കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ആഴ്ച പ്രഖ്യാപിക്കുകയാണ്. തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അധ്യക്ഷനായ ജൂറി ചിത്രങ്ങള്‍ വിലയിരുത്തുകയാണ്. ദേശിയ അവാര്‍ഡു പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന സംസ്ഥാന അവാര്‍ഡു പ്രഖ്യാപനം ആയതിനാല്‍ എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന അവാര്‍ഡു പ്രഖ്യാപനത്തിനായി മലയാളികള്‍ കാത്തിരിക്കുന്നു. അതോടൊപ്പം തന്നെ ചില പ്രതീക്ഷകളും , ആശങ്കകളും.................
ദേശിയ തലത്തില്‍ മികച്ച മലയാള ചിത്രമായ ഇന്ത്യന്‍ രുപ്പീ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡു നേടുമോ........?
ദേശിയ തലത്തില്‍ മികച്ച മലയാള ചിത്രമായ ഇന്ത്യന്‍ രുപീയുടെ സംവിധായകന്‍ രഞ്ജിത്ത് മികച്ച സംവിധായകനുള്ള അവാര്‍ഡു നേടുമോ.....?
ദേശിയ തലത്തില്‍ പരാമര്‍ശം നേടിയ ആധിമാധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറി മികച്ച നവാഗത സംവിധായകന്‍ ആകുമോ....?
പ്രണയത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രം മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കാന്‍ കഴിയുന്ന തരത്തില്‍ മുഖ്യ കഥാപാത്രം അല്ല അതിനാല്‍ സഹ നടനുള്ള അവാര്‍ഡിനെ പരിഗണിക്കാന്‍ കഴിയൂ എന്നാ ദേശിയ അവാര്‍ഡു ജൂറിയുടെ മാനദണ്ഡം ഇവിടെയും പാലിക്കപ്പെടുമോ.....?
ഇന്ത്യന്‍ റുപീ എന്നാ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശിയ പുരസ്കാരത്തിന് അവസാന നിമിഷം വരെ പരിഗണിച്ച പ്രിത്വിരാജിനു ഇന്ത്യന്‍ റുപീ, ഉറുമി, മാണിക്യാ കല്ല്, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച മൂന്നു കഥാപാത്രങ്ങള്‍ക്ക് മികച്ച നടനുള്ള അവാര്‍ഡു നല്‍കുമോ........?
ഗോവ അന്തരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി മലയാളത്തിന്റെ അഭിമാനമായ ഉരുമിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുമോ.......?
ഷാനഗ് ഹായ് മേളയില്‍ മല്സര വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രം ആകാശത്തിന്റെ നിറം പരിഗണിക്കപ്പെടുമോ..........?
കെട്ടുറപ്പില്ലാത്ത പ്രമേയം എന്ന് ദേശിയ ജൂറി വിലയിരുത്തിയ പ്രണയം അവാര്‍ഡു നേടുമോ.............?
മാധവ രാംദാസിന്റെ മേല്‍വിലാസം അന്ഗീകരിക്കപ്പെടുമോ...........?
ഉരുമിയിലെ അഭിനയത്തിന് ജഗതി ശ്രീകുമാറിന് അര്‍ഹമായ പുരസ്കാരം ലഭിക്കുമോ........?
ഇന്ത്യന്‍ രുപീയിലെ ഉജ്ജവാല പ്രകടനം തിലകന് സഹനടനുള്ള അവാര്‍ഡു നേടിക്കൊടിക്കുമോ.......?
ഈ പുഴയും സന്ധ്യകളും എന്നാ മനോഹരമായ വരികള്‍ സമ്മാനിച്ച് നമ്മെ വിട്ടു പിരിഞ്ഞ മുല്ലനെഴിക്കു അര്‍ഹിക്കുന്ന പുരസ്‌കാരം മരണാന്തര ബഹുമതിയായി നല്‍കുമോ....?
അവാര്‍ഡുകള്‍ പ്രോത്സാഹനവും, പ്രചോധനവുമാണ്, അത് അര്‍ഹിക്കുന്ന കൈകളില്‍ എത്തുമ്പോഴാണ് അവയുടെ മൂല്യം വെളിവാകുന്നത്. ദേശിയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും മറ്റു ചലച്ചിത്ര പുരസ്കാരങ്ങലെക്കള്‍ മൂല്യം കല്പ്പിക്കുന്നവയാണ്. ഇത്തവണത്തെ ദേശിയ ജൂറി ഒരു പരിധി വരെ അവാര്‍ഡിന്റെ മൂല്യം ഉയര്തിപ്പിടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. സംസ്ഥാന ജുരിയും ഇത്തരം വിലയിരുത്തലുകള്‍ നടത്തും എന്ന് പ്രതീക്ഷിക്കാം. അത് കൊണ്ട് തന്നെ ആരുടേയും പക്ഷം ചേര്‍ന്ന് നില്‍ക്കാത്ത സത്യസന്ധമായ അവാര്‍ഡു പ്രഖ്യാപനത്തിന് നമുക്ക് കാതോര്‍ക്കാം.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...