മഴ പെയ്യണം.........
വരണ്ട മണ്ണിലും
ഇരുണ്ട മനസ്സിലും
മഴ പെയ്യണം.........
വിദ്വേഷത്തിന്റെ കനലുകള്‍ കെടാന്‍
പകയുടെ ചോരപ്പാടുകള്‍ കഴുകിടാന്‍
മഴ പെയ്യണം.........
പുകയുന്ന മനസ്സിലും
വിങ്ങുന്ന ഹൃത്തിലും
മഴ പെയ്യണം........
ഭീതിയില്‍ വിയര്‍ക്കാതെ ഉറങ്ങുവാന്‍
സ്വപ്‌നങ്ങള്‍ തന്‍ മഴവില്ല് കാണുവാന്‍
മഴ പെയ്യണം.......
കാഹളങ്ങള്‍ക്ക് മേല്‍
ശുദ്ധ സംഗീതമാവാന്‍
വിരഹാഗ്നി ജ്വാലയില്‍
പ്രണയ നീര്‍ തൂകാന്‍
മഴ പെയ്യണം.......
ക്ഷണിക ജീവിത നീര്‍ക്കുമിള പൊട്ടും മുന്‍പേ
ചേര്‍ത്ത് പിടിച്ച കൈ വിരലുകള്‍ നിശ്ചലമാവും മുന്‍പേ
മതിയാവോളം നനഞ്ഞിടാന്‍
മഴ പെയ്യണം .......... സ്നേഹ മഴ.
2012, മേയ് 30, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
36 അഭിപ്രായങ്ങൾ:
മഴപെയ്തു് എല്ലാം തണുക്കട്ടെ!
ചുട്ടുപഴുത്ത ഉള്ളങ്ങള്‍ കുളിര്‍ക്കട്ടെ!!!
നന്നായി രചന
ആശംസകളോടെ
സ്നേഹ മഴ പെയ്യാട്ടെ, മണ്ണിലും മനസ്സിലും .ആശംസകള്‍ ജയരാജ്.
-കെ എ സോളമന്‍
ഉള്ളും പുറവും ഉരുകുന്ന
കലികാല വേവില്‍ വര്‍ഷകാലം
നിറഞ്ഞ് തൂവട്ടെ...
സ്നേഹകുളിരായി നിറയട്ടെ ..
മനസ്സില്‍ നിന്നും മനസ്സിലേക്ക് ..
വിണ്ണില്‍ നിന്നും മനസ്സിലേക്കും മണ്ണിലേക്കും ..
ഉള്ളം തണുക്കുന്ന മഴ പെയ്യട്ടെ
മഴ പെയ്ത് പെയ്ത് മാലിന്യങ്ങളെല്ലാം ഒഴികിപ്പോട്ടെ.
വളരെ ശക്തിയോടൊരു മഴ പെയ്തു ഈ മനസ്സും മണ്ണും തണുക്കട്ടെ
ആശംസകള്‍
ഹായ് തങ്കപ്പന്‍ സര്‍...... തീര്‍ച്ചയായും ഒരു ആത്മ ശുദ്ധീകരണം നമുക്കെല്ലാം അത്യാവശ്യമാണ്........ ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............
ഹായ് സോളമന്‍ സര്‍..... മനസ്സും മണ്ണും പൈതു നിറയട്ടെ...... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............
ഹായ് റിനി ജി...... തീര്‍ച്ചയായും നമ്മുടെ പ്രതീക്ഷകള്‍ പോലെ സ്നേഹ മഴ പെയ്യട്ടെ...... ഈ സ്നേഹ സാമീപ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......
ഹായ് വെട്ടതാന്‍സര്‍ ....... ഈ സ്നേഹ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി........
ഹായ് അജിത് സര്‍..... അതെ ആത്മ ശുദ്ധീകരണം നടക്കട്ടെ...... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............
ഹായ് ദീപ ജി...... തീര്‍ച്ചയായും മനസ്സുകള്‍ തണുക്കാന്‍ ഒരു മഴ പെയ്യണം...... ഈ സ്നേഹ സാന്നിധ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............
മതിയാവോളം നനഞ്ഞു കുളിരാന്‍ ആത്മാവില്‍ പെയ്യട്ടെ സ്നേഹമഴ
ആശംസകള്‍..
ഹായ് നിഖില്‍ മഹി ജി...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി........
സിമ്പിള്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ .. സ്നേഹമഴ പൊഴിയും കാലം വിദൂരം അപൂര്‍വ്വം..
മനുഷ്യര്‍ ചെയ്തു കൂട്ടിയ പാപക്കറകള്‍ കഴുകി ഭൂമിയെ വീണ്ടും പവിത്രമാക്കാന്‍ വാനം ശ്രമിക്കുമ്പോഴും, ഇനിയുമെന്തൊക്കെ പാപങ്ങള്‍ ചെയ്തുകൂട്ടണമെന്നറിയാതെ പരക്കം പായുകയാണ് നമ്മള്‍. മഴ പെയ്യേണ്ടത് നമ്മുടെ മനസ്സിലല്ലേ ജയരാജേട്ടാ? അമ്മമാരുടെ പെങ്ങന്മാരുടെ കണ്ണുനീര്‍ മഴ, കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന പാപികളുടെ മനസ്സില്‍ പെയ്യട്ടെ, അല്ലെ?
കവിത നന്നായിരിക്കുന്നു, ഇനിയുമെഴുതൂ.. ആശംസകള്‍...
Nannayitundu,keep up the good work,aasamsakal.
നല്ല ബ്ലോഗ്..
www.thasleemp.co.cc
please visit my blog
ഹായ് ആഖിജി....... ഈ സ്നേഹ സന്ദര്‍ശനത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......................
ഹായ് നിത്യയ ഹരിത ജി..... ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....
ഹായ് സുജ ജി....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........
ഹായ് തസ്ലീം ജി..... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......
ഹായ് സോളമന്‍ ജി...... പുതിയ പോസ്റ്റ് ഉടനെ ഉണ്ടാവും, ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......
സ്നേഹമഴ നനഞ്ഞ് എല്ലാവരും മനുഷ്യരായി തീരട്ടെ.
good
സ്നേഹമില്ലാത്ത നാട്ടില്‍ എവിടെയാടോ സ്നേഹമഴ ഉണ്ടാവുക.. ഇപ്പോള്‍ മനസ്സുകളില്‍ പരസ്പരം വെറുപ്പാണ് .. അത് കൊണ്ടാണ് മഴകള്‍ക്ക് പകരം ചോരകള്‍ പ്രവഹിക്കുന്നു .. സ്നേഹമഴ വെയ്യട്ടെ എമ്പാടും ... സ്നേഹത്തോടെ ഒരു സുമനസ്സ്.
ഹായ് മിനി ജി...... ഈ നിറഞ്ഞ സ്നേഹത്തിനും, വാക്കുകള്‍ക്കും ഒരയിരയിരം നന്ദി........
ഹായ് ഹാഷിം ജി....... ഈ ഹൃദയ സന്ദര്‍ശനത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....
ഹായ് ഷുക്കൂര്‍ ജി ...... വളരെ ശരിയാണ്...... പക്ഷെ നമ്മള്‍ ഓരോരുത്തരും വിചാരിച്ചാല്‍ സ്നേഹ മഴ പെയ്യും...... ഉറപ്പാണ്....ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം, നന്ദി........
സ്നേഹമഴ പെയ്യട്ടെ, ഇനിയുമിനിയും..
ആശംസകൾ
മഴ പെയ്തു പെയ്തു ഉള്ളം തണുക്കട്ടെ....!!
ഹായ് നസീഫ് ജി..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............
ഹായ് കൊച്ചുമോള്‍ ജി .... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി............
ഒരു മഴ പെയ്യ് തിരുന്നെങ്കില്‍
ഒടുങ്ങാത്ത മോഹത്തിന്‍
ഉള്‍ ചുടു തണുക്കുവാന്‍
ഉണര്‍ന്നിടട്ടെ മഴമുകിലുകള്‍
പൊഴിയട്ടെ സ്നേഹ മഴയായി
ഹായ് കവിയൂര്‍ ജി....... മനോഹരമായ വരികള്‍.... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ