കലയുടെ നൂപുര ധ്വനികളുയർത്തി 56 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 19 മുതൽ 25 വരെ അനന്തപുരി വേദിയാകുന്നു. ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമേളയാണ് തിരുവനന്തപുരത്ത് നടക്കുന്നത്!!!! കലയുടെയും സംസ്കാരത്തിന്റെയും വിളഭുമിയായ അനന്തപുരിയിൽ നടക്കുന്ന ഈ കലാ മാമാങ്കം ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നായി മാറും എന്നതിൽ സംശയമില്ല. നമ്മുടെ കൌമാരത്തിന് അവരുടെ കലാ സപര്യകൾക്ക് പ്രോത്സാഹനം നല്കുവാൻ നമ്മൾ ഓരോരുത്തരും കടമപ്പെട്ടവർ ആണ് , അത് കൊണ്ട് തന്നെ കലാ സാംസ്കാരിക സിനിമ സാമൂഹ്യ രാഷ്ട്രീയാ സാഹിത്യ മേഘലകളിൽ ഉള്പ്പെടെയുള്ള നാനാ തുറകളിൽപെട്ട പ്രമുഖരുടെയും സാന്നിധ്യം ഈ മേള ആവശ്യപ്പെടുന്നുണ്ട്. പ്രതേകിച്ചു സ്കൂൾ കലോത്സവങ്ങളിലൂടെ മലയാളത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ ഒരു പിടി വ്യക്തിത്വങ്ങൾ അവരുടെ സംഭാവനകളുമായി അനുഭവങ്ങളുമായി അനന്തപുരിയുടെ കലാ ഭൂമിയിലേക്ക് എത്തും എന്ന് തന്നെയാണ് പ്രതീക്ഷ. കലോത്സവങ്ങളിലൂടെ മലയാളി മനസ്സുകളിലേക്ക് ഇടപിടിച്ച മഞ്ജു വാര്യർ, നവ്യ നായർ, സംയുക്ത വർമ, ഭാവന , റിമ കല്ലിങ്ങൽ , കാവ്യ മാധവൻ, സംവൃത സുനിൽ, നസ്രിയ അങ്ങനെ അനന്തമില്ലാതെ നീളുന്ന പട്ടികയിലേക്ക് പുതിയ പേരുകൾ എഴുതി ചേർക്കുവാൻ കൌമാരം ചിലങ്ക കെട്ടുമ്പോൾ ഈ താരങ്ങൾ എല്ലാം പ്രോത്സാഹനവും സാന്നിധ്യവും ആയി അനന്തപുരിയുടെ കലോത്സവ വേദികളിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ഒപ്പം സ്വാഗതം ചെയ്യുന്നു.!!!!
നിറഞ്ഞാടുന്ന കൌമാരത്തിന്റെ സ്വപ്നങ്ങള്ക്കും പ്രതീക്ഷകള്ക്കും പ്രോത്സാഹനവുമായി അനന്തപുരി കാത്തിരിക്കുന്നു .. സ്വാഗതം !!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ