2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

അയാളും ഞാനും തമ്മില്‍ ...........

ശ്രീ ലാല്‍ ജോസ് സംവിധാനം ചെയ്താ അയാളും ഞാനും  തമ്മില്‍  നിറഞ്ഞ സദസ്സില്‍  പ്രദര്‍ശനം  തുടരുന്നു. ചിത്രം ഇറങ്ങി ഒരാഴ്ച  പിന്നിട്ടു  എങ്കിലും  ഇന്നലെയാണ്  കാണാന്‍ സാധിച്ചത്.  ഏറെ നാളുകള്‍ക്ക് ശേഷം ആര്‍ദ്രമായ  മുഹൂര്തങ്ങളുമായി ഒരു ചിത്രം  പ്രേക്ഷക ഹൃദയങ്ങള്‍  കീഴടക്കുകയാണ്  .  ലാല്‍ ജോസ് സംവിധാനം ചെയ്താ ചിത്രങ്ങളില്‍  ഏറ്റവും മികച്ചത് എന്ന് തന്നെ അയാളെ വിശേഷിപ്പിക്കാം. സാധാരണ പ്രേക്ഷകര്‍ക്ക്‌ എളുപ്പത്തില്‍  സംവേദിക്കാന്‍ കഴിയുന്ന കഥ പശ്ചാത്തലം  തന്നെയാണ്  അയാളുടെ  വിജയത്തിന് പിന്നിലെ പ്രധാന ഘടകം. മെഡിക്കല്‍ പശ്ചാത്തലത്തില്‍  ഇതള്‍ വിടരുന്ന കഥാഗതിയില്‍  ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീ ബോബി സഞ്ജയിന്റെ  ശക്തമായ തിരക്കഥ അതിലും തീവ്രതയോടെ  ആവിഷ്കരിക്കാന്‍  സംവിധായകന് സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യമെടുത്താല്‍  ശ്രീ പ്രിത്വിരാജിന്റെ  ഇതുവരെ ഉള്ള കാരീറില്‍ അദ്ധേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ്  ഡോക്ടര്‍ രവി തരകന്‍. അഭിനയത്തിന്റെ സൂക്ഷ്മ വശങ്ങള്‍ പോലും  വളരെ പക്വതയോടെ  പ്രകടംമാക്കാന്‍ പ്രിത്വിരാജിനു  കഴിഞ്ഞിരിക്കുന്നു. ചിത്രത്തില്‍ പ്രിത്വിരാജ് എന്നാ താരത്തെ ഒരിടത്തും നമുക്ക് കാണാന്‍ സാധിക്കില്ല മറിച്ച് ഡോക്ടര്‍ രവി തരകന്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ പ്രത്വക്ഷമാകുന്നത്. ഡോക്ടര്‍ രവി തരകനെ അത്ര ഗംഭീരംയാണ് പ്രിത്വിരാജ് തന്റെ ശരീരത്തില്‍ ആവാഹിചെടുത്തത്. ഡോക്ടര്‍ രവി തരകന്‍ എന്നാ കഥാപാത്രത്തിലൂടെ  ശ്രീ പ്രിത്വിരാജ് മലയാളത്തിലെ ഒന്നാം നിര അഭിനയ പ്രതിഭകളുടെ മുന്‍ നിരയില്‍ സ്ഥാനം ഉറപ്പിക്കുകയാണ്.  മികച്ച നടന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ ഡോക്ടര്‍ രവി തരകനിലൂടെ  പ്രിത്വിരജിനെ കാത്തിരിക്കുന്നുണ്ട്. അതുപോലെ തന്നെ ഡോക്ടര്‍ സാമുവല്‍ എന്നാ കഥാപാത്രമായി ശ്രീ പ്രതാപ്‌ പോതെന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. സ്വാഭാവിക നടനത്തിന്റെ എല്ലാ സൌന്ദര്യവും  ഈ അഭിനയത്തില്‍  കാണാന്‍ കഴിയുന്നുണ്ട്. അതുപോലെ നരേന്‍ , സംവൃത, റീമ കല്ലിങ്ങല്‍ , രമ്യ നമ്പീശന്‍ , സലിം കുമാര്‍, സുകുമാരി തുടങ്ങി എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ശ്രീ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ  വരികളില്‍ ശ്രീ അവുസേപ്പച്ചന്റെ  സംഗീതം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.  അഴലിന്റെ ആഴങ്ങളില്‍ എന്നാ ഗാനം  ശ്രോതാക്കളെ  പിടിച്ചുലക്കുന്ന  തരത്തില്‍  ഗംഭീരമാണ്. ശ്രീ ജോമോന്റെ ചായഗ്രഹനവും, രഞ്ജന്‍ എബ്രഹാമിന്റെ  കാമറയും  എടുത്തു പറയേണ്ടതാണ്‌. പലപ്പോഴും ഒരു ചിത്രത്തിന്റെ  കഥാ പശ്ചാത്തലം നമ്മുടെ ജീവിതവുമായി  ബന്ധം തോന്നുമ്പോഴാണ്  ചിത്രങ്ങള്‍  ജനങ്ങള്‍ സ്വീകരിക്കുന്നത്.  ഒരുതരത്തില്‍ പറഞ്ഞാല്‍ അയാളും ഞാനും തമ്മില്‍ എന്നാ ചിത്രത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്റെ കാരണം കൊണ്ട് അല്ലെങ്കിലും നഷ്ട്ടമായ പ്രണയവും, സൌഹൃദങ്ങളും  ഇപ്പോഴും ഒരു നൊമ്പരമായി മനസ്സില്‍ തെളിയാറുണ്ട്  അതിലുപരി ചിത്രത്തില്‍ ഹോസ്പിറ്റലില്‍  കൊണ്ട് വരുന്ന കുട്ടിക്ക് അടിയതിരമായി ഒരു സര്‍ജറി  വേണമെന്ന് ഡോക്ടര്‍ പറയുന്ന  രംഗമുണ്ട്. സര്‍ജറി നടത്തിയില്ലെങ്കില്‍  കുട്ടി രേക്ഷപ്പെടില്ല , സര്‍ജറി നടത്തിയാല്‍  വിജയമാകുമെന്ന്  ഉറപ്പുമില്ല. ഏതാണ്ട് ഒന്നര വര്ഷം മുന്‍പ്  മെഡിക്കല്‍ കോളേജിലെ  ഡോക്ടെ എന്നോട്  പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ചെവിയില്‍  മുഴങ്ങുന്നുട്.  ഒന്നര വര്ഷം മുന്‍പാണ്‌ എനിക്ക് ഒരു മകന്‍ പിറന്നത്‌.  കുഞ്ഞു ജനിച്ച  സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ്  പെട്ടെന്ന് അവന്റെ സ്ഥിതി മോശം ആയതു. ജനിച്ചു ഇരുപത്തിനാല് മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ്  അവന്റെ ജീവന്‍ രേക്ഷിക്കാന്‍  ഒരു അടിയന്തിര  സര്‍ജറി വേണ്ടാതായി വന്നു. ഡോക്ടര്‍മാര്‍ സര്‍ജറി ക്കുള്ള ഒരുക്കല്‍ പൂര്‍ത്തിയാക്കുന്നു, ഇത്തരം ഒരു അവസ്ഥയില്‍ എന്ത് ചെയ്യണം എന്നറിയാതെ  തളര്‍ന്നിരുന്ന  എന്നെ വിളിച്ചു ഡോക്ടര്‍ പറഞ്ഞു  സര്‍ജറി ചെയ്തെ മതിയാകു, സര്‍ജറി ചെയ്തില്ലെങ്കില്‍ കുഞ്ഞു രേക്ഷപ്പെടില്ല, എന്നാല്‍ ചെറിയ കുഞ്ഞു ആയതിനാല്‍ സര്‍ജറി ചെയ്താലും  ഒന്നും പറയാനാകില്ല എല്ലാം നേരിടാന്‍ മനസ്സ് സജ്ജമാക്കി  വയ്ക്കുക. ഡോക്ടര്‍ തീര്‍ച്ചയായും സര്‍ജറി ചെയ്യണം എന്ന് പറഞ്ഞു വിറയ്ക്കുന്ന കൈകളാല്‍ സമ്മത പത്രം ഒപ്പിടുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു , എന്റെ ഹൃദയം നുറുങ്ങി തകരുകയായിരുന്നു . മണിക്കൂറുകള്‍ നീണ്ട സര്‍ജറി, അതിനു ശേഷം വളരെ ക്രിട്ടിക്കല്‍ ആയ രണ്ടു ദിവസ്സങ്ങള്‍ പിന്നെയും കുഞ്ഞിനെ ഒന്ന് കാണാന്‍ പോലും കഴിയാതെ  ആഴ്ചകള്‍  വളരെ സങ്കീര്‍ണ്ണമായ  ദിവസ്സങ്ങള്‍ക്ക് ശേഷം എന്റെ മകനെ എനിക്ക് തിരിച്ചു കിട്ടി. ഇന്ന് അവനു  ഒന്നര വയസ്സ് കഴിഞ്ഞു, മിടുക്കനായിരിക്കുന്നു.ചിത്രത്തിലെ കുട്ടിയുടെ പേര് ഗൌരി  എന്നാണ്, എന്റെ മകനെ ഞാന്‍  വിളിക്കുന്നതും  അങ്ങനെയ്യാണ് അതും യാദ്രിചികം..
അന്ന് ഒത്തിരി സന്മാനസ്സുകള്‍ എന്റെ സഹായത്തിനു  എത്തി, അന്നത്തെ ആരോഗ്യ മന്ത്രി  ബഹുമാനപ്പെട്ട ശ്രീമതി ടീച്ചര്‍ , ടീച്ചറിന്റെ  ഓഫീസിലെ  സ്റ്റാഫ്‌ കള്‍, അന്നത്തെ ധനകാര്യ മന്ത്രി ബഹുമാനപ്പെട്ട  തോമസ്‌ ഐസക് സര്‍, എസ എ  ടി സുപ്രേന്റ്റ്  ശ്രീ അശോക്‌ സര്‍, എസ എ ടി യിലെ മറ്റു ഡോക്ടര്‍മാര്‍  എന്റെ സ്വകാര്യ  ദുഃഖങ്ങള്‍  നിശബ്ധമായി  കേള്‍ക്കുന്ന  എന്റെ പ്രിയ സുഹൃത്ത്‌ ........., സഹപ്രവര്‍ത്തകര്‍ , സുഹൃത്തുക്കള്‍  എന്ന് വേണ്ട  പ്രതെക്ഷമായും പരോക്ഷമായും  എന്നെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. എന്റെ ബൂലോഗത്തിലെ സുഹൃത്തുക്കള്‍ ഇപ്പോഴയിരിക്കും  ഈ സംഭവം അറിയുന്നത്..... പലപ്പോഴും മറ്റുള്ളവര്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഒതുക്കുന്ന സ്വകാര്യ ദുഖങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നാമറിയാതെ പുറത്തേക്കു വരുന്നു.................. അയാളും ഞാനും തമ്മില്‍ എന്നാ ചിത്രത്തെക്കുറിച്ച്  പറഞ്ഞ കൂട്ടത്തില്‍ എന്റെ അനുഭവം കൂടി പറഞ്ഞു എന്നേയുള്ളു...... അയാളും ഞാനും തമ്മില്‍  അര്ര്‍ദ്ദ്രമായ  മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നന്മയുള്ള ഒരു ചിത്രമാണ് . നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരും തീര്‍ച്ചയായും ഈ ചിത്രം  കണ്ടിരിക്കേണ്ടതാണ്............

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

മാലിന്യ പ്രശനം പരിഹരിക്കട്ടെ ..........

മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി മലിന  ജല  നിര്‍മ്മാര്‍ജ്ജന ഉപകരണങ്ങള്‍  വിളപ്പില്‍ ശാലയില്‍ എത്തിച്ചു  കഴിഞ്ഞു. അതിന്റെ പേരില്‍  വിളപ്പില്‍  ശാലയില്‍  പ്രധിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു. എന്തൊക്കെ ആയാലും സര്‍ക്കാരും, നഗരസഭയും  ചെയ്താ കാര്യം വളരെ നന്നായി. മാലിന്യ  പ്രശ്നന്തില്‍ അടിയന്തിരമായി  ഇടപെടേണ്ട സമയം തന്നെ ആണിത്.  ഒരു സര്‍ക്കാരിന്  ഒരു പഞ്ചായത്തിലെ  മാത്രമല്ല  സംസ്ഥാനത്തിലെ  മുഴുവന്‍ ജനങ്ങളുടെയും പ്രശ്നങ്ങള്‍ അറിഞ്ഞു പ്രവതിക്കേണ്ട  കടമയും ബാധ്യതയും  ഉണ്ട്.  ഒരു സര്‍ക്കാരിനും ശൂന്യതയില്‍  മാലിന്യം  സംസ്കരിക്കാന്‍  കഴിയില്ല, അത് കൊണ്ട് തന്നെ  നിലവില്‍ മാലിന്യ സംസ്കരണ  പ്ലാന്റ്  ഉള്ള സ്ഥലത്ത് മാത്രമേ  അതിനുള്ള  നടപടികള്‍  ചെയ്യുവാന്‍ കഴിയുകയുള്ളൂ, അത് കൊണ്ട് സര്‍ക്കാരും , നഗരസഭയും ധൈര്യമായി  മുന്നോട്ട് പോവുക തന്നെ ചെയ്യണം. കേരളത്തിലെ എല്ലാ വിഭാഗം ആളുകളുടെ പിന്തുണയും ഉണ്ട്ടാകും. ഇനി എന്തൊക്കെ പ്രധിക്ഷേധങ്ങള്‍ ഉയര്‍ന്നാലും  സര്‍ക്കാരും, നഗരസഭയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ടു പോകരുത്. കാരണം ഇപ്പോഴെങ്കിലും മാലിന്യ സമ്സ്കരണത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിനു കനത്ത വില നല്‍കേണ്ടി വരും. ആരോഗ്യ രംഗത്ത്  മുന്നില്‍ നില്‍ക്കുന്ന കേരളം ലോകത്തിനു മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ടുന്ന അവസ്ഥ ഉണ്ടാകും. ഇപ്പോള്‍ ചെയ്യേണ്ടത് എന്തെന്നാല്‍ വിളപ്പില്‍ ശാലയില്‍ നിലവില്‍ കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസകരിക്കണം, പൂര്‍ണ്ണമായി അത് ചെയ്യുന്നതുവരെ  പുതിയ മാലിന്യങ്ങള്‍  കൊണ്ട് പോകേണ്ട, നിലവിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായി സംസ്കരിച്ചു കഴിഞ്ഞാല്‍  പുതിയ മാലിന്യങ്ങള്‍  ചെറിയ അളവുകളില്‍ കൊണ്ട് പോവുകയും സംസ്കരിക്കുകയും ചെയ്തു തുടങ്ങണം. ഇങ്ങനെ പടി പടി ആയി നാട്ടുകാര്‍ക്ക്  ബുദ്ധിമുട്ട്  ഉണ്ടാകാത്ത തരത്തില്‍ പ്രശനനം  കൈകാര്യം ചെയ്യണം . പ്രധിക്ഷേധിക്കാന്‍  വിളപ്പില്‍ ശാല ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌  എന്നത് പോലെ തന്നെ  കടമ നിര്‍വഹിക്കാന്‍  സര്‍ക്കാരിനും ബാധ്യത  ഉണ്ട് എന്ന്  ജനങ്ങള്‍ മനസ്സിലാക്കണം. ഈ പ്രശ്നനം ഇനിയും നീട്ടിക്കൊണ്ടു  പോകാന്‍ പാടില്ല, അന്തിമമായ ഒരു പരിഹാരം വിളപ്പില്‍ ശാല  ഫാക്ടറി തുറന്നു പ്രവര്‍ത്തനം ആരംഭിക്കുക മാത്രമാണ്.   ഒരു മഴക്കാലം കൂടി വന്നു കഴിഞ്ഞാല്‍  ഒരു പക്ഷെ പകര്‍ച്ചവ്യാധികള്‍ നമുക്ക്  നിയന്ത്രിക്കാന്‍  കഴിയാത്ത വിധം വ്യപകമാവും.  പ്രതിക്ഷേധവും  സമരവും നടത്താന്‍  സ്വാതന്ത്ര്യം  ഉള്ളത് പോലെ  സര്‍ക്കാരിന് ജനങ്ങളോടുള്ള  കടമ നിര്‍വ്വഹിക്കുകയും വേണം. ഇനിയും പ്രധിക്ഷേധങ്ങള്‍ക്ക്  മുന്നില്‍ പിന്തിരിയേണ്ട കാര്യമില്ല. ശൂന്യാകാശത്ത്  സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയാത്തിടത്തോളം സര്‍ക്കാരിനും നഗരസഭാക്കും അത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ നടപടികള്‍ തുടരാന്‍ കഴിയൂ . എല്ലാ വിഭാഗം ജനഗള്‍ക്കും ഇത്തരം യാഥാര്‍ത്യങ്ങള്‍  അറിയാമെന്നിരിക്കെ സര്‍ക്കാരും, നഗരസഭയും നടപടികളുമായി  മുന്നോട്ടു പോകണം. കാരണം ഒരു വലിയ വിപത്ത് നമ്മെ കാത്തിരിക്കുന്നു അത് ഒഴിവാകണമെങ്കില്‍  ധൃത ഗതിയിലുള്ള  നടപടികള്‍ അനിവാര്യമാണ്..........

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ആശംസകള്‍, പ്രിത്വിരാജ് .......................

മലയാള സിനിമയുടെ യുവ സൂപര്‍ താരം ശ്രീ പ്രിത്വിരാജിന്റെ ആദ്യ ഹിന്ദി ചിത്രം അയ്യ പ്രേക്ഷകരിലേക്ക് . മലയാള സിനിമ ലോകത്തിനു  മൊത്തത്തില്‍ അഭിമാനിക്കാവുന്ന നിമിഷം. മലയാളം , തമിഴ്, തെലുങ്ക് തുടങ്ങിയ  ഭാഷകളില്‍  എല്ലാം തന്റെ  വ്യക്തമായ  സാന്നിധ്യം  അറിയിച്ച പ്രിത്വിരജിന്റെ  കരിയറിലെ അഭിമാനിക്കാവുന്ന മറ്റൊരു       നേട്ടമാണ്  അയ്യ  എന്നാ ചിത്രം. ശ്രീ അനുരാഗ് കശ്യപ്  നിര്‍മ്മിച്ച്‌  ശ്രീ സച്ചിന്‍ കുണ്ടാല്കര്‍  സംവിധാനം  ചെയ്താ  അയ്യാ  ഇതിനോടകം  തന്നെ  വന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രിത്വിരജും, റാണി മുഖര്‍ജിയും  പ്രധാന  വേഷങ്ങള്‍  കൈകാര്യം  ചെയ്യുന്ന അയ്യാ രസകരമായ രീതിയില്‍ മനോഹരമായ  ഒരു പ്രണയ കഥ ആണ്  പറയുന്നത്. റാണി മുഖര്‍ജി  എന്നാ  താരത്തിന്റെ  ശക്തമായ  തിരിച്ചു വരവിനോപ്പം മലയാളത്തിന്റെ  സ്വന്തം പ്രിത്വിരാജിന്റെ  ശക്തം ആയ  സാന്നിധ്യം  രേഖപ്പെടുത്തുന്ന  ചിത്രം കൂടിയാകും  അയ്യ . സൂര്യ എന്നാ  കഥാപാത്രമായി  പ്രിത്വിരാജും , മീനാക്ഷി  എന്നാ കഥാപാത്രമായി  റാണി മുഖര്‍ജിയും മികച്ച പ്രകടനം  കാഴ്ച വയ്ക്കുന്നു. ശ്രീ അമിത് ത്രിവേദിയുടെ  സംഗീതത്തില്‍  അയ്യയിലെ  പാട്ടുകള്‍ ഇതിനോടകം തന്നെ  ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. ശ്രീ അമലേന്ദു ചൌധരിയുടെ  ചായാഗ്രഹണം ,അഭിജിത്ത് ദേശ്പാന്ടെയുടെ എഡിറ്റിംഗ്  എന്നിവ  ചിത്രത്തിന്റെ  മുതല്ക്കൂട്ടുകളാണ്. അകാരണമായി ഒട്ടേറെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും    നല്‍കി  വേദനിപ്പിക്കുംപോഴും  മലയാള സിനിമയുടെ പേര്  ഇന്ത്യന്‍  സിനിമ ലോകം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചു  കൊണ്ട് പ്രിത്വിരാജ്  എന്നാ ചെറുപ്പക്കാരന്‍ മലയാളികള്‍ക്ക്  ഒന്നടങ്കം  അഭിമാനമാവുന്നു. അയ്യാ എന്നാ ചിത്രത്തിന്  പുറമേ ഔറംഗ സീബ് എന്നാ പേരില്‍ തന്റെ രണടാമത്തെ ഹിന്ദി ചിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പ്രിത്വിര്രാജ്. പ്രിത്വിരജിനെ പോലെ കഴിവും, അര്‍പ്പണ ബോധവും , ആത്മ സമര്‍പ്പണവും  ഉള്ള ഒരു കലാകാരനെ സംബധിച്ച്  ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും പ്രിത്വിരജിനെ തേടി ഒട്ടേറെ  നേട്ടങ്ങള്‍  വരനിരിക്കുന്നതെയുല്ല്, കാലം സാക്ഷി....... മലയാളികള്‍ക്ക് അഭിമാനമായ ശ്രീ പ്രിത്വിരജിന്റെ  ആദ്യ ഹിന്ദി ചിത്രത്തിന്  എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.........................

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

കള്ളിന്റെ പേരില്‍..............

കള്ള് ചെത്ത്  വ്യവസായം  നിരോധിക്കണം  എന്നാ  കോടതിയുടെ  പരാമര്‍ശം  ഒട്ടേറെ ചര്‍ച്ചകള്‍ക്ക്  വഴി തുറന്നിരിക്കുന്നു.  തീര്‍ച്ചയായും  കോടതിക്ക്  സാമൂഹ്യ  പ്രശ്നങ്ങളില്‍  നിരീഷണങ്ങള്‍  നടത്തുന്നതിനും,  അഭിപ്രായ പ്രകടനം  നടത്തുന്നതിനും  ഉള്ള  അധികാരം  ഉണ്ട്.  പക്ഷെ  അത്തരം നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍  അവയുടെ  സാമൂഹ്യ പശ്ചാത്തലങ്ങള്‍  കൂടി  പരിഗണിക്കപ്പെടെണ്ടത്  ഉണ്ട്. ആയിരക്കണക്കിന്  ആളുകള്‍ കള്ള് ചെത്ത്‌  തൊഴിലുമായി  ബന്ധപ്പെട്ടു  കേരളത്തില്‍  കഴിയുന്നുണ്ട്. അവര്‍ക്ക്  ഉപജീവന മാര്‍ഗ്ഗം  ഈ തൊഴിലില്‍ നിന്ന്  കിട്ടുന്ന തുച്ചമായ  വരുമാന മാര്‍ഗ്ഗമാണ്.  മാത്രമല്ല  കള്ള് ആരോഗ്യത്തിനു ഹാനികരമായ  പാനീയവും അല്ല. അത്തരം  ഒരു സാഹചര്യത്തില്‍  കള്ള് ചെത്ത്‌  നിരോധിക്കണം  എന്നാ കോടതിയുടെ  അഭിപ്രായം ഉചിതമായി തോന്നുന്നില്ല. മാത്രമല്ല  കള്ളിനു പകരം  ബിയര്‍  കുടിക്കണം  എന്നൊരു അധിക  നിരീക്ഷണവും  കൂടി  നടത്തി  കോടതി . തീര്‍ച്ചയായും കോടതി ഇത്തരം  നിരീക്ഷണങ്ങള്‍  പുറപ്പെടുവിക്കുമ്പോള്‍  അത്തരം പരാമര്‍ശങ്ങള്‍ക്ക്  വേണട്പ്പെട്ട  ബഹുമാനം  നല്‍കി കൊണ്ട് തന്നെ  അതിനോട്  വിയോജിപ്പ്  പ്രകടിപ്പിക്കാന്‍  സംസ്ഥാന  സര്‍ക്കാരിന്  അവകാശമുണ്ട്‌ , കാരണം  ജനങ്ങള്‍ തെരഞ്ഞെടുത്ത  ഒരു  ഭരണ കൂടത്തിനു ജനങ്ങളുടെ  താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള  ചുമതല ഉണ്ട്.  ഇക്കാര്യത്തില്‍  ബഹുമാനപ്പെട്ട  സംസ്ഥാന സര്‍ക്കാരും, എക്സൈസ് മന്ത്രി  ബാബുവും, കെ.പി. സി. സി  പ്രസിഡന്റ്‌  രമേശ്‌  ചെന്നിത്തലയും,. പ്രതിപക്ഷ  നേതാവ്  വി. എസ .അച്യുതാനന്ദനും  ഉള്‍പ്പെടെയുള്ള  നേതാക്കള്‍   നല്‍കിയ പ്രതികരണങ്ങള്‍  അഭിനന്ദനം  അര്‍ഹിക്കുന്നു. കാരണം  കള്ളുചെത്ത് നിരോധിക്കുന്നതിന് പകരം  അതിന്റെ മറവില്‍ നടക്കുന്ന  വ്യാജ  മദ്യ ഉത്പാദനവും, വില്പനയുമാണ്  തടയെണ്ടതും, നിരോധിക്കെണ്ടതും.  കള്ള്  ചെത്ത്‌  വ്യവസായം  ഒറ്റയടിക്ക്  നിര്‍ത്തുന്നതില്‍  ഒട്ടേറെ  പ്രായോഗിക ബുദ്ധിമുട്ടുകള്‍  ഉണ്ട്, ഈ മേഘലയുമായി ബന്ധപ്പെട്ടു  നില്‍ക്കുന്ന തൊഴിലാളികളുടെ  പുനരധിവസ്സം തന്നെ  ഏറെ ബുദ്ധി മുട്ട്  ഉണ്ടാക്കുന്നതാണ്.  ഇപ്പോള്‍  തന്നെ ഏറെ പ്രതിസന്ധി  നേരിടുന്ന നാളികേര  കൃഷിയെ  കൂടുതല്‍ പ്രതിസന്ധികളിലേക്ക്  തള്ളി വിടാനേ  കള്ള് ചെത്ത്‌ നിരോധനം കൊണ്ട് സാധിക്കുകയുള്ളൂ.  അത് കൊണ്ട് തന്നെ  ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട കോടതിയുടെ  നിരീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അപ്പുറം ജനങ്ങളുടെ  പക്ഷത് നിന്ന് ചിന്തിക്കുവാനെ ഭരണകൂടത്തിനു  സാധിക്കുകയുള്ളൂ.............................................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️