2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

മലയാള സിനിമ റോക്ക്സ്..........

സിനിമയെ  നവ സിനിമ, പുത്തന്‍ തലമുറ  സിനിമ എന്നൊക്കെ ഔചിത്യമില്ലാതെ  വേര്‍തിരിക്കുന്ന  വര്‍ത്തമാന  കാല മലയാള സിനിമയില്‍ ഒരു പിടി  നല്ല  ചിത്രങ്ങള്‍  പ്രേക്ഷകര്‍ക്ക്‌  മുന്‍പില്‍ എത്തുകയാണ്. അത്വന്തികമായി  സിനിമയില്‍ രണ്ടു വിഭാഗങ്ങള്‍  മാത്രമേ ഉള്ളു, നല്ല സിനിമയും , മോശം  സിനിമയും.  ഈ രണ്ടു വിഭാഗങ്ങളിലും  വിജയിക്കുന്ന  ചിത്രങ്ങളും  പരാജയപ്പെടുന്ന  ചിത്രങ്ങളും ഉണ്ടാകും.  നല്ല സിനിമയും, മോശം സിനിമയും എന്നാ വേര്‍തിരിവുകള്‍ക്ക്  അപ്പുറത്ത്  മറ്റൊരു വേര്‍തിരിവ്  സിനിമയ്ക്ക്‌  ഗുണകരമാവില്ല. നല്ല സിനിമ എല്ലാ വിഭാഗത്തില്‍ പെടുത്താവുന്ന  മോളി ആന്റി റോക്ക്സ് , ഒഴിമുറി, ഭൂപടത്തില്‍  ഇല്ലാത്ത ഒരിടം, ഇത്ര മാത്രം, പറുദീസാ  എന്നീ ചിത്രങ്ങള്‍  പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ എത്തുകയാണ്.

നവ സിനിമയുടെ  പിതൃത്വം അവകാശപ്പെടുന്നവര്‍ക്ക്  മുന്‍പേ തന്നെ  പാസ്സജര്‍  എന്നാ ചിത്രത്തിലൂടെ  സ്വതമായി ഒരു ആഖ്യാന  പാത വെട്ടിത്തുറന്ന  ശ്രീ രഞ്ജിത്ത്  ശങ്കറിന്റെ പുതിയ ചിത്രമാണ്‌  മോളി ആന്റി റോക്ക്സ് . അര്‍ജുനന്‍ സാക്ഷിക്കു ശേഷം പ്രിത്വിരജും  രഞ്ജിത് ശങ്കറും  ഒന്നിക്കുന്ന  മോളി ആന്റി റോക്സില്‍  രേവതിയും  പ്രിത്വിരാജും  പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. ആനന്ദ്‌ മധുസൂദനന്‍  സംഗീതവും, ലിജോ പോള്‍ എഡിടിങ്ങും നിര്‍വഹിച്ച മോളി ആന്റി  പ്രമേയ പരമായി വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. ലാലു അലക്സ്‌ , കെ പി എ സി ലളിത , മാമു കോയ  തുടങ്ങി ശക്തമായ താരനിര അണിനിരക്കുന്ന  മോളി ആന്റി റോക്ക്സ്  പ്രേക്ഷകര്‍ പ്രതീക്ഷയോടെ  കാത്തിരിക്കുന്നു.

തലപ്പാവ്  എന്നാ  സ്വന്തം കൈഒപ്പു  ചാര്‍ത്തിയ ചിത്രത്തിന് ശേഷം ശ്രീ മധുപാല്‍  സംവിധാനം ചെയ്താ ഒഴിമുറി ഇതിനകം തന്നെ  ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രമേയ പരമായി ശക്തമായ  ചിത്രമാണ്‌. ഒഴിമുറി. ശ്രീ ജയമോഹന്റെ ശക്തമായ തിരക്കഥ  അതിന്റെ ഭാവ തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ  പകര്‍ത്താന്‍ ശ്രീ മധുപാലിനു സാധിച്ചിരിക്കുന്നു. ലാല്‍, അസിഫ് അലി, ശ്വേത , മല്ലിക . ഭാവന  തുടങ്ങി അഭിനേതാക്കള്‍ എല്ലാം  മികച്ച പ്രകടനം  നടത്തിയിരിക്കുന്നു. ബിജിപാലിന്റെ സംഗീതവും, അഴഗപ്പന്റെ  കാമറയും  ചിത്രത്തിന് മുതല്‍കൂട്ടാണ്.

കെ. ഗോപിനാഥ് സംവിധാനം  നിര്‍വഹിക്കുന്ന ഇത്രമാത്രം  പ്രമേയ പരമായി മറ്റൊരു ശക്തമായ  വിഷയം  കൈകാര്യം ചെയ്യുന്നു. ബിജുമേനോന്‍, ശ്വേത, ജഗതി , നെടുമുടി തുടങ്ങി അഭിനേതാക്കളുടെ കരുത്തുറ്റ പ്രകടനം ഇത്രമാത്രം ഉറപ്പു നല്‍കുമ്പോള്‍ അത് നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌  മറ്റൊരു  വിരുന്നാകും.

ശ്രീ ജോ ചാലിശ്ശേരി  ഒരുക്കുന്ന ഭൂപടത്തില്‍ ഇലാത്ത ഒരിടം  ഏറെ പ്രതീക്ഷ നല്‍കുന്ന  മറ്റൊരു ചിത്രമാണ്‌. ശ്രീനിവാസന്‍, നിവിന്‍ പോളി, ഇന്നസിന്റ്റ് , നെടുമുടി, സലിം കുമാര്‍, ഇനിയ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും ഇതിനകം  ശ്രദ്ധ നേടിക്കഴിഞ്ഞു.

ശ്രീ ശരത് സംവിധാനം  ചെയ്താ പറുദീസാ ആണ്  കൂട്ടത്തിലുള്ള മറ്റൊരു ചിത്രം. ശ്രീനിവാസന്‍, ശ്വേത, തമ്പി ആന്റണി , ജഗതി, ഇന്ദ്രന്‍സ് തുടങ്ങി പ്രഗല്‍ഭരായ താരങ്ങളുടെ പിന്‍ബലവും ചിതര്തിനുണ്ട്.  കരുത്തുറ്റ പ്രമേയം തന്നെയാണ് പരുദീസയുടെയും  പ്രതെകത.


അത്വന്തികമായി  നല്ല സിനിമ, മോശം  സിനിമ എന്നീ രണ്ടു വിഭാഗങ്ങള്‍ മാത്രം  ഉള്ള  സിനിമയില്‍ നല്ല സിനിമ എന്നാ ഗണത്തില്‍ പെടുത്താവുന്ന  മേല്പറഞ്ഞ ചിത്രങ്ങള്‍ ശ്രധിക്കപ്പെടുമെന്നു തന്നെ കരുതാം. സിനിമയ്ക്കും വിഭാഗീയത പണിയുന്നവരുടെ ശ്രദ്ധ ഇത്തരം നല്ല ചിത്രങ്ങളില്‍  പതിയയ്ട്ടെ  , അങ്ങനെ കൂടുതല്‍ നല്ല ചിത്രങ്ങള്‍  ഉണ്ടാകുവാന്‍ പ്രേരണ ആവട്ടെ. മാത്രമല്ല  ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുമെന്ന് ഉറപ്പുള്ള ചിത്രങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചവ എല്ലാം. അടുത്ത വര്‍ഷത്തെ പുരസ്കാര നിര്‍ണയത്തില്‍ ഈ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളും  വ്യക്തമായ സാന്നിധ്യം  അറിയിക്കുമെന്ന്  ഉറപ്പാണ്‌.......................................

12 അഭിപ്രായങ്ങൾ:

K A Solaman പറഞ്ഞു...

മോളി ആന്റി, റോക്ക്സ് , ഒഴിമുറി, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ഇത്ര മാത്രം, പറുദീസാ -ഇവയില്‍ രണ്ടാമത്തേത് ഇംഗ്ലീഷും ബാക്കി യെല്ലാം മായാളസിനിമയും ആണെന്ന് കരുതട്ടെ. മോളി ആന്ടി കാണമെന്നുണ്ട്, രേവതിയുള്ളതുകൊണ്ടു മാത്രം.മറ്റുള്ളവയുടെ കാര്യം ആലോചിച്ചിട്ടില്ല. ആശംസകള്‍ ജയരാജ് !

-കെ എ സോളമന്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍..... മോളി ആന്റി റോക്ക്സ് കണ്ടു കാണുമെന്നു വിശ്വസിക്കുന്നു. റോക്ക്സ് തമാശ കൊള്ളാം കേട്ടോ..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി........

ജാദൂ മോന്‍ പറഞ്ഞു...

നല്ല സിനിമ എല്ലാ വിഭാഗത്തില്‍ പെടുത്താവുന്ന മോളി ആന്റി റോക്ക്സ് , ഒഴിമുറി, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, ഇത്ര മാത്രം, പറുദീസാ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ എത്തുകയാണ്.

പിന്നെ സിനിമ ഇറങ്ങും മ്നുപേ നല്ലതെന്ന് പ്രഖ്യാപിക്കാന്‍ ഇയാളാര് ദൈവമോ ? ചുമ്മാ ആളെ മേനെക്കെടുതാന്‍ !

ഉറുമ്പുകള്‍ പറഞ്ഞു...

കൊള്ളാം, നല്ല സിനിമകള്‍ കാണുകയും എഴുതുകയും ചെയ്യുക

മോഹന്‍ കരയത്ത് പറഞ്ഞു...

നല്ല ഒരു പിടി സിനിമകളേപ്പറ്റിയുള്ള വിവരങ്ങള്‍ തന്നത് ഇഷ്ടമായി.പ്രേക്ഷകര്‍ ഇവയെ എങ്ങനെ വിലയിരുത്തുന്നു എന്ന് കാത്തിരുന്നു കാണാമല്ലോ!!!
ആശംസകള്‍ ജയരാജ്‌ മാഷേ...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹല്ലോ സുഹൃത്തേ...... തേന്‍ മധുരമാണ് , കാഞ്ഞിരം കൈപാണ് എന്നൊക്കെ തിരിച്ചറിയാന്‍ ദൈവം ആകണമെന്നില്ല, പകരം ദൈവം മനുഷ്യന് നല്‍കിയ ചിന്താ ശക്തിയും, വിവേചന ബുദ്ധിയും മതിയാകും. പിന്നെ ഇത് വായിച്ചു മെനക്കെടതിരിക്കാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കുണ്ട് അത് മനസ്സിലാക്കാനും ദൈവം ആകണം എന്നില്ല. ബൈബിളില്‍ ഒരു വചനം ഉണ്ട് പല രൂപത്തില്‍ അവന്‍ വരും , കരുതിയിരിക്കുക....... ഇങ്ങെയും രൂപം ഉണ്ടാകും എന്ന് അറിഞ്ഞതില്‍ സന്തോഷം ............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ഉറുമ്പുകള്‍ ജി....... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മോഹന്ജി....... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............

Suja Manoj പറഞ്ഞു...

Nalla padangal varatte,ethuokke kananam ennu undu,nice review.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സുജ ജി ...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............

http://sijinalone.blogspot.com പറഞ്ഞു...

മോളി ആന്റി റോക്സ് ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ ട്രെന്ടിന്റെ ഭാഗമായി വളരെ ധീരമായ ശ്രമമാണ് ഈ സിനിമ .. എങ്കിലും തിരക്കഥയില്‍ കാണിച്ച ശ്രദ്ധയില്ലായ്മ ചിലരങ്കങ്ങളിലെങ്കിലും ബോറടിപ്പിക്കുന്നു . അതുപോലെ തന്നെ മോളി എന്നാ സ്ത്രീയുടെ സ്വഭാവ രൂപീകരണത്തില്‍ വന്ന പിഴവും ചിത്രത്തെ ഒരല്പം പിറകൊട്ടടിക്കുന്നു... അതുകൊണ്ട് തന്നെ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തി പെടുത്തി ചിത്രം മുന്നോട്ടു പോകുമോ എന്നാ സംശയം നിലനിര്‍ത്തികൊണ്ട് ഇതിനെ ശരാശരി ചിത്രമെന്ന് വിലയിരുത്താനെ നിര്‍വാഹമുള്ളു ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സിജിന്‍ ജി..... ഈ സ്നേഹ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി..............

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...