2010, ജൂലൈ 31, ശനിയാഴ്‌ച

മലയാള സിനിമയിലെ വര്‍ത്തമാനകാല ചിന്തകള്‍..

ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമ വീണ്ടും സജീവമാവുകയാണ്. അതോടൊപ്പം തന്നെ താരാധിപത്യം, പുതുമുഖങ്ങളുടെ പ്രാധാന്യം, പുത്തന്‍ പരീക്ഷണങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. തിക്കുറിശി സുകുമാരന്‍ നായരില്‍ നിന്ന് തുടങ്ങി സത്യന്‍, നസീര്‍, മമ്മൂട്ടി , മോഹന്‍ലാല്‍ , എന്നിവരിലുടെ ഇന്ന് പ്രിത്വിരാജില്‍ എത്തി നില്‍ക്കുന്ന താരപദവി മലയാളത്തിന്റെ മാത്രം പ്രത്യേകത അല്ല. ലോകത്ത് ഏതൊക്കെ ഭാഷകളില്‍ സിനിമ ഇറങ്ങുന്നുണ്ടുന്കിലും ആ ഭാഷകളില്‍ എല്ലാം താരപദവികള്‍ ഉണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. ഒരു താരത്തിനും സ്വയം സൂപ്പര്‍ സ്റ്റാര്‍ പദവി കല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജനങ്ങള്‍ തന്നെയാണ് അവര്‍ക്ക് ആ പദവി നല്‍കുന്നത്. എന്ന് കരുതി അവര്‍ നല്‍കുന്ന എന്തും ഒരേ മനസ്സോടെ സ്വീകരിക്കാനും അവര്‍ തയ്യാറാവില്ല. കാരണം ജനങ്ങള്‍ സൂപ്പര്‍ താര പദവി കല്പിച്ചു നല്‍കുമ്പോള്‍ തന്നെ ആ താരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം ഉണ്ടായില്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ തള്ളി കളയുക തന്നെ ചെയ്യും. മമ്മൂട്ടിയെയോ, മോഹന്‍ലാലിനെയോ, പ്രിത്വിരജിനെയോ എടുക്കുമ്പോള്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് സമകാലികരായി വന്ന എത്രയോ താരങ്ങള്‍, പക്ഷെ എന്തുകൊണ്ട് അവര്‍ക്ക് ഇവരുടെ നിരയിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്ന് ചിന്തിക്കുമ്പോള്‍ , മമ്മൂടിയുടെയും, മോഹന്‍ലാലിന്റെയും, പ്രിത്വിരജിന്റെയുമൊക്കെ കഠിനദ്വാനവും, പ്രതിഭയുമോക്കെയാണ് അവരെ സൂപ്പര്‍ താര പദവിയില്‍ എത്തിച്ചത് എന്ന് കാണാം. ഇത് പോലെ തന്നെ എലാ ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ ഉണ്ട്. സിനിമ രംഗത്ത് മാത്രമല്ല ഏതു രംഗം ആയിരുന്നാലും അവരവരുടേതായ മേഘലകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവര്‍ ആ മേഘലകളിലെ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് താരപദവി എല്ലാക്കാലത്തും നിലനില്‍ക്കും, അത് അതിനു അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലഭിക്കുകയും ചെയ്യും, പുതുമുഖങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഈയിടെ ചില തല മുതിര്‍ന്ന സംവിധായകരുടെ ഭാഗത്ത്‌ നിന്നും , പുതു മുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കണം , പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവണം എന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ കേട്ടു. എന്പതുകളിലും, തൊണ്ണൂറുകളിലും , സജീവമായിരുന്ന ഈ സംവിധായകരുടെ മിക്കവാറും, എല്ലാ ചിത്രങ്ങളിലും നായകന്മാരയത്, മമ്മൂട്ടിയോ , മോഹന്‍ലാലോ ആണ്. എന്നാല്‍ ഇന്ന് ആ താരങ്ങള്‍ തങ്ങള്‍ക്കു അപ്രാപ്യര്‍ ആയി എന്ന് തോന്നിയത് കൊണ്ടോ, അവര്‍ക്ക് വേണ്ട ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തത് കൊണ്ടോ ആണ് ആ സംവിധായകരില്‍ നിന്നും ഈ വൈകിയ വേളയില്‍ ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടായതു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും, പുതെന്‍ പരീക്ഷണങ്ങള്‍ വേണമെന്നും ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ ആണെങ്കില്‍ തങ്ങളുടെ നാളിതു വരെയുള്ള ചിത്രങ്ങളില്‍ അതിനു വേണ്ടുന്ന സാഹചര്യങ്ങള്‍ ഒരുക്കണം ആയിരുന്നു. അല്ലാതെ കിട്ടാത്ത മുന്തിരി പുളിക്കും എന്നാ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് വരുന്നത് ഭംഗിയല്ല. അത് പോലെ മലര്‍വാടി ആര്‍ട്സ് ക്ലാബ്ബു ഇറങ്ങിയപ്പോള്‍ വിനീത് ശ്രീനിവാസനെപ്പോലെ എന്ത് കൊണ്ട് ചെറുപ്പക്കാര്‍ ധൈര്യമായി മുന്നോട്ടു വരുന്നില്ല എന്നാ ചോദ്യം പലയിടത് നിന്നും ഉയര്‍ന്നു കേട്ടു. വിനീതിനെ പോലെ കഴിവും, പ്രതിഭയും ഉള്ള ഒരു കലാകാരന്‍ മലയാള സിനിമയ്ക്ക് മുതല്‍കൂട്ടാണ്. പക്ഷെ വിനീതിന് കിട്ടിയ പിന്തുണ അത് നിര്‍മാതാവിന്റെ ഭാഗത്ത്‌ നിന്നായാലും, മറ്റു സഹപ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നായാലും , അതുപോലെ പുതുതായി കടന്നു വരുന്ന എത്ര പേര്‍ക്ക് പിന്തുണ ലഭിക്കും. എന്റെ തന്നെ പല സുഹൃത്തുക്കളും വര്‍ഷങ്ങളായി സഹ സംവിധായകര്‍ ആയ്യി പ്രവര്തിക്കുന്നുട്. അവരുടെ കൈ വശം മനോഹരമായ കഥകളും , തിരക്കഥകളും ഉണ്ട് . പക്ഷെ അവര്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുവാനും, മറ്റു സഹകരനങ്ങള്‍ക്കും എത്ര പേര്‍ തയ്യാറാവും. വിനീതിന്റെ മലര്‍വാടിയില്‍ ഒരു രംഗം ഉണ്ട്, നായകന്മാര്‍ ജനാര്‍ധനനെ സമീപിച്ചു നമുക്ക് ക്കൂടി ഒരു ചാന്‍സ് തരണം എന്ന് പരയ്മ്പോള്‍ , ന്നിങ്ങളെ മുന്‍പ് ഒരിടത്തും കണ്ടിട്ടില്ലല്ലോ എന്ന് ജനാര്‍ധനന്‍ പറയുന്നു. അപ്പോള്‍ അതില്‍ ഒരു ചെറുപ്പക്കാരന്‍ യുവജനോത്സവത്തില്‍ പാടുന്ന ഒരു ഫോട്ടോ കാണിക്കുന്നു, അത് കണ്ടു ജനാര്‍ധനന്‍ പരിഹസിച്ചു ചിരിക്കുന്നു, . ഒരു പക്ഷെ കഴിവുള്ള ഒട്ടേറെ പുതുമുഖങ്ങള്‍ ഈ പരിഹാസ്സചിരിക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെ ആവുമ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കുന്നതിനു മുന്‍പ് തങ്ങള്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ , കഥയോ, തിരക്കഥയോ, പാട്ടോ, സംഗീതമോ, അഭിനയമോ , ഏതു മേഖലയും ആയിക്കോട്ടെ ഒരു പുതുമുഖത്തെ എങ്കിലും ഉള്‍പ്പെടുത്താന്‍ ഈ സംവിധായകര്‍ ശ്രദ്ധിക്കട്ടെ. അഭിനയിക്കാന്, പാട്ടുപാടാനും, കഥ എഴുതാനും, പാട്ട് എഴുതാനുമൊക്കെ പുതുമുഖങ്ങള്‍ വരണം എന്ന് പത്ര സമ്മേളനം നടത്തുന്ന സംവിധായകരുടെ ശ്രദ്ധക്കായി എന്റെ മൊബൈല്‍ നമ്പര്‍ ഇവിടെ കൊടുക്കുന്നു, . ഇനി എന്റെ മൊബൈലിനു വിശ്രമം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം, കാരണം അത്ര ആത്മാര്തം ആയാണല്ലോ അവര്‍ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നത്....... ഒന്ന് നില്‍ക്കണേ എന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു ഏതോ സംവിധായകന്‍ ആയിരിക്കും, ഒന്ന് നോക്കട്ടെ.........

31 അഭിപ്രായങ്ങൾ:

രവി പറഞ്ഞു...

..
അത് പോലെ മലര്‍വാടി ആര്‍ട്സ് ക്ലാബ്ബു ഇറങ്ങിയപ്പോള്‍ വിനീത് ശ്രീനിവാസനെപ്പോലെ എന്ത് കൊണ്ട് ചെറുപ്പക്കാര്‍ ധൈര്യമായി മുന്നോട്ടു വരുന്നില്ല എന്നാ ചോദ്യം പലയിടത് നിന്നും ഉയര്‍ന്നു കേട്ടു.


ഉദയനാണ് താരത്തില്‍ രാജപ്പന്‍ തിരക്കഥ വായിക്കാന്‍ നിര്‍മ്മാതാവിനോട് പറയുന്ന രംഗമുണ്ട്.

ഈ സീനില്‍ വിനീത് ശ്രീനിവാസന്‍ എന്ന കഥാപാത്രമാണ് ആ തിരക്കഥ കൊടുത്തിരുന്നെങ്കില്‍??

ഈ ഉദാഹരണം മതിയാകും ഏറ്റവും മുകളില്‍ പറഞ്ഞതിനുള്ള സമാധാനം ;)
..

രവി പറഞ്ഞു...

..
ഇടയ്ക്കിടെ സൂര്യകണം വായിക്കാന്‍ വരുന്നതിന് നന്ദി മാഷെ..

ആശംസകളോടെ
..

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

Kollaam... Kalakki!

jayarajmurukkumpuzha പറഞ്ഞു...

hai Raviji..... ee saumya saannidhyathinum, nalla vaakkukalkkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

hai Raviji....... suryakanam vaayikkaan iniyum njan varaamm..... nandhi.....

jayarajmurukkumpuzha പറഞ്ഞു...

hai Pranavamji........ ee nira sameepyathinum , prothsahanathinum orayiram nandhi......

chitra പറഞ്ഞു...

I also agree with what you have said, The stars are still in the lime light only because of their hard work and great acting capabilities. I haven't see the Vinneth's movie. So do not know anyhthing much. I hope he has done a good job.But he has support from the film industry.

jayarajmurukkumpuzha പറഞ്ഞു...

Hai Chitraji...... once again warm welcome...... , thanks alot for your kind visit and valuable comment..... thanks alot.....................

mayflowers പറഞ്ഞു...

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്ന കാര്യം നമ്മുടെ നടന്മാര്‍ ചിന്തിച്ചിരുന്നെങ്കില്‍..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

മലയാള സിനിമ കുത്തക മുതലാളിമാരുടെ കാര്യം
പോലെയാണ്. മാനം വേണേല്‍ മര്യാദക്കിരിക്കുക

jayarajmurukkumpuzha പറഞ്ഞു...

Hai Mayflowers...... ee snehasandharshanathinum, abhiprayathinum orayiram nandhi........

jayarajmurukkumpuzha പറഞ്ഞു...

hai kusumamji.... ee nirasaannidhyathinum, abhiprayathinum orayiram nandhi........

indiana പറഞ്ഞു...

വീ എം വിനു വിന്റെ ആപ്പീസ് പൂട്ടിക്കുന്ന ചിത്രം ആണ്
പെണ്‍ പട്ടണം
വിനീത് ശ്രീനിവാസന്റെ തരോടയമാണ്
മലര്‍വാടി

jayarajmurukkumpuzha പറഞ്ഞു...

ee snha varavinum , abhiprayathinum nandhi.... oru kaaryam parayatte oru chithravum moshamalla, ellaa chithrangalkku pirakilum valiya kadina adwanam undu, ranjithsirne kadhayil vinusir orukkiya penpattanam ee adutha kaalathu kanda jeevitha ner kazhchakalude manoharamaya avvishkaaramanu.......

b Studio പറഞ്ഞു...

ജയകൃഷണന്റെ നിരീക്ഷണം ശരിയാണു. പുതുമുഖങ്ങൾക്ക് അവസരം ഒരുക്കാതെ ഇരിക്കുന്നവർ ഒരു കാലത്തും അവരും പുതുമുഖങ്ങൾ ആയിരുന്നു എന്ന കാര്യം മറക്കരുത്. നാടോടിക്കാറ്റിൽ ശ്രീനിവാസൻ സോമനോട് പറയുന്ന ഡയലോഗ്. “പുതുമുഖങ്ങളെ അവഗണിക്കരുത് സാർ. വരുന്ന കാലത്ത് എല്ലാവരും പുതുമുഖങ്ങൾ ആയിരുന്നല്ലോ. ഗായത്രിയിൽ വരുന്ന കാലത്ത് സോമേട്ടനും ഒരു പുതുമുഖം ആയിരുന്നല്ലോ ”

മലയാള സിനിമയിൽ മാറ്റങ്ങൾ ഉണ്ടാവും ഉണ്ടാവട്ടെ.. ഉണ്ടാവാതിരിക്കാൻ കഴിയില്ലല്ലോ. കാരണം മാറ്റമില്ലാത്തത് ഒന്നുണ്ടെങ്കിൽ അത് മാറ്റം മാത്രമാണല്ലോ...!!

K A Solaman പറഞ്ഞു...

The viewers are least bothered about the present plight of Malayalam cinema. Let Mammootty, Lal, and Prithvi Raj play as they wish. And Thilakan may continue abusing all in AMMA.
The ordinary folk is interested only in meeting their both ends.

The maga star showing much interest for a worthless number say 369 for his new car gives no good message to anyone.

K A Solaman

ഗോപീകൃഷ്ണ൯.വി.ജി പറഞ്ഞു...

nannaayi..

വെഞ്ഞാറന്‍ പറഞ്ഞു...

സിനിമയുടെ പിന്നിലെ കച്ചവട താല്പര്യങ്ങള്‍ അവഗണിക്കാന്‍ സിനിമാക്കാര്‍ നമ്മളെ സമ്മതിക്കില്ല.

jayarajmurukkumpuzha പറഞ്ഞു...

hai b studio , agrahichathu pole , ullilulla cinema samvidhanam cheyyan sadhikkatte ennu aashamsikkunnu......., ee sneha sameepyathinum, nalla vaakkukalkkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

hai solamansir... thanks a lot for your kind visit and comment.......

jayarajmurukkumpuzha പറഞ്ഞു...

hai gopikrishnanji...... ee nira saannidhyathinum, prothsahanathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

hai venjaranji.... ee sneha saannidhyathinum, abhiprayathinum orayiram nandhi..............

ബിലാത്തിപട്ടണം / BILATTHIPATTANAM. പറഞ്ഞു...

വല്ല സവിധായകരും വിളിച്ചുവോ...? എഴുതുമ്പോൾ പാരഗ്രാഫ് തിരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നൂ‍...കേട്ടൊ ജയരാജ്

MP SASIDHARAN പറഞ്ഞു...

കഥയായി മാറുന്ന നിരീക്ഷണങ്ങൾ................

jayarajmurukkumpuzha പറഞ്ഞു...

Hai MUKUNDANJI........, ee sneha valsalngalkku , orayiram nandhi....... , samvidhayakarude vili varanayi kaathirikkunnu, ini ezhuthumbol paragraph thirichu ezhuthan shramikkaam, nirdeshangalkku orayiram nandhi.......

jayarajmurukkumpuzha പറഞ്ഞു...

Hai Sasidharanji... ee soumya saannidhyathinum, abhiprayathinum orayiram nandhi......

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

നമ്മുടെ സംഗീത സംവിധായകര്‍ പലരും (സംഗീതത്തില്‍ അര്‍ദ്ധ ജ്ഞാനികള്‍ ) അരുന്ധതിയെ ഇപ്പോഴും അകറ്റി നിറുത്തുന്ന മഹാ അപരാധം പോലെ തന്നെയാണ് ഇതും .

jayarajmurukkumpuzha പറഞ്ഞു...

Hai JAMESSIR..... ee varavinum, vilappetta vaakkukalkkum orayiram nandhi......

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

very realistic

jayarajmurukkumpuzha പറഞ്ഞു...

Hai PRADEEPJI.... ee saannidhyathinum prothsahanathinum orayiram nandhi.......

Vinod Bhasi പറഞ്ഞു...

വിനീതിന്‍റെ സംവിധാന സാഹസം ഒരു എടുത്തു ചാട്ടമായിപ്പോയി എന്നെ ഞാന്‍ പറയു.. അപക്വമായ തിരക്കഥയും സംഭാഷണങ്ങളും കൊണ്ട് വിരസമായിരുന്നു മലര്‍വാടി. പുതുമുഖങ്ങള്‍ വെറുതെ വന്നാല്‍ മതിയോ ? അവര്‍ക്ക് കഴിവും പ്രാപ്തിയും വേണ്ടേ ? ഞാന്‍ പറയുന്നത് ഒരാള്‍ സംവിധയകനകുന്നതിനു മുന്‍പ് ആദ്യം സംവിധാനം എന്തെന്ന് നന്നയി പഠിക്കണം, സാങ്കേതികമായി നല്ല അറിവ് നേടണം. പിന്നീട് ഏതെങ്കിലും ഒന്ന് രണ്ടു സിനിമാകളിലെങ്കിലും സഹായി ആയി പ്രവര്‍ത്തിക്കണം. ഇതിനെല്ലാം ഒരുപാട് സമയമുണ്ടായിരുന്നിട്ടും, വിനീത് ഇതിലോട്ടു എടുത്തു ചാടി ഒരു വികല സൃഷ്ടി ഉണ്ടാക്കി .

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...