2015, ഏപ്രിൽ 28, ചൊവ്വാഴ്ച

യാത്ര ........

അനന്തമായ നീലാകാശത്തിനു കീഴെ കണ്ണെത്താത്ത  അഗാധമായ ഓളപ്പരപ്പിലൂടെ തുഴഞ്ഞു നീങ്ങുന്ന ചെറു തോണി പോലെയാണ് ജീവിതം. ചിലപ്പോഴൊക്കെ ശാന്തമായി എന്നാൽ പലപ്പോഴും കാറിലും കോളിലും തിരയിലും  ചുഴിയിലും പെട്ട് പ്രക്ഷുബ്ധമായി , ഏതു നിമിഷവും അവസ്സാനിക്കാവുന്ന യാത്ര ......
എങ്കിലും അകലങ്ങളിൽ എവിടെയൊക്കെയോ കാണുന്ന പ്രതീക്ഷയുടെ ചില പച്ചതുരുത്തുകൾ, വെള്ളിവെളിച്ചങ്ങൾ മുന്നോട്ടുള്ള യാത്രക്ക് ഊര്ജ്ജം പകര്ന്നു നല്കുന്നു    ......
സ്വരുക്കൂട്ടി വച്ച  സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവിരാമം  യാത്ര തുടരുന്നു ..........

2015, ഏപ്രിൽ 26, ഞായറാഴ്‌ച

ഒർമ്മയിലിന്നും ധരഹാര ........

എപ്പോഴും അങ്ങിനെയാണ് നിനച്ചിരിക്കാതെയുള്ള ദുരന്തങ്ങൾ നമ്മെ പിടിച്ചുലക്കും. നെപാളിലും ഇന്ത്യയിലുമായി ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് ജീവന പൊലിഞ്ഞു. ഇത്തരം ദുരന്ത മുഖങ്ങളിലാണ് നമ്മൾ മനുഷ്യര് എത്ര നിസ്സഹായര  എന്ന് വെളിവാകുന്നത്. കുറെ നാളുകൾ നെപാളിൽ ഉണ്ടായിരുന്നത് കൊണ്ട് അവിടത്തെ സംസ്കാരവും അതിന്റെ സ്മാരകങ്ങളും ഒക്കെ അറിയാൻ സാധിച്ചിട്ടുണ്ട്. കട്മാണ്ടുവിനോട് ചേർന്ന് കിടക്കുന്ന ഹെട്ടുട എന്നാ വലിയ നഗരത്തിലെ സ്കൂളിൽ ജോലി ചൈയ്യവെയാണ് നേപാളിന്റെ സംസ്കാരത്തെയും പ്രകൃതി യെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്. വലുപ്പത്തിൽ കേരളത്തിന്റെ അത്ര മാത്രം ആയതു കൊണ്ട് വളരെ കുറച്ചു ദിവസ്സങ്ങൾ കൊണ്ട് നേപാൾ എന്നാ രാജ്യത്തെ പൂര്ര്ന്നമായും അടുത്തറിയാനും കഴിഞ്ഞു. ഞാൻ കാണുന്ന സമയത്ത് ടരഹാര ഇന്നത്തെ സൌന്ദര്യവും തലയെടുപ്പും ആര്ജിച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളു. മുന്പെന്ഗോ ഉണ്ടായ ഭൂകമ്പം വരുത്തിയ കേടുപടുകളിൽ നിന്ന് മുക്തയായി തലയെടുത്ത് വരുന്ന ടരഹര അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ട്. നേപാൾ എന്നാ രാജ്യത്തിൻറെ അടയാളം തന്നെ ആയിരുന്നു ടരഹാര. ഇന്നിപ്പോൾ ടരഹര ഒരു മണ്കൂന മാത്രമായി എന്ന് കണ്ടപ്പോൾ നടുക്കം തോന്നി. പിന്നെ ഹെടുടയിലെ സ്കൂൾ ആയിരുന്നു എങ്കിലും നെപളിന്റെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾ അവിടെ പഠിക്കാൻ എത്തുമായിരുന്നു. ഭൂകമ്പം അവിടമാകെ തകര്ത് എന്ന് കേട്ടപ്പോൾ ആ കുഞ്ഞുങ്ങളുടെ മുഖം വീണ്ടും ഓർമ്മയിൽ തെളിഞ്ഞു. പ്രസൂണ്‍ , ചന്ദൻ,രാഹുൽ, രചന , യുബ്രാജ് , മഹിമ , അമിത് ........ ഇപ്പോൾ അവരൊക്കെ കൂടുതൽ ഉയരങ്ങളിൽ; എത്തിയിട്ടുണ്ടാവാം. എങ്കിലും എന്റെ കുഞ്ഞുങ്ങൾക്ക്‌ ഏതെങ്കിലും സംഭാവിചിട്ടുണ്ടാകുമോ എന്നാ ഉത്കണ്ട എന്നെ വിട്ടൊഴിയുന്നില്ല. ഒരു പക്ഷെ നെപാലിന്റെ ചരിത്രത്തെയും സംസകരതെയും കുറിച്ച് എന്നെ കൂടുതലായി മനസ്സിലാക്കി തന്നത് ആ കുട്ടികൾ ആയിരുന്നു. അവിടത്തെ ഭക്ഷണം , ഭാക്ഷ എന്ന് വേണ്ട എല്ലാത്തിനെയും കുറിച്ച് വ്യക്തമായി അവർ പറഞ്ഞു തന്നു. ഒരു ഇന്ത്യക്കാരൻ , ഒരു മലയാളി എന്നാ നിലയില അവര്ക്ക് വലിയ സ്നേഹവും ബഹുമാനവും ആയിരുന്നു. നമ്മുടെ നാടിൻറെ സംസകര്തെയും പ്രതേകതകളെയും  കുറിച്ച് അവരെയും പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. പലരും ഓണം ആഘോഴിക്കുവാനും മറ്റും വരണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു നാടിനെ ഒന്നാകെ തകര്ത ദുരന്തം അവരുടെ ജീവിതത്തെ എങ്ങനെ ബാധിചിട്ടുണ്ടാവും . അറിയില്ല. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇനിയും ഏറെ ഉയരങ്ങൾ താണ്ടുവാൻ ഉണ്ട്. ഒരിക്കലും തളരാതെ പതറാതെ ഈ ദുരന്ത മുഖങ്ങളെ അതിജീവിക്കാൻ സർവ്വേശ്വരൻ അവര്ക്ക് കറുത്ത് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .......

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

മഴപെയ്യുകയാണ്.......

മഴ പെയ്യുകയാണ് . തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പെയ്യുകയാണ് . തുറന്നിട്ട ജനല്‍ പാളികള്‍ക്ക്‌ ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഷമിച്ചതും  ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നഷ്ട്ടപ്പെടുന്നത്  ഒരു മഴക്കാലതാണ്. എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . അമ്പരപ്പോടെയും പരിഭ്രമത്തോടെയും സ്കൂളിൽ എത്തിയപ്പോൾ ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചത് അവനായിരുന്നു. ചന്ദനത്തിന്റെ നിറവും ഗന്ധവുമായിരുന്നു അവനു. പിന്നീട് എപ്പോഴും നമ്മൾ ഒരുമിച്ചായിരുന്നു. രാജമ്മ ടീച്ചർ ആയിരുന്നു ക്ലാസ്സ്‌ ടീച്ചർ. രസകരങ്ങളായ പല അറിവുകളും ശങ്കരൻ പറഞ്ഞു തന്നിട്ടുണ്ട്. സ്കൂളിൽ പോകുന്ന വഴിക്ക് ചാണകത്തിൽ ചവിട്ടിയാൽ അന്ന് ടീച്ചറിന്റെ കയ്യില നിന്ന് അടി കൊള്ളും എന്നാ ശങ്കരന്റെ  മുന്നറിയിപ്പ് ഉള്ളത് കാരണം വളരെ സൂക്ഷിച്ചാണ് നടന്നിരുന്നത്. അടി കൊള്ളാതിരിക്കാൻ മറ്റൊരു ഉപായവും അവൻ പറഞ്ഞു തന്നിട്ടുണ്ട്. മതിലുകളിലും മറ്റും പിടിച്ചു നില്ക്കുന്ന ചെറിയ ഒരു പായൽ ചെടി നുള്ളി കൈയില വച്ചിരുന്നാൽ അന്ന് അടി കിട്ടില്ല. പക്ഷെ നിരഭാഗ്യ വശാൽ എന്നൊക്കെ ആ ഇല നുള്ളി കൈയിൽ വച്ചോ അന്നൊക്കെ എനിക്ക് അടി കിട്ടുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഞാൻ അവനെ ദേഷ്യത്തോടെ നോക്കും ഇല അവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കും. അന്നൊക്കെ സ്കൂളിൽ ഉച്ചക്ക് ഉപ്പുമാവ് നല്കാറുണ്ട് . 50 പൈസ അടക്കുന്നവര്ക്കെ ഉപ്പുമാവു ഉള്ളു. എന്റെ കൈയിൽ പൈസ കാണില്ല. ശങ്കരൻ പൈസ അടക്കും, ഉപ്പുമാവ് നമ്മൾ രണ്ടുപേരും കൂടി കഴിക്കും . രാജമ്മ ടീച്ചർ കാണാതെ ആണ് കഴിക്കുന്നത്‌, കാരണം ഞാൻ പൈസ അടച്ചിട്ടില്ലലോ. ഒരു ദിവസ്സം അങ്ങനെ കഴിച്ചു ഇരിക്കുമ്പോൾ ടീച്ചർ വരുന്നു. ഞാൻ ആകെ ഇളിഭ്യനായി . അത് മനസ്സിലാക്കിയത്‌ കൊണ്ടാകണം ഒന്ന് പുഞ്ചിരിച്ചിട്ട്  ടീച്ചർ പറഞ്ഞു കഴിച്ചോ. അതുപോലെ സ്കൂൾ നടയിൽ മിടായി വില്ക്കുന്ന വളരെ പ്രായം ചെന്ന ഒരു അമ്മാവൻ ഉണ്ട് . കേടു വന്ന നാണയവുമായി മിടായി വാങ്ങാൻ ചെല്ലും അമ്മാവൻ  കണ്ണട ഒക്കെ വച്ച് കൃത്യമായി പരിശോധിക്കും കേടു വന്ന നാണയം എന്ന് കണ്ടാൽ ചീത്ത വിളിച്ചു കൊണ്ട് ദൂരേക്ക്‌ വലിച്ചെറിയും . പിന്നെ ഒരോട്ടമാണ്.  എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍‌പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. പിന്നെ മയിൽ പീലിക്കുള്ള ഭ്ഷണവും അവൻ പറഞ്ഞു തന്നു. തെങ്ങോല  മടലിൽ പറ്റി പിടിച്ചിരിക്കുന്ന ചെറിയ പൂപ്പൽ , അത് ഇളക്കി മയിൽപീലിക്കു കൊടുക്കണം. എന്തായാലും എല്ലാം ശങ്കരൻ പറഞ്ഞത് പോലെ കൃത്യമായി തന്നെ ചെയ്തു. മാനം  കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍‌പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ,ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശങ്കരനെയും  കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഷമം  തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍‌പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ശങ്കരന്റെ ഓർമ്മകളിൽ ഇപ്പോഴും ഞാൻ ഉണ്ടാവുമോ ? ഉണ്ടാവണം . ആത്മാർത്ഥ സുഹൃത്തുക്കൾ പോലും കോറിയിടുന്ന ഓര്മ്മ ചിത്രങ്ങൾ വ്യ്ത്യസ്തങ്ങൾ ആയിരിക്കാം , എങ്കിലും എനിക്ക് ഉറപ്പുണ്ട് അവന്റെ ഓർമ്മകളിൽ എന്നും ഞാൻ ഉണ്ടാവും . ഇന്ന് അവൻ ഭാര്യയും മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടയിരിക്കണം  .  ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിനെയും തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍‌പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും......

2015, ഏപ്രിൽ 19, ഞായറാഴ്‌ച

നഷ്ട്ട സൗഭാഗ്യം.........

ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ചൂട് വര്‍ധിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും , താപനത്തിന് കാരണക്കാരായത്‌ നമ്മള്‍ ഓരോരുത്തരും തന്നെ യാണെന്ന് നാം മറന്നു പോകുന്നു. പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും വേണ്ടതിലേറെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ആഗോളതാപനം. ഒരു ജനതയെ സംബന്ധിച്ച് വികസനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ , സുരക്ഷിതമായി വളരാന്‍ കഴിയുന്നിടങ്ങളില്‍ ഒന്നോ രണ്ടോ തൈ ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല, . ഇന്ന് ഭൂമിയാകെ വരണ്ടുണങ്ങി, പുഴകളും നദികളുമൊക്കെ വറ്റി , കുറ്റിയറ്റ നെല്പാടങ്ങളും വംശം അറ്റ ജീവജാലങ്ങലുമായി ഭൂമി തേങ്ങുകയാണ് , ഞാന്‍ പഠിക്കുന്ന സമയം ബോട്ടണി ക്ലാസ്സില്‍ തുമ്പച്ചെടി കണ്ടിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു മൂന്നു പേര്‍ എഴുന്നേറ്റു നിന്ന്, അത് കണ്ടു എനിക്ക് അത്ഭുതമായിരുന്നു, തുമ്പച്ചെടി കണ്ടിട്ടില്ല എന്ന് ഇവര്‍ കള്ളം പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി കാരണം എന്റെ ഗ്രാമത്തില്‍ അന്നൊക്കെ നിറയെ തുമ്പയും , കാക്കപ്പൂവും ,തെച്ചിയും ഒക്കെ  ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാന്‍ പോലും എന്റെ ഗ്രാമത്തില്‍ ഒരു തുംബചെടിയെ തേടി അലയേണ്ടി വരുന്നു, ഒരു കാക്ക പൂവിന്റെ  സൌന്ദര്യം  ഓർമ്മകളിൽ  മാത്രമാകുന്നു . എന്താണ് സംഭവിക്കുന്നത്‌ നഷ്ട്ടമാകുന്ന നന്മകള്‍ കണ്ടു വേദനയോടെ വിലപിച്ചു പോകുന്നു, . നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് എന്നോ പടിയിറങ്ങിപ്പോയ ഒത്തിരി നന്മകളും, സ്നേഹവുമൊക്കെ പോലെ , പ്രകൃതിയെയും നമ്മള്‍ അവഗണിക്കുന്നു. എന്നാലും എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്ന ചില വേറിട്ട ശബ്ദങ്ങളും , കടുത്ത ചൂടിലും പിടിച്ചു നില്‍ക്കുന്ന ചില പച്ചതുരുതുകളുടെ ശീതളിമയും നമുക്ക് പ്രതീക്ഷ നല്‍കുന്നു.... , നഷ്ട്ടസൌഭാഗ്യം എന്നാ എന്റെ കവിത പ്രക്രിതിസ്നേഹികല്‍ക്കായി സമര്‍പ്പിക്കുന്നു.

പച്ചില  ചാര്‍ത്തു പുതച്ചു നില്‍ക്കും
മലയാള നാടിതിന്നുഓര്‍മ്മ മാത്രം
വ്യര്തമാം ജീവിത യാത്രയിങ്കല്‍
വെട്ടി തെളിക്കുന്നു വനങ്ങളെല്ലാം
തേനൂറും മാങ്കനി നല്കിയോരെന്‍
തൈ മാവിന്‍ ചുവടും മുറിച്ചു നിങ്ങള്‍
മാവിന്റെ തുഞ്ചത്ത് രാ പാര്തിരുന്നോരാ
പറവതന്‍ ദുഖംഇതാരറിയാന്‍
കുളിര്‍ കാറ്റില്‍ ഇളകുന്ന പാടങ്ങലില്ലിവിടെ
മധുര ഗാനം പൊഴിക്കും കുയിലുകളും
ഒരു കുഞ്ഞു തെന്നല്‍ ഒന്നെകിടുവാന്‍
കൊടും വേനലില്‍ തണല്‍ തൊട്ടിലാകാന്‍
ഇനിയില്ല ഒരു വൃക്ഷ ചുവടു പോലും
ഒരു കുഞ്ഞു പൂവിന്റെ ഗന്ധം പടര്‍ത്താന്‍
ശേഷിപ്പതില്ല ഒരു വല്ലി പോലും
ആദി കവി വാക്യം ഒരുമിച്ചു പാടാം
അരുതരുതു കാട്ടാളാ നിന്‍ ക്രുര വൃത്തി
ശന്തയാം പ്രകൃതിയെ ദ്രോഹിചീടുകിൽ
സംഹാര രുദ്രയാം അവള്‍ ഒരു നാള്‍
അവള്‍ തന്‍ താണ്ഡവ നടനത്തില്‍
ക്ഷണ ഭംഗുരംമാനുഷര്‍ തന്‍ ജീവിതം
ഹാ കഷ്ട്ടം വിലപിക്കുമ്പോഴും
നഷ്ട്ട സൌഭാഗ്യ സ്വപ്‌നങ്ങള്‍ തന്‍ -
വേദന കണ്ണുനീര്‍ മുത്തായി പതിക്കുന്നു ഭൂമിയില്‍..............

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

കണിക്കൊന്നകള്‍ പൂവിടും കാലം .............

ഒരിക്കലും അസ്തമിക്കാത്ത നന്മകളെയും, പ്രതീക്ഷകളെയും ഓര്‍മ്മപ്പെടുതിക്കൊണ്ട് ഇതാ മറ്റൊരു വിഷുപുലരി കൂടി ആഗതമായിരിക്കുന്നു. നിറയെ പൂവുകള്‍ ചൂടി കണിക്കൊന്നകള്‍ പുഞ്ചിരി തൂകുന്നു. ഇനിയും അവശേഷിക്കുന്ന ചില്ലകളില്‍ ഇരുന്നു വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ബാല്യത്തിന്റെ ഇട നാഴികളില്‍ എവിടെയോ കൊയ്ത്തു പാട്ടിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കുന്നു. കണ്ണിമാങ്ങയും, കശുവണ്ടിയും, ചക്കയും നിറഞ്ഞ ഫലവൃഷങ്ങള്‍ , കണി ഒരുക്കുന്നതിനായി  കൊന്നപ്പൂവു തേടിയുള്ള യാത്രകള്‍. ഇന്നും വിഷുവിന്റെ പ്രാധാന്യം കുറയുന്നില്ല, ഒരു പക്ഷെ എന്റെ ബാല്യത്തിലെ വിഷുവിനോളം ഇപ്പോഴത്തെ വിഷു ആഘോഷങ്ങള്‍ തിളക്കമുള്ളതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ന് ജനിച്ചു ജീവിക്കുന്ന തലമുറയ്ക്ക് ഇപ്പോഴത്തെ വിഷു എന്റ ബാല്യകാലത്തിലെ വിഷു പോലെ തന്നെ പ്രിയമുള്ളതായിരിക്കാം.മാറ്റങ്ങളില്‍ ജീവിക്കാന്‍ കഴിയുക ഭാഗ്യം തന്നെയാണ്. ഒരു പക്ഷെ നാളെ ഇനിയും ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടാകാം. എന്നാലും വിഷുവിന്റെയും, ഓണത്തിന്റെയും ഒക്കെ അടിസ്ഥാനപരമായ നന്മയ്ക്ക് എന്നും സ്ഥായിയായ ഭാവം ഒന്ന് തന്നെയാണ്, . പറമ്പിലും, പാതയോരങ്ങളിലും പൂവിട്ടു നില്‍ക്കുന്ന കണിക്കൊന്നകള്‍ കാണുക ആനന്ദകരമാണ്. എങ്കിലും വിഷുപ്പുലരി കഴിയുമ്പോള്‍ ഒരു പൂവ് പോലും അവശേഷിക്കാത്ത , ഒടിഞ്ഞു തൂങ്ങിയ ചില്ലകളുമായി നിസ്സഹായരായി നില്‍ക്കുന്ന കൊന്നമരങ്ങളെകാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും, എന്നിരുന്നാലും മലയാള മണ്ണിനു മുഴുവനും കണി ഒരുക്കിയ നിര്‍വൃതിയും , സംതൃപ്തിയും ആ കൊന്നമരങ്ങള്‍ അനുഭവിക്കുന്നുണ്ടാകണം , അതുകൊണ്ടാണല്ലോ മുളപൊട്ടിയ പുതിയ ചില്ലകളില്‍ നിറയെ കൊന്നപ്പൂക്കളുമായി അടുത്ത വിഷുവിനും കൊന്നമരങ്ങള്‍ മലയാളികള്‍ക്ക് കണി ഒരുക്കുന്നത്, ഒരിക്കലും അസ്തമിക്കാത്ത നന്മകളും, പ്രതീക്ഷകളും പോലെ...............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...