2014, ഡിസംബർ 29, തിങ്കളാഴ്‌ച

പുതുവര്ഷ ചിന്തുകൾ...........

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവുമായാണ്‌ 2014 . വിട പറയുന്നത്. കഴിഞ്ഞ അഗസ്റ്റ് 1 നു ആയിരുന്നു അമ്മയുടെ മരണം. 2015 ജനുവരി 1 നു 5 മാസം ആകുന്നു..... ഒരുപക്ഷെ മാതൃ സ്നേഹത്തിനും വൽസല്യങ്ങൽക്കും അപ്പുറം എവിടെയോ മറന്നു വച്ച പിതൃ വാത്സല്യവും സംരക്ഷണവും പകര്ന്നു തരാനും അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നലെ അറിഞ്ഞവര്ക്കും , ഇന്ന് അറിയുന്നവര്ക്കും , നാളെ അറിയനിരിക്കുന്നവർക്കും മുന്നില് തുറക്കപ്പെടാത്ത ഒരു ഏട് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും . തീര്ച്ചയായും അത്തരം സ്വകാര്യ ദുഖങ്ങൾ നമ്മളിൽ തുടങ്ങി നമ്മളിൽ അവസാനിക്കുകയാണ് നല്ലത്. ഏറെ മുറിവേറ്റ തു കൊണ്ടാകകം പെയ്യാൻ വിതുമ്പി നില്ക്കുന്ന മഴമേഘം പോലെ ആയിരുന്നു ബാല്യത്തിൽ എപ്പോഴും മനസ്സ്. ഒരു തുള്ളി പോലും തുളുംബാതെ വീര്പ്പു മുട്ടുന്ന മഴ മേഘത്തിന്റെ വേദന എന്റെ വേദന തന്നെ ആയിരുന്നു. ഈ കുറിപ്പ് എഴുതുമ്പോൾ എന്റെ കണ്ണുകൾ സജലങ്ങൾ ആകുന്നു എങ്കിൽ എനിക്ക് അത് ആശ്വസ്സമാണ് . എങ്കിലും ഇക്കാല ജീവിത യാത്രയിൽ മുഴുവനും മറ്റുള്ളവര്ക്ക് സന്തോഷം പകര്ന്നു കൊടുക്കുവനെ ശ്രമിച്ചിട്ടുള്ളൂ. സ്വയം ഉരുകി തീരുംബോളും ചുറ്റുപാടും പ്രകാശം ചൊരിയുന്ന മെഴുകു തിരിയുടെ സാഫല്യം തന്നെ ആയിരുന്നു എന്റെ ജീവിത ദര്ശനം. നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൽ. ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്നാ ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

അഭിപ്രായങ്ങളൊന്നുമില്ല:

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...