എന്റെ  ഗ്രാമം എന്റെ  നൂറാമത്തെ  പോസ്റ്റ്  ആണെന്ന  സന്തോഷ വാര്‍ത്ത  അറിയിക്കട്ടെ. തുലാമഴയുടെ   നേര്‍ത്ത രാഗങ്ങള്‍ക്ക് അപ്പുറം  വൃശ്ചിക  കുളിരിലേക്കു  ഇനി  ഏറെയില്ല  ദൂരം  എന്ന്  ഓര്‍മ്മപ്പെടുതിക്കൊണ്ട്   പാലപ്പൂവിന്റെ  മദ ഗന്ധം  സിരകളിലേക്ക്   പടര്‍ന്നു കയറുന്നു.  ഗന്ധര്വ്വന്മാരും,  യക്ഷികളും  , മിത്തുകളിലൂടെ, മുത്തശ്ശി  കഥകളിലൂടെ   ഇന്നും  ജീവിക്കുന്നു.  ഗ്രാമത്തിന്റെ  നിഷ്കളങ്കതയും  , വിശുദ്ധിയും   ഒക്കെ  നിറയുന്ന ഗ്രിഹാതുരത  ഉണര്‍ത്തുന്ന  ഓര്‍മ്മകള്‍.  ആ ഓര്‍മ്മകളിലൂടെ  എന്റെ ഗ്രാമത്തിന്റെ  നാട്ടു പാതയിലൂടെ  ഒരു യാത്ര.................
ദേവ ചൈതന്യം  തുടിക്കുന്ന  കാവും
ഓശാന  പാടുന്ന  പള്ളി മുറ്റങ്ങളും
തേനൂറും ഒപ്പന പാട്ടിന്റെ  താളവും
ദീപങ്ങള്‍ തെളിയുന്ന  കാര്‍ത്തിക രാത്റിയും
തിരുവാതിരക്കളി  താള മേളങ്ങളും
തെയ്യം, തിറ, തുള്ളല്‍ , കഥകളി  വേഷവും
ശങ്ഖും , ഇടയ്ക്കയും , സോപാന ഗാനവും,
അരയാലിലകളെ  തഴുകുന്ന  കാറ്റും 
മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും
കണിക്കൊന്ന പൂവിന്റെ  വര്‍ണവും കാന്തിയും
വിഷുപ്പക്ഷി തന്‍  കൂജനങ്ങളും 
തെങ്ങും , കവുങ്ങും നിറഞ്ഞ  പറമ്പും
തൂക്കണാം  കുരുവി തന്‍ കൂടും
പനം തത്ത മൂളുന്ന പാട്ടും 
 തേക്ക്  പാട്ടിന്റെ  ഈരടികള്‍  -
ഒഴുകിയെത്തുന്ന  വയലേലകളും
നിറഞ്ഞൊഴുകും  പുഴയും
അതിലിളകിയാടുന്ന  കളിവഞ്ചിയും
കൂടിയാട്ടത്തിന്റെ  നിറപ്പകിട്ടും
മലയാളി മംഗ  തന്‍  ശാലീന ഭാവങ്ങളും
ഒന്ന് ചേരുമീ  ഗ്രാമ ഭൂവിലെന്‍  ജീവിതം  ധന്യം
 എന്റെ  ഗ്രാമമേ  നീയെന്റെ   സ്വന്തം...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
- 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
