ചുംബന സമരത്തിനെതിരെയും സദാചാര പോലീസിനു എതിരെയും പരസ്യമായി പ്രസ്താവന നടത്തിയ സഖാവ് പിണറായി വിജയനും , മലയാളത്തിന്റെ പ്രിയ താരം ശോഭനയ്ക്കും അഭിനന്ദനങ്ങൾ. ഏറെ വൈകി ആണെങ്കിലും തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിൽ സാംസ്‌കാരിക കേരളം സന്തോഷിക്കുന്നു. ചുംബന സമരവും സദാചാര പോലീസിങ്ങും ഒരേ സമയം എതിര്ക്കപ്പെടെണ്ടത് തന്നെയാണ് . ഒരുപക്ഷെ വളരെ മുൻപ് തന്നെ നമ്മുടെ നേതാക്കളിൽ നിന്നും സാംസ്‌കാരിക പ്രവർത്തകരിൽ നിന്നും ഇത്തരം പ്രതികരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാ വില്ലായിരുന്നു . ഇനിയും കൂടുതൽ നേതാക്കളും സാംസ്‌കാരിക പ്രവര്ത്തകരും ചുംബന സമരത്തിനും സദാചാര പോലീസിങ്ങിനും എതിരെ പ്രസ്താവനകൾ നടത്തും എന്ന് പ്രതീക്ഷിക്കാം..........
1 . ഭാര്യയും ഭര്‍ത്താവും മുറിയില്‍ വച്ച് കാണിക്കുന്നത് തെരുവില്‍ വച്ച് കാണിച്ചാല്‍ ജനം അംഗീകരിക്കില്ല. സദാചാര പോലീസിനെതിരെയുള്ള സമരരീതിയില്‍ മാറ്റം വരുത്തണോ എന്ന് സംഘാടകര്‍ തന്നെ ആലോചിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
2 സ്വന്തം മകള്‍ പരസ്യമായി ചുംബിച്ചാല്‍ അംഗീകരിക്കാനാവുമോ എന്ന് പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭന. ബാംഗളൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭന.
ചുംബനം തികച്ചും വ്യക്‌തിപരവും സ്വകാര്യവുമായ കാര്യമാണെന്നും എന്തിനാണ് ഇവര്‍ ഇത് പരസ്യമാക്കുന്നതെന്ന് അറിയില്ലെന്നും ശോഭന പറഞ്ഞു.
സമരം ശരിയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ സ്വന്തം മകള്‍ ഇങ്ങനെ ചെയ്‌താന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിങ്ങള്‍ക്ക് അതിനെ അംഗീകരിക്കാനാവുമോ ശോഭന ചോദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ