2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

“ ഒരേയൊരു ഉഷ ” ‘ഒരേയൊരു ഉഷ’-   1986ൽ പൂർണ്ണാ പബ്ലിക്കേഷൻസ്, കോഴിക്കോട് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഒരേയൊരു ഉഷ’.
പി.ടി ഉഷയുടെ കായിക ജീവിതത്തിലെ അതുവരെയുള്ള നേട്ടങ്ങളും മറ്റു വിവരങ്ങളും അപൂർവ്വ ചിത്രങ്ങളും ഉൾപ്പെടുത്തി പുറത്തിറക്കിയ നല്ലൊരു പുസ്തകമായിരുന്നു ഇത്.
1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല.
1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സെക്കന്റിന്റെ നൂറിൽ ഒരംശത്തിനു കൈവിട്ടു പോയ ആ ഒളിമ്പിക് മെഡൽ ഇന്ത്യക്ക്‌ എന്നും നൊമ്പരമായി അവശേഷിക്കുന്നു.

ഇന്ത്യന്‍ കായികരംഗത്തുനിന്നും ലോകോത്തര നിലവാരത്തിലേക്കുയര്‍ന്ന അപൂര്‍വം ചിലരില്‍ ഒരാളാണ്‌ പി.ടി.ഉഷ. 1976 ലെ നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത്‌ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്‌ നേടി ഉഷ തന്റെ നേട്ടങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. 1978 ല്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ ജൂനിയര്‍ ഗേള്‍സ്‌ ഹര്‍ഡില്‍സില്‍ ആണ്‍കുട്ടികളുടെ സമയത്തെ മറികടന്നു ഓടിയെത്തിയതാണ്‌ ഈ കായികതാരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവ്‌. 1977 ൽ കോട്ടയത്ത് നടന്ന കായികമേളയിൽ ദേശീയ റിക്കാർഡ് നേടി.1980 ൽ കറാച്ചിയിൽ നടന്ന പതിനെട്ടാമത് പാകിസ്താൻ നാഷണൽ ഗെയിംസിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. മോസ്കോ ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി. ഉഷയ്ക്ക് അന്ന് 16 വയസ്സ് ആയിരുന്നു. 1982 ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ ആദ്യത്തെ മെഡൽ നേടിയ വ്യക്തി ആയി. 1983 ൽ കുവൈറ്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ഉഷ ആദ്യമായിട്ട് 400 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നത്. 1984-ൽ ലോസ് ആഞ്ചൽസിൽ ഒളിമ്പിക്സിൽ അവസാനഘട്ടമത്സരത്തിലെത്തുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തി ആയി. 400 മീറ്റർ ഹർഡിൽസിൽ 55.42ൽ ഫിനിഷ് ചെയ്ത് നാലാമതെത്തി. തലനാരിഴക്കാണ്‌ വെങ്കലമെഡൽ നഷ്ടമായത്. ഇന്ത്യൻ അത്‌ലറ്റിക് ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന നിമിഷമായി രേഖപ്പെടുത്തുന്നത് ഉഷയുടെ ഈ മെഡൽ നഷ്ടംതന്നെയാണ് .

ലോസ് ആഞ്ചലസിലെ പ്രകടനം ഉഷയെ കൂട്ടിക്കൊണ്ടുപോയത് നിരവധി യൂറോപ്യൻ ഗ്രാന്ഡ് പ്രീ മീറ്റുകളിലേക്കാണ്. വിവിധ യൂറോപ്യൻ മീറ്റുകളിലായി നാലു വെള്ളിയും അഞ്ച് വെങ്കലവും ഉഷയുടെ സമ്പാദ്യത്തിലുണ്ട് .ജക്കാർത്തയിൽ 1985 ൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമെഡലും ഒരു ബ്രോൺസ് മെഡലും നേടി. 1986 ൽ ഏഷ്യൻ ഗെയിംസിൽ 4 സ്വർണമെഡൽ നേടി. 1992 ൽ ബാഴ്സലോണ ഒളിമ്പിക്സ് ഒഴിച്ച് 1980 മുതൽ 1996 വരെ എല്ലാ ഒളിമ്പിക്സ് മത്സരത്തിലും പങ്കെടുത്തു.. കായിക രംഗത്തു നിന്നും വിരമിച്ച ശേഷം അവര്‍ `ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌' എന്ന പേരില്‍  സ്‌പോര്‍ട്‌സ്‌ സ്‌കൂള്‍ തുടങ്ങി. നിർഭാഗ്യം കൊണ്ട് മാത്രം തനിക്കു നഷ്ട്ടമായ ഒളിംപിക്  മെഡൽ ടിന്റു ലൂക്കയെ പോലുള്ള താരങ്ങളിലൂടെ ഇന്ത്യക്ക്‌ നേടിക്കൊടുക്കുവാൻ ആത്മസമർപ്പണം നടത്തുന്ന ഉഷക്ക് എല്ലാ ആശംസകളും പ്രാർത്ഥനയും 

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali