2010, ജൂലൈ 25, ഞായറാഴ്ച
മാധ്യമങ്ങള് അറിയാതെ പോകുന്നത് ...........
ഐക്യ രാഷ്ട്ര സഭയുടെ പഠനം അടിസ്ഥാനമാക്കിയുള്ള പുതിയ വെളിപ്പെടുത്തല് അനുസ്സരിച്ച് ക്ഷേമ സംസ്ഥാനങ്ങളില് ഏറ്റവും മുന്നില് നില്ക്കുന്നത് കേരളമാണ്. മുഴുവന് സംസ്ഥാനങ്ങളുടെയും ദാരിദ്ര്യ സൂചിക കണക്കില് എടുക്കുമ്പോള് കേരളത്തിലാണ് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ് കാണപ്പെടുന്നത്. ഇന്ത്യയിലെ അന്പത്തി അഞ്ചു ശതമാനം ജനങ്ങള് ദാരിദ്ര്യം അനുഭവിക്കുമ്പോള് കേരളത്തില് ഇത് പതിനാറു ശതമാനം മാത്രം ആണെന്നും പഠനം വെളിപ്പെടുത്തുന്നു. യു . എന്. ഡി . പി പുറത്തിറക്കാന് പോകുന്ന മനുഷ്യ വികസ്സന റിപ്പോര്ട്ടിന്റെ ഇരുപതാം വാര്ഷിക എഡിഷനില് ആണ് പുതിയ കണക്കു വെളിപ്പെടുത്തുന്നത്. ഓക്സ്ഫോര്ഡ് പോവര്ടി ആന്ഡ് ഹുമന് ടെവലെപ്മെന്റ്റ് ഇനിഷിഅടിവ് തയ്യാറാക്കിയ ദാരിദ്ര്യ സൂചിക അടിഷ്ടനമാക്കിയാണ് കണക്കെടുപ്പ് നടത്തിയത്. വിദ്യാഭ്യാസം , ആരോഗ്യം , വൈദ്യുതി, ശുചിത്വം, കുടിവെള്ളം, തുടങ്ങി പത്തു സൂചികയാണ് കണക്കെടുപ്പിനു ആധാരം ആക്കിയത്. ഇന്ത്യയിലെ അന്പത്തി അഞ്ചു ശതമാനം ജനങ്ങള് ദരിദ്രര് ആണെന്ന് യു. എന്. ഡി. പി. പറയുന്നു. പോഷക ആഹാര കുറവ് ആണ് ഇന്ത്യയിലെ ദാരിദ്ര്യത്തിന് പ്രധാന കാരണം എന്നും റിപ്പോര്ട്ട് ചൂണ്ടി കാണിക്കുന്നു. ബീഹാറില് എണ്പത്തിഒന്ന് ശതമാനവും, ജാര്ഖണ്ടില് എഴുപത്തി ഏഴു ശതമാനവും ദരിദ്രരാണ്. ഇന്ത്യയില് അന്പത്തി അഞ്ചു ശതമാനം ജനങ്ങള് ദരിദ്രര് ആകുമ്പോള് പാകിസ്താനില് അന്പത്തി ഒന്ന് ശതമാനവു, ബംഗ്ലാദേശില് അന്പത്തി എട്ടു ശതമാനവും, നേപ്പാളില് അറുപത്തി അഞ്ചു ശതമാനവും ദരിദ്രരുടെ പട്ടികയില് ആണ്. ഈ പട്ടിക വിശദമായി അപഗ്രധിക്കുമ്പോള് മാത്രമേ കേരളത്തിന്റെ മെച്ചപ്പെട്ട അവസ്ഥയെ കുറിച്ച് നമുക്ക് മനസ്സില് ആക്കാന് സാധിക്കുകയുള്ളൂ. ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത് പരിമിതമായ വിഭവങ്ങള് മാത്രം ലഭ്യമാകുന്ന കേരളം പോലെ ഒരു കൊച്ചു സംസ്ഥാനം കൈവരിച്ച ഈ നേട്ടം രാജ്യത്തിന് മൊത്തം മാതൃകയാണ്. വിദ്യാഭ്യാസം , ആരോഗ്യം, ശുചിത്വം, വൈദ്യുതി, തുടങ്ങി എലാ മേഘലകളിലും കേരളം വളരെ മുന്നിലാണെന്ന് ഈ അന്താരാഷ്ട്ര സര്വ്വേ വെളിപ്പെടുത്തുന്നു. ഏതൊരു മലയാളിക്കും തല ഉയര്ത്തിപ്പിടിച്ചു ലോകത്തിനു മുന്പില് നില്ക്കാന് അര്ഹതയും, അവകാശവും ഉണ്ടെന്നു റിപ്പോര്ട്ടില് പറയുന്നു. ഇത്തരം നേട്ടങ്ങള് ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. പക്ഷെ നിര്ഭാഗ്യം എന്ന് പറയട്ടെ , കേരളത്തിലെ ഒരു മാധ്യമങ്ങളും ഇത്തരം ഒരു നേട്ടത്തെ എടുത്തു കാണിക്കുകയോ , ചര്ച്ചകള് സംഘടിപ്പിക്കുകയോ ചെയ്തു കണ്ടില്ല. നിസ്സാര കാര്യങ്ങള്ക്ക് വേണ്ടി പോലും മണിക്കൂറുകള് ചര്ച്ച നടത്തുകയും, റിപ്പോര്ട്ടുകള് തയ്യാറാക്കുകയും ചെയ്യുന്ന മാധ്യമങ്ങള് ഇത്തരം യാധര്ത്യങ്ങള് കൂടി അന്ഗീകരിക്കുവാനും, നമ്മുടെ നേട്ടങ്ങളെ മറ്റുള്ളവരെ അറിയിക്കുവാനും ,ചര്ച്ചകള്ക്ക് വിധേയമാക്കുവാനും കൂടി തയ്യാറാകേണ്ടതുണ്ട്. നമ്മുടെ നേട്ടങ്ങള് നമ്മള് പോലും അന്ഗീകരിക്കുവാന് തയ്യാര് അല്ലെങ്കില് പിന്നെ ആരാണ് അതിനു തയ്യാര് ആവുക...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
20 അഭിപ്രായങ്ങൾ:
വിദേശ മലയാളികള്ക്ക് നന്ദി പറയാം ..
അവരാണല്ലോ നമ്മുടെ സ്പോന്സോര്സ്
hai the man to walk with...... aadhyam ethiyathinum, abhiprayam thannathinum orayiram nandhi......
നമ്മള്ക്കഭിമാനിക്കാം.പക്ഷേ fasസമരവും,ബന്ധും,അവകാശവാദങ്ങളും കുറച്ച് സ്ഥാപിക്കാന് പോകുന്ന നല്ല സംരംഭങ്ങള്ക്ക് പിന്തുണ നല്കിയിരുന്നെങ്കില് സാമ്പത്തികമായി കുറച്ചുകൂടി മെച്ചപ്പെട്ടേനെ.
hai jyoji....... valare santhosham ee varavil...... , ee saannidhyathinum , pratheekshanirbharamaya vaakkukalkkum orayiram nandhi........
കേരളത്തിന് അല്ലെങ്കില് തന്നെ കേന്ദ്രത്തില് നിന്ന് ഒന്നും തരുന്നില്ലെന്നാണ് കരുതപ്പെടുന്നത്. ഇനി നമ്മള് എല്ലാത്തിലും മുന്നിലാണ് എന്ന് കൂടി കൂടുതല് പ്രചരിപിച്ചാല് ഒന്നും കിട്ടാതെ വരും...!!
നന്നായിരിക്കുന്നു ...
വീണ്ടും വരാം ...
ചില കാര്യങ്ങളില് ഒരടി മുന്നോട്ട് മറ്റു ചില കാര്യങ്ങളില്..
hai Ramjisir ee nirasaannidhyathinum , vilappetta abhiprayathinum orayiram nandhi.....
hai shahinaji.... ee snehavaravinum, nanma niranja vaakkukalkkum orayiram nandhi.......
hai kumaranji... nanma niranja saannidhyathinum, abhiprayathinum orayiram nandhi............
മുറ്റത്തെ മുല്ലയ്ക്ക് സ്മെല് ഉണ്ടാവില്ലല്ലോ ...
ആശംസകള്
hai shameempji.... ee snehavaravinum, abhiprayathinum orayiram nandhi........
..
ഈയിടെ അബ്ദുള്കലാമിന്റേതെന്ന് പറയപ്പെടുന്ന ഒരു പ്രസംഗമോ മറ്റോ ഫോര്വേഡ് മെയിലായ് വായിച്ചിരുന്നു,
why media are so negetive - എന്നതായിരുന്നു അതിലെ ഉള്ളടക്കം.
നമ്മുടെ മീഡിയയ്ക്ക് എപ്പഴും വേണ്ടത് പെണ്വാണിഭവും വ്യക്തികളുടെ കിടപ്പറയിലെ രേതസ്സിന്റെ കണക്കുമാണ്, ഇത്തരം വാര്ത്തകളാണ് അവര്ക്ക് സ്കൂപ്പ്.
..
hai Raviji... theerchayayum Raviji pranjathinodu njan yojikkunnu.... ee sathyasandhamaya vaakkukalkkum, sameepyathinum orayiram nandhi......
ദാരിദ്ര്യത്തിൽ പിന്നിലും ഒപ്പം പരസ്പര കൂട്ടായ്മകളിൽ മുന്നിലുമാണ് കേരളം ...കേട്ടൊ
Hai MUKUNDANJI..... ee sneha valsalyangalkkum, abhiprayathinum orayiram nandhi.....
നല്ല പോസ്റ്റ് ജയരാജ്, മാധ്യമങ്ങൾ പലപ്പോഴും സെൻസേഷനുകൾക്ക് പിറകെയാണ്, സത്യത്തിന്റെ നിന്ന് മുഖം തിരിക്കുകയും ചെയ്യുന്നു. പോസ്റ്റിടുമ്പോൾ അറിയിക്കുമോ, ഫോളോ ചെയ്യാൻ ഓപ്ഷ്നില്ലല്ലോ!
Hai sreenathanji..... ee saumya saannidhyathinum, abhiprayathinum orayiram nandhi........
ഇതു പറയേണ്ടതു തന്നെ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ