പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയിലഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യസംഘടന എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.
സംസ്ഥാനത്ത് ഒരു ലക്ഷം പേരില്‍ 120 പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ 60 ശതമാനം പേരും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഉപയോഗത്തിലൂടെ വായിലും തൊണ്ടയിലുപം ക്യാന്‍സര്‍ ബാധിച്ചവരുടെ ബന്ധുക്കളില്‍ നടത്തിയ പഠനത്തിലെ വിവിരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ദുരന്തം നേരിട്ട് കണ്ടറിഞ്ഞവരില്‍ ബഹുഭൂരിപക്ഷവും പുകയില ഉപയോഗിക്കുന്നു എന്നതാണ് ആശ്ചര്യകരം. മനഃശാസ്ത്രപരമായ ഘടകങ്ങള്‍ കൂടി പുകയിലശീലത്തിന് ഇടയാക്കുന്നതായും നിഗമനമുണ്ട്. രോഗികളുടെ ദുരിതം കണ്ട് പുകയില ഉപയോഗം ഉപേക്ഷിച്ചവരില്‍ കൂടുതലും ഉന്നത വിദ്യാഭ്യാസ മുള്ളവരാണ്. എന്നാല്‍ കൂലിപ്പണിക്കാരാണ് പുകയില ഉപയോഗത്തിന് കൂടുതല്‍ അടിമപ്പെടുന്നത്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ അസോ. പ്രൊഫസര്‍ ഡോ. പി ജി ബാലഗോപാലിന്റെ മേല്‍നോട്ടക്കിലായിരുന്നു പഠനം നടന്നത്. ( ഈ പഠന റിപ്പോര്‍ട്ട് ഏഷ്യന്‍ പസഫിക് ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) .
ഒരു സിഗരറ്റില്‍ നാലായിരത്തില്‍പരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, 600ഓളം രാസവസ്തുക്കള്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ശ്വാസകോശാര്‍ബുദത്തിലെ പ്രധാന വില്ലനാണ് പുകയില. സിഗരറ്റ്പുകയിലെ അമ്പതില്‍പ്പരം രാസവസ്തുക്കള്‍ അര്‍ബുദകാരികളാണ്. വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള പ്രധാന കാരണം പുകയിലയാണ്. മൂത്രസഞ്ചി, വൃക്ക, പാന്‍ക്രിയാസ് എന്നിവയില്‍ ക്യാന്‍സറിനുള്ള പരോക്ഷ കാരണവും പുകയിലതന്നെ. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു പുകയെടുത്ത് പത്തുസെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദം ഉയര്‍ത്തുക വഴി പക്ഷാഘാതത്തിനും കാരണമാകുന്നു. സിഗരറ്റില്‍ അടങ്ങിയിട്ടുള്ളതില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വാസകോശാര്‍ബുദത്തിനിടയാക്കും. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്തുവായ ബെന്‍സ് പയറിന്‍ രക്തത്തില്‍ കലര്‍ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.
2020 ആകുമ്പോള്‍ പ്രതിവര്‍ഷം 90 ലക്ഷം മനുഷ്യര്‍ പുകയിലജന്യരോഗങ്ങളാല്‍ മരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 70 ലക്ഷം പേരും വികസ്വരരാഷ്ട്രങ്ങളില്‍നിന്നുള്ളവരാകും. ഈ ദുരന്തം ഒഴിവാക്കാന്‍ പുകയിലയോടുള്ള അഭിനിവേശം ഇല്ലാതാക്കുകയേ നിവൃത്തിയുള്ളു. സമൂഹത്തെ എരിക്കുന്ന പുകയില ഉല്‍പന്നങ്ങളുടെ വില്‍പന സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കേണ്ടതുണ്ട്. Say No to tobacco എന്ന് നമുക്ക് വീണ്ടും ദൃഢ പ്രതിജ്ഞയെടുക്കാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ