2016, മാർച്ച് 7, തിങ്കളാഴ്‌ച

വനിതാ ദിന ആശംസകൾ !!!!





ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതാണ് മാര്‍ച്ച് എട്ട്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.
 തീര്ച്ചയായും പ്രതികൂല സാഹചര്യങ്ങളെ പോലും ത്യാഗ മനോഭാവം കൊണ്ടും സഹിഷ്ണുത കൊണ്ടും പോരാട്ട വീര്യം കൊണ്ടും അനുകൂലമാക്കി മാറ്റിയ ധീര വനിതകളെ നിങ്ങള്ക്ക് പ്രണാമം.
പുരാണങ്ങളിൽ പോലും  പ്രചോദനം നല്കുന്ന  ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങൾ നമുക്ക് കാണാം. ഒരു സ്ത്രീ എന്നാ നിലയിൽ ഏറ്റവും കൂടുതൽ ത്യാഗവും , മാനസ്സിക സംഘര്ഷവും ,വേദനയും അനുഭവിച്ചത് ഒരു പക്ഷെ ഗാന്ധാരി ആയിരിക്കും. സ്വന്തം ഭര്ത്താവിനു കാണാൻ കഴിയാത്ത കാഴ്ചകൾ തനിക്കും വേണ്ട എന്ന് തീരുമാനിച്ച അവർ ഒരു പക്ഷെ ആകെയുള്ള ഒരു മകനെ കുറിച്ച് പോലും ആശങ്ക പെടുകയും വേദനിക്കുകയും ചെയ്യുന്ന അമ്മമാർക്കിടയിൽ നൂറു ആണ്മക്കൾ നല്കിയ വേദനയും വേര്പാടും എത്ര സഹനത്തോടെ ആയിരിക്കും അഭിമുഖീകരിചിരിക്കുക.
അമ്മ , ഭാര്യ , കാമുകി, മകൾ ,സഹോദരി , സുഹൃത്ത്‌  തുടങ്ങി സര്വ്വ നിലകളിലും ഓരോ സ്ത്രീയുടെയും സ്നേഹം ,വാത്സല്യം , സഹനം , ത്യാഗം അതിനുമപ്പുറം മറ്റൊന്നുമില്ല തന്നെ.......

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട് വനിതാദിനത്തിന്റെ ചരിത്രത്തിന്. ഇന്ത്യപോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഒരു ആഘോഷമല്ല, സ്ത്രീ അവളുടെ അവകാശങ്ങളെ കുറിച്ച് , ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞു കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കുവാനുള്ള അവസ്സരമാണിത്....... ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകൾ.......



പ്രണാമം !!!!




ജനങ്ങളുടെ സ്നേഹം മതിയാവോളം ലഭിക്കുക എന്നതാണ് ഒരു കലാകാരനെ സംബന്ധിച്ച് മഹാഭാഗ്യം !ഒരു കലാകാരന്റെ വേഷപ്പകർച്ചകളെക്കാൾ മാനുഷിക ഭാവങ്ങളാണ് ജനഹൃദയങ്ങളിൽ അവരെ ചിര പ്രതിഷ്ട്ടർ ആക്കുന്നത് !  പ്രിയപ്പെട്ട കലാഭവൻ മണി താങ്കളെ അവസാനമായി  ഒരു നോക്ക് കാണാൻ തടിച്ചു കൂടിയ ജനസഞ്ചയം അതിനു സാക്ഷ്യമാണ് !!!!

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️