2012, നവംബർ 21, ബുധനാഴ്‌ച

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയ്ക്ക്‌ ........

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയ്ക്ക്‌......
ഇന്ന് മുംബൈ ഭീകര ആക്രമണ കേസിലെ ഒന്നാം പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയ വാര്‍ത്തകള്‍എങ്ങും നിറയുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട മേജര്‍ സന്ദീപിനെ ഓര്‍ത്തു പോകുന്നു.... മേജര്‍ സന്ദീപ്‌ കൊല്ലപ്പെട്ടപ്പോള്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പ് ചുവടെ ..........
2008, നവംബര്‍ 29, ശനിയാഴ്ച

ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മയ്ക്ക്
മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്ത

ാ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോഎന്നാ  സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്രഉജ്ജവലം ആയി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയും ഉള്ളു .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ  ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌

14 അഭിപ്രായങ്ങൾ:

K A Solaman പറഞ്ഞു...

എവിടെയായിരുന്നു ഇത്രയും നാള്‍ ? ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവായ സിനിമാനടിയുടെ കുഞ്ഞിനെ മുഖ്യമന്ത്രി അനുമോദിച്ചു, എം എം മണിയെ ലോക്കപ്പിലാക്കി, കസബിനെ തൂക്കിലേറ്റി, അങ്ങനെ എന്തെല്ലാം സംഭവങ്ങള്‍ !

ദീപ എന്ന ആതിര പറഞ്ഞു...

സന്ദീപ്‌ എന്ന മനുഷ്യന്റെ ആത്മാവിനു വേണ്ടി നിത്യശാന്തി നേരുമ്പോള്‍ എനിക്ക് വിശ്വാസമില്ലാത്ത ഒരു കാര്യം പറയട്ടെ ..കസബ് മരിച്ചു എന്ന് പറഞ്ഞു ആഘോഷിക്കുന്ന ജനസമൂഹമേ നിങ്ങള്ക്ക് ഉറപ്പുണ്ടോ അയാളെ തൂക്കിലേറ്റി എന്ന്...ആരറിഞ്ഞു പാകിസ്താന് തിരികെ കൊടുതില്ലാന്നു...ഹ ഹ ...എല്ലാം രഹസ്യം വിചാരണ ..തൂക്കിക്കൊല്ലല്‍ ..പിന്നെ ജയില്‍ വളപ്പില്‍ അടക്കവും

K A Solaman പറഞ്ഞു...

ദീപ യെന്ന ആതിരയ്ക്ക് ഒന്നിലും വിശ്വാസമില്ലെന്ന് തോന്നുന്നു. ഗാന്ധിജിയെ ഗോഡ്സെ വധിച്ചാതാണെന്ന് വിശ്വസിക്കന്നുണ്ടോ?
-കെ എ സോളമന്‍

ദീപ എന്ന ആതിര പറഞ്ഞു...

അതൊക്കെ വിശ്വസിക്കാം ..പക്ഷെ ഇത് അത്ര പോര

ajith പറഞ്ഞു...

ഇരുമ്പുമറയ്ക്കുള്ളിലെ രഹസ്യങ്ങള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍ ...... ഇവിടെ തന്നെ ഉണ്ടായിരുന്നു....... ഫെയിസ് ബുക്കില്‍ സജീവമായിരുന്നു, ബ്ലോഗില്‍ എഴുതാന്‍ അല്പം ഇടവേള എടുക്കേണ്ടി വന്നു........ സജീവമായി തുടരും....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപാജി ...... അങ്ങനെ ചിന്തിക്കണോ ......? എല്ലാം നന്നായി എന്നി വിശ്വസിക്കാം...... ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍...... എന്തായാലും നമുക്ക് ആശ്വസിക്കാം........ ഈ സ്നേഹ സാന്നിധ്യത്തിനും, അഭിപ്രായത്തിനും ഒരായിരം നന്ദി.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപാജി ...... എന്തായാലും നമുക്ക് ആശ്വസിക്കാം........ ഈ സ്നേഹ സാന്നിധ്യത്തിനും, അഭിപ്രായത്തിനും ഒരായിരം നന്ദി.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍...... ഇത്തരം വികാരപരമായ പ്രശ്നങ്ങള്‍ ഇത്തരത്തിലെ കൈകാര്യം ചെയ്യാന്‍ കഴിയൂ....... ഈ ഹൃദയ വരവിനും അഭിപ്രായത്തിനും ഒരായിരം നന്ദി.......

Cv Thankappan പറഞ്ഞു...

ജനമനസ്സുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന
പൊന്‍നക്ഷത്രം.
അനുസ്മരണം നന്നായി.
ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് തങ്കപ്പന്‍ സര്‍,...... ഈ സ്നേഹ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി......

Deepu George പറഞ്ഞു...

എല്ലാം നന്നായി അവസാനിച്ചു എന്ന് പ്രതീക്ഷിക്കനല്ലേ നമുക്ക് പറ്റു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപു ജി....... തീര്‍ച്ചയായും ഈ നിറഞ്ഞ സ്നേഹത്തിനും, അഭിപ്രായത്തിനും ഒരായിരം നന്ദി...........

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali