നിട്ടുണ്ട്, ട്ടെന്നിസ്സില്‍ സോം ദേവ് വര്‍മന്‍, ബട്ട്ടുമിന്ടാനില്‍ സയിന നൈവാല്‍ , ബോകസിങ്ങില്‍ വിജെ ന്ധര്സിംഗ് , ബില്യര്‍ദ്ട്സില്‍ പങ്കജ് അദ്വാനി, ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര , ഗുസ്തിയില്‍ സുശീല്‍കുമാര്‍ ,തുടങ്ങി അനേകം പേര്‍, ക്രിക്കെട്ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കായിക താരങ്ങളുടെ നേട്ടങ്ങള്‍ക്ക്‌, പത്തര മാറ്റ് തിളക്കമുണ്ട്. ക്രിക്കെട്ടിനു നല്കുന്ന പരിഗണനായുടെ ഒരംശമെങ്കിലും ഈ കായിക താരങ്ങള്‍ക്ക് നല്കുക അല്ലെങ്കില്‍ അവരെ അപമാനിക്കതിരിക്കുക എങ്കിലും ചെയ്യുക, . പി. ടി. ഉഷയെപ്പോലുള്ള ലോകോത്തര താരങ്ങളുടെ കണ്ണുനീര്‍ വീഴുന്ന അവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം ഇന്ത്യയില്‍ നിന്നു ഒരു ഉസൈന്‍ ബോള്‍ടിനെ നമ്മള്‍ പ്രതീക്ഷിക്കേണ്ട കാര്യമില്ല,......................

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

സ്നേഹം മുഴക്കുന്ന ലൗഡ് സ്പീക്കര്‍

ശ്രീ ജയരാജ്‌ സംവിധാനം ചെയ്താ ലൗഡ് സ്പീക്കര്‍ എന്ന ചിത്രം വളരെ മനോഹരമായിരിക്കുന്നു. സ്നേഹം , കരുണ , നന്മ തുടങ്ങി ഇന്നത്തെക്കാലത്ത് നമ്മില്‍ നിന്നും അന്യമായി കൊണ്ടിരിക്കുന്ന ആര്‍ദ്ര ഭാവങ്ങള്‍ ഒര്മപ്പെടുതുകയാണ് ഈ ചിത്രം . നിഷ്കളങ്ക മായ സ്നേഹവും വിസ്മ്രിതിയില്‍ ആകുന്ന ഗ്രാമീണ ഭാവങ്ങളുടെ പകര്‍ത്തിയെഴുതും ഈ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. സ്നേഹിക്കുന്നവനും സ്നേഹിക്ക പ്പെടുന്നവനും തമ്മിലുള്ള സംഖര്‍ഷം എത്ര വലുതാണെന്ന് ചിത്രം കാട്ടി തരുന്നു. സ്നേഹം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല , നമ്മളെല്ലാം സ്നേഹിക്കുന്നു, പക്ഷെ നമ്മുടെ സ്നേഹത്തിനു പിന്നില്‍ സ്വാര്‍ത്ഥതയുടെ അംശങ്ങള്‍ ഉണ്ട് , നമ്മള്‍ ഒരാളെ സ്നേഹിക്കുമ്പോള്‍ നമ്മള്‍ തിരിച്ചു എന്തെക്കെയോ പ്രതീക്ഷിക്കുന്നുട്, അത്തരം പ്രതീക്ഷകള്‍ തകരുമ്പോള്‍ നമ്മുടെ സ്നേഹബന്ധങ്ങളും അതോടൊപ്പം അവസ്സനിക്കുകയാണ് പതിവു, എന്നാല്‍ തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ കണികകള്‍ ഈ ലോകത്ത് ഇനിയും അവസ്സനിച്ചിട്ടില്ല എന്ന് ഈ ചിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു , അതൊരു പ്രതീക്ഷയാണ് ഇനിയും ഉറവ വറ്റാത്ത സ്നേഹത്തിന്റെ , നന്മയുടെ , കാരുണ്യത്തിന്റെ , ദയയുടെ സ്പര്‍ശത്തിനു വേണ്ടി കാത്തിരിക്കാനുള്ള പ്രതീക്ഷ, . ഈ പ്രപഞ്ചം തന്നെയാണ് അതിനുള്ള ഉത്തരവും, വൃഷങ്ങള്‍ ഫലം നല്കുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല, പക്ഷികള്‍ പാടുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല , സുര്യന്‍ വെളിച്ചം നല്കുന്നത്, ചന്ദ്രന്‍ നിലാവ് പൊഴിക്കുന്നത്, കുളിര്‍കാറ്റു വീശുന്നത്, തൂ മഞ്ഞു പൊഴിയുന്നത്, മഴ പെയ്യുന്നത്, ഒരിക്കലും ഒന്നും പ്രതീക്ഷിച്ചിട്ടല്ല. നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ മഹനീയ ആശയങ്ങള്‍ ചിരിയും നൊമ്പരവുമായി ലൗഡ് സ്പീക്കര്‍ നമുക്കു കാട്ടി തരുന്നു. പുല്‍ക്കൊടി തുമ്പില്‍ നിന്നും ഇട്ടുവീഴാന്‍ വെബിനില്‍ക്കുന്ന മഞ്ഞിന്‍ തുള്ളി പോലെ സ്നേഹവും നന്മയുമൊക്കെ നമ്മുടെ ഹൃദയത്തില്‍ തുളുമ്പി നില്കട്ടെ , .

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...