2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ഐ. പി. എല്ലും, ബി. പി. എല്ലും, പിന്നെ കുറെ ചിന്തകളും........

ഈ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ, ക്രിക്കെട്ടിനെ നെഞ്ചോട്‌ ചേര്‍ക്കുന്ന ഒരു ഇന്ത്യക്കാരനായ ഞാന്‍ ക്രിക്കെട്ടിന്റെ മഹത്വത്തെ കുറച്ചു കാണിക്കുന്നതിനോ ആരെയെങ്കിലും വ്യക്തിപരമായി കുറ്റം പറയാനോ, ആരുടെയെങ്കിലും സ്വകാര്യ ജീവിതത്തില്‍ കടന്നു കയറാനോ ഉള്ള ശ്രമമല്ല......... ഐ. പി. എല്ലും, ബി. പി. എല്ലും ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ടു പദങ്ങള്‍. ഐ. പി എല്‍ എന്നാല്‍ കോടികള്‍ മാത്രം ഒഴുകുന്ന , സാധാരണക്കാരന് അപ്രാപ്യമായ ഇന്ത്യന്‍ പ്രീമീര്‍ ലീഗ്, ബി. പി എല്‍ എന്നാല്‍ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്ത ബഹു ഭൂരിപക്ഷം ജനങ്ങളെ സൂചിപ്പിക്കുന്ന പദം. ഈ ഐ. പി. എല്‍ തരങ്ങതിനിടയില്‍ നാം മറന്നു പോകുന്ന മറ്റൊരു മൂന്നു അക്ഷരമാണ് ബി. പി എല്‍. ക്രിക്കെട്ടിനെ നെഞ്ചോട്‌ ചേര്‍ക്കുന്ന കോടിക്കണക്കിനു ഇന്ത്യക്കാരില്‍ ഒരാളായി നിന്ന് കൊണ്ട് തന്നെ പറയട്ടെ, ക്രിക്കെട്ടിനെ അത്രയധികം സ്നേഹിക്കുന്ന ഒരു ജനതയ്ക്ക് ഈ ഐ. പി എല്‍ നല്‍കുന്ന പാഠം എന്താണ്. ഇപ്പോഴത്തെ ഐ. പി. എല്ലിന്റെ സ്ഥിതി കാണുമ്പോള്‍ പല സംശയങ്ങളും നമ്മളില്‍ ഉണ്ടാവുക സ്വാഭാവികം. ക്രിക്കെട്ടിളുടെ നമുക്ക് ഉണ്ടായ നേട്ടങ്ങള്‍ വളരെ വലുതാണ്‌ അതൊന്നും വിസ്മരിക്കുന്നില്ല പക്ഷെ ഈ ഐ. പി എല്‍ സാധാരണ ജന വിഭാഗത്തിന് എന്ത് നേട്ടമാണ് നല്‍കുന്നത്. മറ്റു പ്രാദേശിക ടീമുകള്‍ പോരാടുന്ന ഐ.പി.എല്ലില്‍ കേരളത്തിനും ഒരു ടീം ആവശ്യം തന്നെ ആണ്. അങ്ങനെ ഒരു ടീം ഉണ്ടായെങ്കില്‍ അതില്‍ നമ്മള്‍ സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷെ മറ്റു വ്യവസ്സായങ്ങള്‍ കൊണ്ട് ഉണ്ടാകാതതിലും വലിയ എന്ത് വികസ്സനമാണ് ഐ. പി എല്‍ കൊണ്ട് വരുന്നത്. സാധാരണ ജനവിഭ്ഗങ്ങളുടെ ജീവിത നിലവാരത്തെ അത് എത്ര കണ്ടു സ്വാധീനിക്കും. ഐ.പി. എല്‍ എന്നാ കോടികളുടെ ചൂതാട്ടത്തിന് ജനങ്ങളുടെ അധ്വാന ശേഷിയും , ചിന്ത ധാരയും കുറച്ചു അവന്റെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്താന്‍ മാത്രമേ സഹായിക്കു. നാമാരും കാണാത്ത മറ്റൊരു അപകടം കൂടി ഉയര്‍ന്നു വരുന്നുട്. പ്രാദേശിക വാദം തന്നെയാണത്. ഇന്ത്യയും, പാകിസ്താനും, അല്ലെങ്കില്‍ ഇന്ത്യയും ഓസ്ട്രളിയയും തമ്മില്‍ കളിക്കുമ്പോള്‍ ദേശ സ്നേഹത്തിന്റെ വലിയൊരു സാന്നിധ്യം പ്രകടമാകാറുണ്ട്‌,എന്നാല്‍ ഈ ഐ. പി എല്‍ കൊണ്ട് പ്രാദേശിക വാദം ശക്തിപ്പെടുന്നു എന്നതല്ലാതെ ദേശസ്നേഹം ഒരു ഘടകം പോലും ആകുന്നില്ല. കേരളത്തിന്റെ ടീം ഇപ്പോള്‍ ഐ. പി എല്ലില്‍ കളിക്കാത്തത് കൊണ്ട്, നമ്മള്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെയോ, ബംഗ്ലൂര്‍ റയല്‍ ചാലെങ്ങേര്സിനെയോ, കൊല്‍ക്കൊട്ട നൈറ്റ് രിടെര്സിനെയോ ഒക്കെ പിന്തുണയ്ക്കുന്നു, എന്നാല്‍ കേരളത്തിന്‌ ടീം ഉണ്ടായാല്‍ നമ്മളെല്ലാം ആ ടീമിനൊപ്പം ചേരും അങ്ങനെ പ്രാദേശികമായി വിഘടിച്ചു നില്‍ക്കുന്നത് കൊണ്ട് എന്ത് ഗുണം. മറ്റു രാജ്യങ്ങളിലും പ്രാദേശിക മത്സരങ്ങള്‍ ഉണ്ട് പക്ഷെ അവിടെ ഒന്നും ഈ വിഘടന ശ്രമം കാണുന്നില്ല. ബ്രിട്ടിഷ് ഭരണത്തിന്റെ ഫലമായുണ്ടായ വിഘടന വാദം ഐ. പി എല്ലോടെ ഇന്ത്യയില്‍ വീണും തല പോക്കുകയാണ്. അത് അപകടമാണ്. ഐ പി. എല്‍ മത്സരങ്ങള്‍ ആരോഗ്യകരമായും, സുതാര്യമായും നടക്കട്ടെ , സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഐ. പി എല്‍ ടീം ഉടമകള്‍ കോടികളുടെ ഒരംശമെങ്കിലും ചിലവാക്കട്ടെ, ഈ ടീമുകളുമായി ബന്ധപ്പെട്ടവര്‍ കുറച്ചെങ്കിലും തുക സാധാരണ ജനത്തിന്റെ പുരോഗതിക്കായി നീക്കി വയ്ക്കട്ടെ , അതിനായി ചെറിയ ഒരു ശ്രമം എങ്കിലും നടത്തിയാല്‍ തന്നെ കുറെയൊക്കെ പരാതികള്‍ മാറിക്കിട്ടും...... ............

35 അഭിപ്രായങ്ങൾ:

Manoj മനോജ് പറഞ്ഞു...

ക്രിക്കറ്റ് വഴി പണം കൊയ്യുന്നതെങ്ങിനെയെന്ന് ലോകത്തെ കാട്ടി കൊടുത്ത ബി.സി.സി.ഐ.യുടെ അനുഗ്രഹത്തൊടെ വന്ന ഐ.പി.എല്‍. അതിലും വലിയ താപ്പാന ആയില്ലെങ്കിലല്ലേ അത്ഭുത പെടേണ്ടത്.

ബി.പി.എല്‍. എന്തെന്ന് ചോദിച്ചാല്‍ അറിയില്ലെങ്കിലും ശശിക്ക് ഇനി ഐ.പി.എല്‍. എന്ന് കേട്ടാല്‍ ഒരു വിറയല്‍ ഉണ്ടാകും.

അജ്ഞാതന്‍ പറഞ്ഞു...

ജനങ്ങളെ പറ്റി ആരാ ബോതറ്‍ ചെയ്യുന്നത്‌ ? ഈ തരൂറ്‍ജി ഇസ്ളാമിക്‌ ബാങ്കിംഗ്‌ പോലെ സുനന്ദക്കു കൊടുത്ത എഴുപത്‌ കോടിയില്‍ നിന്നും ഒരു കോടി ഒരു നാലു ശതമാനം പലിശക്കു തിരുവനന്തപുരം മണ്ഢലത്തിലെ സ്ത്റീകള്‍ക്കോ കുടുംബശ്രീ യൂണിറ്റുകള്‍ക്കോ പലിശക്കു നല്‍കിയിരുന്നെങ്കില്‍ എത്റ കുടുംബങ്ങള്‍ക്കു സഹായവും ഗാറ്‍ഹിക തൊഴില്‍ സംരംഭങ്ങള്‍ക്കു പ്റോത്സാഹനവും ആകുമായിരുന്നു ഇപ്പോള്‍ പുള്ളി കേരളക്കാറ്‍ക്കു വേണ്ടി ഒരു നല്ല കാര്യം ചെയ്തതിനു താന്‍ ബലിയാടായി എന്ന മട്ടില്‍ ഒരു മുഖം മിനുക്കല്‍ നടത്താന്‍ ശ്രമിക്കുകയാണു ഐ പി എല്‍ കേരള ടീം വന്നാല്‍ തിരുവനന്തപുരം യൂണിവേറ്‍സിറ്റി സ്റ്റേഡിയം ഇണ്റ്ററ്‍നാഷണല്‍ ആകാനും ഇവിടെ മത്സരങ്ങള്‍ നടക്കാനും ഒക്കെ സാധ്യത ഉണ്ടായിരുന്നു , ഒരു തട്ടുകടക്കു പോലും വികസനം വരുത്താന്‍ കഴിയും കേരളത്തിലെ മറ്റു ഒരു എം പിക്കും ഇതൊന്നും കഴിയുകയും ഇല്ല അതും നമ്മള്‍ ഓറ്‍ക്കണം

jayarajmurukkumpuzha പറഞ്ഞു...

hai manojji.......... ee varavil valare santhosham....... vykthamaaya abhiprayaprakadanathinu orayiram nandhi.........

jayarajmurukkumpuzha പറഞ്ഞു...

hai aarushiji....... ee varavil valare santhosham, valare sookshmamaaya ee abhiprayathinu othiri nandhi..............

Typist | എഴുത്തുകാരി പറഞ്ഞു...

വളരെ കാലിക പ്രസക്തമായ ചിന്ത.

jayarajmurukkumpuzha പറഞ്ഞു...

hai ezhuthukarichechi.... ee varavinum .. ee vilappetta vaakkukalkkum orayiram nandhi.............

jayarajmurukkumpuzha പറഞ്ഞു...

hai aarushiji njan ariyathe ente bloginte link aarushijiyude blogil kaanappedunnu. ethrayum vegam maattumennu prateekshikkunnu.........

Vayady പറഞ്ഞു...

ഓ! ആദ്യമായിട്ടാണ്‌ എനിക്കൊരു പോസ്റ്റിനെ കുറിച്ച് ഒന്നും പറയാന്‍ സാധിക്കാതെ വന്നത്! :) കാരണം വെരി സിം‌മ്പിള്‍: ഈ വിഷയത്തില്‍ എന്റെ വിവരം വട്ട പൂജ്യമാണ് എന്നതു തന്നെ..‌. :)

jayarajmurukkumpuzha പറഞ്ഞു...

hai vayadi....... ee varavinum, abhiprayathinum othiri nandhi.... othiri santhosham....

പട്ടേപ്പാടം റാംജി പറഞ്ഞു...

nannaayirikkunnu....

Readers Dais പറഞ്ഞു...

പ്രിയപ്പെട്ട ജയരാജ്‌ ,
താങ്കളുടെ ചിന്തകളോട് നൂറു ശതമാനം യോജിയ്കുന്നു , 20-20 എന്ന കളിയുടെ രൂപം തീര്‍ച്ചയായും ഒരു വിനോദം തന്നെ , എന്നാലും അതില്‍ വരുന്ന ഈ പ്രധേശികപരമായ വേര്‍തിരിവ് അപകടം തന്നെ ....

Readers Dais പറഞ്ഞു...

സുഹൃത്തേ,
following option ഇല്ലേ ?

( O M R ) പറഞ്ഞു...

ക്രിക്കറ്റിലെ അഴിമതി കളിയിലെ കാര്യമാണെന്ന് കരുതിയാല്‍ മതി. ഇന്ത്യയിലെ ഭൂരിഭാഗ കേന്ത്രങ്ങളിലും അഴിമതിയും അരാജകത്വവും വാഴുമ്പോള്‍ ഇതിലായിട്ടു എന്തിനാ ഒരു കുറവ്?

(താങ്കളുടെ പ്രൊഫൈലും ടൈറ്റില്‍ കാപ്ശ്യനും എല്ലാം മലയാളത്തിലാക്കൂ. word verification ഒഴിവാക്കൂ..)

ലതി പറഞ്ഞു...

കാലിക പ്രസക്തമായ വിഷയം .

Anya പറഞ്ഞു...

Hi jayarajmurukkumpuzha

Thanks for your visit
and for your nice comment :-)
I cannot read your post
your funny curly things :))
maybe next time special for me
one line in english ;)

Have a wonderful day
greetings
Anya :)

Anjaneya പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anjaneya പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anjaneya പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
jayarajmurukkumpuzha പറഞ്ഞു...

hai pattepadam ramjisir..... ee snehasandharshanathinum abhiprayathinum orayiram nandhi........

jayarajmurukkumpuzha പറഞ്ഞു...

hai readers diasji......... ee varavil othiri santhosham ..... ee vilappetta vaakkukalkku orayiram nandhi............ nirdheshangal paalikkaam.......

jayarajmurukkumpuzha പറഞ്ഞു...

hai o m rji....... ee sneha sandharshanathinum nalla vaakkukalkkum orayiram nandhi......... nirdheshangal paalikkaam.............

jayarajmurukkumpuzha പറഞ്ഞു...

hai lathiji..... ee snehasandharshanathinum, prothsahanathinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

hai anyaji.... i know your difficulties...... , but within the limitations you give me great encouragement , thanks a lot........

മാത്തൂരാൻ പറഞ്ഞു...

നല്ല ലേഖനം. ഐ.പി.എൽ കഴിയാറായി. എനി ഒരു ഫൈനൽ മാത്രം...എന്തൊക്കെ പറഞ്ഞാലുംനല്ല പ്രൊഫഷണലായിട്ടാണ് അവർ കാര്യങ്ങൾ നടത്തുന്നത്.

ആശംസകൾ

jayarajmurukkumpuzha പറഞ്ഞു...

hai mathooranji....... adhyamayulla ee varavil othiri santhosham.... abhiprayathinu orayiram nandhi................

Joker പറഞ്ഞു...

ഐ പി എല്ലും ബി പി എല്ലും തമ്മില്‍ ബ്ബന്ധിപ്പിക്കാന്‍ ഇപ്പോള്‍ ഒട്ടേറെ കാരണങ്ങളുണ്ട്. നല്ല പോസ്റ്റ്.

ഒഴാക്കന്‍. പറഞ്ഞു...

:) ഞാന്‍ എന്നാ പറയാനാ

എറക്കാടൻ / Erakkadan പറഞ്ഞു...

ഇങ്ങളു പുല്യാലോ

jayarajmurukkumpuzha പറഞ്ഞു...

hai joker....... ee varvinu orayiram nandhi... athilere ee abhiprayathinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

hai ozhakkanji...... ee sneha sandharshanayhinum, nalla vaakkukalkkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

hai erakkadanji........ ee snehasandharshanathinum, prothsahanathinum orayiram nandhi.....

എന്‍.ബി.സുരേഷ് പറഞ്ഞു...

ചൊവ്വയില്‍ ജലമുണ്ടെന്നു കണ്ടെത്തിയാല്‍ ഇവിടുത്തെ പട്ടിണിപ്പാവങ്ങള്‍ക്കെന്താ മാഷെ പുണ്യം.?
ഐ.പി.എല്ലില്‍ കോടികളൊഴുക്കിയാല്‍ തെരുവില്‍ കിടക്കുന്നവന്റെ വയറു നിറയുമോ?

ഇന്‍ഡ്യന്‍ കായികരംഗത്തിന്റെ അന്തിക്രിസ്തുവല്ലെ ഈ ക്രിക്കറ്റ്.
കോരനു കുമ്പിളില്‍ തന്നെ എന്നും കഞ്ഞി.

വരട്ടെ അടിത്തട്ടിലുള്ളവര്‍ക്കുവേണ്ടിയുള്ള വാക്കുകള്‍

jayarajmurukkumpuzha പറഞ്ഞു...

hai N.B.sureshsir.... athmarthatha niranja ee vaakkukalkku orayiram nandhi.........

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഐ.പി.എല്‍ | ബി. പി.എല്‍
വാക്കുകള്‍ തമ്മിലുള്ള സാമ്യം പ്രവര്‍ത്തിയില്‍ ഇല്ലാതെ പോയി..അല്ലെ..!!
ആരെങ്കിലുമൊക്കെ സഹായിച്ചത് കൊണ്ട് മാത്രം ഇന്ത്യയിലെ പട്ടിണി മാറുമെന്നൊരു വ്യാമോഹം ഒന്നും എനിക്കില്ല. അതിനു ഇന്ത്യക്കാരുടെ ചിന്താഗതിയും(ജോലി ചെയ്തു ജീവിക്കാനുള്ള) മാറ്റം വരണം.
അനാവശ്യ കാര്യങ്ങളിലുള്ള "വിപ്ലവം - ആവേശം" ആവശ്യമുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കണം.

jayarajmurukkumpuzha പറഞ്ഞു...

hai sibuji..... ee varavinum , snehavaakkukalkkum orayiram nandhi.....

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...