ഇതേ തലക്കെട്ടിൽ സ്ഥാനാർഥി നിർണയത്തിന് വളരെ മുൻപ് തന്നെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ജനപക്ഷത് നിന്ന് പ്രവര്ത്തിക്കുന്ന സ്ഥാനര്തികൾക്ക് മാത്രമേ ജനപിന്തുണ ഉണ്ടാകു എന്നും, ആറ്റിങ്ങൽ , തിരുവനന്തപുരം മണ്ഡലങ്ങളിലെ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ഒരാൾ എന്നാ നിലയിൽ അവിടുത്തെ ജനങ്ങളുടെ വികാരം മനസ്സിലാക്കിയിരുന്നു അതുകൊണ്ട് തന്നെ നിലവിലെ ജനപ്രധിനിധികൾ മത്സരിച്ചാൽ അവർ തന്നെ ജയിക്കും എന്നും കുറിച്ചിരുന്നു. ഇപ്പോൾ തിരെഞ്ഞെടുപ്പ് ഫല വന്നപ്പോൾ അത് യാഥാര്ത്യം ആയി. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിന്ദു കൃഷണ ശക്തയായ എതിരാളി തന്നെ ആയിരുന്നു എങ്കിലും സമ്പത്ത് ചെയ്താ വികസ്സന പ്രവര്തനങ്ങളോട് കണ്ണടക്കാൻ അവിടതുകാര്ക്ക് കഴിയുമായിരുന്നില്ല , അത് കൊണ്ട് തന്നെയാണ് മൂന്നിരട്ടി വോട്ടിന്റെ ഭൂരിപക്ഷം സമ്പത്ത് നേടിയത്. തിരുവനന്തപുരവും മറിച്ചായിരുന്നില്ല, ശക്തമായ ത്രികോണ മത്സരം , അതിലുപരി വ്യക്തിപരമായ ആക്രമണങ്ങൾ , റിപ്പോർട്ടുകൾ , ജാതീയ ധ്രുവീകരണങ്ങൾ എന്നാൽ അതിനൊന്നും തരൂരിന്റെ വിജയത്തെ ചെറുക്കാൻ കഴിഞ്ഞില്ല കാരണം തരൂര് നടത്തിയ വികസനപ്രവര്തനങ്ങൾക്ക് മുൻപിൽ കണ്ണടക്കാനും തിരുവനന്തപുരത്ത് കാര്ക്ക് കഴിയുമായിരുന്നില്ല. പാലക്കാടു രാജേഷ് റെക്കോർഡ് ഭൂരിപക്ഷം നേടിയതും , ആലത്തൂരിൽ ബിജു , ആലപ്പുഴയിൽ വേണുഗോപാൽ , മാവേലികരയിൽ കൊടിക്കുന്നിൽ സുരേഷ് .... ഇവരുടെ വിജയങ്ങൾ എല്ലാം ജനപക്ഷത് നിന്ന് പ്രവര്തിച്ചത് കൊണ്ട് തന്നെ ആയിരുന്നു. വ്യക്തിപരമായ് വിഷയങ്ങല്ക്ക് ഉപരി ജനങ്ങള് നോക്കുന്നത് വികസ്സന പ്രവര്ത്തനങ്ങളും ജനപക്ഷത് നിന്നുള്ള പ്രവര്ത്തനങ്ങളും തന്നെയാണ്. ഈ തിരെഞ്ഞെടുപ്പ് ഫലം എല്ലാ പാർട്ടികൾക്കും ഉള്ള പാഠമാണ്. വ്യക്തി താല്പര്യങ്ങല്ക്കും , പാര്ടി താല്പര്യങ്ങല്ക്കും അപ്പുറം ജന താല്പര്യങ്ങൾക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ജനപ്രതിനിധികളെ ജനങ്ങൾ കൈവെടിയുകയില്ല എന്നാ പാഠം. ജനങ്ങളുടെ ഇടയില നിന്ന് കൊണ്ട് ജനതല്പര്യങ്ങൾക്ക് വേണ്ടി പ്രവര്തിക്കാൻ എല്ലാ ജനപ്രതിനിധികൾക്കും കഴിയണം എങ്കിൽ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ നേടാൻ അവര്ക്ക് സാധിക്കും. എന്തായാലും ജനങ്ങളുടെ തീരുമാനം അന്ഗീകരിച്ചേ മതിയാകൂ. ഇപ്പോൾ വിജയിച്ച എല്ലാ ജനപ്രധിനിധികൾക്കും ജനപക്ഷത് നിന്ന് പ്രവര്തിക്കുവാനും ജനപിന്തുണ ആര്ജിക്കുവാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ