2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

പൊന്നോണം വരവായി.........

ഓണം വന്നോണം വന്നോണം വന്നേ
മാമല നാട്ടിലിന്ന്നോണം വന്നേ
ഓണ നിലാവ് പരക്കുന്നുണ്ടേ
ഓണപ്പാട്ടുകൾ പാടുന്നുണ്ടേ
തൊടിയിലെ തുമ്പപ്പൂ പുഞ്ചിരിച്ചേ
വേലിയിൽ കാക്കപ്പൂ കണ്‍ തുറന്നെ
ഓണത്തുമ്പികൾ മൂളുന്നുണ്ടേ
ഓണത്താരാടി വരുന്നു ചെമ്മേ
ഊഞ്ഞാലാടി കളിക്കുന്നുണ്ടേ
ഓണസദ്യ ഒരുക്കുന്നുണ്ടേ
ഓണ പ്പൂവിളി ഉയരുന്നുണ്ടേ
ഓണത്തപ്പൻ എഴുന്നള്ളു ണ്ടെ
ഓണം വന്നോണം വന്നോണം വന്നേ ..............

2 അഭിപ്രായങ്ങൾ:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

ഇത്രയൊന്നും ഇല്ലെങ്കിലും ഇവിടെയും ഓണം വന്നു.  ആശംസകൾ :)

തുമ്പി പറഞ്ഞു...

ഇന്ന് പഴയ ഓണത്തിന്റെ മധുരിമ ഈ പാട്ട് കേട്ടാലേ ഓർമ്മ വരൂ. ഇന്ന് എല്ലാം വെറും ആഘോഷങ്ങൾ മാത്രം.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️