2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച
ഇന്ത്യന്‍ റുപീ - മറ്റൊരു രഞ്ജിത് വിസ്മയം..........
സമകാലിക യുവത്വത്തിന്റെ കാണാ കാഴ്ചകളുമായി ശ്രീ രഞ്ജിത് സംവിധാനം ചെയ്താ ഇന്ത്യന്‍ റുപീ ആവേശമാകുന്നു. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ശ്രീ ഷാജി നടേശന്‍, ശ്രീ സന്തോഷ് ശിവന്‍ , ശ്രീ പ്രിത്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചലച്ചിത്രം മലയാള സിനിമ ചരിത്രത്തില്‍ തന്നെ മറ്റൊരു നാഴികക്കല്ലാണ് എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. മലയാള സിനിമ ഇന്നോളം സഞ്ചരിക്കാത്ത കഥ പറച്ചിലിന്റെ വേറിട്ട വഴികളിലൂടെ ശ്രീ രഞ്ജിത് പ്രേക്ഷകരെ കൈ പിടിച്ചു നടത്തുമ്പോള്‍ മലയാള സിനിമ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ഏതു മാര്‍ഗ്ഗത്തില്‍ കൂടിയും പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ ഇന്നത്തെ യുവത്വത്തിനു എന്തൊക്കെ വില നല്‍കേണ്ടി വരുന്നു എന്ന് ഒട്ടും അതിശയോക്തി കലരാതെ , തികച്ചും സ്വാഭാവിക രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ശ്രീ രഞ്ജിത് പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ പ്രതിഭ ധനനായ ഈ കഥകരനോട്, സംവിധായകനോട് കടപ്പെട്ടിരിക്കുന്നു. തികച്ചും സാധാരണമായ ഒരു കഥയെ,പരിചിതമായ ചുറ്റുപാടുകളിലൂടെ , യാദര്ത്യബോധം ഒട്ടും കൈവിടാതെ , മികച്ച കൈ ഒതുക്കത്തില്‍ ഇന്ത്യന്‍ രുപീയിലൂടെ വരച്ചു കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യം എടുത്താല്‍ ശ്രീ പ്രിത്വിരാജ് ഇന്നുവരെ കൈ കാര്യം ചെയ്താ കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനത് ഇന്ത്യന്‍ രുപീയിലെ ജയപ്രകാശ് തന്നയാണ്. സ്വന്തം കടമകളും, ഉത്തരവാദിത്വവും, മറന്നു കൊണ്ട് എങ്ങനെയും പണമുണ്ടാക്കാനുള്ള യാത്രക്കിടയില്‍ അതുമൂലം നേരിടേണ്ടി വരുന്ന വിപത്തുകള്‍ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ നിസ്സഹായതയോടെ പ്രതികരിക്കേണ്ടി വരുന്ന ഒരു ശരാശരി യുവാവായി പ്രിത്വിരാജ് അഭിനയിക്കുകയല്ല , ജീവിക്കുകയാണ് ചെയ്യുന്നത്. ജയപ്രകാശ് എന്നാ കഥാപാത്രത്തിലൂടെ പ്രിത്വിരാജ് അഭിനയത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ജയപ്രകാശ് എന്നാ കഥാപാത്രം പ്രിത്വിരിരജിനു ഒട്ടേറെ അന്ഗീകാരങ്ങള്‍ നേടിക്കൊടുക്കും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. അതുപോലെ ശ്രീ തിലകന്‍ കൈകാര്യം ചെയ്താ അച്ചുത മേനോന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത വിധം ഉജ്ജ്വലമായി അദ്ധേഹത്തിന്റെ പ്രകടനം. ശ്രീ തിലകനെ പോലെയുള്ള പ്രതിഭയുള്ളവരെ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന വേഷങ്ങള്‍ നല്‍കി ആദരിക്കുകയാണ് വേണ്ടത്, അല്ലാതെ അവരുടെ വിയോഗ സമയത്ത് പറയാന്‍ വേണ്ടി മാത്രം പ്രശംസ വചനങ്ങള്‍ സ്വരുക്കൂട്ടി വയ്ക്കുക അല്ല ചെയ്യേണ്ടത്. നായികയായി എത്തുന്ന റീമ കല്ലിങ്ങല്‍ വളരെ മനോഹരമായി മിതത്വമായി തന്റെ ഭാഗം ഭംഗിയാക്കി. ഇവരെ കൂടാതെ ടിനിടോം, ജഗതി ശ്രീകുമാര്‍ , ലാലു അലക്സ് , രേവതി, കല്പന , മാമുക്കോയ, സീനത് , മല്ലിക തുടങ്ങി അവസാന സീനില്‍ മാത്രം അഭിനയിച്ച ഷാന് വരെ ഈ ചിത്രത്തിലെ ഓരോ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് നടത്തുന്നത്,. എസ കുമാറിന്റെ ചായഗ്രഹന മികവും, ഷബാസ് അമന്റെ മാധുര്യമാര്‍ന്ന ഈണങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ശ്രീ രഞ്ജിത്ത് നല്‍കുന്ന സ്നേഹ വിരുന്നാണ് ഇന്ത്യന്‍ റുപീ എന്നാ മനോഹര ചിത്രം. ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. പണമില്ലാത്തവന്‍ പിണം എന്ന് പഠിപ്പിച്ച പോയ കാലത്തിനുള്ള സമര്‍പ്പണമായി ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ നോട്ടുകെട്ടുകളുടെ വലുപ്പത്തിനും, മൂല്യതിനും എത്രയോ ഉയരെ യാണ്, കുടുബ ബന്ധങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , സുഹൃത്ത് ബന്ധങ്ങളുടെ സ്ഥാനം എന്ന് ഓരോ മലയാളിയും തിരിച്ചറിയുന്നു..... അതുതന്നെയാണ് ഇന്ത്യന്‍ രുപീയുടെ വിജയവും........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...