2015, ജനുവരി 15, വ്യാഴാഴ്‌ച

അക്ഷരദുഖം ............

താൻ  ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന തൂലിക അയാള് കൈയിലെടുത്തു. അനന്തമായ ഭാവനയുടെ വിഹായസ്സിലേക്ക് പറന്നിറങ്ങി. ഇതുവരെ ആരും കാണാത്ത , ആരും അനുഭവിച്ചറിയാത്ത ഭാവനയുടെ ചിറകിൽ അക്ഷരങ്ങൾ വാക്കുകളായി , വാക്കുകൾ വരികളായി  വല്ലാത്തൊരു ആത്മഹർഷമാണ് ഈ നിമിഷങ്ങളിൽ അയാൾ അനുഭവിക്കുന്നത്.പറഞ്ഞറിയിക്കാൻ കഴിയാത്ത അവാച്യമായ അനുഭുതിയുടെ ഭിന്ന തലങ്ങൾ....... പെട്ടെന്നാണ് പിന്നിൽ ഒരാരവം ഉയര്ന്നത്. തനിക്കു നേരെ പാഞ്ഞടുക്കുന്ന ഒരു കൂട്ടം . അവർ വിളിച്ചു പറയുകയാണ് ഞങ്ങൾ  തരുന്ന അക്ഷരങ്ങൾ , ഞങ്ങൾ  പറയുന്ന വാക്കുകൾ , ഞങ്ങൾ പറയുന്ന വരികൾ , ഞങ്ങൾ വഴി കാണിക്കുന്ന ഭാവനയുടെ മേച്ചിൽ പുറങ്ങൾ അതിലൂടെ വേണം സഞ്ചരിക്കാൻ. ഇല്ല ഒരിക്കലുമില്ല ആത്മാവ് നഷ്ട്ടപ്പെട്ട ഒരു എഴുത്തുകാരനായി ഞാനുണ്ടാവില്ല . എന്റെ സൃഷ്ട്ടികൾ സ്വതന്ത്രമായിരിക്കണം . . പെട്ടെന്ന് വല്ലാത്തൊരു കിതപ്പോടെ അയാൾ ഞെട്ടി ഉണര്ന്നു. മഷിയുണങ്ങാത്ത തന്റെ തൂലിക മേശപ്പുറത്തു തന്നെ ഉണ്ട്. കിതപ്പ് മാറാതെ , വിറയാർന്ന കൈകളാൽ അയാൾ ആ തൂലിക എടുത്തു, താൻ സ്നേഹിക്കുന്ന അക്ഷരങ്ങളെ അതിലേക്കു ആവാഹിച്ചു, ഭാവനയുടെ അനന്തതയിലേക്ക് പറക്കാൻ തുടങ്ങി. പെട്ടെന്ന് ഞെട്ടലോടെ ഒരു സത്യം അയ്യാൾ തിരിച്ചറിഞ്ഞു. തന്റെ അക്ഷരങ്ങളെ ആരോ ബന്ധിച്ചിരിക്കുന്നു, ഭാവനയുടെ അനന്തതയിൽ നിന്ന് ഇരുളിടങ്ങളുടെ അഗാധതയിലേക്ക്‌  താൻ പതിച്ചിരിക്കുന്നു.  ആത്മാവ് നഷ്ട്ടമായ എന്നിലെ കലാകാരൻ മരിച്ചിരിക്കുന്നു.ഇല്ല ഇനിയും ഈ സഹനം കഴിയില്ല. വിരയാര്ർന്ന കൈകകളാൽ താൻ ഏറെ സ്നേഹിക്കുന്ന തൂലിക അയാൾ സ്വന്തം ഹൃദയത്തിലേക്ക് കുത്തിയിറക്കി . പേപ്പറിലെ വെളുത്ത പ്രതലത്തിൽ ചോരത്തുള്ളികൾ പുതിയ ചിത്രം വരച്ചു.ചോര വാര്ന്നു  നിശ്ചെതനമായ അയാളുടെ ശരീരം ആരുമറിയാതെ കിടക്കുമ്പോഴും തെരുവുകളിൽ അയാൾക്കെതിരെ ആരവങ്ങൾ ഉയരുന്നുണ്ടായിരുന്നു........ അപ്പോഴും അയാൾ ഏറെ സ്നേഹിച്ച അക്ഷരങ്ങളും, വാക്കുകളും, വരികളും , ഭാവനയും എല്ലാം തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ തേടി അലയുന്നുണ്ടായിരുന്നു..........

സമര്പ്പണം -  ആത്മാവിഷ്കാരത്തിന്റെ പേരിൽ സ്വയം ബലിയർപ്പിക്കാൻ വിധിക്കപ്പെട്ട ഓരോ കലാകാരന്മാര്ക്കും.............

അഭിപ്രായങ്ങളൊന്നുമില്ല:

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali