2012, മേയ് 9, ബുധനാഴ്‌ച
ഹീറോ - പ്രിഥ്വിരാജിന്റെ പുതിയ മുഖം ..........
പുതിയ മുഖം എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം ശ്രീ ദീപന്‍ അണിയിച്ചു ഒരുക്കുന്ന യുവ സൂപ്പര്‍ താരം പ്രിത്വിരാജിന്റെ ഹീറോ തീറ്റെരുകളിലേക്ക്. ശ്രീ വിജയകുമാര്‍ നിര്‍മ്മിച്ച് വിനോദ് ഗുരുവായൂരിന്റെ രചനയില്‍ ദീപന്‍ സംവിധാനം നിര്‍വഹിക്കുന്ന ഹീറോ വര്‍ത്തമാനകാല മലയാള സിനിമയുടെ ഉണര്‍വ്വിന് കൂടുതല്‍ ഊര്‍ജ്ജം പകരും. ടാര്‍സന്‍ ആന്റണി എന്ന ഡുപ്പിനെ യാണ് പ്രിത്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . മലയാള സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ ഡൂപ്പായി നില്‍ക്കുന്നവരുടെ കഥകള്‍ വളരെ അപൂര്‍വ്വം ആയെ വന്നിട്ടുള്ളൂ. ഫാന്റം എന്ന ചിത്രത്തില്‍ ശ്രീ മമ്മൂട്ടിയാണ് ഇതിനു മുന്‍പ് അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. പലപ്പോഴും നായക കഥാപാത്രങ്ങളെക്കാള്‍ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നവരാണ് ഡൂപ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍. എന്നിരുന്നാലും അവര്‍ക്ക് അതിനു അര്‍ഹമായ പ്രതിഫലമോ , പരിഗണനയോ ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഏറെ ബുദ്ധിമുട്ടുകളും കഷ്ട്ടപ്പാടുകളും അനുഭവിക്കുന്ന ഈ വിഭാഗത്തിന്റെ പേരുകള്‍ അക്ഷരങ്ങള്‍ ആയോ, ചിത്രങ്ങള്‍ ആയോ സ്ക്രീനില്‍ തെളിയാറുമില്ല. ഇത്തരത്തില്‍ അവഗണ നേരിടുന്ന ഡൂപ്പുകളുടെ ജീവിതം പലപ്പോഴും പുറം ലോകം അറിയാറുമില്ല. ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവരുടെ പക്ഷത് നിന്നാണ് ദീപന്‍ ഹീറോ എന്ന ചിത്രം ഒരുക്കുന്നത്. ഡൂപ്പിള്‍ നിന്നും ഹീറോ യിലേക്കുള്ള ടാര്‍സന്‍ ആന്റണിയുടെ വളര്‍ച്ചയുടെ കഥയാണ് ഹീറോ. പുതിയ മുഖം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച ദീപന്‍ ഹീറോയിലൂടെ അതിലും വലിയ വിജയം നേടുമെന്ന് ഉറപ്പാണ്. പ്രിത്വിരാജ് എന്ന താരത്തിനു കൂടുതല്‍ കരുത്തു നല്‍കാന്‍ ടാര്‍സന്‍ ആന്റണി സഹായകമാവുക തന്നെ ചെയ്യും. പ്രിത്വിരാജ് , ശ്രീകാന്ത്, യമി ഗൌതം, തലൈവാസ്സല്‍ വിജയ് , ബാല , അനൂപ് മേനോന്‍, അനില്‍ മുരളി , ഇന്ദ്രന്‍സ് , മാളവിക തുടങ്ങിയ ശക്തമായ താര നിര പ്രതീക്ഷ നല്‍കുന്നു. ഗോപി സുന്ദറിന്റെ മനോഹരമായ ഈണങ്ങളും , ഭരണി . കെ. ധരന്റെ ചായാഗ്രഹണവും ചിത്രത്തിന് മുതല്‍കൂട്ടാണ്. വാണിജ്യ സിനിമയുടെ ചേരുവകള്‍ പാകത്തില്‍ കൂട്ടിയോജിപ്പിച്ച ഹീറോ മലയാള സിനിമയുടെ സാമ്പത്തിക അടിത്തറക്ക് കൂടുതല്‍ കരുത്തു നല്‍കും. പ്രിത്വിരജിന്റെ കരിയറിന് കൂടുതല്‍ ശക്തി നല്‍കാനും ചിത്രത്തിന് സാധിക്കും. ഇത്തരം വാണിജ്യ ചിത്രങ്ങളുടെ ഭാഗം ആകുമ്പോള്‍ തന്നെ ആകാശത്തിന്റെ നിറം, മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിക്കുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. പ്രിത്വിരജിന്റെ മറ്റൊരു പുതിയ മുഖവുമായി എത്തുന്ന ഹീറോയെ വരവേല്‍ക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിക്കഴിഞ്ഞു....... ചിത്രത്തിന് വിജയാശംസകള്‍..................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
59 അഭിപ്രായങ്ങൾ:
ചിത്രം ഇറങ്ങിയ ശേഷം സത്യസന്ധമായ ഒരു അവലോകനം തയാറാക്കുകയല്ലേ ജയരാജ് ഇതിലും നല്ലത്?
enthu aayalaum വരട്ടെ alle ..
kandittu ariyamallo ... ..
വരട്ടെ ചിത്രം.
ഹായ് ജോസെലയിട്ജി...... സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കു വെച്ചതാണ്. സിനിമ കണ്ടിട്ട് നമുക്ക് പൂര്‍ണ്ണമായി വിലയിരുത്താം........ ഈ സ്നേഹ വരവിനും, പ്രതികരണത്തിനും ഒരായിരം നന്ദി.......
ഹായ് എന്റെ ലോകംജി......... തീര്‍ച്ചയായും , ചിത്രം നമുക്ക് കാണാം , എന്നിട്ട് പൂര്‍ണ്ണമായി വിലയിരുത്താം..... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....
ഹായ് രാംജിസിര്‍....... തീര്‍ച്ചയായും...... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......
സിനിമ വരട്ടെ. കാണാം.
ഹീറോ വരട്ടെ
പൃഥിരാജിന്റെ ആരാധകനാണ് ജയരാജെന്നു എനിക്കു മുമ്പേ തോന്നിയിട്ടുണ്ട്. പൃഥിരാജും സൂപ്പര്‍ ആയ സ്ഥിതിക്ക് അങ്ങനെയല്ലാത്ത ആരെങ്കിലും മലയാള സിനിമയിലുണ്ടോ? ബി പോസിറ്റീവ് എന്ന ജയരാജിന്റെ നിലപാടിനോട് എനിക്കു യോജിപ്പാണ് . Visit KAS Life Blog. ആശംസകള്‍ !
-കെ എ സോളമന്‍
ഹായ് എച്ച്മുകുട്ടിജി........ തീര്‍ച്ചയായും നമുക്ക് ചിത്രം കാണാം..... ഈ സ്നേഹ സാന്നിധ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..........
ഹായ് അജിത് സര്‍ ..... തീര്‍ച്ചയായും ഹീറോ വരട്ടെ, വലിയ വിജയമാവട്ടെ...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......
ഹായ് സോളമന്‍ സര്‍..... തീര്‍ച്ചയായും ഞാന്‍ പ്രിത്വിരജിന്റെ ആരാധകന്‍ ആണ്, അത്രയും വലിയ കലാകാരന്റെ ആരാധകന്‍ എന്ന് പറയാന്‍ അഭിമാനമേ ഉള്ളു. പക്ഷെ പ്രിത്വിരജിനോടുള്ള ആരാധന കാരണം മറ്റു താരങ്ങളെ താഴ്ത്തി കെട്ടാനും, അവരുടെ കഴിവുകളെ കുറച്ചു കാണാനും ഞാന്‍ തയ്യാറല്ല. മറ്റുള്ളവരുടെ കഴിവിനെ അംഗീകരിച്ചു കൊണ്ട് തന്നെ പ്രിത്വിരജിനെ ആരധിക്കുവനാണ് ഞാന്‍ ശ്രമിക്കുന്നത്. പക്ഷെ നമ്മള്‍ ഇവിടെ പലപ്പോഴും കാണുന്നത് ഒരാളുടെ പക്ഷം നിന്ന് കൊണ്ട് മറ്റുള്ളവരെ താഴ്ത്തി കെട്ടുവാനും , അപമാനിക്കുവാനും ശ്രമം നടക്കുന്നതായാണ്. അത്തരത്തിലുള്ള ആരാധന ഒരു താരങ്ങളും പ്രോത്സാഹിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം. പ്രിത്വിരജിന്റെ സമര്‍പ്പണ മനോഭാവം ഒന്ന് മാത്രം മതി അദ്ദേഹത്തിന് ഏതു ഉയരങ്ങളിലും, സ്ഥാനങ്ങളിലും എത്തിച്ചേരാന്‍...... കാലം അത് തെളിയിക്കും........ തീര്‍ച്ചയായും ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്..... ഈ ഹൃദ്യ വരവിനും , സ്നേഹ വാല്സല്യങ്ങള്‍ക്കും ഒരായിരം നന്ദി........
ഹായ് തങ്കപ്പന്‍ സര്‍..... ഈ നിറഞ്ഞ സ്നേഹത്തിനും, ആശംസകള്‍ക്കും ഒരായിരം നന്ദി......
ആശംസകൾ! വരുമ്പോൾ സിനിമ കാണാം കെട്ടോ.
Varumbol kaanam,will surely see the movie.
'പുതിയ മുഖം' ഒരു 'കുഴപ്പമില്ലാത്ത' പടമായിരുന്നു. 'ഹീറോ' കുറെ കൂടി നന്നായിട്ടുള്ള ഒരു പടം ആയിരിക്കുമെന്ന് കരുതാം.
ഹായ് ശ്രീനാഥന്‍ ജി....... ഈ സ്നേഹ വരവിനും, ആശംസകള്‍ക്കും ഒരായിരം നന്ദി..............
ഹായ് സുജജി........ യു എസില്‍ എന്ന് റിലീസ് ആകും എന്ന് അറിയില്ല എങ്കിലും വരുമ്പോള്‍ കാണണം.... ഈ നിറഞ്ഞ സ്നേഹത്തിനും, സാന്നിധ്യത്തിനും ഒരായിരം നന്ദി.....
ഹായ് സിബുജി..... തീര്‍ച്ചയായും നമുക്ക് പ്രതീക്ഷിക്കാം.......... ഈ ഹൃദയ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............
varatte...kanam
കണ്ടു നോക്കട്ടെ!
പുതിയ മുഖം എനിക്കിഷ്ടപ്പെട്ടു അതുപോലെ ഇതും നന്നാവട്ടെ എന്നാശംസിക്കാം
രചന വായിച്ചൂട്ടൊ. സിനിമ ഞാന്‍ കാണലുണ്ടാവില്ല. രണ്ടര മൂന്ന് മണിക്കൂറൊക്കെ ക്ഷമയോടെ ഇരിക്കുന്ന പ്രകൃതമേ അല്ല..ടി.വിയില്‍ വരുന്ന കാലത്ത് ഇടക്കിടക്ക് ഒന്ന് നോക്കിയാലായി...അത്രെള്ളൂ....
ഒരു സ്നേഹ സന്ദര്‍ശനം എന്നു കരുതിയാല്‍ മതി. സിനിമ വല്ലപ്പോഴും ടീവിയില്‍ കാണുന്ന പതിവേ ഇപ്പോഴുള്ളൂ. അല്ലാതെ മുന്‍ വിധി വെച്ചു കാണാനൊന്നും മെനക്കെടാറില്ല. ചിലതു കാണുമ്പോള്‍ ഒരിഷ്ടം തോന്നും അപ്പോള്‍ തുടര്‍ന്നും കണ്ടു കൊണ്ടിരിക്കും .താങ്കളുടെ മറ്റേ ബ്ലോഗില്‍ പോസ്റ്റൊന്നുമില്ലല്ലോ? സ്ഥലം റിസര്‍വ്വു ചെയ്തു വെച്ചതാണോ?..
ഹീറൊ വരട്ടെ
ഇനി മലായാളത്തിലെ യഥാർത്ഥ ഹീറൊയാവാനുള്ള ഈ നായകനെ പ്രേഷകർ വിലയിരിരുത്തിക്കൊള്ളും..!
ഹായ് വിജുജി ...... ഈ ആഴ്ച മഞ്ചാടി ക്കുരു എന്നാ ചിത്രം കൂടി വരുന്നുണ്ട്. അഞ്ജലിമേനോന്‍ സംവിധാനം നിര്‍വഹിച്ചു പ്രിത്വിരാജ്, റഹ്മാന്‍ തുടങിയവര്‍ അഭിനയിച്ച മഞ്ചാടി ക്കുരു നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ചു ധാരാളം ബഹുമതികള്‍ നേടിയ ചിത്രമാണ്. ഈ ചിത്രത്തിനും വേണ്ടത്ര പ്രോത്സാഹനം നല്‍കണേ.... ഈ സ്നേഹ വരവിനും, പ്രതികരണത്തിനും ഒരായിരം നന്ദി...........
ഹായ് ഗോപകുമാര്‍ജി...... തീര്‍ച്ചയായും കാണണേ . ഈ നിറഞ്ഞ സ്നേഹത്തിനും, അഭിപ്രായത്തിനും ഒരായിരം നന്ദി..............
ഹായ് ആശാജി...... തീര്‍ച്ചയും ഹീറോ യും മികച്ച ചിത്രമാവും...... ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..........
ഹായ് അനശ്വരാജി ..... തീര്‍ച്ചയായും, കാണാന്‍ സാധിക്കുമെങ്കില്‍ കാണണേ. ഈ നിറഞ്ഞ സ്നേഹത്തിനും, സാന്നിധ്യത്തിനും ഒരായിരം നന്ദി.............
ഹായ് മുഹമ്മദ് കുട്ടിസിര്‍........ സമയം കിട്ടുമ്പോള്‍ കാണാന്‍ സാധിക്കുമെങ്കില്‍ കാണണം...... സ്നേഹവീട് എന്നാ ബ്ലോഗില്‍ രചനകള്‍ തുടങ്ങിയിട്ടില്ല....... ഈ ഹൃദയ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി.........
ഹായ് മുകുന്ദന്‍ സര്‍....... ലണ്ടന്‍ ജീവിതമൊക്കെ എങ്ങനെ പോകുന്നു...... തീര്‍ച്ചയായും ഹീറോ കാണണേ..... കഴിയുമെങ്കില്‍ ലണ്ടന്‍ കേരള നുസില്‍ ഹീറോ യെ കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ കൊടുക്കണേ....... പ്രേക്ഷകര്‍ പ്രിത്വിരജിന്റെ ടാര്‍സന്‍ ആന്റണിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു...... ഈ സ്നേഹ വാല്സല്യങ്ങള്‍ക്കും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി............
ആശംസകള്
ചിത്രം കാണുവാന്‍ കഴിഞ്ഞില്ല. അടുത്ത നാട്ടില്‍ പോക്കിന് കാണുവാന്‍ കഴിയും എന്ന് വിശ്വസിക്കട്ടെ
ഹായ് കൃഷ്ണജി ..... ഈ നിറഞ്ഞ സ്നേഹത്തിനും, ആശംസകള്‍ക്കും ഒരായിരം നന്ദി..............
ഹായ് രയിഹാനാജി....... ഈ ഹൃദയ വരവിനും, ആശംസകള്‍ക്കും ഒരായിരം നന്ദി..........
ഹായ് കണക്കൂര്‍ജി...... ഹീറോ ഈ ആഴ്ച എതുകയെ ഉള്ളു...... തീര്‍ച്ചയായും കാണണേ...... ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..........
അപ്പോള്‍ പൃത്വിരാജ് ഫാനാണല്ലേ...
എന്തായാലും പടം ഇറങ്ങട്ടെ...
padam kandittilla ....kanatte...thanks for ur infrms...
ഹായ് കൃഷണ ജി......... സാങ്കേതിക പ്രശന്മാവും , അഭിപ്രായം ഹൈഡ് ആകാന്‍ കാരണം....... നന്ദി...
ഹായ് മേഹാദ്ജി ..... പ്രിത്വിരജിനോട് എനിക്ക് സ്നേഹമാണ്, ബഹുമാനമാണ് ആദരവാണ്...... ഫാന്‍സ് എന്നാ നിലയില്‍ മാത്രം അതിനെ ചുരുക്കി കാണാന്‍ കഴിയുന്നില്ല............. ഹീറോ തീര്‍ച്ചയായും കാണണം..... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........
ഹായ് മര്മ്മരംജി........ തീര്‍ച്ചയായും ചിത്രം കാണണം,,,,,, ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....
സിനിമ കാണാത്തത്കൊണ്ട് ഒന്നും പറയാനാവുന്നില്ല. ചെറിയ ഈ കുറിപ്പ് നന്നായി... സിനിമയപ്പറ്റി കൂടുതല്‍ എഴുതുമല്ലോ....
ഹായ് പ്രദീപ്ജി...... തീര്‍ച്ചയായും സിനിമകള്‍ കാണുമല്ലോ...... ഈ സ്നേഹ വരവിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി................
hope fully.. njaanum...
ഹീറോ വന്നു വില്ലന്‍ കളിക്കതിരുന്നാല്‍ മതിയാരുന്നു .. എങ്കിലും പ്രതീക്ഷ ഉണ്ട് !
പുതുമ നിറഞ്ഞ ചിത്രം ആകുമെന്ന് തോന്നുന്നു ,ഏതായാലും ചിത്രം ഇറങ്ങട്ടെ ...പ്രതീക്ഷകള്‍ വിഫലം ആവില്ലെന്ന് കരുതാം ,ആശംസകള് ...
ഹായ് അളവന്താന്‍ജി..... ഈ സ്നേഹ വരവിനും, ആശംസകള്‍ക്കും ഒരായിരം നന്ദി.....
ഹായ് പാവം ഞാന്‍ ജി..... തീര്‍ച്ചയായും ഹീറോ നല്ല ചിത്രമാകും എന്ന് തന്നെ പ്രതീക്ഷിക്കാം..... ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......
ഹായ് ഇന്ദുജി...... തീര്‍ച്ചയായും ചിത്രം കാണണേ...... ഈ ഹൃദയ വരവിനും, പ്രതികരണത്തിനും ഒരായിരം നന്ദി......
പ്രിയപ്പെട്ട ജയരാജ് ,
താങ്കള്‍ക്ക് prithviraj നോടുള്ള സ്നേഹം,ആരാധനാ,...ഇതെല്ലാം ഓരോ വരികളിലും നിറഞ്ഞു നില്‍ക്കുന്നു......ഈ സ്നേഹം
prithviraj കാണാന്‍ ഇടയാവട്ടെ....!
താങ്കള്‍ക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകള് ...!
padam kanditt parayaaaam
ശരി, നോക്കാം
ഹായ് രാജേഷ്ജി....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..........
ഹായ് ..... രാഹുല്‍ജി....... തീര്‍ച്ചയായും ഹീറോ കാണണേ. ഈ സ്നേഹ വരവിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി............
ഹായ് .... ശ്രീ ജി...... തീര്‍ച്ചയായും പറയണം..... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി............
ഹീറോ കാണാന്‍ കൊള്ളാമല്ലേ?
-കെ എ സോളമന്‍
ഹായ് .... സോളമന്‍ സര്‍...... ഹീറോ ഇന്ന് മുതല്‍ എത്തിയിട്ടുണ്ട്....... നമുക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കാം....... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............
സിനിമ വരട്ടെ. കാണാം.
ഇതും നന്നാവട്ടെ എന്നാശംസിക്കാം. നന്ദി.
ഹായ് അമ്പിളി ജി...... ഹീറോ എത്തിയിട്ടുണ്ട്...... പ്രതീക്ഷിച്ച പോലെ വളരെ നന്നായിട്ടുണ്ട്........ തീര്‍ച്ചയായും കാണണം..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ