2014, മേയ് 2, വെള്ളിയാഴ്‌ച

ഉണ്ണികൃഷ്ണൻ അറിയാതെ പോയത്..........

മിസ്റ്റർ ഫ്രാഡ് മായി ബന്ടപ്പെട്ടു നടക്കുന്ന വിവാദങ്ങൾ  ആയ സമയം ആയതു കൊണ്ട് ഇന്നലെ മനോരമ ന്യൂസ്‌ ചാനലിൽ ബി ഉണ്ണികൃഷ്ണനും ജോണി ലൂക്കോസും തമ്മിലുള്ള  നേരെ ചൊവ്വ കണ്ടു. അതിൽ  ഉണ്ണികൃഷ്ണന്റെ ഒരു പരാമര്ശമാണ് ഈ കുറിപ്പ് എഴുതാൻ കാരണം. 21 ആം വയസ്സിൽ എംപി അപ്പനെ വിമര്ശിച്ചു കൊണ്ട് താൻ ലേഖനം എഴുതി എന്നും അത് കണ്ടിട്ട് എം പി അപ്പൻ തന്നെ നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ടു എന്നും അതിന്പ്രകാരം അദേഹത്തെ കണ്ടപ്പോൾ ഇനിയും ഒരു പാട് എഴുതണം എന്ന് പറഞ്ഞു ആശംസിച്ചു എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. താൻ ആരാണ് എന്ന് സ്ഥാപിക്കുവാനുള്ള ഉണ്ണികൃഷ്ണന്റെ ഒരു ശ്രമം ആയിരുന്നു ഈ സംഭവത്തെ കുറിച്ചുള്ള അവതരണം. പക്ഷെ ഇത് കേട്ട എന്നെ പോലെ ഉള്ളവര്ക്ക് തോന്നിയത് മറ്റൊന്നാണ്. എന്തെന്ന് വച്ചാൽ തന്നെ വിമര്ശിച്ച ചെറിയ പയ്യനെ പോലും എത്ര സഹിഷ്ണുതയോടെ ആണ് എം പി അപ്പനെ പോലെ ഒരാള് കൈകാര്യം ചെയ്തത്. അദേഹം തനിക്കെതിരെയുള്ള വിമര്ശനം ഉൾക്കൊള്ളുകയും വിമര്ശിച്ച ആളെ അന്ഗീകരിക്കുകയും ചെയ്തു. പക്ഷെ അന്നത്തെ 21 കാരനിൽ നിന്ന് 42 കാരനിലേക്ക് എത്തിയിയ്ട്ടും തനിക്കെതിരെ ഉയരുന്ന വിമര്ശനങ്ങളെ സഹിഷ്ണുതയോടെ കാണുവാനും ചര്ച്ച ചെയ്യുവാനും സാധിക്കാത്ത ഉണ്ണികൃഷ്ണനെ ഓര്ത് സഹതാപം തോന്നുക മാത്രമാണ് എന്നെപോലെ ഉള്ള കാണികൾക്ക് തോന്നിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️