ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത് കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
34 അഭിപ്രായങ്ങൾ:
ഓണാശംസകള്‍ ജയരാജ്
ഓണാശംസകള്‍
ഹായ് അജിത് സര്‍ ...... ഹൃദയം നിറഞ്ഞ ഓണാശംസകള്‍........................
ഹായ് അബൂതി ജി... ...... ഹൃദയം നിറഞ്ഞ ഓണാശംസകള്‍........................
ഓണാശംസകള്‍ ജയരാജ്...
പ്രിത്വി രാജപ്പന്റെ സിംഹാസനം നാട്ടില്‍ ഹിറ്റോട് ഹിറ്റ് ആണെന്ന് കേട്ടല്ലോ :-)
ഓണത്തിന്റെ മധുരമനോഹരവശങ്ങള്‍ ജയരാജ് നന്നായ് അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. !.ഹൃദയം നിറഞ്ഞ ഓണാശംസകള്‍.......................!
കെ എ സോളമന്‍
ഓണത്തിന്റെ മധുരമനോഹരവശങ്ങള്‍ ജയരാജ് നന്നായ് അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. !.ഹൃദയം നിറഞ്ഞ ഓണാശംസകള്‍.......................!
കെ എ സോളമന്‍
Happy Onam wishes..
ഓണാശംസകള്‍
onaashamsakal
ഹായ് ദുബൈകാരന്‍ ജി.............ഹൃദയം നിറഞ്ഞ ഓണാശംസകള്‍..........
ഹായ് സോളമന്‍ സര്‍ .............ഹൃദയം നിറഞ്ഞ ഓണാശംസകള്‍..........
ഹായ് സോളമന്‍ സര്‍ .............ഹൃദയം നിറഞ്ഞ ഓണാശംസകള്‍..........
ഹായ് ചിത്ര ജി... .............ഹൃദയം നിറഞ്ഞ ഓണാശംസകള്‍..........
ഹായ് മന്‍സൂര്‍ ജി... .............ഹൃദയം നിറഞ്ഞ ഓണാശംസകള്‍..........
ഹായ് നസീം ജി... .............ഹൃദയം നിറഞ്ഞ ഓണാശംസകള്‍..........
ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
ഹൃദയം നിറഞ്ഞ ഓണാശംസകള്‍.....
ഹായ് എച്ചുമു കുട്ടി ജി...... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............
ഹായ് നിതീഷ് ജി...... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............
ഹൃദ്യം....
ആശംസകള്‍ ജയരാജ്
നന്നായി സുഹൃത്തേ.. അല്‍പ നേരത്തേക്ക് ഗ്രാമത്തിലേക്ക് കൂട്ടി കൊണ്ട് പോയി.
ഗ്രാമത്തില്‍ ജനിച്ചു വളരുന്നവരുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ഏതൊരു ആഘോഷവും. അപ്പോള്‍ ആഘോഷങ്ങളുടെ രാജാവായ ഓണത്തിന്റെ കാര്യം പറയാനുണ്ടോ ?
ആത്മാര്‍ഥതയോടെ നല്ലൊരു ഓണം ആശംസിക്കുന്നു..
ശരിയാണ് ജയരാജ്. വീണ്ടും ഓണം വന്നെത്തി. ഒരുപിടി ഓര്‍മേമകള്‍ പങ്കുവെയ്ക്കാന്‍ ..വീണ്ടും ഓണം വന്നെത്തി... ഓണാശംസകള്‍ .
വൈകിപ്പോയെങ്കിലും നല്ല നാളുകള്‍ ആശംസിക്കുന്നു.
വൈകിയെങ്കിലും ഓണാശംസകൾ!!
ഹായ് കണക്കൂര്‍ ജി..... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.................
ഹായ് ജിനേഷ് ജി..... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.................
ഹായ് ജിനേഷ് ജി..... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.................
ഹായ് കുസുമം ജി..... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.................
ഹായ് കുമ്മാട്ടി ജി..... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.................
ഹായ് കുമ്മാട്ടി ജി..... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.................
ഹായ് രാഹുല്‍ ജി..... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.................
ഹായ് ലതിക ജി..... ഹൃദയം നിറഞ്ഞ ഓണാശംസകള്‍.................
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ