2010, ജനുവരി 11, തിങ്കളാഴ്ച
ഒഴുകും നിണതിന്‍ നിറം ഒന്ന് തന്നെ .........
ഈ അടുത്ത കാലത്തായി അസ്ട്രലിയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കപ്പെടുതുന്നതാണ്. വംശീയമായോ, അല്ലാതെയോ ഉള്ള ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയെ പോലെ മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു രാജ്യത്തിലെ പൌരന്മാര്ക്ക് നേരെ ആണെന്നത് വേദനാജനകമാണ്. ആസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സാംസ്കാരിക അന്തസത്തയെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും അതിന്റെ നല്ല വശങ്ങള് സ്വംശീകരിക്കപ്പെടുകയും ചെയ്യാന്‍ ഇന്ത്യ ഒരു കാലത്തും മടി കാണിചിട്ടില. ഐ ടി മേഘലയിലും ആരോഗ്യ മേഘലയിലും ഒട്ടനവധി ഇന്ത്യന്‍ യുവാക്കള്‍ ആസ്ട്രേലിയയില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ യുവാക്കളുടെ ജീവനെക്കുറിച്ചു ആശങ്കപെടാന്‍ കാരണമാക്കുന്നു. എന്തിനാണ് ഇത്തരം ആക്രമണങ്ങള്‍ എന്ന് ചിന്തിക്കുമ്പോള്‍ ക്രിക്കെറ്റില്‍ ആസ്ട്രേലിയയുടെ ആധിപത്യം ചോദ്യം ചെയ്യാന്‍ തക്ക ശക്തിയായി ഇന്ത്യ മാറിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു ഉപോല്‍ബലകമായി ഉണ്ടായിരിക്കാം. നമ്മുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. അതിനാല്‍ ബഹുമാനപ്പെട്ട പ്രസിഡന്റും , പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയും , മറ്റു മന്ത്രിമാരുല്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. അതോടൊപ്പം നമ്മുടെ സാംസ്കാരിക നായകന്മാരും ഇത്തരം ആക്രമണങ്ങളെ അപലപിക്കെണ്ടാതാണ്. അനാവശ്യ വിവാദങ്ങളും, വാദ പ്രതിവാധങ്ങളും മാറ്റി നിര്‍ത്തി ഇത്തരം ഗൌരവമേറിയ വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടെണ്ടാതുണ്ട്, കാരണം , ദേശവും , ഭാഷയും, വേഷവും വ്യത്യസ്തം ആണെങ്കിലും മുറിവുകളില്‍ നിന്ന് ഇറ്റു വീഴുന്ന ചോരതുള്ളികള്‍ക്കു ചുവപ്പ് നിറം തന്നെയാണ്.................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
21 അഭിപ്രായങ്ങൾ:
@gmail;}
DESHAVUM, BHASHAYUM , VESHAVUM VYTHYASTHAMANENKILUM MURIVUKALIL NINNU ITTU VEEZHUNNA CHORA THULLIKALKKU CHUVAPPUNIRAM THANNE AANU.......
Indians are working and earning and due t this locals are loosing jobs. This causes jealousy and revolt. Indian students going abroad should be given police training to defend himself/herself fram stalkers (those who appear from street corenrs with knife in hand for taking money), do not resist them , never travel alone in nights.
A few lessons of self defense can do wonders, we are all blacks when abroad.
nannaayi ee post.........
ellaathilum valuthu deshasneham thanneyaanu
iniyum ithupolulla postukal pratheekshikkunnu
താങ്കളുടെ അഭിപ്രായാത്തോടു 100 ശതമാനം യോജിക്കുന്നു ... എങ്കിലും ഇതു വേണ്ടപെട്ടവരുടെ ശ്രദയില്‍ പെടുത്തേണ്ട ആവശ്യകത... അറിയിച്ചുകൊള്ളുന്നു
racial........yes.it is everywhere.but recently India becoming a victim to it. we look forward a good consensus in this matter
manushyan manushyane thirichariyatte.........
ആസ്ത്രേലിയയിലേയ്ക്കു കുടിയേറാന്‍ പണ്ടു പോയിന്റു ടെസ്റ്റിനു പോകാന്‍ തുനിഞ്ഞതാണ് ഓര്‍മ്മ വരുന്നത്. അന്നു പോകാതിരുന്നതു നന്നായെന്ന് ഇന്നു തോന്നുന്നു.
അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ് തൊലിനിറം അല്‍പ്പം മങ്ങിയവരോടുള്ള വിരോധം.. ഉദാഹരണം ക്രിക്കറ്റ് കളി കാണുമ്പോള്‍ തന്നെ മനസ്സിലാവും.. അവര്‍ മറ്റുള്ള ടീമുകളോട് കാണിക്കുന്ന അക്രമങ്ങള്‍.. മാനസികമായി തളര്‍ത്തുന്ന ഗോഷ്ടികളും, അസഭ്യങ്ങളും ഒരു നാണവും മാനവുമില്ലാതെ പ്രയോഗിക്കാന്‍ അവര്‍ക്ക് ഒരു മടിയുമില്ല..
ഇതവസാനിപ്പിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ കാര്യങ്ങള്‍ നീങ്ങേണ്ടതാണ്.
ithonnum adhikarikal ariyunnille?????????????????????????
മുരുക്കുമ്പുഴ, തിരുവന്തോരത്തെ മുരുക്കുമ്പുഴ തന്നെ യല്ലേ? പണ്ട് അവിടെയും അന്യനാട്ടുകാരന് അടി ഉറപ്പായിരുന്നു. തടയാന്‍ ആരുമില്ലായിരുന്നു അന്നും.
jayarajmurukkumpuzha ezhuthiyathu sathyamanu, angeru aana ennu parayumbol venjaran kelkkunnathu chena ennaanu............
innale gurudwara kathichennu.........
venjaran paranjotte, adhehathinu karyathinte gauravam ariyaam, adheham thamasha paranjathalle......
ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ഒന്നു രണ്ട് ആഴ്ചക്കാലം പത്രമാദ്യമങ്ങള്‍ ഇതു കൊട്ടിഘോഷിക്കുമെന്നല്ലാതെ ആവ്ശ്യമായ ഒരു നടപിടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായി കാണാറില്ല.
നിങ്ങളുടെ അഭിപ്രായത്തോട് നൂറു ശതമാനം യോചിക്കുന്നു !
രക്തത്തിന്റെ നിറം ചുവപ്പായതാണ് കുഴപ്പമായത്
മറ്റൊരു നിറമായിരുന്നെങ്കിൽ തൊടാൻ പേടിക്കുമായ്yഇരുന്നു.
നന്മകൽ നേരുന്നു.
അനാവശ്യ വിവാദങ്ങളും, വാദ പ്രതിവാധങ്ങളും മാറ്റി നിര്‍ത്തി ഇത്തരം ഗൌരവമേറിയ വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടെണ്ടാതുണ്ട്, കാരണം , ദേശവും , ഭാഷയും, വേഷവും വ്യത്യസ്തം ആണെങ്കിലും മുറിവുകളില്‍ നിന്ന് ഇറ്റു വീഴുന്ന ചോരതുള്ളികള്‍ക്കു ചുവപ്പ് നിറം തന്നെയാണ്....
ലോകത്തെവിടെങ്കിലും ഒരു ആസ്ത്രേലിയക്കാരനോ അമേരിക്കക്കാരനോ ഈ ഗതി വന്നാല്‍ എന്തായിരിക്കും ലോകത്തെ അവസ്ഥ എന്നു ഊഹിച്ചു നോക്കു.
യു.എന്‍ കൂടി പ്രമേയം പാസ്സാക്കി, ഉപരോധം നടത്തി.... അങ്ങനെ പോകും. ഇവിടെ ശക്തമായ ഒരു പ്രതികരണം പോലുമില്ല. കഷ്ടം...
ഇവിടെ ഒട്ടും വിലയില്ലാത്തതു മനുഷ്യജീവനല്ലെ? അതുകൊണ്ടാവും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ