2010, ഏപ്രിൽ 30, വെള്ളിയാഴ്‌ച

മമ്മൂട്ടി- പ്രിത്വിരാജ് ,അനിവാര്യമായ ഒത്തുചേരല്‍ ................................

ഒട്ടേറെ പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്ന മലയാള സിനിമയ്ക്ക് ആശ്വാസ്സമായി മമ്മൂട്ടി- പ്രിത്വിരാജ് ടീമിന്റെ പോക്കിരിരാജ എത്തുന്നു. ഇക്കഴിഞ്ഞ വിഷു സീസ്സനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ചിരുന്നു . പക്ഷെ അത്തരം ഒരു അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുവാന്‍ മലയാള സിനിമയ്ക്ക് കഴിയാതെ പോയി, നിര്‍ഭാഗ്യകരം എന്നല്ലാതെ എന്ത് പറയാന്‍. സമസ്ത മേഘലകളിലും പ്രതിസന്ധി നേരിടുന്നു എനൂ പറഞ്ഞു കൊണ്ട് മലയാള സിനിമ വിലപിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. എന്നാല്‍ വേണ്ടപ്പെട്ടവര്‍ക്ക് അതിനു തക്കതായ പരിഹാരം കാണാന്‍ കഴിയാതെ പോകുന്നത് താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നതുപോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. ഈ വേനല്‍ക്കാല സീസണില്‍ കുറച്ചു ചിത്രങ്ങള്‍ എങ്കിലും നേട്ടം ഉണ്ടാക്കിയേനെ എന്നാല്‍ ഈ വേനല്‍ അവധിക്കാലം തന്നെ സമരങ്ങള്‍ക്കും, നിരോധനങ്ങള്‍ക്കും വേണ്ടി തിരഞ്ഞെടുത്തു കൊണ്ട് , മലയാള സിനിമ പ്രവര്‍ത്തകര്‍ തങ്ങളുടെ തന്നെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുകയാണ്. തമിഷ് ചിത്രങ്ങളും, ഹിന്ദി ചിത്രങ്ങളും തടയും എന്ന് പറഞ്ഞവര്‍ക്ക് അതിനു സാധിക്കുകകൂടി ചെയ്യാതെ വന്നതോടെ മലയാള സിനിമയുടെ സമ്പത്ത് മറ്റു ഭാഷകള്‍ കൊണ്ട് പോകുകയാണ്. എന്നാല്‍ ചിലര്‍ വാദിക്കുന്നത് മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും പ്രതിസന്ധി ഉണ്ട് എന്നാണു, ശരിയായിരിക്കാം എന്ന് വച്ച് നമുക്ക് നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കൂടെ. നമ്മുടെ കുറ്റം മറ്റുള്ളവര്‍ക്കും ഉണ്ടെന്നു കരുതി സമാധനിക്കാതെ നമ്മുടെ പ്രശ്നഗള്‍ക്ക് എത്രയും വേഗം പീരിഹാരം കാണുകയല്ലേ വേണ്ടത്. പ്രേഷകന് മലയാളം കിട്ടിയില്ലെങ്കില്‍ അവന്‍ മറ്റു ഭാഷ ചിത്രങ്ങള്‍ കാണും , അല്ലാതെ മലയാളം സിനിമ മാത്രമേ കാണാവു എനൂ ഒരു സംഘടനക്കും പറയാന്‍ കഴിയില്ലല്ലോ, അത് കൊണ്ട് എത്രയും വേഗം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി നല്ല ചിത്രങ്ങള്‍ തരൂ. ഈ രംഗം കൊണ്ട് ജീവിക്കുന്ന ലൈറ്റ് ബോയ്സ് , ടിക്കറ്റ്‌ കൊടുക്കുന്നവര്‍, ഫിലിം പെട്ടി ചുമക്കുന്നവര്‍ തുടങ്ങി സാധാരണ ജീവനക്കാരെ പരിഗണിച്ചെങ്കിലും പ്രശ്നങ്ങള്‍ പരിഹരികൂ. ഇങ്ങനെ പ്രതിസന്ധി നേരിടുന്ന മലയാള സിനിമയ്ക്ക് പുതിയ ഒരു ഊര്‍ജ്ജം പകര്‍ന്നു നല്‍കുവാന്‍ മമ്മൂട്ടി- പ്രിത്വിരാജ് ടീമിന്റെ പോക്കിരിരാജ എത്തുകയാണ്. മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയും യുവത്വത്തിന്റെ ആവേശമായി മാറിയ പ്രിത്വിരാജും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ പ്രതീഷിക്കാന്‍ ഏറെ. ഒരു നടനു എത്താന്‍ കഴിയുന്നതിന്റെ പരമാവധി ഉയരത്തി നില്‍ക്കുന്ന മമ്മൂട്ടിയും , വളരെ ചുരുങ്ങിയ സമയം കൊണ്ട് ആ ഉയരത്തിലേക്ക് കുതിക്കുന്ന പ്രിത്വിരാജും ഒന്നിക്കുമ്പോള്‍ മലയാള സിനിമ ആസ്സ്വസ്സിക്കുകയാണ്. ഒരു പക്ഷെ കാലഘട്ടം ആവശ്യപ്പെടുന്ന ഈ ഒത്തുചേരല്‍ മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തുപകരും എന്നാ കാര്യം തീര്‍ച്ചയാണ്........

23 അഭിപ്രായങ്ങൾ:

അരുണ്‍ കായംകുളം പറഞ്ഞു...

പോക്കിരിരാജ - ഇതും കണ്ടിട്ട് ഒരു അഭിപ്രായം പറയാം!!

jayarajmurukkumpuzha പറഞ്ഞു...

Hai ARUNJI .... ee varavil othiri santhosham thonnunnu..... ee varavinum , nalla vaakkukalkkum orayiram nandhi..........

Typist | എഴുത്തുകാരി പറഞ്ഞു...

വരട്ടെ, നോക്കാം എങ്ങിനെയുണ്ടെന്നു്.

വഷളന്‍ | Vashalan പറഞ്ഞു...

ശങ്കരന്‍ പിന്നേം തെങ്ങേലാണല്ലോ ജയരാജേ. കലയിലും രാഷ്ട്രീയം കേറ്റി നമ്മള്‍ മലയാളികള്‍. ഇനി എന്നാ ബ്ലോഗ്കാരുടെ ട്രേഡ് യൂണിയന്‍ വരുന്നത്? വേണ്ടാത്തിടത് രാഷ്ട്രീയം ഇല്ലാതെ ഇരുന്നെങ്കില്‍ നന്നായിരുന്നു.

jayarajmurukkumpuzha പറഞ്ഞു...

hai ezhuthukarichechi........ , ee snehasandharshanathinum , abhiprayathinum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

hai vashalanji... jayettaa... ee varavinum , nalla vaakkukalkkum othiri nandhi...... ellaam nannaavumennu pratheekshikkaam.........

സിദ്ധീക്ക് തൊഴിയൂര്‍ പറഞ്ഞു...

പോസ്റ്റില്‍ പുത്തന്‍ ആശയങ്ങള്‍ വരട്ടെ ,എങ്കിലേ വായനക്കാര്‍ ശ്രദ്ധിക്കൂ.., ഭാവുകങ്ങള്‍..

jayarajmurukkumpuzha പറഞ്ഞു...

hai siddiqji... nirdeshangalkkum , vilappetta vaakkukalkkum orayiram nandhi.......

chitra പറഞ്ഞു...

It is high time malayalam film industry found solutions to their problems.Mal.film industry has contibuted excellent cinemas to the world of cinema. Is it not high time they should bury their differences and work togehter for the success of the whole industry. I hope better sense prevails.

Vayady പറഞ്ഞു...

കൂടുതല്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തിയിട്ട് ഒടുവില്‍ നിരാശപ്പെടേണ്ടി വരുമോ? എന്തായാലും കാണട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

ജയരാജേ പടം ഇതുവരെ ഇറങ്ങിയില്ല തിലകണ്റ്റെ പ്റാക്കായിരിക്കണം കാരണം ഒരുത്തണ്റ്റെ കഞ്ഞിയില്‍ മണ്ണുവാരി ഇട്ടൂ ഒരു സൂപ്പറും അധികകാലം വാഴാന്‍ പടച്ചോന്‍ സമ്മതിക്കില്ല വൈകാതെ സൂപ്പറുകളൂടെ പതനം കാണാം ജനകനും താന്തോന്നിയും പ്റമാണിയും ഒന്നും ഓടുനില്ല മലയാളികള്‍ പ്റബുധരായികഴിഞ്ഞു അതിനാല്‍ ജയരാജ്‌ മമൂട്ടിയുടെയും പ്റ്‍ഥ്വീരാജിണ്റ്റെയും പിറകെ അന്ധമായി പോകാതെപടം ഇറങ്ങി കണ്ടു സത്യ സന്ധമായ നിരൂപണം എഴുതൂ.

jayarajmurukkumpuzha പറഞ്ഞു...

hai chitraji....... thanks for visit and such hpoeful words........ , thanks alot.........

jayarajmurukkumpuzha പറഞ്ഞു...

hai vayadi........, namukku nallathu thanne pratheeksikkaam, ee varavinum , nalla vaakkukalkkumoraayiram nandhi.............

jayarajmurukkumpuzha പറഞ്ഞു...

hai aarushiji..... ee varavinum , abhiprayathinum nandhi... pakshe ente bloglink maattaan paranjittu maattaathathu enthu kondaanu, ethrayum pettennu maattumennu karuthatte....., pinne thanthonniyum, janakanum, pramaniyumokke ippozhum theateril odunnundu,... ethu prabuthathayaanu njanum, aarushijiyum ulppedeyulla malayalikal nediyathu, prabuthatha nedi ennu nadikkukayalle cheyyunnathu..... , anya bhashayile thattu polippan padangal kandu ghambheeram ennu parayanum, malayalathamulla chithrangale thallipparayunnathumano nammal nediya prabuthatha, anganeyanekil nammalellaam prabuthar thanne.... pinne mammoottiyeyum, prithvirajineyum maathramalla arushiji ulppedeyula ella prathibhashalikaleyum enikku bahumanamaanu, aadharavaanu, snehamaanu..........

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

സിനിമ റിലീസ് ആയോ? എന്താ അഭിപ്രായം? വല്ല പ്രതീക്ഷയും ഉണ്ടോ?
ഇവിടെ റിലീസ് ആയാല്‍ പോയി കാണാം..!!

രാജന്‍ വെങ്ങര പറഞ്ഞു...

പ്രിയ സുഹൃത്തേ,
ഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം.
മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ. http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്‍ലൈന്‍ കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.
brathet

jayarajmurukkumpuzha പറഞ്ഞു...

hai sibuji ee varavinum .\, snehavaakkukalkkum orayiram nandhi..... , pokkiriraja release aayi.... valare mikacha entertainer aanu..... , eella chithrangaludeyum collection record bhedikkumennu pratheekshikkunnu... mammoottiyum, prithviraajum mikacha prakadanam kazhcha vaikkunnu.... thiruvanathapurathu, sreekumar, ramya , dhanya.\, thudangiya moonnu theaterilum ithuvareyulla ellaa showkalum housefullaanu......

jayarajmurukkumpuzha പറഞ്ഞു...

hai rajansir... othiri santhosham, ee koottaymakku ente ellaavidha pinthunayum, prarthanayum undakum... ellla nanmakalum aashamsikkunnu......

Pyari പറഞ്ഞു...

കണ്ടില്ല. റിവ്യൂ എങ്ങനെ പടത്തെ പറ്റി? അതെ. ഈ ഒത്തു ചേരല്‍ അനിവാര്യം തന്നെ.

jayarajmurukkumpuzha പറഞ്ഞു...

hai pyariji........ padam ugranayittundu....... mammoottiyum, prithvirajum minnunnu....... akekkoodi super........... ee varavinum, abhiprayathinum orayiram nandhi...........

ബിലാത്തിപട്ടണം / BILATTHIPATTANAM. പറഞ്ഞു...

patam ithuvare kantilla
kaanatte...

jayarajmurukkumpuzha പറഞ്ഞു...

hai mukundansir..... padam nannaayittundu...... , pathinezhu dhivassam kondu pathinonnu kodi collection nedi record ittirikkukayanu....... malayala cinemaykku puthiya oru unarvvanu pokkiriraja........., ee snehavaakkukalkku orayiram nandhi......

Sam KeralaNews പറഞ്ഞു...

മോഹന്‍ലാല്‍ പ്രിഥ്വിരാജ് ആദ്യമായ് ഒന്നിക്കുന്നു രഞ്ജിത് ചിത്രത്തില്‍..
news source: http://mykeralanews.com/2013/10/10/mohanlal-prithviraj-act-together-in-renjith-movie/

പ്രതീക്ഷകള്‍ക്ക് വിഖ്നം സംഭവിക്കില്ലെന്നു വിശ്വസിക്കുന്നു...

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...