ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ടിയും , ശ്രീ രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച സ്പിരിറ്റും തിയട്ടെരുകളില്‍ എത്തി. ബാച്ചിലര്‍ പാര്‍ട്ടി യുവത്വത്തിന്റെ ആഘോഷമാകുമ്പോള്‍ , സ്പിരിറ്റ് മലയാളി സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നായ മദ്യപാനം ചര്‍ച്ച ചെയ്യുന്നു. സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കാന്‍ എന്നും തയ്യാറായിട്ടുള്ള ചലച്ചിത്രകാരന്‍ എന്നാ നിലയില്‍ ശ്രീ രഞ്ജിത്തിനെ പ്രേക്ഷക സമൂഹം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അദ്ധേഹത്തിന്റെ സമീപകാല ചിത്രങ്ങള്‍ എല്ലാം തന്നെ അതിനു ഉദാഹരണങ്ങളും ആണ്. സ്പിരിറ്റും പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിക്കുന്നില്ല. പുത്തന്‍ തലമുറ ചിത്രങ്ങള്‍ തുടങ്ങി ചിത്രങ്ങളെ വേര്‍തിരിച്ചു അവതരിപ്പിക്കുന്ന വര്‍ത്തമാന കാല മലയാള സിനിമയില്‍ ഈ എല്ലാ വേര്‍തിരിവുകളുടെയും അതിര്‍ വരന്ബുകള്‍ പരമാവധി ഇല്ലാതാക്കാന്‍ സ്പിരിട്ടിലൂടെ ശ്രീ രഞ്ജിത് നടത്തുന്ന ശ്രമവും അഭിനന്ദനര്‍ഹാമാണ്. വളരെ ശക്തവും, സൂക്ഷ്മവും ആയ തിരക്കഥയാണ് സ്പിരിറ്റിന്റെ ശക്തി. മോഹന്‍ലാല്‍ എന്നാ അഭിനയ പ്രതിഭയുടെ ഉജ്ജ്വല പ്രകടനമാണ് സ്പിരിറ്റിന്റെ സവിശേഷത.രഘുനന്ദന്‍ എന്നാ കഥാപാത്രമായി അദ്ദേഹം അത്രയേറെ തദാദ്മ്യം പ്രാപിച്ചിരിക്കുന്നു. മോഹന്‍ലാലിനെ കൂട്ടാതെ ശങ്കര്‍ രാമകൃഷ്ണന്‍ , മധു, സിദ്ധാര്‍ത്ഥന്‍ , കനിഹ, ലെന , നന്ദു , തിലകന്‍ തുടങ്ങി അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഷഹബാസ് അമന്റെ സംഗീതം ചിത്രത്തിന് മാറ്റ് കൂട്ടുന്നു. സന്ദീപ് നന്ദകുമാറിന്റെ എഡിറിങ്ങും പരാമര്‍ശം അര്‍ഹിക്കുന്നു. മലയാളി സമൂഹത്തെ ആഴത്തില്‍ ഗ്രസ്സിചിരിക്കുന്ന ഒരു വിഷയത്തെ ഒരു പുനര്‍ വിചിതനതിനു വിധേയമാക്കാന്‍ സ്പിരിറ്റ് എന്നാ ചിത്രത്തില്‍ കൂടി സാധിക്കുന്നു എന്നിടത്താണ് രഞ്ജിത്ത് എന്നാ സംവിധായക പ്രതിഭ വീണ്ടും വിസ്മയമാകുന്നത്.
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്താ ബാച്ചിലര്‍ പാര്‍ട്ടിയും ശ്രദ്ധ നേടുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയുമായി ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാവുന്നു. ഉണ്ണി ആറും, സന്തോഷ് എചിക്കാനവും എഴുതിയ ബാച്ചിലര്‍ പാര്‍ട്ടി ചുരുങ്ങിയ ദിവസ്സങ്ങള്‍ക്കുള്ളില്‍ നടക്കുന്ന സംഭവ കഥയാണ് അനാവരണം ചെയ്യുന്നത്.പ്രിത്വിരാജ്, ഇന്ദ്രജിത്ത് , അസിഫ് അലി, റഹ്മാന്‍ , കലാഭവന്‍ മണി, വിനായകന്‍ , നിത്യ മേനോന്‍, പദ്മപ്രിയ , രമ്യ നമ്പീശന്‍ തുടങ്ങിയ യുവത്വത്തിന്റെ ഊര്‍ജ്ജം ചിത്രത്തെ ചടുലമാക്കുന്ന ഘടകമാണ്. വളരെ ചെറിയ റോളുകള്‍ ആണെങ്കില്‍ പോലും ഓരോ അഭിനേതാവും തങ്ങളുടെ ഭാഗം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അമല്‍ നീരദിന്റെ ക്യാമറ, വിവേക് ഹര്‍ഷന്റെ എഡിറ്റിംഗ്, രാഹുല്‍ രാജിന്റെ സംഗീതം എന്നിവ ചിത്രത്തിന്റെ ഹൈലൈറ്റുകള്‍ ആണ്. ഒരു അമല്‍ നീരദ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ബാചിലേര്‍ പാര്‍ട്ടിക്കും നല്‍കാന്‍ സാധിക്കുന്നു എന്നതാണ് സംവിധായകന്റെയും ചിത്രത്തിന്റെയും വിജയം. രണ്ടു വ്യത്യസ്ത തലങ്ങളിലുള്ള കഥ പറയലുമായി സ്പിരിറ്റും , ബാചെലോര്‍ പാര്‍ട്ടിയും വിജയം നേടുമ്പോള്‍ അത് മലയാള സിനിമയ്ക്ക് കൂടുതല്‍ ഉണര്‍വ്വ് സമ്മാനിക്കുന്നു ...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
24 അഭിപ്രായങ്ങൾ:
ആശംസകള്‍
എല്ലാം വിടാതെ കാണുന്നുണ്ട് അല്ലെ?
ഹായ് അജിത് സര്‍.... ഈ ഹൃദയ വരവിനും, ആശംസകള്‍ക്കും ഒരായിരം നന്ദി.............
ഹായ് റാംജി സര്‍..... നല്ല ചിത്രങ്ങള്‍ ഒക്കെ കാണാറുണ്ട്..... ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....
രണ്ടു സിനിമയെ ക്കുറിച്ചും നല്ല അഭിപ്രായമാണ് കേട്ടത്. സ്പിരിറ്റ് കാണാന്‍ ഉദ്ദേശിക്കുന്നുണ്ട്. മുരിക്കും പുഴയില്‍ മഴയുണ്ടോ ജയരാജ്.
-കെ എ സോളമന്‍
ശ്രീ ജയരാജ്, രണ്ടു സിനിമകളും കാണണമെന്നുണ്ട്. കൂടുതല്‍ പ്രതീക്ഷ രഞ്ജിത്തേട്ടന്‍റെ "സ്പിരിറ്റ്" നോടാണ്. വിശകലനങ്ങള്‍ക്ക് നന്ദി.
ഹായ് സോളമന്‍ സര്‍..... തീര്‍ച്ചയായും രണ്ടു സിനിമകളും വിജയമാണ്. ഈ സ്നേഹ സാന്നിധ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......
ഹായ് ധനിത് ജി..... തീര്‍ച്ചയായും രണ്ടു ചിത്രങ്ങളും വിജയിക്കട്ടെ...... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......
സിനിമകളെ സംബന്ധിച്ച അഭിപ്രായങ്ങൾ വായിച്ചു. നന്ദി.
ഹായ് പള്ളിക്കരയില്‍ ജി...... ഈ സ്നേഹ സാന്നിധ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......
സ്പിരിറ്റു നല്ല സിനിമയാണെന്നു പറയുന്നു. അവലോകനം കൊള്ളാം.
ഈ അടുത്ത ദിവസങ്ങളില്‍ ഒരു ലേഡി, പ്രീതി പണിക്കര്‍ സംവിധാനം ചെയ്ത ഒരു SHORT FILM
അനാവൃതയായ കാപാലിക എന്ന സിനിമ കണ്ടു.
വളരെ നല്ല സിനിമ.
സിനിമകാണാന്‍ സമയം കിട്ടുന്നില്ല... ജയരാജിന്റെ അവലോകനം നന്നായി. ആശംസകള്‍..
എല്ലാ സിനിമകളും വിജയിക്കട്ടെ.. ഒരുപാട് പേരുടെ ജീവിതം അതിന്റെ പിന്നിലില്ലേ.. നല്ല പോസ്റ്റ്.
ഹായ് കുസുമം ജി....... അതെ , അനവൃതയായ കാപാലിക മികച്ച നിലവാരം പുലര്‍ത്തുന്നു..... സോനാ നായര്‍ വളരെ നന്നായി ചെയ്തിട്ടുണ്ട്....... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......
ഹായ് ശ്രീജിത്ത് ജി..... ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ പലപ്പോഴും സമയം പരിമിതി തന്നെയാണ്....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......
ഹായ് അബൂതി ജി...... വളരെ നന്മ നിറഞ്ഞ പ്രതികരണം..... എല്ലാ നല്ല ചിത്രങ്ങളും വിജയിക്കണം, കാരണം അതിന്റെ പിന്നില്‍ ഒത്തിരി കഷ്ട്ടപ്പാടുകള്‍ ഉണ്ട്..... ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ എതിര്‍ പ്രചാരണം നടത്തുമ്പോള്‍ പലപ്പോഴും ആ ജീവിതങ്ങള്‍ നമ്മള്‍ ഓര്‍ക്കാറില്ല...... ഈ സ്നേഹ സാന്നിധ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............
'സ്പിരിറ്റ്' കാണാന്‍ രാഷ്ട്രീയമുന്നേറ്റം
"പുകവലി, മദ്യപാനം ആരോഗ്യത്തിന് ഹാനികരം" എന്നത് ചിത്രം ഉടനീളം എങ്ങനെ സൌകര്യപൂര്‍വം എഴുതിക്കാണിക്കാമെന്ന വിദ്യ ഈ സിനിമയിലൂടെ സംവിധായകന്‍ ജനത്തെ ബോധ്യപ്പെടുത്തുന്നു. "ഗാന്ധി"സിനിമ കണ്ടു ആരും ഗാന്ധിയാകാത്തത് പോലെ കുടി നിര്‍ത്തിയവന്റെ സിനിമ കണ്ടു ആരും കുടി നിര്‍ത്താന്‍ പോണില്ല എന്നതാണു ചിത്രത്തിന്റെ സന്ദേശം.
"മദ്യപിച്ചിരുന്നെങ്കില്‍ നിന്നെ റേപ്പ് ചെയ്തേനെ" എന്ന മെയില്‍ ഷെവിനിസ്റ്റിക് ഡയലോഗ് സൂപ്പര്‍നായകന്‍ ഒരു സ്ത്രീയുടെ മുഖത്ത് നോക്കി പറയുന്നതാകാം മികച്ച ചിത്രമെന്ന് രാഷ്ട്രീയഭേദമില്ലാതെ നേതാക്കന്മാര്‍ അഭിപ്രായപ്പെടാന്‍ കാരണം. ഈ ഡയലോഗ് ഭാര്യയോടോ, മുന്‍ ഭാര്യയോടോ ഒരു നേതാവും പറയാതിരിക്കട്ടെ, ചിരവത്തടിക്കടി കിട്ടുന്നത് വലിയ നാണക്കേടാണ്.
"സ്പിരിറ്റ്" നല്‍കുന്ന സന്ദേശംകണക്കിലെടുത്തു എല്ലാ ബിവേറേജസ് കടക്കുമുന്നിലും ചിത്രം സൌജന്യമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും
-കെ എ സോളമന്‍
നായകന്‍, നായകന്റെ മുന്‍ഭാര്യ, മുന്‍ ഭാര്യയുടെ ദേവതുല്യനായ ഭര്‍ത്താവ്, ഇവരെല്ലാം ഒരുമിച്ചിരുന്നു മദ്യപിക്കുക, കൂത്താടുക, ഇങ്ങനെയൊരു സീന്‍ അമേരിക്കയിലല്ലാതെ മുരിക്കുംപുഴയിലോ പരിസരത്തോ കാണാന്‍ പറ്റുമോ ജയരാജ്? സത്യം മാത്രമേ പറയാവൂ. ആശംസകള്‍!
കെ എ സോളമന്‍
കുടിയന് കുടിക്കാതിരിക്കുമ്പോള്‍ ആണ് കൈ വിറയല്‍. സിനിമയിലെ നായകന്‍ സൂപ്പര്‍ ആയതുകൊണ്ട് കുടിനിര്‍ത്തിയപ്പോള്‍ വിറയലും മാറി!
ജയരാജ് പറഞ്ഞതുകൊണ്ടാണ് ഞാന്‍ സിനിമയ്ക്കു പോയത്. ഏതെല്ലാം തരം മദ്യമുണ്ടെന്നും അവ വെള്ളം ചേര്‍ത്തുംചേര്‍ക്കാതെയും എങ്ങനെയൊക്കെ കഴിക്കാമെന്നും മനസ്സിലായി. നവമദ്യപാനികള്‍ക്ക് യൂറോപ്യേയന്‍ ക്ലോസെറ്റ് സൌകര്യപ്രദ മായി എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചതും നന്നായി.
കെ എ സോളമന്‍
ഹായ് സോളമന്‍ സര്‍...... മറുപടി പറയാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ...... സോളമന്‍ സര്‍ രഞ്ജിത്ത് സര്‍ ന്റെ എല്ലാ ചിത്രങ്ങളും കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ആളാണ്. അങ്ങനെയുള്ള ഒരാളിന്റെ അഭിപ്രായം എന്നാ നിലയില്‍ സര്‍ ന്റെ ഈ അഭിപ്രായത്തിനും അതിന്റെതായ പ്രാധാന്യം കല്പിക്കുന്നു. അത് എഴുത്തുകാരനും , സംവിധായകനുമുള്ള ഒരു മുന്നറിയിപ്പ് എന്ന് കൂടി കരുതുന്നു. രഞ്ജിത് സര്‍ ... ഈ അഭിപ്രായവും അതിന്റെ സ്പിരിറ്റില്‍ തന്നെ എടുക്കും എന്ന് കരുതുന്നു. പിന്നെ എനിക്ക് പറയാനുള്ളത് സ്പ്രിരിടിനെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി. വളരെ നല്ല കാര്യം. ബഹുമാനപ്പെട്ട പി . സി . വിഷ്ണുനാഥ് എം. എല്‍. എ മുന്‍കൈ എടുക്കുകയും ബഹുമാനപ്പെട്ട മന്ത്രി മുനീര്‍ അത് നടപ്പിലാക്കുകയും ചെയ്തു. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. പക്ഷെ എനിക്ക് ഒന്ന് ഓര്‍മ്മപ്പെടുത്താന്‍ ഉള്ളത് മഞ്ചാടിക്കുരു എന്നാ ഒരു ചിത്രം വന്നപ്പോള്‍ അതിനെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാകണം എന്ന് ബ്ലോഗില്‍ ഞാന്‍ എഴുതിയിരുന്നു. ഒത്തിരി നന്മകള്‍ നിറഞ്ഞ ഒരു കൊച്ചു ചിത്രം, ബാലവേല പോലുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രം എന്നാ നിലയില്‍ ഒക്കെ മഞ്ചാടിക്കുരു അത് അര്‍ഹിക്കുന്നുണ്ടായിരുന്നു. സ്പിരിറ്റ് വിനോദ നികുതി ഇളവു അര്‍ഹിക്കുന്നുണ്ട്, മഞ്ചാടിക്കുരുവും അര്‍ഹിക്കുന്നുണ്ട്. സ്പിരിറ്റ് നികുതി ഇളവു ഇല്ല എങ്കില്‍ പോലും അതിന്റെ കച്ചവട ലക്ഷ്യങ്ങള്‍ നേടും, പക്ഷെ മഞ്ചാടിക്കുരു പോലെ മേളകളില്‍ നേട്ടങ്ങള്‍ കൈത്ത ഒരു കൊച്ചു ചിത്രം കൂടുതല്‍ പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ട്. മഞ്ചാടിക്കുരുവിന്റെ നേട്ടം ഇവിടെ അവസാനിക്കുകയും ഇല്ല, ഇനിയും ഒട്ടേറെ പുരസ്കാരങ്ങള്‍ നേടും. മാത്രമല്ല ഇപ്പോള്‍ ചേരന്‍ അത് തമിഴില്‍ ചെയ്യുന്നുട്, അത് കണ്ടിട്ട് ഇതേ മലയാളികള്‍ വാ തോരാതെ സംസാരിക്കും....... വിഷമമുണ്ട് .................. ഈ വിഷയത്തില്‍ രഞ്ജിത് സിര്‍ന്റെ അഭിപ്രയം അറിയണം എന്നുണ്ട്...............
ഡിയര്‍ ജയരാജ്, മഞ്ചാടിക്കുരു ഞാന്‍ കണ്ടില്ല, കാണാന്‍ ശ്രമിക്കാം.
സ്പിരിറ്റ് സിനിമയ്ക്കു വിനോദ നികുതി ഇളവ് ചെയ്യാന്‍ ഒരു കാരണം ശ്രീ ഗണേഷ് കുമാര്‍ മന്ത്രിപ്പണിയുടെ തിരക്കിനിടയിലും സിനിമയിലെ ചാനല്‍ എക്സിക്കുട്ടീവ് ആയി അഭിനയിക്കുന്നതാണ്. വിനോദ നികുതി ഇളവ് ചെയ്തു കൊടുത്ത സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ എം കെ മുനീര്‍ ഒരു ചാനല്‍ മേധാവി ആണല്ലോ. ചാനല്‍ തലപ്പതിരിക്കുന്നത് സത്യസന്ധരായ മെലാളന്‍മാരാണെന്ന് കുടിച്ചു ലെക്കുകെടാത്ത ജനം സിനിമ കണ്ടെങ്കിലും മനസ്സിലാക്കട്ടെ.
രഞ്ജിത്ത് കൌശല ക്കാരനായ സംവിധായകന്‍ മാത്രമല്ല, ഒരു ലോബീയിസ്റ്റ് കൂടിയാണ്.
ആശംസകള്‍ ജയരാജ്
കെ എ സോളമന്‍
ഹായ് സോളമന്‍ സര്‍...... അങ്ങനെ ഒരു അഭിപ്രായം എനിക്കില്ല കാരണം ഗണേഷ് സര്‍ , മുനീര്‍ സര്‍ എന്നിവര്‍ മന്ത്രിമാര്‍ ആയതിനു ശേഷം ഗണേഷ് സര്‍ അഭിനയിച്ച എത്രയോ സിനിമകള്‍ വന്നിട്ടുണ്ട് , അതിനൊന്നും നികുതി ഇളവു കൊടുത്തിട്ടില്ല, അപ്പോള്‍ സ്പിരിറ്റിന് നികുതി ഇളവു കൊടുത്ത ഉദ്ധേശ ശുദ്ധി സംശയിക്കേണ്ട കാര്യമില്ല. പക്ഷെ ഇവിടെ ജനങ്ങള്‍, അത് കൊണ്ടാണ് ഇങ്ങനെ, ഇത് കൊണ്ടാണ് അങ്ങനെ എന്നൊക്കെ ചിന്തിക്കുന്നത് നമ്മുടെ സിസ്ടത്തിന്റെ ചില ന്യൂനതകള്‍ കാരണമാണ്. ഉദാഹരണത്തിന് അവാര്‍ഡുകള്‍ തന്നെ എടുത്താല്‍ അര്‍ഹമായവ ഇവയാണ് എന്ന് നമുക്ക് അറിയാം എങ്കിലും നമ്മള്‍ ചിന്തിക്കും അര്‍ഹമായത് ഇവ എങ്കിലും ഇതിനു കൊടുക്കില്ല ഇത് മറ്റു ചിലയിടങ്ങളിലെ ചെന്ന് ചേരൂ എന്ന്. നിര്‍ഭാഗ്യ വശാല്‍ പലപ്പോഴും സംഭവിക്കുന്നതും അത് തന്നെയാണ്. അങ്ങനെ തുടരെ സംഭവിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ട്ടപ്പെടും. അത് കൊണ്ട് അര്‍ഹമായവ അര്‍ഹാതപ്പെട്ടിടത് ചെന്ന് ചേരട്ടെ . പിന്നെ രഞ്ജിത് സര്‍ ഒത്തിരി നന്മകള്‍ ഉള്ള മനുഷ്യന്‍ ആണ്, അദ്ധേഹത്തിന്റെ പ്രവര്‍ത്തനത്തെ നമ്മള്‍ സംശയ ദ്രിഷ്ട്ടിയോടെ വീക്ഷിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.................
"ചിരവത്തടിക്കടി കിട്ടുന്നത് വലിയ നാണക്കേടാണ്."-- ഈ കമന്‍റ് ഇഷ്ടപ്പെട്ടു.
സിനിമയെകുറിച്ചുളള അഭിപ്രായം കണ്ടിട്ട് പറയാം.
സിനിമയെ കുറിച്ചുളള റിവ്യു കുറഞ്ഞു പോയി. ഇത് ചാനലുകളില്‍ പുതിയ സിനിമ ഇറങ്ങുമ്പോള്‍ പറയുന്നതു പോലെ തോന്നി.
ഹായ് സുനിജി........ ഈ ഹൃദ്യ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി..................
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ