2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ടമാർ പടാർ - ചിരിയും ചിന്തയും .......

വളരെ സാധാരണ വിമർശനങ്ങൾക്ക് അപ്പുറം ആഴത്തിൽ ചിന്തിക്കാൻ വക നല്കുന്ന ചിത്രമാണ്‌ ശ്രീ രഞ്ജിത്ത് നിർമ്മിച്ച്‌ ശ്രീ ദിലീഷ് നായര് സംവിധാനം നിര്വ്വഹിച്ച ടമാർ പടാർ . വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ വരുടെ വീക്ഷനങ്ങളിലൂടെ കഥ പരയുംബോഴം വളരെ വിശാലമായ ഉൾക്കാഴ്ചയുടെ, ചിന്താ ധാരയുടെ ലോകം ചിത്രം തുറന്നിടിന്നുണ്ട്.......
മൂടി വൈക്കപ്പെടുന്ന സത്യങ്ങളുടെയും തിരിച്ചറിയാതെ പോകുന്ന യാദര്ത്യങ്ങളുടെയും ഭിന്ന മുഖങ്ങൾ ചിത്രം വരച്ചു കാട്ടുന്നു. അലസ്സമയി പറഞ്ഞു പോകുന്ന കഥാഗതിയിൽ പറയപ്പെടുന്ന പല പരാമര്ശങ്ങളും ആഴത്തിൽ ചിന്തിക്കപ്പെടെണ്ടത് തന്നെ ആണ്. നമ്മൾ മനസ്സിലാക്കി എന്ന് കരുതുന്ന ഓരോ വ്യക്തികളും പുറമേ കാണുന്നതിൽ നിന്നും എത്ര ഭിന്നരന് എന്ന് അവരുടെ അസ്ഥിത്വതിലേക്ക് ഇറങ്ങി ചെന്നാൽ മാത്രമേ വെളിവാകൂ എന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.......
ചിത്രത്തിൽ താടി ഒരു പ്രതീകമാണ്‌. ബാബുരാജ്‌ അവതരിപ്പിക്കുന്ന കഥാപാത്രം താടി മുറിക്കുനതിൽ
നിന്ന് തുടങ്ങുന്ന ചിത്രം ബാബുരാജ്‌ താടി വളര്ത്തുന്ന രംഗത്ത് അവസാനിക്കുകയാണ് . ഇവിടെ താടി ഒരു മറയാണ്,. ചില തത്വ സംഹിതകല്ക്ക് വേണ്ടി സ്വന്തം വിശാവ്സ്സങ്ങൾ അമര്ത്തി വയ്ക്കുന്ന ചിലര്ക്ക് വൈപ്പ് താടിയെങ്കിലും രക്ഷകനായി എത്തുന്നുന്നുട്.

അതുപോലെ ഒരു പക്ഷെ ചിത്രം സ്ത്രീ പക്ഷത് നിന്ന് സംസാരിക്കുന്നുണ്ട്. ശ്രിന്ദ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തേടി എത്തുന്ന ചെമ്ബനോട് കണക്കു പറഞ്ഞു കാശു വാങ്ങി അവനെ സമീപിക്കുമ്പോൾ എനിക്ക് നിന്റെ പ്രേമം മതി എന്ന് പറയുന്ന ചെമ്പന്റെ കഥാപാത്രം സ്ത്രീയെ ഒരു ഭോഗ വസ്തുവായി മാത്രം കാണുന്ന ആധുനിക സമൂഹത്തിന്റെ മുഖമടിച്ചു കിട്ടുന്ന ഒരു അടിയാണ്. അതുപോലെ ഒരു ദിവസ്സം സ്ത്രീയായി വേഷം ഇടേണ്ടി വന്ന ബാബുരാജ്‌ പറയുകയാണ് ഒരു ദിവസ്സം സ്ത്രീയായി കഴിഞ്ഞപ്പോൾ തനിക്കു നേരിടേണ്ടി വന്ന പീടന്ങ്ങൾ ഇത്ര വലുതാണെങ്കിൽ ഒരു ജന്മം സ്ത്രീയായി ജീവിക്കേണ്ടി വരുന്നതിലെ അപകടം എത്രെ വലുതാണ് എന്ന്. അതുപോലെ തന്നെ മലാല , ഡൽഹിയിലെ പെണ്‍കുട്ടി തുടങ്ങിയ പെണ്‍കുട്ടികളെ ഓര്ത് ഈ കഥാപാത്രങ്ങൾ വിഷമിക്ക്ന്നു.ഏതു
 സാധാരണക്കാരനും ഇത്തരം പ്രശനങ്ങൾ വിഷമകരമാണ് എന്ന് അവർ അത് ചര്ച്ച ചെയ്യപ്പെടുന്നുണ്ട് എന്നും നമ്മൾ തിരിച്ചറിയണം. എന്നാൽ മറ്റൊരു വശത്ത് സ്ത്രീയോട് ഐക്യ ദാര്ട്ട്യം പ്രകടിപ്പിക്കുന്ന പുരുഷൻ അവൾക്കു കീഴടങ്ങുകയാണ് എന്ന് സ്ത്രീ സമൂഹത്തിലെ തന്നെ ചെറിയൊരു വിഭാഗം വിളിച്ചു പറയുന്നതിലെ പോരായ്മയും ചിത്രം എടുത്തു കാട്ടുന്നു.
അതുപോലെ നമ്മൾ അറിയാതെ നമുക്കിടയിൽ കഴിയുന്ന മാന്യതയുടെ മുഖം മൂടി അണിഞ്ഞ  കുറ്റവാളികളെയും എന്നാൽ കുറ്റ വാളികൾ ആയി മുദ്രകുത്തപ്പെടുന്ന നിഷ്കളങ്കരുടെയും അവസ്ഥകളും ചിത്രം എടുത്തു കാട്ടുന്നുണ്ട്........
അതുപോലെ പ്രിത്വിരാജ് അവതരിപ്പിച്ച പൗരൻ എന്നാ പോലീസ് കഥാപാത്രം. പൗരൻ എന്നാ പേരില് ജീവിക്കേണ്ടി വരുമ്പോഴും സ്വന്തം പൗര ബോധവും , പൗര ധര്മ്മവും എത്ര വലിയ മതില്ക്കെട്ടിനു ഉള്ളിലാണ് നില്കുന്നത് എന്നും അതിൽ നിന്നും പുറത്തു കടക്കാൻ എത്ര ബുദ്ധിമുട്ട് ആണെന്നും ആ കഥാപാത്രം നമ്മെ ബോധ്യപ്പെടുത്തുന്നു...
ചുരുക്കത്തിൽ സാധാരണ വിമർശനങ്ങൾക്ക് അപ്പുറം ആക്ഷേപ ഹാസ്യത്തിന്റെ വർണ്ണക്കടലാസ്സിൽ ആഴമേറിയ ചിന്തക്ക്  വഴിയൊരുക്കുന്ന ശരാശരിയിലും മുകളില നില്ക്കുന്ന ചിത്രം തന്നെ ആണ് ടമാർ പടാർ. ആഖ്യാന രീതി തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്........ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ......

അഭിപ്രായങ്ങളൊന്നുമില്ല:

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali