2016, ജനുവരി 24, ഞായറാഴ്‌ച

രോഹിത് വെമുല ഓർമ്മപ്പെടുത്തുന്നത്‌!!!!


ഭൂമിയിൽ ഏതു വിഷയെത്തെ കുറിച്ചും വാചാലനാവുന്ന താങ്കൾ രോഹിത് വെമുലയുടെ ദാരുണ അന്ത്യത്തിൽ ഇതുവരെയും പ്രതികരിച്ചു കണ്ടില്ല . അതൊരു സംഭവമായി താങ്കൾക്ക് തോന്നുന്നില്ലേ ?
എന്റെ പ്രിയ സുഹൃത്ത്‌ ബിനീഷ് എന്നോട് ചോദിച്ച ചോദ്യമാണ് ഇത്. തീര്ച്ചയായും വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചു ദിവസ്സങ്ങളായി എഴുതാൻ കഴിഞ്ഞില്ല എന്ന് ബോധ്യപ്പെടുത്തുമ്പോഴും വ്യക്തിപരമായ തടസ്സങ്ങൾ സാമൂഹികമായ കടമകളിൽ നിന്ന് പിന്മാറാനുള്ള ഒഴിവു കഴിവല്ല എന്ന ഒരു ഒരു ഓര്മ്മ പ്പെടുത്തൽ കൂടിയായി ഈ ചോദ്യം !!!!
രോഹിത് വെമുല എന്നത് അനീതിക്ക് , അസ്സമത്വതിനു എതിരെയുള്ള ഒരു ചൂണ്ടു വിരലാണ് , ധീരമായ ശബ്ദമാണ്, പ്രതീകമാണ്. ഒരു പക്ഷെ അസ്സമത്വത്തിനും അനീതിക്കും എതിരെ എന്നത്തെക്കാളും ഉച്ചത്തിൽ ശബ്ദം മുഴങ്ങി കേൾക്കുവാൻ രോഹിത് എന്ന മിടുക്കനായ ചെറുപ്പക്കാരൻ തന്റെ ജീവൻ തന്നെ ത്യജിക്കുകയായിരുന്നു. തന്റെ സഹപ്രവർത്തകർക്ക്, തന്റെ പിന്മുറക്കാര്ക്ക് അനീതിക്കെതിരെ അസ്സമത്വതിനു എതിരെ കൂടുതൽ കരുത്തോടെ പോരാടാൻ, അതിനു വേണ്ടി അവരെ സജ്ജരാക്കാൻ, അധികാര വര്ഗ്ഗതിന്റെ കണ്ണുകൾ തുറപ്പിക്കാൻ സ്വന്തം ജീവിതം ബലിയർപ്പിക്കുക എന്നതായിരുന്നു നിസ്സഹായനായ രോഹിത് വെമുലക്ക് മുന്നില് ഉണ്ടായിരുന്ന ഏക മാര്ഗ്ഗം. തീര്ച്ചയായും രോഹിത്  എന്നും ഇന്ത്യയുടെ ഹൃദയത്തിലെ ഒരു വിങ്ങൽ ആയി നില കൊള്ളും ഒപ്പം അനീതിക്കും അസ്സമത്വത്തിനും എതിരായ എന്നേക്കുമുള്ള  ഓർമ്മപ്പെടുതലായും!!!!

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...