2012, ജൂൺ 19, ചൊവ്വാഴ്ച

ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ , നാളെ ............

വിളപ്പില്‍ ശാലക്കും , വേളിക്കും പിന്നാലെ നഗര മാലിന്യങ്ങള്‍ മുരുക്കുംപുഴയിലേക്ക് വന്നു തുടങ്ങി. മുരുക്കുംപുഴയില്‍ റെയില്‍വേ പ്ലാറ്റ് ഫോം നിര്‍മാണത്തിന് വേണ്ടിയാണു ഈ മാലിന്യങ്ങള്‍ കൊണ്ട് വരുന്നത്. മാലിന്യങ്ങള്‍ കൊണ്ട് വന്നു നിക്ഷേപിക്കുകയും അതിനു മുകളില്‍ മണ്ണിട്ട്‌ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. ശാസ്ത്രീയ മായ രീതിയില്‍ കൂടിയാണ് ഈ പ്രക്രിയ നടത്തുന്നത് എന്നാണ് അവകാശ വാദം. എന്തൊക്കെ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ആണെങ്കില്‍ പോലും മുരുക്കുംപുഴയിലെ ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഈ നിര്‍മ്മാണം നടക്കുന്ന തൊട്ടടുത്ത്‌ താമസിക്കുന്ന വ്യക്തി എന്നാ നിലയില്‍ ഈ ബുദ്ധിമുട്ടുകള്‍ നേരിട്ട് അനുഭവിക്കുന്ന വ്യക്തി കൂടിയാണ് ഞാനും . വികസ്സന കാര്യങ്ങളില്‍ തുറന്ന മനസ്സ് ഉള്ളവരാണ് മുരുക്കുംപുഴയിലെ ജനങ്ങള്‍. വികസ്സന കാര്യങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം കൂടാതെ ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ് നമ്മള്‍. പക്ഷെ ഇത്തരത്തിലുള്ള മാലിന്യ നീക്കം കാരണം പ്രതികരിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുരുക്കുംപുഴ നിവാസികള്‍. മാലിന്യ പ്രശ്നങ്ങള്‍ക്ക് ഇത്തരത്തിലുള്ള താല്‍ക്കാലിക പരിഹാരം അല്ല വേണ്ടത്. ശാശ്വതമായ പരിഹാരം കണ്ടുപിക്കുകയാണ് ഏക പോംവഴി. കേരളത്തിന്റെ പകുതി പോലും വികസ്സനം ഇല്ലാത്ത പല സ്ഥലങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനം പോലുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിക്കുമ്പോള്‍, വിദ്യഭ്യസ്സവും, ബുദ്ധിയുമുള്ള മലയാളി സമൂഹത്തിനു മാലിന്യ പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തത് വലിയ പോരായ്മ തന്നെയാണ്. ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ ,നാളെ..... എത്ര നാള്‍ ഈ ഒളിച്ചോട്ടം നടത്താന്‍ നമുക്ക് കഴിയും. രാഷ്രീയ ഭേദം മറന്നു കൂട്ടായ ചര്‍ച്ചകളിലൂടെ ഈ പ്രശ്നത്തിന് അന്തിമ പരിഹാരം കാണുകയാണ് വേണ്ടത്. അതിനായി സംസ്ഥാന സര്‍ക്കാരും, നഗരസഭയും പരസ്പര ധാരണയില്‍ പ്രവര്‍ത്തിച്ചേ മതിയാകു. മാലിന്യ പ്രശ്ന പരിഹാരത്തിനായി ഒരു സമിതി രൂപീകരിക്കുക , ആ സമിതിയില്‍ രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക, സാമ്പത്തിക , ശാസ്ത്ര ,ആരോഗ്യ മേഘലകളില്‍ ഉള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി അഭിപ്രായ രൂപീകരണത്തിലൂടെ പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുത്തു അന്തിമ പരിഹാരം കാണുകയാണ് യദാര്‍ത്ഥ പോംവഴി. മറ്റു രാജ്യങ്ങളില്‍ മാലിന്യ സംസ്കരണത്തിന് അവലംബിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുകയും, നമുക്ക് സ്വീകരിക്കാന്‍ പറ്റുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വേണം. ഇത്തരത്തില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ നമുക്ക് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. ഇന്നലെ വേളിയും, ഇന്ന് മുരുക്കുംപുഴയും അനുഭവിക്കുന്ന ദുരിതം നാളെ മറ്റൊരു പ്രദേശ വാസികള്‍ അനുഭവിക്കാന്‍ ഇടവരാതെ കഴിയട്ടെ. ബഹുമാന പ്പെട്ട മുഖ്യമന്ത്രിയോടും, നഗരസഭ മേയരോടും , സംസ്ഥാന സര്‍ക്കാരിനോടും, നഗരസഭയോടും അപേക്ഷിക്കുകയാണ് മുരുക്കുംപുഴയിലെക്കുള്ള ഈ മാലിന്യ അവസ്സനിപ്പിക്കാനുള്ള നടപടി ഉണ്ടാവണം, കാരണം മുരുക്കുംപുഴ നിവാസികള്‍ ഇത് മൂലം ഒത്തിരി ബുദ്ധി മുട്ടുകള്‍ നേരിടുന്നുണ്ട്..........

18 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

മാലിന്യം കൊണ്ട് നിര്‍മാണം. വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്തോ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍..... ഈ സ്നേഹ സന്ദര്‍ശനത്തിനും, പ്രതികരണത്തിനും ഒരായിരം നന്ദി............

K A Solaman പറഞ്ഞു...

ഒരപേക്ഷ മേയര്‍ക്കു കൊടുക്കുക, മറ്റൊന്നു ശശി തരൂര്‍ എം പി ക്കും. മാലിന്യം മൊത്തമായി മാറ്റിത്തരും.

ആശംസകള്‍ ജയരാജ്!

-കെ എ സോളമന്‍

Manoj മനോജ് പറഞ്ഞു...

എന്തു കൊണ്ട് എതിർക്കുവാൻ കഴിയുന്നില്ല!!!! തുടക്കത്തിൽ തന്നെ എതിർത്തില്ലെങ്കിൽ പിന്നെ കൈവിട്ടു പോകും...

ഇതിനെതിരെ നിയമ നടപടികൾക്ക് പോകുവാൻ സാധിക്കില്ലേ!!!

പണ്ട് മുരുക്കുംപുഴ കായലിൽ ട്യൂറിസ വികസന നടപടികൾ വരുവാൻ പോയപ്പോൾ പ്രകൃതി സൌന്ദര്യം നഷ്ടമാകുമെന്ന് അലറി വിളിച്ച ആ മഹാന്മാർ ഇപ്പോഴും റെയിൽ‌വേ സ്റ്റേഷന്റെ വിളിപ്പാടകലെ തന്നെയല്ലേ താമസിക്കുന്നത് അതോ “നിരോധനാജ്ഞ” പേടിച്ച് നാട് വിട്ടോ ;)

വേളിയും മുരുക്കുംപുഴയും ഒരു തുടക്കം മാത്രമാണു.. ഇവിടെ സർക്കാർ വിജയിച്ചാൽ കേരളത്തിൽ സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയയിലും ഇത് പോലെ നിരോധനാജ്ഞകൾ വന്ന് കൊണ്ടിരിക്കും.... :(

Madhusudanan P V പറഞ്ഞു...

നമ്മുടെ നഗരങ്ങള്‍ മാത്രമല്ല ഗ്രാമങ്ങളും മാലിന്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുകയാണ്‌. ദിവസവും കാലത്തു നമ്മുടെ റോഡില്‍ എത്രമാത്രം മാലിന്യങ്ങളാണ്‌ പ്ളാസ്റ്റിക്‌ ബാഗില്‍ വലിച്ചെറിയപ്പെടുന്നത്‌. ആരാണിതിനൊക്കെ ഉത്തരവാദികള്‍? സാക്ഷരകേരളം സംസ്കാരശൂന്യമാവുകയാണോ? കൂടുതല്‍ ദുര്‍ഗന്ധം അനുഭവപ്പെടുമ്പോള്‍ പട്ടണപ്രവേശം തുടങ്ങി എന്നു ഇപ്പോള്‍ നാം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ മനസ്സിലാക്കുന്നു. ശാസ്ത്രീയമായ മാലിന്യസംസ്ക്കരണം ഒന്നു മാത്രമാണ്‌ പോംവഴി. എല്ല നഗരസഭകളും മാലിന്യനിര്‍മാര്‍ജ്ജനകാര്യത്തില്‍ ശുഷ്കാന്തി കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജയരാജിന്ന് സുഗന്ധാശംസകള്‍ !

ഇന്ദൂട്ടി പറഞ്ഞു...

murikkumpuzha bheeshanyil akappettathu pole nammude pala graamangalum bheeshani neridunnu..koottamayi parisramichaal maathrame ithu thadayaan kazhiyu...aashamsakal..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍..... ഇത്തരം ജനകീയ പ്രശ്നങ്ങളില്‍ ഭിന്നിച്ചു നില്‍ക്കുന്നത് കൊണ്ടാണ് ഇത്തരം പ്രതികരണങ്ങള്‍ വരുന്നത് എന്ന് മനസ്സിലാക്കുന്നു. ഇത്തരം പ്രശ്നങ്ങളില്‍ കഷി രാഷ്ട്രീയം മറന്നു ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം എന്നത് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്........ ഈ നിറഞ്ഞ സ്നേഹത്തിനും പിന്തുനൈക്കും ഒരായിരം നന്ദി........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മനോജ്‌ ജി...... മനോജ്‌ ജി യെ ഇന്നലെ തന്നെ ബന്ധപ്പെടണം എന്ന് കരുതി എങ്കിലും നടന്നില്ല, എങ്കിലും അറിഞ്ഞു വന്നു അഭിപ്രായവും , പിന്തുണയും നല്‍കിയത് വലിയ കാര്യം. ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട് ഇല്ലാതെ എന്ത് വികസ്സനതിനും നമ്മള്‍ തയ്യാര്‍ ആണല്ലോ. പക്ഷെ ഇത്തരം ഒരു പ്രശനം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് മനസ്സിലായപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇപ്പോള്‍ മാലിന്യ നീക്കം അവസാനിപ്പിച്ചു. ഇത് ഒരു കൂട്ടരുടെ മാത്രം വിജയം അല്ല. സമരം ചെയ്ത ഞങ്ങള്‍ മുരുക്കുംപുഴക്കാരുടെ വിജയവും, ഞങ്ങള്‍ മുരുക്കുംപുഴ കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ മുഖ്യമന്ത്രി, മേയര്‍, സംസ്ഥാനസര്‍ക്കാര്‍ , നഗരസഭാ എന്നിവരുടെയും കൂടി വിജയമാണ്. ഈ ഹൃദയ വരവിനും, പിന്തുനൈക്കും ഒരായിരം നന്ദി.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മധുസൂദനന്‍ സര്‍...... സര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ മാനിക്കപ്പെടെണ്ടത് തന്നെയാണ്. നാം ഓരോരുത്തരും അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതിനു പരിഹാരം കാണാന്‍ കഴിയൂ. ഈ സ്നേഹ വരവിനും, പിന്തുനൈക്കും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ഇന്ദു ജി..... ഈ സ്നേഹ സാന്നിധ്യത്തിനും, വിലയേറിയ വാക്കുകള്‍ക്കും ഒരായിരം നന്ദി............

ജന്മസുകൃതം പറഞ്ഞു...

ഞാന്‍ വായിച്ചിരുന്നു.എന്താണ് പരിഹാരമാര്‍ഗം എന്ന് നിര്‍ദ്ദേശിക്കാന്‍ കഴിയുന്നില്ല.എന്തായാലും ഇതിനൊരു അറുതി വരാതെ നാട്‌ നന്നാകില്ല എന്ന് ഉറപ്പ് . ദൈവത്തിന്റെ നാട് ഭൂമിയുടെ വെയിസ്റ്റ് ബക്കറ്റ് എന്ന് വിളിക്കപ്പെടാന്‍ ഏറെക്കാലം വേണമെന്ന് തോന്നുന്നില്ല.
ആശംസകള്‍

നിത്യഹരിത പറഞ്ഞു...

മുരുക്കുംപുഴ മാത്രമല്ല നമ്മുടെ പല ഗ്രാമങ്ങളും ഇന്ന് പട്ടണങ്ങളുടെ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായ് മാറുന്നു.. മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുകയും, വികസനം അതിന്റെ വഴിക്കുമല്ലേ നടത്തേണ്ടത്‌?? അല്ലാതെ വികസനത്തിന്‍റെ മറ പിടിച്ച് മാലിന്യം തല്ലുകയാണോ വേണ്ടത്‌! പ്രതികരിക്കാതിരിക്കരുത്..

നിത്യഹരിത പറഞ്ഞു...

മുകളിലത്തെ അഭിപ്രായത്തില്‍ "തല്ലുക" എന്നത് "തള്ളുക" എന്ന് തിരുത്തി വായിക്കുമല്ലോ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ടീച്ചര്‍........ പറഞ്ഞത് വളരെ ശരിയാണ്....... ഈ സ്നേഹ വരവിനും പിന്തുനൈക്കും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് നിത്യ ഹരിതാജി...... അഭിപ്രായം വ്യക്തമാണ്‌..... ഈ സ്നേഹ സാമീപ്യത്തിനും, പ്രതികരണത്തിനും ഒരായിരം നന്ദി..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് നിത്യ ഹരിതാജി........ സാങ്കേതികമായ പിഴവുകള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുമല്ലോ...... ഈ സ്നേഹ വരവിനു ഒരായിരം നന്ദി.........

Suja Manoj പറഞ്ഞു...

Njanum kettayirunnu,platform vikasanathinu malinyam,enthu parayana..railway stationnu parisarthu enthumatram aalula thamasikumnu,athupolum chinthikunilla. Malinyaneekam avasanichu ennathu aashavasam thane,pakshe prashnam avasanikunilla,ellavarum chernnu ethinoru solution kandathanam.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സുജ ജി....... പറഞ്ഞത് വളരെ ശരിയാണ്...... കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാന്‍ കഴിയു...... ഈ സ്നേഹ വരവിനും, പ്രതികരണത്തിനും ഒരായിരം നന്ദി.............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...