2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഗായത്രി പറഞ്ഞ സത്യങ്ങള്‍ ...................

മലയാളത്തിലെ യുവ ഗായിക ശ്രീ ഗായത്രി നടത്തിയ ചില പരാമര്‍ശങ്ങളും, അതിനെതിരെ സംഗീത സംവിധായകന്‍ ശ്രീ ജയചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളും ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ കാരണം. മലയാളത്തിലെ സംഗീത സംവിധായകര്‍ ഹിന്ദി തുടങ്ങി അന്യ ഭാഷയിലെ ഗായകരെ കൊണ്ട് പാടിക്കുവനാണ് താല്പര്യം കാണിക്കുന്നത്, എന്നാല്‍ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് ഈ പരിഗണന ലഭിക്കുന്നില്ല എന്നാണ് ഗായത്രി പറഞ്ഞത്. ഗായത്രി പറഞ്ഞത് വളരെ സത്യമാണ്. ഇവിടെ എത്രയോ മികച്ച ഗായകരുണ്ട് എങ്കിലും അന്യ ഭാഷയിലെ ഗായകര്‍ തന്നെ പാടണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം ആണ്. അതെ സമയം തന്നെ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുമില്ല ശ്രീ യേശുദാസില്‍ നിന്ന് തുടങ്ങുന്ന മലയാളി ഗായകര്‍ക്ക് ഹിന്ദിയില്‍ നിന്നും മറ്റും നേരിടേണ്ടി വന്നിട്ടുള്ള തിക്ത അനുഭവങ്ങള്‍ എല്ലാ തലമുറകളിലും പെട്ടവര്‍ക്ക് അറിവുള്ളതാണ്. യേശുദാസ്‌ ,ജയചന്ദ്രന്‍ , ചിത്ര, സുജാത, എം. ജി . ശ്രീകുമാര്‍, വേണുഗോപാല്‍ , ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, മഞ്ജരി, മിന്മിനി, ജ്യോത്സ്ന, റിമി ടോമി, വിധു പ്രതാപ്‌., അഫ്സല്‍ , ഗായത്രി........ ... തുടങ്ങി റിയാലിറ്റി ഷോ കളില്‍ കൂടി രംഗതെത്തിയ അനേകം പേര്‍ മലയാളി ഗായകരയുണ്ട്. ഇവരൊക്കെ അനുഗ്രഹീതരാണ്. ഇവരെയെല്ലാം ശരിയാം വിധം പ്രയോജനപ്പെടുത്താന്‍ മലയാളത്തിലെ സംഗീത സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഗായത്രി ഇങ്ങനെ സത്യസന്ധമായ അഭിപ്രായം പറഞ്ഞപ്പോള്‍ , ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ഗായത്രി വളര്‍ന്നിട്ടില്ല , ഹിന്ദിയിലെയും മറ്റും ചില ഗായകര്‍ മലയാളി ഗായകരെക്കളും മികച്ചവരാണ് എന്നാണ് ശ്രീ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ഒരാള്‍ക്ക് ഒരു അഭിപ്രായം പറയാന്‍ അര്‍ഹാതയോ, യോഗ്യതയോ ഉണ്ടെന്നു നിശ്ചയിക്കാന്‍ ആര്‍ക്കെങ്കിലും പ്രതേക അവകാശം നല്‍കിയിട്ടുണ്ടോ ? അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അതിന്റെ മാനദണ്ഡം എന്താണ്.എല്ലാവര്ക്കും ഭൂതകാലം മറന്നു കൊണ്ട് വര്‍ത്തമാന കാലത്തില്‍ സംസാരിക്കുവാനാണ് താല്പര്യം. ഒരാളുടെ യോഗ്യതയെ ചോദ്യം ചെയ്യുമ്പോള്‍ നമ്മള്‍ നമ്മുടെ യോഗ്യതയുടെ നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്, പലപ്പോഴും സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകള്‍ക്ക് അപ്പുറം ആരും മഹാന്മാരല്ല. രാജാവ്‌ നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണുകയാണ് വേണ്ടത്, അല്ലാതെ സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകളെ മുന്‍ നിര്‍ത്തി മറ്റുള്ളവരുടെ യോഗ്യതകള്‍ അളക്കുകയല്ല ചെയ്യേണ്ടത്. ഗായത്രി , കുട്ടി പറഞ്ഞത് നൂറു ശതമാനം ശരിയാണ്, മലയാളികളെ അന്ഗീകരിക്കുവനുള്ള മലയാളികളുടെ വൈമുഖ്യം തന്നെയാണ് സത്യത്തെ വിമര്‍ശിക്കുന്നത് വഴി ചിലര്‍ ചെയ്യുന്നത്. പിന്നെ ഒരു കാര്യം തങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഗായികയുടെ അഭിപ്രായത്തിനു പിന്തുണ നല്കാന്‍ ഒരു ഗായകനും, ഗായികയും മുന്നോട്ടു വന്നില്ല എന്ന് കാണുമ്പോള്‍ വിഷമം ഉണ്ട് ഒരു പക്ഷെ തങ്ങളുടെ ചാന്‍സ് നഷ്ട്ടമാകുമോ എന്ന് ഭയന്നിട്ടാവണം സത്യാ സന്ധമായ അഭിപ്രായവും, അതിനെതിരെ നടന്ന വിമര്‍ശനവും കേട്ടില്ല എന്ന് നടിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് , പക്ഷെ മനസ്സ് കൊണ്ടെങ്കിലും നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ചത് തന്നെയാണ് ഗായത്രി തുറന്നു പറഞ്ഞത്, അതുകൊണ്ട് ഗായത്രി പറഞ്ഞത് സത്യങ്ങള്‍ തന്നെയാണ്, അഭിനന്ദനങ്ങള്‍.............

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️