2017, മാർച്ച് 29, ബുധനാഴ്‌ച

✨ഓം ശ്രീ ശാർക്കരേശ്വരി നമഃ.✨




🌹ശ്രീ ശാർക്കര അമ്മക്ക് പ്രണാമം🌹
​ശ്രീ ശാർക്കര ഭഗവതിക്ഷേത്രം​*
🐚🐚🐚🐚🐚🐚🐚🐚🐚🐚
*​തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമാണ് ശാർക്കര ഭഗവതിക്ഷേത്രം.  ഇവിടത്തെ പ്രധാന പ്രതിഷ്ഠ ഭദ്രകാളി ആണ്. ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. 1748 ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി.  ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്‍ത്ഥത്തില്‍ ചിറകിന്‍കീഴ്‌ ആണ്‌ ചിറയിന്‍കീഴ്‌ ആയത്‌. അതല്ല ഇവിടെ ധാരാളം ചിറകള്‍ ഉണ്ടായിരുന്നതായും ചിറയുടെ കീഴ്പ്രദേശമായതുകൊണ്ട്‌ ചിറയിന്‍കീഴ്‌ എന്ന്‌ പേര്‌ കിട്ടി എന്നും ഐതിഹ്യം. ക്ഷേത്രത്തിനടുത്ത്‌ അനന്തരചിറ കാണാം. ദേവി വടക്കോട്ട്‌ ദര്‍ശനമരുളുന്നു. ഭദ്രകാളി, ഗണപതി, വീരഭദ്രന്‍,യക്ഷി, നാഗം എന്നീ ഉപദേവന്മാര്‍ ഉണ്ട്‌. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍നിന്നും അര കി.മീ. തെക്കുപടിഞ്ഞാറായാണ് ശാര്‍ക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളിലൊന്നാണിത്. *ഐതിഹ്യം​*
🐚🐚🐚🐚
*​സ്വയംഭൂവായ ദേവിയുടെ ഐതിഹ്യം* *വില്വമംഗലത്തുസ്വാമിയാരുമായി ബന്ധപ്പെട്ടതാണ്.​*
*​കൊല്ലത്തു നിന്നും* *തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്. അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാർക്കു വിശ്രമത്തിനായി പണ്ട് അവിടെ വഴിയമ്പലമുണ്ടായിരുന്നു. ആലങ്ങാട്ട് (ആലുവ), ചെമ്പകശ്ശേരി (ആലപ്പുഴ) എന്നിവിടങ്ങളിലേക്കുള്ള ശർക്കര വ്യാപാരികൾ സ്ഥിരമായി തിരുവിതാംകൂറിലേക്ക് പോയിരുന്നതും ശാർക്കര വഴിയായിരുന്നു. ഒരിക്കൽ അതിലൊരു സംഘം ഇവിടെ വഴിയമ്പലത്തിൽ സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ശർക്കരപ്പാത്രങ്ങളിലൊന്ന് ഇളകുന്നില്ലെന്ന് മനസ്സിലായി. വ്യാപരികൾക്ക് ശർക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. പ്രശസ്തനായിരുന്ന കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർ അവിടെ വരികയും അവരുടെ ദുഃഖനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. ശർക്കരപ്പാത്രത്തിൽ ഉണ്ടായിരിക്കുന്ന ദേവി ചെതന്യമാണ് ഇതിനു കാരണമെന്നു അദ്ദേഹം മനസ്സിലാക്കി ആ ചെതന്യത്തെ ശർക്കരപാത്രത്തിൽ നിന്നും മാറ്റി കുടിയിരുത്തിയാണ് അദ്ദേഹം അവിടെ നിന്നും പോയത്.ശർക്കരകുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവി ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി. തിരുവിതാംകൂർ രാജാക്കന്മാരുനെ അന്വേഷിച്ച് എട്ടു ദിക്കിലുമെത്തുന്നു എന്ന സങ്കല്പത്തില്‍ നടത്തുന്ന മുടിയുഴിച്ചിലുമാണ് കാളിയൂട്ടിനു മുമ്പുള്ള എട്ടു ദിവസങ്ങളിലായി നടക്കുന്നത്. ചടങ്ങുകളുടെ സമാപനദിവസം ദാരികന്റെയും ദേവിയുടെയും വേഷം ചാര്‍ത്തുന്നവര്‍ 'നിലത്തില്‍പ്പോര്' നടത്തും. ഒടുവില്‍ ദാരികന്‍ ദേവിയുടെ വാളിനിരയാവുന്നതായി സങ്കല്പിച്ച് കുലവാഴ വെട്ടുന്നതോടെ ചടങ്ങുകള്‍ സമാപിക്കുന്നു  *​കൊ.വ. 923-ല്‍* *തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മയാണ്* *ശാര്‍ക്കരക്ഷേത്രത്തില്‍ കാളിയൂട്ട് ആരംഭിച്ചത്. കായംകുളത്തേക്കു*   *പടനീക്കം നടത്തവേ തിരുവിതാംകൂര്‍ സൈന്യം ശാര്‍ക്കര* *ക്ഷേത്രമൈതാനത്ത് പടനിലം തീര്‍ത്തു വിശ്രമിച്ചു. കായംകുളം രാജാവിന്റെ* *ശക്തിയെപ്പറ്റിയോര്‍ത്ത് ഖിന്നനായിരുന്ന രാജാവ് യുദ്ധം ജയിച്ചാല്‍ ശാര്‍ക്കരദേവിക്ക്* *കാളിയൂട്ട് നടത്താമെന്ന് വഴിപാടുനേര്‍ന്നു. യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ വിജയിയായി. ആ വര്‍ഷം മുതല്‍ തന്നെ കാളിയൂട്ടുത്സവവും നടത്തിപ്പോരുന്നു. ആദ്യമായി ഒരു വെള്ളിയാഴ്ചയാണ് കാളിയൂട്ട് നടത്തിയത്. ആ പതിവ് ഇന്നും തുടരുന്നു.​*
*​എല്ലാ വർഷവും ചിങ്ങം ഒന്നിന് സർവ്വൈശ്വര്യ പൂജ നാട്ടുകാരെല്ലാം ഒത്തു ഒരുമിച്ചു നടത്തുന്നു. തുലാമാസത്തിൽ ഒൻപതു ദിവസം നീണ്ടു* *നിൽക്കുന്ന നവരാത്രി മഹോത്സവം സംഗീത സദസ്സായി ആഘോഷിച്ചു, അവസാന ദിവസം* *കുട്ടികളുടെ വിദ്യാരംഭം നടത്തുന്നു വൃശ്ചികം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസം മണ്ഡലകാല ഉത്സവം, ഓരോ കുടുംബകാർ നടത്തുന്നു. ഈ* *ദിവസങ്ങളിൽ വിവിധ കലാപരുപാടികളും ചുറ്റു വിളക്കും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.*
*​പൂജകൾ​*
🐚🐚🐚
*​ഇവിടുത്തെ പുജവിധികൾ രാവിലെ 4 മണിക്ക് മുതൽ തുടങ്ങുന്നതാണ്.​*
*​രാവിലെ :​*
*​4:00 - നടതുറപ്പ്, നിർമ്മാല്യ ദർശനം​*
*​4:30 - അഭിഷേകം​*
*​5:00 - നിർമ്മാല്യം; ഗണപതി ഹോമം​*
*​6 :00 - പന്തീരടി പൂജ​*
*​6 :30 - നിവേദ്യവും ശീവേലിയും​*
*​7 :30 - ഉഷ പൂജ​*
*​10 :30 - ഉച്ച പൂജയും* ശീവേലിയും​*
*​11 :30 - നട അടപ്പ്​*
*​വൈകിട്ട് :​*
*​5 :00 - നട തുറപ്പ്​*
*​6 :30 - ദീപാരാധന​*
*​7 :45 - അത്താഴപൂജയും* ശീവേലിയും​*
*​8 :00 - നട അടപ്പ്​*

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️