2014, ഏപ്രിൽ 20, ഞായറാഴ്‌ച

സ്നേഹപൂര്വ്വം ജയറാമിന്.........

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡ്‌ ജുരിക്കെതിരെയുള്ള വിമർശനമോ, പരാതിയോ , അമർഷവുമൊ അല്ല ഈ കുറിപ്പിന് ആധാരം, തികച്ചും സ്വതന്ത്രമായ ഒരു വിലയിരുത്തൽ മാത്രം. ഇത്തവണ അവാർഡ്‌ പട്ടികയിൽ ജയറാം ഇടം നേടും എന്ന് തന്നെ കരുതിയതാണ്. എന്നാൽ മികച്ച നടൻ എന്ന പേരില് അല്ലെങ്കിൽ പോലും ഒരു പരാമര്ശത്തിന്റെ പേരില് പോലും ജയറാമിന്റെ പേര് അവാർഡ്‌ പട്ടികയിൽ ഇടം കൊണ്ടില്ല. നീണ്ട 25 വര്ഷമായി മലയാള സിനിമകളിലൂടെ തങ്ങളുടെ കൂട്ടത്തിൽ ഒരാളായി ജയറാമിന്  മലയാളികൾ ഇടം കൊടുത്തിരിക്കുന്നു. ഒരിക്കലും കാല ദൈര്ഖ്യം അല്ല പുരസ്കാര നിർണയത്തിന്റെ മാനദണ്ഡം .പക്ഷെ ഇത്തവണ മികച്ച രണ്ടു കഥാപാത്രങ്ങളിലൂടെ തികച്ചും അര്ഹനയിരുന്നു ജയറാം. എപ്പോഴും ഒരു കലാകാരന്റെ ജീവിതത്തിൽ വീണു കിട്ടുന്ന രണ്ടു കഥാപാത്രങ്ങൾ ആയിരുന്നില്ല നടനിലെതും, സ്വപാനതിലെതും .പലപ്പോഴും പുരസ്കാരങ്ങൾ അദ്ദേഹത്തിന് മുഖം തിരിഞ്ഞു നിന്നിട്ടുണ്ട് , അപ്പോഴൊക്കെ തന്റെ നിരാശയും സങ്കടവും ഉള്ളിലൊതുക്കി അത് അന്ഗീകരിക്കുകയാണ് ജയറാം ചെയ്തിട്ടുള്ളത്. ഇത്തവണയും അദ്ദേഹം അങ്ങനെ തന്നെയാണ് പ്രതികരിച്ചത്. എന്കിലുംമുന്പെങ്ങും ഇല്ലാത്ത വിധം അദ്ദേഹം വേദനിച്ചിട്ടുണ്ടാകണം. കാരണം അത്രമേൽ സമര്പനത്തോടെ ആണ് അദ്ദേഹം ഈ രണ്ടു കഥാപാത്രങ്ങളും ചെയ്തത്. ഇത്തവണ അവാർഡ്‌ പട്ടികയിൽ ഒട്ടേറെ പരാമർശങ്ങൾ ഉണ്ടായി എങ്കിലും ജയറാം എന്ന നടന്റെ ഉജ്ജ്വല പ്രകടനത്തിന് ഒരു പരാമര്ശം പോലും ഉണ്ടായില്ല എന്നത് നിരാശയായി. എന്ന് വച്ച് ഭാരതീരജയുടെ മേൽനോട്ടത്തിൽ ഉള്ള ജൂറി യുടെ പ്രവര്ത്തനം അഭിനന്ദനീയം ആണ്.ഒരു വര്ഷം പത്തോ ഇരുപതോ മാധ്യമ അവാർഡുകൾ പ്രഖ്യാപിക്കുന്ന ഇന്നത്തെ കാലത്ത്, അത്തരം മാധ്യമ സമൂഹം കാണാതെ പോയതും എന്നാൽ തികച്ചും അര്ഹരയവരും ആയ ഒട്ടേറെ കലാകാരന്മാർക്ക് അര്ഹമായ അംഗീകാരം നല്കാൻ ഇത്തവണത്തെ ജൂറിക്ക് കഴിഞ്ഞു. മികച്ച നടിയുടെ കാര്യം എടുത്തൽ തന്നെ ആൻ അഗസ്റ്റിന്റെ ഉജ്ജ്വല പ്രകടനം ഒരു മാധ്യമ അവാര്ടുകളിലും ഉള്പ്പെട്ടടായി കണ്ടില്ല , എന്നാൽ അര്ഹിക്കുന്ന അംഗീകാരം ആ കുട്ടിക്ക് ഉള്പ്പെടെ ഉള്ളവര്ക്ക് നല്കാൻ ജുര്യ്ക്ക് കഴിഞ്ഞു. ഒരു പക്ഷെ മികച്ച നടൻ എന്ന നിലയിലോ , ഒരു പരാമര്ശത്തിന്റെ പേരിലോ എങ്കിലും ജയറാമിന്റെ പേര് കൂടി ഈ പട്ടികയിൽ വന്നിരുന്നു എങ്കിൽ തികച്ചും പൂർണ്ണത എത്തിയ ഒരു അവാർഡ്‌ പ്രഖ്യാപനം ആയ്യി ഇത് മാറിയേനെ. പിന്നെ ഒരിക്കലും ഒന്നും പൂര്ന്നമാകില്ലലോ, ഏതു കലാസ്രിഷ്ട്ടികൾ എടുത്താലും എന്തെങ്കിലും അപൂര്ന്നതകൾ അറിഞ്ഞോ അറിയാതെയോ അതിൽ അവശേഷിക്കും ഒരു പക്ഷെ അതായിരിക്കാം ഇവിടെയും സംഭവിച്ചത്.പക്ഷെ നിർഭാഗ്യവശാൽ അത് ജയറാം എന്ന തികച്ചും അര്ഹനായ ഒരു കലാകാരന്റെ പേരില് ആയി എന്ന് മാത്രം. തീര്ച്ചയായും ജയറാം നിങ്ങളുടെ അഭിനയ മികവിനെ മലയാളികൾ ഒന്നടങ്കം ആദരിക്കുന്നു , ബഹുമാനിക്കുന്നു. എങ്കിലും താങ്കള്ക്ക് മുന്നേ വന്നവരും , താങ്കളുടെ സമകാലികരും, താങ്കള്ക്ക് പിറകെ വന്നവരും ഒക്കെ അര്ഹിച്ചതും അനർഹവുമയ പല പുരസ്കാരങ്ങളും നേടിയപ്പോൾ അര്ഹമായ പുരസ്കാരങ്ങൾ പോലും താങ്കളെ തേടി എത്തിയില്ല എന്ന കാര്യത്തില ഓരോ മലയാളിയും വേദനിക്കുന്നു...........
വാൽകഷ്ണം- ശ്രീ ഭാരതീ രാജാ പറഞ്ഞ ഒരു വാചകത്തോട്‌ വിയോജിപ്പ് ഉണ്ട് .ദേശിയ അവാർഡ്‌ പ്രഖ്യാപനം സുപ്രീം കോടതി വിധി ആയും, സംസ്ഥാന അവാർഡ്‌ പ്രഖ്യാപനം ഹൈകോടതി വിധി ആയും കാണണം എന്നാണ് അദ്ദേഹം പറഞ്ഞത്. നീതി ലഭിക്കേണ്ടത് എപ്പോഴും താഴെ തട്ടിൽ നിന്ന് തന്നെ ആകണം  അതിനു മുകള തട്ട് വരെ കാതിര്ക്കേണ്ട കാര്യം ഉണ്ടോ . ഹൈ കോടതി വിധികളിൽ തന്നെ പൂര്ണ്ണമായ നീതി കിട്ടണം. സുപ്രീം കോടതി ഉണ്ട് എന്ന് കരുതി ഹൈ കോടതി വിധി പ്രസ്താവിക്കുമ്പോൾ അലംഭാവം കാണിക്കാമോ ? അല്ലെങ്കിൽ പിന്നെ സുപ്രീം കോടതികൾ മാത്രം മതിയല്ലോ. അതുമല്ല സുപ്രീം കോടതി അന്തിമ തീര്പ്പു കല്പിച്ച ഒരു കേസിൽ ഹൈ കോടതി തിരുത്തൽ നടപടി കൈക്കൊള്ളുന്നത് അഭിലഷണീയം ആണോ.......

1 അഭിപ്രായം:

vineeth vava പറഞ്ഞു...

സിനിമ കണ്ടൊരാള്‍ എന്നാ നിലയില്‍ ഒരഭിപ്രായം പറഞ്ഞോട്ടേ....
അത്ര മികച്ച അഭിനയം അല്ല ജയറാമിന്റെ നടന്‍ എന്ന സിനിമയിലും സ്വപാനം എന്ന ചിത്രത്തിലും... അതിഭാവുകത്വം കലര്‍ത്തി മനപൂര്‍വം അനുഭവിപ്പിക്കുന്നു എന്നൊരു തോന്നല്‍ അയാളുടെ മുഖത്ത് ഉണ്ട് എന്നുള്ളതാണ് ശരി.. കാലം തെറ്റി വന്ന പ്രകടനം ആണ് സിനിമയില്‍ ഉടനീളം അദ്ധേഹം കാഴ്ച വച്ചത്...
മാത്രമല്ല നടന്‍ എന്ന ചിത്രത്തില്‍ വളരെ മോശം ഡബ്ബിംഗ് ആണ്.. പ്രിത്വി മനോഹരമായി സെല്ലുല്ലൊയ്ഡില്‍ ചെയ്തിരുന്നു, എന്നിട്ടും സീനിയര്‍ നടനായ ജയറാം അതില്‍ പരാജയപ്പെട്ടു എന്നതാണ് വസ്തുത..

സ്വപാനത്തില്‍ അദ്ദേഹം കുറെയൊക്കെ ഒതുക്കം കാട്ടിയെങ്കില്‍ നടനില്‍ തീര്‍ത്തും നിരാശപ്പെടുത്തി.....

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...