ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു ഗോളിന് ജര്മ്മനിയോടു അർജെന്റീന പരാജയപ്പെട്ടപ്പോൾ ഞാൻ എഴുതിയ കുറിപ്പാണ് ചുവടെ. അന്ന് ഞാൻ എഴുതിയിരുന്നു, മെസ്സിയെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനുമായി ലോകകപ്പ് ചേർത്ത് വൈക്കേണ്ട നിയോഗം കാലത്തിനു ഉണ്ടായിരുന്നു, എന്നാൽ കാലത്തിനു തെറ്റ് പറ്റി, എങ്കിലും കാലത്തിന്റെ ചരിത്രപുസ്തകത്തിൽ ഇനിയും താളുകൾ ബാക്കിയുണ്ടെന്നും , കാലം പ്രായശ്ചിത്തം ചെയ്യുക തന്നെ ചെയ്യും എന്നും. അതെ തീര്ച്ചയായും ആ സമയം എത്തിയിരിക്കുന്നു. കോപ്പ ഫുട്ബാൾ കപ്പു മെസ്സിയുടെ കൈകളിൽ എത്തിച്ചു കൊണ്ട് കാലം പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങുന്നു. കോപ്പ കപ്പു മെസ്സിയുടെ കൈകളിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ 2014 ജൂലൈ 13 നു സ്നേഹഗീതം എന്നാ ബ്ലോഗിൽ പ്രിയപ്പെട്ട മെസ്സിക്ക് ...... എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ കുറിപ്പ് പ്രിയപ്പെട്ടവര്ക്കായി വീണ്ടും ......
പ്രിയപ്പെട്ട മെസ്സിക്ക്......
നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും. നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ് നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു. നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ മുന്നിലെ പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ ഉണ്ടാകും..........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ