കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഉജ്ജ്വല പ്രകടനത്തിന് മലയാളത്തിന്റെ സ്വന്തം പ്രിഥ്വിരാജിന് ദേശിയ പുരസ്കാരം ലഭിക്കുമോ എന്ന് മലയാളികള് കാത്തിരിക്കുന്നു . ഒരു ജൂറിക്കും അവഗണിക്കാൻ കഴിയാത്ത വിധം ഗംഭീരമായാണ് പ്രിഥ്വിരാജ് കാവിയ തലൈവനിൽ പ്രകടനം നടത്തിയിരിക്കുന്നത്. കാവിയ തലൈവനിലെ പ്രിഥ്വിരാജിന്റെ മാസ്മരിക പ്രകടനം കണ്ട ശേഷം 2014 ഡിസംബർ 3 ബുധനഴ്ച ഇതേ ബ്ലോഗിൽ എഴുതിയ കുറിപ്പാണ് ചുവടെ......
പ്രൗഡം, പ്രോജ്ജ്വലം , ഭാവതീവ്രമീ നടനം.................
പ്രിഥ്വിരാജ് തന്റെ അഭിനയ മികവിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു . ശ്രീ വസന്ത ബാലൻ സംവിധാനം ചെയ്താ കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഗോമതി നായകം പിള്ള എന്നാ കഥാപാത്രം വളരെ ഉജ്ജ്വലമായി പ്രിഥ്വിരാജ്അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആണ് , കാളിയും ഗോമതിയും. നിരൂപകരും വിമർശകരും ഒരേ പോലെ പറയുന്നതുപോലെ കാളിയെ അവതരിപ്പിക്കാൻ എതൊരു നടനും അനായാസം കഴിയും എന്നാൽ ഏറെ സങ്കീർണ്ണമായ ഗോമതി എന്നാ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉൾക്കരുതാർന്ന അഭിനയ മികവിലൂടെ മാത്രമേ സാധിക്കൂ, അതിൽ പൂർണ്ണമായും വിജയിക്കാൻ കഴിഞ്ഞു എന്നതാണ് പ്രിഥ്വിരാജ് എന്ന അഭിനേതാവിനെയും അതിലുപരി കാവിയ തലൈവൻ എന്ന ചിത്രതിനെയും ഏറെ ഉയരങ്ങളിൽ പ്രതിഷ്ട്ടിക്കുന്നതും. തീര്ച്ചയായും വളരെ ശരിയാണ്. അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിൽ പോലും നൂറു ശതമാനവും അർപ്പണ ബോധത്തോടെ യും നീതിപൂര്ർവ്വകവും ആണ് പ്രിഥ്വിരാജ് പ്രകടനം നടത്തുന്നത്. തന്റെ കണ്ണുകളുടെ , പേശികളുടെ ചെറു ചലനങ്ങൾ കൊണ്ട് പോലും നൂറു അര്ത തലങ്ങൾ ഒരുക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. ഇത്രയും ഭാരമേറിയ ഒരു വേഷം കൈകാര്യം ചെയ്യുക എതൊരു നടനെ സംബന്ധിച്ചും തികച്ചും ദുഷ്കരമായ കാര്യം തന്നെയാണ്. ഒരുപക്ഷെ ഗോമതി എന്ന കഥാപാത്രത്തിന്റെ ഭാരം പ്രേക്ഷകന് പോലും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് എന്നാൽ വളരെ തന്മയത്തത്തോടെ ആത്മ സമർപ്പനതിലൂടെ ഗോമതിയുടെ സ്വത്വം പൂർണ്ണമായും പ്രേക്ഷകർക്ക് മുന്നില് എത്തിക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. തീര്ച്ചയായും എതൊരു മലയാളിക്കും അഭിമാനിക്കാം. പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ ഓർത്ത്. അത്ര ഗംഭീരമായാണ് ഗോമതി പ്രേക്ഷക മനസ്സില് ഇടം പിടിക്കുന്നത്. വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും അപ്പുറത്ത് പ്രത്യക്ഷത്തിൽ അനുഭവിച്ചു അറിയുക തന്നെ വേണം ആ അഭിനയ മികവ്. തീര്ച്ചയായും ഈ അഭിനയ നിറവിന് ദേശിയ പുരസ്കാരം തന്നെയാണ് അര്ഹമായിട്ടുള്ളത്. തീര്ച്ചയായും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഗോമതി നായകം പിള്ള എന്ന കരുത്തുറ്റ വേഷത്തിലൂടെ മലയാളികളുടെ സ്വന്തം പ്രിഥ്വിരാജ് നേടുന്ന നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം....... പ്രാർത്ഥനയോടെ..................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ