2009, ഡിസംബർ 27, ഞായറാഴ്‌ച
ഒരു സ്നേഹഗീതം പോലെ .............
കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മുന്നില്‍ മറ്റൊരു പുതു വര്ഷം കൂടി. ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേക്ക് പദമുന്നാം. സ്നേഹത്തില്‍ അധിഷ്ടടിതമായ ജീവിത ചര്യയിലുടെ നാളെകള്‍ കൂടുതല്‍ സുന്ദരമാക്കി മാറ്റാം. തെറ്റുകള്‍ തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വിമുഖത കാണിക്കുന്നവരാണ് നമ്മിലധികംപേരും. പ്രകടിപ്പിക്കാത്ത സ്നേഹം ഇല്ലാത്ത സ്നേഹത്തിനു തുല്യമാണ്. പങ്കു വൈക്കാത്ത സ്നേഹം അപൂര്‍ണവുമാണ്. ഒരിക്കലും ഈ ലോകത്ത് വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വേഷം ഇല്ലാതകുന്നുള്ള്. ആധുനിക ലോകത്ത് വ്യക്തി ബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അസ്സമാധാനം വളര്‍ന്നു കഴിഞ്ഞു . മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദുര്‍ബലമാകുന്നു. വിവാഹം, കുടുംബം തുടങ്ങിയ സാമൂഹ്യ സങ്കല്‍പ്പങ്ങള്‍ കാലഹരനപ്പെട്ടെന്നും ആധുനിക ജീവിതത്തില്‍ അവയ്ക്ക് പ്രസ്സക്തി ഇല്ല എന്നും ചിലര്‍ കരുതുന്നു. കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന ഈ ആധുനിക വല്‍ക്കരണത്തിന്റെ ഫലമായി കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും തകരുന്നു. ഇവയ്ക്കുള്ള പരിഹാരം മനസ്സില്‍ സ്നേഹം നിറയ്ക്കുക എന്നത് മാത്രമാണ്. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നാമറിയാതെ നമ്മുടെ വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും ശക്തിപ്പെടുന്നു. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നമുക്കും നമുഉടെ ചുറ്റു പാടുകള്‍ക്കും മാറ്റം സംഭവിക്കുന്നു. നമ്മുടെ ചുറ്റുപാടുകള്‍ കൂടുതല്‍ സുന്ദരമായി തോന്നുന്നു. പൂക്കള്‍ കൂടുതല്‍ മനോഹരവും സുഗന്ധം ഉള്ളവയായും, പക്ഷികളുടെ കൊഞ്ചല്‍ മധുരതരമായും അനുഭവപ്പെടുന്നു. സൌഹൃദങ്ങള്‍ ഇളം കാറ്റുപോലെ ആസ്സ്വസമാകുന്നു. , വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൂടുതല്‍ ദ്ധ്രിടം ആകുന്നു. അതുകൊണ്ടുതന്നെ ആധുനിക വല്‍ക്കരണവും വികസ്സനവും മാറ്റങ്ങളും സ്വാഗതം ചെയ്യുന്നതിനൊപ്പം മനസ്സുകള്‍ സ്നേഹം കൊണ്ട് നിറയ്ക്കാം . സ്നേഹമുണ്ടെങ്കില്‍ എല്ലാമുണ്ട്, എല്ലാമുണ്ടെങ്കിലും സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല. അതിനാല്‍ ഈ പുതുവര്‍ഷം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായി നമുക്ക് മാറ്റി വയ്ക്കാം. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ നവവത്സര ആശംസകള്‍...............
2009, ഡിസംബർ 16, ബുധനാഴ്‌ച
രഞ്ജിത് - മലയാളസിനിമയുടെ മാണിക്യം
മലയാളത്തിന്റെ പ്രിയ സംവിധായകന്‍ രഞ്ജിത് അണിയിച്ചൊരുക്കിയ പാലേരിമാണിക്യം പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. കഥ പറച്ചിലില്‍ പുത്തന്‍ സംബ്രധായങ്ങളിലൂടെ ,പരീക്ഷണങ്ങളില്‍ലൂടെയുള്ള യാത്രകളില്‍ രഞ്ജിത് എന്നാ സംവിധായകന്‍ എന്നും വേറിട്ട് നില്‍ക്കുന്നു. ടി. പി. രാജീവന്റെ നോവല്‍ സിനിമയാക്കിയപ്പോള്‍ അതിന്റെ ശക്തിക്ക് ഒട്ടും കോട്ടം സംഭവിക്കാത്ത തരത്തില്‍ ,എന്നാല്‍ തന്റേതായ ശൈലിയില്‍ കൈയ്യടക്കത്തോടെ സിനിമയെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ശ്രീ രഞ്ജിത്നു കഴിഞ്ഞിരിക്കുന്നു. പതിവ് സംബ്രധയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു കൂട്ടം പുത്തന്‍ പ്രതിഭകളെ സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചു. മമ്മൂട്ടി എന്നാ മഹാ നടന്റെ താര പകിട്ടില്ലാത്ത വ്യത്യസ്തമായ പാത്ര സൃഷ്ട്ടി പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി. ഒട്ടേറെ പരിമാതികള്‍ക്ക് ഇടയിലും പ്രേക്ഷകന്റെ അഭിരുചിക്ക് പ്രാധാന്യം നല്‍കി പുത്തന്‍ പരീക്ഷണങ്ങളിലൂടെ മലയാള സിനിമയില്‍ പുതിയ ഒരു ഉണര്‍വ്വ് സമ്മാനിച്ച ശ്രീ രഞ്ജിത് അങ്ങേക്ക് ഒരായിരം അഭിനന്ദനങള്‍ . അങ്ങയെ പോലുള്ള സംവിധായകര്‍ ഇത്തരം ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ അവ വിജയിപ്പിക്കേണ്ട കടമ ഞങ്ങള്‍ പ്രേക്ഷകര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഇനിയം നല്ല ചിത്രങ്ങള്‍ക്കായുള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകും. മലയാള സിനിമയുടെ മാണിക്യമായി തിളങ്ങുന്ന ശ്രീ രഞ്ജിത്നു ഒരായിരം അഭിനന്ദനങള്‍.
2009, ഡിസംബർ 7, തിങ്കളാഴ്‌ച
പ്രിത്വിരാജും, ശ്രീശാന്തും യുവത്വത്തിനു നല്കുന്ന സന്ദേശം ............................
പ്രിത്വി രാജിനെയും ശ്രീശാന്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവായ കാര്യം എന്താണ്.പ്രിത്വി രാജും ശ്രീശാന്തും ഏറെ പ്രതി സന്ധികള്‍ തരണം ചെയ്താണ് വിജയത്തില്‍ എത്തിച്ചേര്‍ന്നത്. മാനുഷിക വിചാര വികാരങ്ങളില്‍ ഒരു പക്ഷെ ഭിന്നത ഉണ്ടെങ്കിലും ഇരുവരെയും തമ്മില്‍ കൂട്ടി യോജിപ്പിക്കുന്ന ഒന്നിലേറെ കാര്യങ്ങള്‍ ഉണ്ട് . ജോലിയോടുള്ള ആത്മാര്‍ത്ഥത , കഠിന അദ്വാനം , ആത്മ സമര്‍പ്പണം, ലക്ഷ്യബോധം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഈ ചെറുപ്പക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ഒരു പക്ഷെ രണ്ടു മേഘലയില്‍ ആണെങ്കില്‍ കൂടി അടിസ്ഥാന പരമായി വിജയത്തിന് അവരെ പ്രാപ്തര്‍ ആക്കുന്നത് ഈ ഘടകങ്ങള്‍ തന്നെ ആണ്. പ്രിത്വി രാജിന്റെ തുടക്ക കാലം ശ്രദ്ധിച്ചാല്‍ അറിയാം ഒട്ടേറെ പ്രധിസന്ധികളും, വെല്ലുവിളികളും നേരിട്ടാണ് ആ ചെറുപ്പക്കാരന്‍ ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്. തികഞ്ഞ ആത്മ സമര്‍പ്പണത്തിലൂടെ എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റാന്‍ പ്രിത്വിരാജിനു കഴിഞ്ഞിട്ടുണ്ട്. ഇന്നു പ്രേഷകര്‍ ഒന്നടങ്കം പ്രിത്വിരജിനെ അന്ഗീകരിചിരിക്കുന്നു. അതുപോലെ മലയാളികളില്‍ നിന്നു പോലും ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുള്ള കളികാരനാണ് ശ്ര്രീശാന്ത്. ഒരു പക്ഷെ ഇനി ക്രിക്കെട്ടില്‍ ശ്രീശാന്ത് ഉണ്ടാകില്ല എന്ന് വരെ പറഞ്ഞവരെ അത്ഭുതപ്പെടുതിക്കൊണ്ട് ആ ചെറുപ്പാക്കാരന്‍ ഗംഭിരമായി തിരിച്ചു വന്നു. ഇന്നത്തെ യുവാക്കള്‍ ഈ രണ്ടു ചെറുപ്പക്കാരെയും കണ്ടു പഠിക്കാന്‍ ഏറെ ഉണ്ട്. ആത്മ വിശ്വാസം കൈവിടാതെ, പ്രതിസന്ധികളില്‍ തളരാതെ , ലക്ഷ്യം നേടുവാന്‍ ഉള്ള കഠിനമായ പരിശ്രമത്തിനു രണ്ടു ഉത്തമ ഉധഹരണങ്ങള്‍ ആണ് ഈ രണ്ടു ചെറുപ്പക്കാര്‍. ഒരാളെ ബഹുമാനിക്കാന്‍ പ്രായം ഒരു ഘടകം മാത്രമെ ആകുന്നുള്ളൂ. എന്നാല്‍ ഓരോരുത്തരും അവരവരുടെ കര്‍മ മേഘലകളിലും ജീവിതത്തിലും നേടുന്ന വിജയങ്ങള്‍ തന്നെയാണ് ഒരാളിനെ ബഹുമാനിതന്‍ ആക്കുന്ന മുഖ്യ ഘടകം .അങ്ങനെ നോക്കുമ്പോള്‍ എന്നെക്കാളും ചെറുപ്പമായ പ്രിത്വിരജിനെയും, ശ്രീശാന്തിനെയും സ്നേഹിക്കുന്നതിനോപ്പം തന്നെ ഞാന്‍ അവരെ ബഹുമാനിക്ക്കയും ചെയ്യുന്നു . നമ്മുടെ കര്‍മ്മ മേഘല ഏത് ആയിരുന്നാലും വിജയത്തിന് മാതൃക ആക്കാന്‍ പറ്റിയ രണ്ടു വ്യക്തിത്വങ്ങള്‍ ആണ് പ്രിത്വിരാജും ശ്രീശാന്തും എന്നതില്‍ തര്‍ക്കമില്ല, ഈ ചെറുപ്പക്കാരുടെ നിശ്ചയ ധര്ട്ട്യം കുടുതല്‍ കുടുതല്‍ ഉയരങ്ങളില്‍ ഇവരെ എത്തിക്കുക തന്നെ ചെയ്യും കാലം സാക്ഷി ..............................................................................
2009, ഡിസംബർ 2, ബുധനാഴ്‌ച
വിരിയട്ടെ ഇനിയും ഒരായിരം നീലത്താമരകള്‍................
എം. ടി . , ലാല്‍ ജോസ് കൂട്ടുകെട്ടിലുടെ മുപ്പതു വര്‍ഷങ്ങള്‍ക്കു ഇപ്പുറം വീണ്ടും മലയാളസിനിമയ്ക്ക് തിരുമുല്‍കഴ്ചയോരുക്കി നീലത്താമര വിരിരിഞ്ഞു. നീലത്താമരയുടെ ഭംഗിയും, സുഗന്ധവും ആസ്വദിക്കാന്‍ എത്തുന്ന കാണികള്‍ക്ക് നിരാശപ്പെടേണ്ടി വരുന്നില്ല. കെട്ട് കാഴ്ചകള്‍ ഇല്ലാത്ത ഗ്രാമജീവിതത്തിന്റെ നിഷ്കളങ്കതയും , നന്മകളുമായി നീലത്താമര കാഴ്ചക്കാരുടെ മനം കവരുന്നു. എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന കിനാവ് പോലെ , എപ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സംഗീതം പോലെ മനോഹരമാണ് നീലത്താമര. ദ്രിശ്യ ചാരുതയോടെ, ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ നീലത്താമര സുഗന്ധം പരത്തിക്കൊണ്ട് ചിരി തൂകി നില്ക്കുന്നു. മലയാള സിനിമയ്ക്ക് പൂക്കാലമൊരുക്കി ഇനിയും ഒരായിരം നീല താമരകള്‍ വിരിയട്ടെ .........................................................................................
2009, നവംബർ 10, ചൊവ്വാഴ്ച
മഴ പെയ്യുകയാണ്..............................
മഴ പെയ്യുകയാണ്. വരണ്ട മണ്ണിനെ കുളിരനിയിച്ചുകൊണ്ട് മഴ പെയ്യുകയാണ്. ഓരോ മഴയും ഓരോ അനുഭവങ്ങളാണ്. ഹൃദയം നിറയുന്ന സന്തോഷമോ തിരിച്ചറിയാനാകാത്ത നൊമ്പരമോ സമ്മാനിച്ചു കൊണ്ടാണ് ഓരോ മഴയും പെയ്തു ഒഴിയുന്നത്. ബാല്യത്തിന്റെ ഓര്മ്മ ചെപ്പ് തുറക്കുമ്പോള്‍ , ജാലകങ്ങള്‍ക്കപ്പുറത്ത് മഴയുടെ ഈണം അമ്മയുടെ താരാട്ട് പാട്ടായി ലയിച്ചതും , ഒഴുകുന്ന ചെളി മണ്ണില്‍ ചാടിക്കളിച്ചതും , മഴചാലില്‍ കളി വഞ്ചികള്‍ ഒഴുക്കിയതും , പുതുമഴ നനയാന്‍ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ അമ്മയുടെ ശകാരവും ഇന്നലെപ്പോലെ തോന്നുന്നു. നിറഞ്ഞു ഒഴുകുന്ന പുഴയും, വരമ്പുകള്‍ കാണാനാകാതെ വയലുകളെല്ലാം ഒന്നായ പോലെ വെള്ളം കൊണ്ടു നിറയുന്നു. , നനഞ്ഞൊട്ടിയ തൂവലുകലുമായി തെങ്ങോലതലപ്പുകളില്‍ മഴ കൊണ്ടിരിക്കുന്ന കൊറ്റികൂട്ടങ്ങള്‍ , കാട്ടുചെമ്ബിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഴത്തുള്ളികള്‍, മഴയും കാറ്റും ഒന്നു അടങ്ങുമ്പോള്‍ മറ്റു കുട്ടികള്‍ കൈവശപ്പെടുതും മുന്പേ മാമ്പഴങ്ങള്‍ സ്വന്തമാക്കാന്‍ മാവിന്‍ ചുവട്ടിലെക്കുള്ള ഓട്ടങ്ങള്‍, ................... പിന്നീടെപ്പൊഴോ എനിക്ക് മഴ ഒരു പ്രണയിനി ആയി മാറി, . മഴയുടെ കൊണ്ജ്ജലും ചിനുങലും , പിറു പിറുകലുമൊക്കെ ഒരു പ്രണയിനിയുടെ സാമീപ്യം പകര്ന്നു തന്നു, . ചിലപ്പോള്‍ സന്തോഷം പകര്ന്നു തന്നു കൊണ്ടു, മറ്റു ചിലപ്പോള്‍ വേദനകള്‍ സമ്മാനിച്ചു കൊണ്ടു ഞാന്‍ കാത്തിരിക്കുന്ന , എന്നെ കാത്തിരിക്കുന്ന പ്രണയിനിയുടെ സാമീപ്യം. ......... എന്നാലും പ്രണയത്തെ ക്കളും ആര്‍ദ്രമായ സ്നേഹമായി മഴയെ കാണാനാണ് എനിക്കിഷ്ട്ടം . വരണ്ട മണ്ണിനെ കുളിരണിയിക്കുന്ന മഴ പോലെയാണ് വരണ്ട മനസ്സിലേക്ക് പകര്ന്നു കൊടുക്കുന്ന സ്നേഹവും. ......... സുരക്ഷിതമായ കൂരക്കു താഴെ നിന്നു മഴയുടെ സൌന്ദര്യം അസ്വധിക്കുമ്പോഴും ഒന്നു ഞാന്‍ ഓര്‍ക്കാറുണ്ട് , ചെറിയൊരു ചാറ്റല്‍ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് താഴെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ തേടുന്ന വലിയൊരു വിഭാഗത്തിന്റെ നിസ്സഹായ ചിത്രം. കാല്‍പ്പനിക ഭാവങ്ങളില്‍ നിന്നു മാറി , ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഈ ഓര്‍മ്മപ്പെടുതലാകാം , ഒരു പക്ഷെ മഴ എനിക്ക് നല്കുന്ന ഏറ്റവും വലിയ അനുഭവം...........................................
2009, നവംബർ 2, തിങ്കളാഴ്‌ച
കേരള കഫെ -ശക്തവും ധീരവുമായ ചുവടുവയ്പ്.
ശ്രീ രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ പത്തു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ പത്തു കഥകളുടെ മനോഹരമായ ആവിഷ്കാരമാണ് കേരള കഫെ എന്ന ചിത്രം. ഈ പത്തു കഥകളില്‍ കൂടി സമകാലിക സമൂഹത്തിലെ മനുഷ്യരുടെ ജീവിതാവസ്ഥകള്‍ അതിശയോക്തി കലരാതെ, വളരെ തന്മയത്വമായി ചിത്രീകരിച്ചിരിക്കുന്നു. വ്യക്തി എന്ന നിലയില്‍ നാം നമ്മളില്‍ തന്നെ പൂര്‍ണ ശ്രദ്ധയും കേന്ദ്രികരിക്കുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ഒരു പിടി ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഈ ചിത്രത്തില്‍ നമുക്കു കാണാന്‍ കഴിയും. മലയാള സിനിമയിലെ കൂട്ടായ്മയുടെ ഈ വിജയം തികച്ചും അര്ഹിചതു തന്നെ. നാമൊഴികെ മറ്റെല്ലാം മോശമാണെന്ന വിമര്‍ശനവുമായി വരുന്ന നമ്മള്‍ പ്രേഷകര്‍ ഉള്‍പ്പീടെയുള്ള പൊതു സമുഹം കണ്ടിരിക്കേണ്ട ചിത്രമാണ് കേരള കഫെ,. കാരണം മാറ്റവും പുതുമയും വേണമെന്നു മുറവിളി കൂട്ടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങളോട് മുഖം തിരിക്കാനുള്ള പ്രവണത അല്ലെങ്കില്‍ മോശം ചിത്രം എന്ന് പറഞ്ഞു കൊണ്ടു ഇത്തരം നല്ല സംരഭങ്ങളെ തലരതാനുള്ള ശ്രമങ്ങള്‍ നമ്മള്‍ പ്രേഷകരുടെ ഭാഗത്ത് നിന്നു ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നല്ല ചിത്രങ്ങളെ അവയ്ക്ക് അര്‍ഹിക്കുന്ന വിജയം നല്കി , കൂടുതല്‍ നള ചിത്രങ്ങളുടെ പിറവിക്കു വേണ്ടി നമുക്കു ശ്രമിക്കാം. പ്രിത്വിരാജ് പ്രധാന കഥാപാത്രമായ ഐലാദ് എക്സ്പ്രസ്സ് കണ്ടു പ്രേക്ഷകര്‍ നിര്‍ത്താതെ കയ്യടിക്കുമ്പോള്‍ , മമ്മൂട്ടിയുടെ പുറം കാഴ്ചകള്‍ കണ്ടു കണ്ണ് നിറയുമ്പോള്‍ ഈ ചിത്രം അതിന്റെ ലക്ഷ്യം നേടി എന്ന് സംവിടയകന് അഭിമാനിക്കാം. ഇത്രയും മനോഹരമായ ഈ ചിത്രം പനോരമയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് തികച്ചും നിര്‍ഭാഗ്യകരം തന്നെ, കവിത പോലെ മനോഹരമായ കേരള കഫെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു . ഇനിയും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകട്ടെ, .ഇത്രയും ധീരവും ശക്തവുമായ ചുവടു വയ്പിനു ചുക്കാന്‍ പിടിച്ച രഞ്ജിത്ത് സാറിന് ഒരായിരം അഭിനന്ദനങ്ങള്‍ .
2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച
ചരിത്രത്തിന്റെ നേര്കാഴ്ച്ചയായി പഴശ്ശി രാജ
എം. ടി ., ഹരിഹരന്‍ ടീമിന്റെ പഴശ്ശിരാജാ ഒരു കാലഘട്ടത്തിലെ ചരിത്രത്തിന്റെ നേര്‍ കാഴ്ചയാണ്. തലശ്ശേരിയില്‍ കോട്ടയം താവഴിയിലെ പടിഞ്ഞാറെ കോവിലകത്തെ കേരളവര്‍മ പഴശ്ശി രാജയുടെ ധീരോദാത്തമായ ജീവിത കഥ അതിന്റെ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ പ്രേഷകര്‍ക്ക് പകര്ന്നു കൊടുക്കാന്‍ എം. ടി , ഹരിഹരന്‍ ടീമിന് കഴിഞ്ഞിരിക്കുന്നു.ആയിരത്തി എഴുന്നുറ്റിതോന്ന്നുട്ടി മൂന്നിലെ ഒന്നാം പഴശ്ശി വിപ്ലവം മുതല്‍ ആയിരത്തി എണ്ണൂറ്റി അഞ്ചില്‍ മാവിലായി തോടിന്റെ കരയില്‍ വെടിയേറ്റു വീഴുന്നത് വരെയുള്ള കേരളസിംഹം എന്ന്ന പഴശ്ശി രാജയുടെ കഥ പറയുന്ന ചിത്രം ചരിത്രം പകര്ന്നു തരുന്നതിനോടൊപ്പം പ്രേഷക സിരകളില്‍ ദേശസ്നേഹം നിറയ്ക്കുകയും ചെയ്യുന്നു. സാങ്കേതിക തികവില്‍ ഹോളിവുഡ് ചിതരങ്ങളോട് കിടപിടിക്കുന്ന ഈ ചിത്രം മലയാളത്തിന്റെ പരിമിതിയും കടന്നു വിദേശങ്ങളില്‍ പോലും ചര്ച്ച ചെയ്യപ്പെടുന്നു എന്നത് അഭിമാനകരം തന്നെ, . പഴശ്ശി രാജാ, തലക്കല്‍ ചന്ദു, എടച്ചേരി കുംങ്കന്‍ , പഴയവീടന്ച്ചന്ദു , നീലി, മാക്കം , തുടങ്ങി ഓരോ കഥാപാത്രങ്ങളും വ്യക്തിത്വം പുലര്‍ത്തുന്നവയാണ്. എം.ടി. യുടെ തിരക്കഥ, ഹരിഹരന്റെ സംവിധാനം, രസ്സൂല്‍ പൂക്കുട്ടിയുടെ ശബ്ധമിശ്രണം, ഇളയരാജയുടെ സംഗീതം ഇതെല്ലം ചിത്രത്തിന്റെ വിജയ ഘടകങ്ങള്‍ ആണ്. അന്യ ഭാഷ ചിത്രങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ഓസ്കാര്‍ നോമിനെഷ നോ, ഒരു പക്ഷെ ഓസ്കാര്‍ പുരസ്കാരം തന്നെയോ പഴശ്ശി രാജക്ക് ലഭിച്ചേക്കാം.
2009, ഒക്‌ടോബർ 14, ബുധനാഴ്‌ച
നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍
കുന്നിന്ചെരുവിലെ പുല്‍ത്തകിടിയില്‍ നീലാകാശത്തിലെ നക്ഷത്രങ്ങളുടെ സൌന്ദര്യം നോക്കി കിടക്കുകയാണ് അയാള്‍ . കുട്ടിക്കാലം മുതല്‍ നക്ഷത്രങ്ങള്‍ അയാളെ ആകര്‍ഷിച്ചിരുന്നു, അവയുടെ തിളക്കം അയാളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. അതിലൊരു നക്ഷത്രമായി മാറാന്‍ എന്നും അയാള്‍ കൊതിച്ചിരുന്നു. ഇളം കാറ്റു വീശുന്നുണ്ട്, മഴ പെയ്യാന്‍ സാദ്യത ഉണ്ട്, . നക്ഷത്രങ്ങളെ നോക്കി കിടക്കും തോറും അയാളുടെ ചിന്തകള്‍ ഉണര്‍ന്നു. വായുവിലുടെ അയാള്‍ സാവധാനം നക്ഷത്രങ്ങളുടെ അടുത്തേക്ക് പറന്നു ചെന്നു. നക്ഷതങ്ങളോട് അടുക്കുംതോറും അയാള്‍ക്ക് അസഹനീയമായ ചുടു അനുഭവപ്പെട്ടു, ഒരു പരിധിക്കപ്പുറം നക്ഷത്രങ്ങളെ സമീപിക്കാന്‍ തനിക്ക് കഴിയില്ല എന്ന് അയാള്ക്ക് മനസ്സിലായി. അയാളുടെ വിഷമം കണ്ടു നക്ഷത്രത്തില്‍ ഒരാള്‍ ചോദിച്ചു, നിങ്ങള്‍ ആരാണ്, എന്തിനിവിടെ വന്നു, ?. നക്ഷത്രത്തിന്റെ ചോദ്യം കെട്ട് അയാള്‍ പറഞ്ഞു , എനിക്കും നിങ്ങളെ പോലെ ഒരു നക്ഷത്രമാകണം , . അയാളുടെ മറുപടി കെട്ട് ആ നക്ഷത്രം ചെറുതായി പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു നിങ്ങള്‍ പുറമെ നിന്നു നോക്കുമ്പോള്‍ ഞങ്ങള്ക്ക് തിളക്കം ഉണ്ട്, പക്ഷെ ഞങളുടെ പൊള്ളുന്ന ചുടു നിങ്ങള്ക്ക് മനസ്സിലായില്ലെ , ഈ ചുടു സഹിച്ചു കൊണ്ടാണ് നമ്മള്‍ പ്രകാശിക്കുന്നത്, വെട്ടി തിളങ്ങുന്നത്, ഇതിനെക്കാള്‍ ച്ചുടാണ് ഞങ്ങളുടെ മനസ്സിന്, ഇനി പറയു നിങ്ങള്ക്ക് ഒരു നക്ഷത്രമാകണോ? തങ്ങളുടെ വേദന മറ്റൊരാളോട് പങ്കിട്ടപ്പോള്‍ നക്ഷത്രങ്ങളുടെ കണ്ണ് നിറഞ്ഞു, കണ്ണ് നീര്‍ത്തുള്ളികള്‍ ഒഴുകാന്‍ തുടങ്ങി ...... മഴ തുള്ളികള്‍ മുഖത്ത് പതിച്ചപ്പോള്‍ അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു, . മഴത്തുള്ളികള്‍ വീഴുന്നുന്ടെന്കിലും ആകാശത്തില്‍ അപ്പോഴും നക്ഷത്രങ്ങള്‍ തിളങ്ങി നില്‍പ്പുണ്ടായിരുന്നു..............
2009, ഒക്‌ടോബർ 7, ബുധനാഴ്‌ച
ഇന്ത്യയില്‍ ഉസ്സൈന്‍ ബോള്‍ട്ട്മാര്‍ ഉണ്ടാകാത്തത് ..........?
ഇന്ത്യയെപ്പോലെ വന്‍ ജന സംഖ്യയുള്ള ഒരു രാജ്യത്ത് ഉസൈന്‍ ബോള്‍ടിനെ പോലുള്ള ഒരു കായികതാരം ഉണ്ടാകാത്തത് എന്ത് കൊണ്ടു എന്ന് ഗവേഷണം നടത്തുന്നവര്‍ക്ക് ഇന്നലെ ഉത്തരം ലഭിച്ചിരിക്കുന്നു,പി. ടി.ഉഷ എന്ന ലോകോത്തര താരത്തിന്റെ കണ്ണ് നീരിലുടെ. അടിസ്ഥാന സൌകര്യങ്ങള്‍ പോലും ചെയ്തു കൊടുക്കാതെ കായിക താരങ്ങളെ തീര്ത്തും അവഗണിക്കുന്ന സ്ഥിതി ഇന്ത്യയില്‍ മാത്രമാണ് ഉള്ളത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണനയുടെ നുറില്‍ ഒരംശമെങ്കിലും മറ്റു കായിക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ എത്രയോ പ്രതിഭയുള്ള കളിക്കാര്‍ ഉയര്ന്നു വന്നേനെ. ക്രിക്കറ്റിന്റെ വലിയ ആരാധകനാണ് ഞാന്‍ , അതുപോലെ ഗവാസ്കര്‍, കപില്‍ദേവ്, സച്ചിന്റെണ്ടുല്കര്‍, സൌരവ് ഗംഗുലി തുടങിയവരെ ബഹുമാനവുമാണ് എങ്കിലും സത്യം തുറന്നു പറയാതെ വയ്യ, വ്യക്തിഗത ഇനങ്ങളില്‍ മികവു തെളിയിക്കുന്ന താരങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന നാം നല്‍കുന്നില്ല, ഈ അടുത്ത കാലത്തു വ്യക്തിഗത ഇനങ്ങളില്‍ ഒരുപിടി താരങ്ങള്‍ ഉയര്ന്നു വന്നിട്ടുണ്ട്, ട്ടെന്നിസ്സില്‍ സോം ദേവ് വര്‍മന്‍, ബട്ട്ടുമിന്ടാനില്‍ സയിന നൈവാല്‍ , ബോകസിങ്ങില്‍ വിജെ ന്ധര്സിംഗ് , ബില്യര്‍ദ്ട്സില്‍ പങ്കജ് അദ്വാനി, ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര , ഗുസ്തിയില്‍ സുശീല്‍കുമാര്‍ ,തുടങ്ങി അനേകം പേര്‍, ക്രിക്കെട്ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കായിക താരങ്ങളുടെ നേട്ടങ്ങള്‍ക്ക്, പത്തര മാറ്റ് തിളക്കമുണ്ട്. ക്രിക്കെട്ടിനു നല്കുന്ന പരിഗണനായുടെ ഒരംശമെങ്കിലും ഈ കായിക താരങ്ങള്‍ക്ക് നല്കുക അല്ലെങ്കില്‍ അവരെ അപമാനിക്കതിരിക്കുക എങ്കിലും ചെയ്യുക, . പി. ടി. ഉഷയെപ്പോലുള്ള ലോകോത്തര താരങ്ങളുടെ കണ്ണുനീര്‍ വീഴുന്ന അവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം ഇന്ത്യയില്‍ നിന്നു ഒരു ഉസൈന്‍ ബോള്‍ടിനെ നമ്മള്‍ പ്രതീക്ഷിക്കേണ്ട കാര്യമില്ല,......................
2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച
സ്നേഹം മുഴക്കുന്ന ലൗഡ് സ്പീക്കര്‍
ശ്രീ ജയരാജ് സംവിധാനം ചെയ്താ ലൗഡ് സ്പീക്കര്‍ എന്ന ചിത്രം വളരെ മനോഹരമായിരിക്കുന്നു. സ്നേഹം , കരുണ , നന്മ തുടങ്ങി ഇന്നത്തെക്കാലത്ത് നമ്മില്‍ നിന്നും അന്യമായി കൊണ്ടിരിക്കുന്ന ആര്‍ദ്ര ഭാവങ്ങള്‍ ഒര്മപ്പെടുതുകയാണ് ഈ ചിത്രം . നിഷ്കളങ്ക മായ സ്നേഹവും വിസ്മ്രിതിയില്‍ ആകുന്ന ഗ്രാമീണ ഭാവങ്ങളുടെ പകര്‍ത്തിയെഴുതും ഈ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. സ്നേഹിക്കുന്നവനും സ്നേഹിക്ക പ്പെടുന്നവനും തമ്മിലുള്ള സംഖര്‍ഷം എത്ര വലുതാണെന്ന് ചിത്രം കാട്ടി തരുന്നു. സ്നേഹം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല , നമ്മളെല്ലാം സ്നേഹിക്കുന്നു, പക്ഷെ നമ്മുടെ സ്നേഹത്തിനു പിന്നില്‍ സ്വാര്‍ത്ഥതയുടെ അംശങ്ങള്‍ ഉണ്ട് , നമ്മള്‍ ഒരാളെ സ്നേഹിക്കുമ്പോള്‍ നമ്മള്‍ തിരിച്ചു എന്തെക്കെയോ പ്രതീക്ഷിക്കുന്നുട്, അത്തരം പ്രതീക്ഷകള്‍ തകരുമ്പോള്‍ നമ്മുടെ സ്നേഹബന്ധങ്ങളും അതോടൊപ്പം അവസ്സനിക്കുകയാണ് പതിവു, എന്നാല്‍ തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ കണികകള്‍ ഈ ലോകത്ത് ഇനിയും അവസ്സനിച്ചിട്ടില്ല എന്ന് ഈ ചിത്രം നമ്മെ ഓര്‍മപ്പെടുത്തുന്നു , അതൊരു പ്രതീക്ഷയാണ് ഇനിയും ഉറവ വറ്റാത്ത സ്നേഹത്തിന്റെ , നന്മയുടെ , കാരുണ്യത്തിന്റെ , ദയയുടെ സ്പര്‍ശത്തിനു വേണ്ടി കാത്തിരിക്കാനുള്ള പ്രതീക്ഷ, . ഈ പ്രപഞ്ചം തന്നെയാണ് അതിനുള്ള ഉത്തരവും, വൃഷങ്ങള്‍ ഫലം നല്കുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല, പക്ഷികള്‍ പാടുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല , സുര്യന്‍ വെളിച്ചം നല്കുന്നത്, ചന്ദ്രന്‍ നിലാവ് പൊഴിക്കുന്നത്, കുളിര്‍കാറ്റു വീശുന്നത്, തൂ മഞ്ഞു പൊഴിയുന്നത്, മഴ പെയ്യുന്നത്, ഒരിക്കലും ഒന്നും പ്രതീക്ഷിച്ചിട്ടല്ല. നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ മഹനീയ ആശയങ്ങള്‍ ചിരിയും നൊമ്പരവുമായി ലൗഡ് സ്പീക്കര്‍ നമുക്കു കാട്ടി തരുന്നു. പുല്‍ക്കൊടി തുമ്പില്‍ നിന്നും ഇട്ടുവീഴാന്‍ വെബിനില്‍ക്കുന്ന മഞ്ഞിന്‍ തുള്ളി പോലെ സ്നേഹവും നന്മയുമൊക്കെ നമ്മുടെ ഹൃദയത്തില്‍ തുളുമ്പി നില്കട്ടെ , .
2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച
ഞാന്‍ ഒരു ഇന്ത്യക്കാരനാണ്................
ചന്ദ്രയാനിലുടെ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിത്യം കണ്ടെത്തിയതോടെ ഭാരതം ലോകത്തിന്റെ നെറുകയില്‍ എത്തിയിരിക്കുന്നു. രണ്ടായിരതിഎട്ടു ഒക്ടോബര്‍ ഇരുപത്തിരണ്ടാം തീയതി വിക്ഷേപിച്ച ചന്ദ്രയാന്‍ മുന്നുറ്റി പന്ത്രണ്ടു ദിവസത്തെ പ്രവര്ത്തന ഫലമായി മനുഷ്യന്‍ ചന്ദ്രനില്‍ കാല് കുത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ചന്ദ്രനില്‍ ജലമുണ്ടോ എന്നറിയാനുള്ള നാല്‍പതു വര്ഷത്തെ ലോകത്തിന്റെ കാത്തിരിപ്പിന് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഇന്ത്യ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളര്‍ന്നിരിക്കുന്നു. ഇതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം . നൂറ്റിപ്പത്ത് കോടി ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാനുള്ള മുഹൂര്‍ത്തം നല്കിയ ഇസ്രോയിലെ എല്ലാ ജീവനക്കാരെയും പ്രണമിക്കുന്നു, അതോടൊപ്പം ഒരായിരം അഭിനന്ദനങ്ങള്‍ നേരുകയും ചെയ്യുന്നു. ജാതി, മത , കക്ഷി, രാഷ്ട്രിയ ഭേദമന്യേ നാമെല്ലാവരും ഇന്ത്യയുടെ മക്കള്‍ എന്ന് അഭിമാനപൂര്‍വ്വം വിളിച്ചു പറയാം. അനാവശ്യ വിവാദങ്ങളും വാധപ്രതിവാധങ്ങളും വലിയ വാര്‍ത്തകള്‍ ആകുന്ന ഇക്കാലത്ത് അവയെല്ലാം മാറ്റി വച്ചു കൊണ്ടു ഇത്തരം ചരിത്ര പരമായ നേട്ടങ്ങള്‍ ആഘോഴങ്ങള്‍ ആക്കി മാറ്റാം . ഓരോ ഇന്ത്യക്കാരന്റെയും മനസ്സു ആഹ്ലാദവും അഭിമാനവും കൊണ്ടു നിറയുന്ന ഇത്തരം നിമിഴങ്ങള്‍ ആഘോഴിക്കപ്പെടെണ്ടത് തന്നെയാണ്, നമുക്കും ആഘോഴിക്കാം ഒപ്പം അഭിമാനത്തോടെ , തല ഉയര്‍ത്തിപ്പിടിച്ചു ലോകത്തോട് ഉച്ചത്തില്‍ വിളിച്ചു പറയാം ഞാന്‍ ഒരു ഇന്ത്യക്കാരനാണ് ...............
2009, സെപ്റ്റംബർ 17, വ്യാഴാഴ്‌ച
സ്നേഹനിരവിന്റെ ഒരുവര്‍ഷം
സ്നേഹഗീതം എന്ന എന്റെ ബ്ലോഗ് ഇന്നു ഒരു വര്ഷം പൂര്തിയാക്കുകയാനു . ആദ്യ പോസ്റ്റ് ആയ ആര്‍ദ്രം മുതല്‍ നിങ്ങള്‍ എനിക്ക് നല്കിയ സ്നേഹം എത്ര വലുതാണ്. ആദ്യ പോസ്റ്റ് ആയ ആര്ദ്രത്തില്‍ ആദ്യമായി കമന്റ് നല്കിയ ശിവാജി എന്ന് ഞാന്‍ വിളിക്കുന്ന ശിവ മുതല്‍ ഇന്നിതുവരെ എനിക്ക് പിന്തുണ നല്കിയ ആയിരക്കണക്കിന് വായനക്കാര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു. സ്നേഹം എല്ലാ മാനുഷിക ബന്ധങ്ങളെയും വിമലീകരിക്കുകയും സംബന്നമാക്കുകയും ചെയ്യുന്നു. ഒരിക്കലും ഈ ലോകത്ത് വിധ്വോഷം കൊണ്ടു വിദ്വോഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വോഷം ഇല്ലാതകുന്നുല്ല്ല് . എല്ലാ ജീവിതത്തെയും ഒരുമിച്ചു നിര്‍ത്തുകയും നിയന്ത്രിക്കുകയും പ്രേരിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് സ്നേഹമാണ് . സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് നാം ധന്യര്‍ ആയി തീരുന്നത്. ജീവിതത്തിനു അര്ത്ഥം അല്കുന്നത് സ്നേഹമാണ്. സ്നേഹം ദൈവത്തില്‍ നിന്നാണ് വരുന്നതു എന്തെന്നാല്‍ സ്നേഹം ദൈവം തന്നെ ആണ്. തകര്‍ന്ന ജീവിതത്തെ പുനരുധരിക്കുകയും വീണ്ടും പണിയുകയും ചെയ്യുക എന്നതാണ് സ്നേഹത്തിന്റെ ധര്‍മം . പ്രശസ്ത ചിന്തകനായ ബെര്ട്രന്റ്റ് റസ്സല്‍ പറഞ്ഞതു ലോകത്ത് നാം ആദരിക്കേണ്ട രണ്ടു കാര്യങ്ങള്‍ മാത്രമെ ഉള്ളു ഒന്നു ജ്ഞാനം രണ്ടു - സ്നേഹം, . അതുപോലെ പ്രകടിപ്പിക്കാത്ത സ്നേഹം അപൂര്‍ണമാണ് , . നമുക്കുള്ള സ്നേഹം മനസ്സില്‍ അടക്കി വയ്ക്കാതെ അത് മറ്റുള്ളവര്‍ക്ക് പകര്ന്നു കൊടുക്കുക , പലപ്പോഴും ശരിയായ സമയത്തു സ്നേഹം പകര്ന്നു കൊടുക്കാന്‍ മടിക്കുന്നതു പിന്നീട് വലിയ വേദന ആയി മാറാറുണ്ട്. നമുക്കു പരസ്പരം സ്നേഹിക്കാം , സ്നേഹിക്കാന്‍ നാമെന്തിനു മടിക്കണം , സ്നേഹത്തിന്റെ ശക്തിക്ക് മുന്നില്‍ തോല്‍ക്കാത്ത ഒന്നും തന്നെ ഈ ഭുമിയിലില്ല , അതിനാല്‍ സ്നേഹം മനസ്സുകളില്‍ നിന്നു മനസ്സുകളിലേക്ക് ഹൃദയങ്ങളില്‍ നിന് ഹൃദയങ്ങളിലേക്ക് സ്നേഹഗീതമായി നിറയട്ടെ, . സ്നേഹഗീതത്തിന്റെ മുന്നോട്ടുള്ള യാത്രയിലും നിങ്ങളുടെ സ്നേഹം എന്നോടൊപ്പമുണ്ടാവും എന്ന പ്രതീക്ഷയോടെ ...................................................സ്നേഹത്തോടെ ജയരജ്മുരുക്കുംപുഴ, 9349025945
2009, സെപ്റ്റംബർ 10, വ്യാഴാഴ്‌ച
ഹെ വോട്ടര്‍ മാരെ ലജ്ജിക്കുക.............
ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഴ്ട്ടപ്പെടുന്ന പട്ടിണിപ്പാവങ്ങളുടെ വോട്ടും വാങ്ങി പഞ്ചനക്ഷത്ര ഹോടലുകള്‍ താവളമാക്കി മാറ്റിയ ഭരണാധികാരികളെ നിങ്ങളുടെ കപടമുഖം ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റും , ട്വിട്റെരും , ബ്ലോഗും , പഞ്ചനക്ഷത്ര ഹോടലുകളും മാത്രമല്ല ഇന്ത്യ, പട്ടിണിപ്പാവങ്ങളുടെ, തൊഴില്‍തേടി അലയുന്നവരുടെ,ജീവിതത്തിന്റെ രണ്ടു ആറ്റങ്ങളും കുട്ടി മുട്ടിക്കാന്‍ പെടപ്പടുപെടുന്നവരുടെ രാജ്യമാണ് ഇന്ത്യ. ഒന്നോ രണ്ടോ മാന്ദ്യമങ്ങളെ വിലക്കെടുത്തു അവയില്കുടി തങ്ങളുടെ മഹത്വം വിളമ്പുന്ന കാപട്യം എല്ലാക്കാലത്തും വിജയിക്കുകയില്ല. പഞ്ചനക്ഷത്ര ഹോടലുകളിലെ ശീതീകരിച്ച മുറി താവളം ആക്കി മാറ്റിയ നിങ്ങള്ക്ക് സാധാരണക്കാരന്റെ ജീവിതത്തിന്റെ പൊള്ളുന്ന ചുടു മനസ്സിലാക്കന്‍ എങ്ങനെ കഴിയും. ലളിതജീവിതം മാതൃക ആക്കാന്‍ പറഞ്ഞ ഗാന്ധിജി ഇപ്പോള്‍ ഇല്ലാത്തതു ഭാഗ്യം, അല്ലെങ്കില്‍ അദ്ദേഹം എത്ര വേദനിചെനെ . ഹെ വോറെര്മാരെ നിങ്ങള്‍ ജയിപ്പിച്ച ഇത്തരം നേതാക്കളെ ഓര്ത്തു ലജ്ജിക്കുക ..................
2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച
നിറമുള്ള സ്വപ്‌നങ്ങള്‍ .....
അയാള്‍ ഡയറി യിലെ അവസാന കുറിപ്പ് എഴുതാന്‍ തുടങ്ങി. ഇതു എന്റെ അവസാന കുറിപ്പാണ്. നാളെ ഞാനെന്ന വ്യക്തി ഈ ഭുമിയില്‍ ഉണ്ടാകില്ല. ഞാന്‍ ആത്മഹത്യ ചൈയ്യുകയാണ്. ജീവിച്ചു കൊതി തീര്‍ന്നത് കൊണ്ടല്ല. പിന്നെ എന്താണെന്ന് ചോദിച്ചാല്‍ താന്‍ ഈയിടെയായി കാണുന്ന സ്വപ്നങ്ങള്ക്കൊന്നും നിറമില്ല. നിറമില്ലാത്ത സ്വപ്‌നങ്ങള്‍ കണ്ടു മടുത്തു. ജീവിതത്തില്‍ ഇനി ഒരു പ്രതീക്ഷയും ഇല്ല . എല്ലായിടത്തും അവഗണ മാത്രം. ഒന്നിലും വിജയം കണ്ടെത്താന്‍ ആകുന്നില്ല. മടുത്തു, ഒരു സിനിമ പാട്ടില്‍ പറയുന്നതുപോലെ 'നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു',എല്ലാവര്ക്കും നന്ദി, ഇനി വിട പറഞ്ഞോട്ടെ, ഡയറി എഴുത്ത് മതിയാക്കി , മേശപ്പുറത്തു വച്ചിരുന്ന വിഷക്കുപ്പി കൈയില്‍ എടുത്തു. ഇനി ഒന്നിനെപ്പറ്റിയും വിചാരിച്ചു സമയം കളയാന്‍ ഇല്ല. അയാള്‍ കുപ്പിയുടെ അടപ്പ് തുറന്നു, അതിലെ വിഷം കുടിക്കാനായി തുടങ്ങിയതും അയാളുടെ മൊബയില്‍ ഫോണ്‍ ശബ്ദിച്ചു. മറിക്കാന്‍ പോകുന്നയാള്‍ക്ക് ആരുടെ ഫോണ്‍ ആയാലെന്ത്, അത് അവിടെ കിടന്നു അടിക്കട്ടെ, പക്ഷെ തുടരെതുടരെയുള്ള കോളുകള്‍ കെട്ട് അയാളുടെ സഹികെട്ട്. സമാധാനമായി മരിക്കാനും സമ്മതിക്കില്ല എന്ന് പിരുപിരുതുകൊണ്ട് അയാള്‍ ഫോണ്‍ കൈയിലെടുത്തു. ഹലോ ആരാണ് ,അയാള്‍ ചോദിച്ചു. അപ്പുറത്ത് നിന്നു ഒരു പെണ്‍കുട്ടിയുടെ ശബ്ദം, അവള്‍ പറഞ്ഞു, ഹലോ ദീപക് ഇനി നമ്മള്‍ കാണില്ല ,ഞാന്‍ മരിക്കാന്‍ പോകുകയാണ്, ഗുഡ് ബെ . ഹലോ ഞാന്‍ ദീപക് അല്ല ബാലു ആണ്, അയാള്‍ പ്രതിവചിച്ചു. അപ്പോഴേക്കും മറുതലക്കല്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. എന്തായാലും ആകുട്ടിയെ ഒന്നു വിളിച്ചിട്ട് തന്നെ കാര്യം, ബാലു തനിക്ക് വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചു. ഭാഗ്യം അങ്ങേ തലക്കല്‍ ഫോണ്‍ എടുത്തു. ,ഹലോ കുട്ടീ ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ അല്ല .എന്റെ പേരു ബാലു എന്നാണ്, . അത് കെട്ട് പെണ്കുട്ടി പറഞ്ഞു സോറി, പെട്ടെന്ന് വിളിച്ചപ്പോള്‍ നമ്പര്‍ മാറി പോയതാണ്. അത് കെട്ട് അയാള്‍ പറഞ്ഞു കുട്ടീ ദയവു ചെയ്തു ഫോണ്‍ കട്ട് ചൈയ്യരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്, അപ്പോള്‍ പെണ്കുട്ടി പറഞ്ഞു എനിക്ക് ഒന്നും കേള്‍ക്കണ്ട ,ഒന്നും കേള്‍ക്കാനുള്ള മാനസ്സിക അവസ്ഥയിലല്ല ഞാന്‍ ,ഞാന്‍ മരിക്കാന്‍ പോകുകയാണ്. അപ്പോള്‍ ബാലു ചോദിച്ചു കുട്ടി എന്തിന് മരിക്കണം അതും ഈ പ്രായത്തില്‍ , പ്രേമനൈരാശ്യം വല്ലതുമാണോ. ആണെങ്കില്‍ തന്നെ നിങ്ങള്‍ക്കെന്താ ഇതില്‍ കാര്യം എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല, അപ്പോള്‍ ബാലു പറഞ്ഞു കുട്ടീ നീ മരിച്ചാല്‍ നഷ്ട്ടം നിനക്കു മാത്രം അല്ലെ, നിന്നെ പ്രനയിച്ചവാന്‍ സുഖമായി ജീവിക്കുകയും ചെയ്യും. നിന്റെ മരണം അറിഞ്ഞു ആദ്യം അവന്‍ വിഷമിച്ചാലും പിന്നെ പതിവു പോലെ ആകും അവന്റെ ദിവസ്സങ്ങള്‍ , അവന്റെ കാര്യം മാത്രം അല്ല നിന്റെ ബന്ധുക്കളും കൂട്ടുകാരും ഉള്പ്പെടെ ഉള്ളവര്‍ നിന്റെ മരണത്തില്‍ ദുഖിക്കും പക്ഷെ അവര്ക്കു മുന്നോട്ടുള്ള വഴിയില്‍ നിന്നെ മറന്നേ പറ്റൂ . നാളെ പ്രഭാതത്തിലും സുര്യന്‍ ഉദിക്കും , പക്ഷികള്‍ പാടും, പൂക്കള്‍ വിരിയും , പക്ഷെ നിന്റെ മരണം നിന്റെ മാത്രം നഷ്ട്ടം ആയിരിക്കും. നിന്നെക്കാള്‍ ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ ഭുമിയില്‍ ഉണ്ട് , നീ ജീവിക്കണം , നിന്നെ തോല്‍പ്പിച്ച വിധിയെ ജീവിതം കൊണ്ടു നീ കീഴ്പ്പെടുത്തണം , നിന്നെ ദ്രോഹി ചവര്‍ക്ക് നിന്നെ പരിഹസ്സിച്ചവര്‍ക്ക് നിന്റെ ജീവിതം കൊണ്ടു നീ മറുപടി നല്‍കണം . നിനക്കു ഈ ഭുമിയില്‍ ചെയ്തു തീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് , അത്മവിസ്വസ്സത്തോടെ അവ ചെയ്തു തീര്‍ക്കു, അതിനാല്‍ മരണത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട . എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടല്ലോ. പെട്ടെന്ന് മറുതലക്കല്‍ നിന്നും ഒരു തേങ്ങല്‍ ഉയര്ന്നു. തേങ്ങിക്കൊണ്ട് തന്നെ പെണ്കുട്ടി പറഞ്ഞു നിങ്ങള്‍ ആരാണ്, ഇത്രയും സ്നേപുര്നമായ വാക്കുകള്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു, ഒരു നിമിഷത്തിന്റെ ദുര്‍ബലതയില്‍ തോന്നിയ അപരാധം , ഇല്ല ഞാന്‍ മരിക്കില്ല, എനിക്ക് ജീവിക്കണം , എന്നെ തോല്‍പ്പിച്ച വിധിക്ക് എന്റെ ജീവിതം കൊണ്ടു ഞാന്‍ മറുപടി നല്കും , എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന നിങ്ങള്‍ എന്റെ ദൈവമാണ്, എനിക്ക് നിങ്ങളെ കാണണം നാളെത്തന്നെ , നിങ്ങളെ നേരില്‍ കണ്ടു എനിക്ക് നന്ദി പറയണം , നാളെ ഞാന്ന്‍ വിളിക്കാം , പെണ്കുട്ടി ഫോണ്‍ കട്ട് ചെയ്തു, മൊബൈല് ഓഫ് ആക്കിയ ശേഷം ബാലു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ വിഷക്കുപ്പി കൈയിലെടുത്തു, പിന്നെ താനെഴുതിയ ഡയറി കുറിപ്പില്‍ കണ്ണോടിച്ചു, താന്‍ മരിക്കാന്‍ പോകുകയാണ്, പക്ഷെ താന്‍ എന്തൊക്കെയാണ് ആ പെണ്‍കുട്ടിയോട് പറഞ്ഞതു, ഇത്രയും ഉപദേശങ്ങള്‍ നല്കിയ താനും അതെവഴി തെരഞ്ഞെടുത്തിരിക്കുന്നു, ഇല്ല എനിക്ക് മരിക്കാന്‍ കഴിയില്ല എന്റെ മരണം എന്റെ മാത്രം നഷ്ടമാണ്. ബാലു ജനല്‍ പാളി കള്‍ക്ക് ഇടയിലുടെ വിഷക്കുപ്പി വലിച്ചെറിഞ്ഞു, എന്നിട്ട് ഡയറി ഇല താന്‍ അവസാനം എഴുതിയ കുറിപ്പ് കീറിക്കളഞ്ഞു, എന്നിട്ട് ഉറങ്ങാന്‍ തുടങ്ങി, പതിവു പോലെ ഉറക്കത്തില്‍ ബാലുവിന് കൂട്ടായി സ്വപ്‌നങ്ങള്‍ എത്തി , പക്ഷെ ഒരു വ്യത്യാസം അന്ന് ബാലു കണ്ട സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നു , പ്രതീക്ഷയുടെ നിറങ്ങള്‍ ..................
2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച
തുമ്പ പൂക്കള്‍ ചിരിക്കുന്നു ......
ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കുടി. സ്നേഹത്തിന്റെയും ,സഹോദര്യതിന്റെയും, ഐശ്വര്യത്തിന്റെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കുടി വന്നെതുകയായി. തുമ്പയും , മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ ബാല്യത്തിന്റെ നാടിടവഴികളിലൂടെ സന്ച്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴികിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍ ചുറ്റുപാടുനിന്നും പതിയെ ഉയര്ന്നു കേള്ക്കുന്ന പൂവിളികള്‍ ,ആഹ്ലാദത്തിന്റെ അലയൊലികള്‍ . മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കുടിയുള്ള യാത്രകള്‍ , പുല്‍ക്കൊടി തുമ്പുകളില്‍ നിന്നു ഇറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍ ,സുര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്ക്കുന്ന പൂ മൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ. ഓണം എന്നും അങ്ങനെ ആണ്. ഒരുപാടു നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സുന്ദര ദിനങ്ങള്‍ . ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം . എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നിലകൊള്ളുന്നു. തുമ്പയും , മുക്കുറ്റിയും, കാക്കപൂവും നിറഞ്ഞ നാട്ടുവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല്‍ കെട്ടിയ തൈമാവുകള്‍ അപൂര്‍വ കാഴ്ചകള്‍ ആകുമ്പോഴും സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും ഐശ്വര്യത്തിന്റെയും ,സമത്വത്തിന്റെയും സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും നന്മയുടെയം ഉറവകള്‍ ഒരിക്കലും നഷ്ട്ടം ആകുന്നില്ല എന്ന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടുവഴികളിലും വയല്‍ വരമ്പുകളിലും , വേലി പടര്പുകളിലും തുമ്പയും , മുക്കുറ്റിയും, കാക്കപൂവും, ചിരി തൂകി നില്ക്കുന്നു, ഓണനിലാവ് ഒഴുകിപ്പരക്കുന്നു. ,ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു , പൂവിളികള്‍ ഉയരുന്നു...........................................
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണംശംസകള്‍
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണംശംസകള്‍
2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച
സ്വാതന്ത്ര്യം തന്നെ അമൃതം
രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കുടി ആഘോഴിക്കുകയാണ്. ഈ അവസ്സരത്തില്‍ നമുക്കു അഭിമാനിക്കാന്‍ ഏറെ നേട്ടങ്ങള്‍ ഉണ്ട്. കലാ, ശാസ്ത്ര , രാഷ്ട്രിയ , സാങ്കേതിക രംഗങ്ങളില്‍ നാം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്ന ഈ കാലയളവില്‍ ഏറെ പരിക്കുകളില്ലാതെ നമ്മുടെ രാജ്യം മുന്നോട്ടു പോകുന്നതില്‍ നിന്നു തന്നെ നമ്മുടെ രാജ്യത്തിന്റെ കരുത്ത് നമുക്കു മനസിലാക്കാം . എന്നിരുന്നാല്‍ തന്നെ പട്ടിണി, ദാരിദ്ര്യം, തൊഴില്‍ ഇല്ലായ്മ തുടങ്ങിയകാര്യങ്ങളില്‍ നാം ഇന്നും പഴയ നിലയില്‍ തന്നെ. താഴെക്കിടയിലുള്ള ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ മറ്റുള്ളവരോടൊപ്പം കൈ പിടിച്ചു ഉയര്‍ത്തുന്നതിനും കര്മാപധതികള്‍ ആവിഷ്കരിക്കെണ്ടാതാണ്. ഈ അടുത്തകാലത്ത് ആരോഗ്യരംഗം വളരെ ഏറെ വെല്ലുവിളികള്‍ നേരിടുന്നു. എച്ച് വന്‍ എന്‍ വന്‍ പോലുള്ള രോഗങ്ങള്‍ തുടരെ പൊട്ടിപ്പുറപ്പെടുന്നു. ആരോഗ്യരന്ഗത്ത് നാം കുടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സമയം ആയി. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി തീവ്രവാദ ആണ്. തീവ്രവാദത്തിനെതിരെ നാം നിതണ്ട്ണ്ട ജാഗ്രത പുലര്‍ത്തണം. എന്തെല്ലാം ഭിന്ന വിചാരങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യ എണ്ണ വികാരത്തിന് മുന്നില്‍ നാമെല്ലാം ഒറ്റക്കെട്ടാണ്. നാനാത്വത്തിലെ ഈ ഏകത്വമാണ് ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ വച്ചു ശ്രേഷ്ട്ടം ആക്കുന്നത്. ഈ സ്വാതന്ത്ര്യ പുലരിയില്‍ നമുക്കു ഒന്നായി അണിചേര്‍ന്നു പുതിയൊരു ഇന്ത്യയ്ക്ക് വേണ്ടി പ്രയനിക്കാം . ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍
2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച
സാന്ദ്രമാം മൌനത്തിന്‍ ......................
കലാ, സാംസ്‌കാരിക, രാഷ്ട്രിയ, സാമുഹിക രംഗങ്ങളില്‍ ഈ അടുത്ത കാലത്തായി നികത പ്പെടാനാവാത്ത അനവധി നഷ്ട്ടങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. മൈകള്‍ ജാക്ക്സന്‍ , ഗെം ഗുബയി ഹന്ങള്‍, മാധവിക്കുട്ടി, പട്ടമ്മാള്‍ , കൌമുദി ടീച്ചര്‍ , പണകാട് ശിഹാബ് അലി തങ്ങള്‍ ,ലോഹിതദാസ്, രാജന്‍ പി ദേവ്, ഇപ്പോഷിത മുരളിയും. അകാലത്തിലുള്ള പ്രതിഭധനരരുടെ വേര്‍പാടുകള്‍ സൃഷ്ട്ടിക്കുന്ന വേദന എത്ര വലുതാണ്. മുരളി എന്ന മഹാ നടനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ അദ്ദേഹം ജീവന്‍ നല്കിയ കഥാപാത്രങ്ങള്‍ തിരമാല പോലെ വന്നു നിറയുന്നു. സത്യപ്രതിഞ്ഞ , ലാല്‍ സലാം , പുലിജന്മം , നൈതുകാരന്‍, അമരം, താലോലം , ആര്‍ദ്രം, ധനം .....പറഞ്ഞാലും എന്നിയാലും തീരാത്ത കഥപാട്രതാന്ങള്‍. മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങളുമായി മലയാളസിനിമയിലെ നൈതുകാരനും വിട വാങ്ങുമ്പോള്‍ അഭ്രപാളികളില്‍ അദ്ദേഹം അവശേഷിപ്പിച്ച കഥാപാത്രങ്ങള്‍ ജന മനസ്സില്‍ എന്നും ജീവിക്കും. യുനിവേര്സിടി സെനറ്റ് ഹാളില്‍ തിങ്ങി നിറഞ്ഞ ആയ്യിരക്കനക്കിനു ആളുകളോടൊപ്പം നിന്നു ആ മഹാ നടന്റെ ചേതന അറ്റ ശരീരത്തില്‍ ഒരു പിടി പൂക്കള്‍ അര്പിക്കുംബപോള്‍ ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനം ചെവിയില്‍ മുഴങ്ങുന്നുടയിരുന്നു.
സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ
ശാന്തമായി അന്ദ്യമാം ശൈയ്യ പുല്‍കി
മറ്റൊരത്മാവിന്‍ ആരുമറിയാത്ത
ദുഖമീ മന്ച്ചതില്‍ പൂക്കളായി .............................................................
സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ
ശാന്തമായി അന്ദ്യമാം ശൈയ്യ പുല്‍കി
മറ്റൊരത്മാവിന്‍ ആരുമറിയാത്ത
ദുഖമീ മന്ച്ചതില്‍ പൂക്കളായി .............................................................
2009, ജൂലൈ 27, തിങ്കളാഴ്‌ച
ചെറിയ ജീവിതത്തിലെ വലിയ ഭാഗ്യങ്ങള്‍
ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പസ്സെങ്ങേരില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍ താനെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ് നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ് വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആചെരുപ്പക്കരനോട് ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്കലയിലാണ് ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീനിചിരിക്കുന്നല്ലോ ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഴം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ് മറുപടി കെട്ട് ഞാന്‍ ഞെട്ടിഇപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മായു ഒരു അനുജത്തിയും ഉണ്ട്. പ്ലസ് ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചത്തിയില്പീട്ടു ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ അസ്സസിപ്പിച്ചു.നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെക്കനുമ്പോള്‍ നിനെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോസ്ത്തെക്കള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്സ്വസ്തര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ നാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്ക്‌ുറ്റം അടുക്കരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപകലും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും നജ്ന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വരകള എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ് എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത് എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജതിപറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കുംസന്തോശമായി. കുറെ നേരം ചിലവഷിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പ്രസ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഴങ്ങള്‍ക്ക് ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.
2009, ജൂലൈ 13, തിങ്കളാഴ്‌ച
മലയാള സിനിമയില്‍ മറ്റൊരു പൂക്കാലം
മലയാള സിനിമക്കു പുത്തന്‍ ഉണര്‍വും പ്രതീക്ഷയും നല്കി കൊണ്ടു , അഞ്ചു ചിത്രങ്ങള്‍ . പ്ര്വിതിരാജിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനവുമായി ദീപന്‍ അണിയിച്ചൊരുക്കിയ പുതിയമുഖം , മാക്സിമം സന്തോഷം ഡൌണ്‍ ലോഡ് ചെയ്തെടുക്കുംപോഴും ബന്ധങ്ങള്‍ സേവ് ചെയ്യാന്‍ മറന്നു പോകുന്ന പുത്തന്‍ ഐ ടി യുവത്വത്തിന്റെ കഥയുമായി ശ്യാമപ്രസാദിന്റെ ഋതു ,സമകാലിക പ്രസക്തിയുള്ള വിഷയവുമായി മധു കൈതപ്രത്തിന്റെ മധ്യവേനല്‍ , മോഹന്‍ലാലിന്‍റെ അഭിനയക്കരുതുമായി ബ്ലെസ്സിയുടെ ഭ്രമരം , ഫാന്റസിയുടെ പുത്തന്‍ കാഴ്ചകളുമായി മമ്മൂട്ടിയുടെ ഈ പട്ടണത്തില്‍ ഭൂതം .ഈ അഞ്ചു ചിത്രങ്ങളും പ്രമേയപരമായി വളരെ വ്യതസ്തമാണ്. ഈ ചിത്രങ്ങളുടെ വിജയം മലയാള സിനിമയുടെ മുന്നോട്ടുള്ള കുതിപ്പിന് വളരെ ആവശ്യമാണ്. ഈ അഞ്ചു ചിത്രങ്ങള്‍ ഒരുക്കുന്നതിന് അവയുടെ അണിയറ പ്രവര്ത്ടകര്‍ വളരെ ശ്രമകരമായ പ്രവര്ത്തനം നടത്തിയിരിക്കുന്നു. ഈ അഞ്ചു ചിത്രങ്ങളും കലാപരമായും വാണിജ്യപരമായും നേട്ടങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയമില്ല ,. ഈ അഞ്ചു ചിത്രങ്ങളുടെ വിജയം കൂടുതല്‍ വ്യത്യസ്ത കഥകള്‍ ഉണ്ടാവാന്‍ കാരണം ആകുമെന്ന് കരുതാം. ഈ അഞ്ചു ചിത്രങ്ങള്‍ക്കും തീര്ച്ചയ്യായും അവയുടെ ലക്ഷ്യം നേടാന്‍ സാധിക്കും.
2009, ജൂലൈ 6, തിങ്കളാഴ്‌ച
മരണം പോലും നാണിക്കട്ടെ
പ്രണയത്തിന്റെ പട്ടുനൂല്ില് പൊതിഞ്ഞ കഥകള് പറഞ്ഞു തന്ന അമ്മ കമല സുരയ്യ , സ്നേഹത്തിന്റെ നാക്കിലയില് മലയാളിതത്തിന്റെ കഥകള് വിളമ്പി തന്ന പ്രിയപ്പെട്ട ലോഹിതദാസ്, മരണത്തിന്റെ നിമിഴങ്ങളിലും സംഗീതത്തിന്റെ മാന്ത്രികസ്പര്ശംഅയ്യി മൈക്കല് ജാക്ക്സന് . ഈ അതുല്യ പ്രതിഭകളുടെ സ്മരണക്കു മുന്പില് ഒരായിരം പ്രണാമം. ഓരോ വിടവാങ്ങലും ഷ്രിട്ടിക്കുന്ന ശുന്യത അതെത്ര ഭികരമാണ് എന്ന് നാം തിരിച്ചറിയുന്നത് എത്ര വൈകിയാണ്. മനസ്സില് സ്നേഹം നിറച്ചു വയ്ക്കുമ്പോഴും അതിന്റെ ഒരംശം എങ്കിലും പകര്ന്നു കൊടുക്കാന് നമുക്കുള്ള വിമുഖത എത്ര വലുതാണ്. നാമെല്ലാവരും മനുഷ്യരാണ്. അതുകൊണ്ടുതന്നെ വ്യക്തിപരമായ ജീവിതത്തില് പല വീഴ്ചകളും സംഭവിക്കാം. അതെല്ലാം സ്വാഭാവികം മാത്രം . അത്തരം വീഴ്ചകളെ പ്രതിഭയുമായി കൂട്ടി വായിക്കേണ്ടതില്ല. മരണം ഷ്രിട്ടിക്കുന്ന ശുന്യതയില് നമ്മുടെ സ്നേഹം അണ പൊട്ടിയൊഴുകുന്നു. ഇനിയൊരിക്കലും പകര്ന്നു കൊടുക്കാനാവാത്ത ആ സ്നേഹത്തിന്റെ നൊമ്പരം ഒരു തിരിച്ചറിവാണ്. സ്നേഹം അതര്ഹിക്കുന്നവര്ജീവിതവസ്സനം വരെയും അത് അനുഭവിക്കട്ടെ. അതിനാല് സ്നേഹത്തിന്റെ അതിര്വരമ്പുകള് പോളിച്ചുമാറ്റം .സ്നേഹം മനസ്സുകളി നിന്നു മനസ്സുകളിലേക്ക്, ഹൃദയങ്ങളില് നിന്നു ഹൃദയങ്ങളിലേക്ക് അണമുറിയാതെ ഒഴുകട്ടെ. അതുകണ്ട് മരണം പോലും നാണിക്കട്ടെ.
2009, ജൂൺ 30, ചൊവ്വാഴ്ച
നന്ദി......
ഞാന് എന്റെ ബ്ലോഗ് എഴ്ഴുതു അവസ്സനിപ്പിക്കുകയാണ്. നിങ്ങള് ഇതു വരെ തന്ന എല്ലാ പിന്തുണക്കും നന്ദി . തുടര്ന്ന് എഴുതണോ വേണ്ടയോ എന്ന് നിങ്ങള് അറിയിക്കുമല്ലോ
സ്നേഹത്തോടെ ജയരജ്മുരുക്കുംപുഴ
9349025945
ജ്ര്ജ്മുരുക്കുംപുഴ൭@ജിമെയില്.കോം
സ്നേഹത്തോടെ ജയരജ്മുരുക്കുംപുഴ
9349025945
ജ്ര്ജ്മുരുക്കുംപുഴ൭@ജിമെയില്.കോം
2009, ജൂൺ 19, വെള്ളിയാഴ്‌ച
കഥയല്ല .....ജീവിതം
ഞാനൊരു കഥ എഴുതുകയാണ് , എന്താ ഇപ്പൊ ഇങ്ങനെ പറയാന്‍ എന്ന് ചോദിച്ചാല്‍ കാര്യം ഉണ്ട്, ഒന്നു രണ്ടു ദിവസ്സങ്ങള്‍ക്ക് മുന്പ് ഞാന്‍ റേഡിയോ മിര്‍ച്ചി എണ്ണ എഫ് എം ചനെളില്‍ ഹരി അവതരിപ്പിക്കുന്ന ബെല്ബോട്ടംസ് എന്ന പരിപാടി കേള്‍ക്കാന്‍ ഇടയായി , അതില്‍ ഹരി ഒരു ചോദ്യം ചോദിച്ചിരുന്നു, പ്രായമായ അച്ഛനും അമ്മയും മക്കള്‍ക്ക് ഒരു ഭാരമാണോ എന്ന്, എന്നിട്ട് ഹരി ഇങ്ങനെ കൂട്ടി ചേര്ത്തു, നമ്മളെ വളര്‍ത്തി വലുതാക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച അവര്‍ നമുക്കു ഭാരം ആകുന്നതു എങ്ങനെ. നിങ്ങളുടെ അഭിപ്രായങ്ങള്‍ വിളിച്ചു പറയുക. പെടീന്നു ടെക്നോ പാര്‍കില്‍ നിന്നും നിഖില്‍ വിളിച്ചു എന്നിട്ട് ഇങ്ങനെ പറഞ്ഞു, എനിക്കും വൈഫിനും ടെക്നോ പാര്‍കില്‍ ആണ് ജോലി, അച്ഛനെയും അമ്മയെയും നോക്കുന്നില്ല എന്ന് പറഞ്ഞു എപ്പോഴും കുറ്റം പറച്ചില്‍ ആണ്, സത്യത്തില്‍ അവര് ഭാരം തന്നെ ആണ്. നിഖിലിന്റെ ഈ വാക്കുകളാണ് എനിക്ക് ഈ കഥ എഴുതാന്‍ പ്രേരണ ആയതു, അനേകം ചുള്ളി കമ്പുകള്‍ കൊണ്ടു ഉണ്ടാക്കിയ കിളിക്കൂട്ടില്‍ നിന്നും ഓരോ ചുള്ളിയും പൊഴിയുമ്പോള്‍ ആ കൂട് എത്ര ദുര്‍ബലം ആകുന്നുവോ അത് പോലെ ആണ് ഓരോ ബന്ധങ്ങളും അകലുമ്പോള്‍ നമുക്കും സംഭവിക്കിന്നത് . അതിനാല്‍ നമ്മുടെ ബന്ധങ്ങള്‍ അത് സൌഹൃദം ആയാലും കുടുംബ ബന്ധങ്ങള്‍ ആയ്യലും ശക്തമായിരിക്കട്ടെ .ഈ കഥ വായിക്കുമ്പോള്‍ നിഖിലിന് എന്നോട് ദേഷ്യം തോന്നാം ,ക്ഷമിക്കുമല്ലോ, ഇനി കഥ വായിക്കുക, നിര്‍ത്താതെ മൊബൈല് റിംഗ് ചൈയുന്നത് കേട്ടിട്ടാണ് രാഹുല്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്തു കൊണ്ടിരുന്ന ടാറ്റ കല്‍ സേവ് ചെയ്തിട്ടു കാള്‍ അറ്റന്‍ഡ് ചെയ്തു, . ഹലോ ഞാന്‍ രാഹുല്‍ ആരാണ് വിളിക്കുന്നത്, ഹലോ ഇതു കിംസ് ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്, നിങ്ങള്‍ അഖിലിന്റെ ആരെങ്കിലുമാണോ എങ്കില്‍ എത്രയും വേഗം ഇവിടെ എത്തുക , അഖില്‍ ഇവിടെ അഡ്മിറ്റ് ആണ്, സൂയിസൈദ് അത്റെമ്പ്റ്റ് ആണ് , കുറെ അധികം ബ്ലഡ് വേണം , എത്രയും വേഗം വരണം. പെട്ടെന്ന് രാഹുല്‍ ജോലി മതി ആക്കി എഴുന്നീട്ടു, രാജു, ജോണ്‍ , നിര്‍മല്‍ എന്നിവരെയും കൂട്ടി കിംസിലേക്ക് പാഞ്ഞു, ടെക്നോപാര്‍ക്ക് ഗേറ്റ് കടന്നു അവരുടെ കാര്‍ ബൈപാസ് വഴി കിംസിലേക്ക് പാഞ്ഞു. എടാ ശരിക്കും എന്താ ഉണ്ടായതു, ശില്പയെ അറിയിച്ചോ, അറിയിച്ചാലും അവള്‍ വരില്ല , എന്നാലും ഒന്നു വിളിക്കട. ഹലോ ശില്പ ഞാന്‍ രാജുവാണ് പെട്ടെന്ന് കിംസ് വരെ ഒന്നു വരണം അഖിലിനു ഒരു അബദ്ധം സംഭവിച്ചു, ഒന്നു വരില്ലേ. ഏത് അഖില്‍ എനിക്ക് അങ്ങനെ ഒരാളെ അറിയില്ല , ഞാന്‍ വരികയും ഇല്ല ശില്പ ഫോണ്‍ കട്ട് ചെയ്തു. എടാ അവള്‍ എന്ത് പറഞ്ഞു രാഹുല്‍ ചോദിച്ചു, ഇല്ലടാ അവള്‍ വരില്ല , അല്ല രാഹുല്‍ ശരിക്കും എന്താണ് പ്രശ്നം . രാഹുല്‍ പറഞ്ഞു തുടങ്ങി, അഖില്‍ ഒറ്റ മോനാണ്, നല്ല കുടുംബം , സ്നേഹമുള്ള അച്ഛനും അമ്മയും , അഖിലിനു ജോലി ആകുന്നതു വരെ വലിയ പ്രശ്നം ഒന്നും ഇല്ലായിരുന്നു. ജോലി കിട്ടിക്കഴിഞ്ഞപ്പോള്‍ അവന്‍ കുറെ ക്കൂടി മാറി , അവിടെ വച്ചാണ് ശില്പയെ പരിചയപ്പെടുന്നത്, വലിയ എതിര്‍പ്പൊന്നും ഇല്ലാതെ തന്നെ വിവാഹവും നടന്നു , പിന്നെയാണ് പ്രശ്നങ്ങളുടെ തുടക്കം, എന്തിനും ഏതിനും ശില്പ അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്താന്‍ തുടങ്ങി, ആദ്യമൊക്കെ അഖില്‍ എതിത് നോക്കി , പിന്നെപ്പിന്നെ രണ്ടു പേരും ചെര്‍നായി കുറ്റം ചാര്‍ത്തല്‍ അവസാനംനിങ്ങള്‍ മരിച്ചു എന്ന് അറിഞ്ഞാല്‍ പോലും ഈ വീടിന്റെ പടി കയറില്ല എന്ന് പറഞ്ഞു രണ്ടു പേരും പടിയിറങ്ങി, ഒറ്റയ്ക്ക് താമസ്സം തുടങ്ങി കുറച്ചു നാള്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു , അഖിലിനു ഒരു കുട്ടി വേണമെന്നു വലിയ ആഗ്രഹം ആയിരുന്നു, ശില്പ പ്രേഗ്നന്റ്റ് ആയപ്പോള്‍ അവന് വലിയ സന്തോഴം ആയിരുന്നു, എന്നാല്‍ അവന്റെ എതിര്‍പ്പ് വക വയ്ക്കാതെ അവള്‍ അബോര്റ്റ് ചെയ്തു, അതോടെ പ്രശ്നം രൂക്ഷമായി, എപ്പോഴും വഴക്കായി, മാത്രമാല്ല സാമ്പത്തിക മാന്ദ്യം പറഞ്ഞു കമ്പനി പിരിച്ചു വിട്ടവരുടെ കൂട്ടത്തില്‍ അഖിലും ഉണ്ടായിരുന്നു, വീട്ടു വാടക, കാറിന്റെ ലോണ്‍ , തുടങ്ങി ഒരുപാടു ബുദ്ധിമുട്ടുകള്‍, ശില്പക്കനെന്കില്‍ നല്ല ജോലി , സമ്പളം എന്നാല്‍ അവള്ക്ക് എപ്പോഴും അവളുടെ കാര്യം മാത്രം, അഖിലിന്റെ വിഷമം മനസ്സിലാക്കുവാനോ, അസ്വസ്സിപ്പിക്കുവാണോ അവള്‍ സമയം കണ്ടില്ല, ഇനി നിന്നോടൊപ്പം കഴിയാന്‍ പറ്റില്ല എന്ന് പറഞ്ഞു ഒരു ദിവസ്സം അവള്‍ ഇറങ്ങിപ്പോയി, അഖിലിന്റെ വീട്ടുകാര്‍ എല്ലാം നേരെ ആക്കാന്‍ ഒരു പാടു ശ്രമിച്ചു നോക്കി, പക്ഷെ അഖിലിന്റെ ദുരഭിമാനം ഒന്നിനും സമ്മതിച്ചില്ല, പിന്നെ കുടിയും ചീട്ടു കളിയുമായി അവന്റെ ജീവിതം ആകെ താളം തെറ്റുകയായിരുന്നു, പലപ്പോഴും ഞാന്‍ അവന് പണം കൊടുക്കാറുണ്ട്, അത് എന്റെ പണം അല്ല അവന്റെ അച്ഛനും അമ്മയും അവന് കൊടുക്കാന്‍ എന്റെ കൈയില്‍ തന്നു വിടുന്നതയിരുന്നു, ഞാന്‍ എന്റെ പണം എന്ന് പറഞ്ഞു കൊടുക്കുമായിരുന്നു, അല്ലെങ്കില്‍ അവന്‍ അത് വാങ്ങില്ല, . രണ്ടു ദിവസ്സമായി അവന്‍ ആകെ മൌനത്തിലായിരുന്നു, . രാഹുലിന്റെ കാര്‍ വേള്‍ഡ് മര്കെട്ടും കടന്നു കിംസ് ഹോസ്പിറ്റലില്‍ എത്തി , നിമിഴങ്ങള്‍ മനിക്ക്‌ുരുകള്‍ പോലെ കടന്നു പോയി, ഐ സി ഉ വിനു മുന്‍പില്‍ അവര്‍ നാലുപേരും ഉത്കണ്ഠയോടെ കഴിച്ചുകൂട്ടി, കുറെ കഴിഞ്ഞു നേഴ്സ് വന്നു പറഞ്ഞു ബോധം വീണിട്ടുണ്ട് , നിങ്ങളെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്, അവര്‍ നാലുപേരും അഖിലിന്റെ അരികിലേക്ക് ചെന്നു അവരെ കണ്ടത് അവന്‍ പൊട്ടി കരഞ്ഞു, അത് കണ്ടപ്പോള്‍ അവര്ക്കും സങ്കടമായി. എടാ എനിക്ക് അച്ഛനെയും അമ്മയെയും കാണണം ഒന്നു വിളിക്കട , അഖില്‍ വേദനയോടെ പറഞ്ഞു, . ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്, രാഹുല്‍ പറഞ്ഞു, . അവര്‍ വരില്ല അത്ര മാത്രം ഞാന്‍ അവരെ ദ്രോതിച്ചിട്ടുണ്ട്, അഖില്‍ പൊട്ടി കരഞ്ഞു. ഇല്ലടാ അവര്‍ വരും മക്കളുടെ ഏത് തെറ്റും ക്ഷെമി ക്കുന്നവരാണ് അച്ഛനും അമ്മയും അവര്‍ വരും . പെറെന്നാണ് ഡോറില്‍ ആരോ കൊട്ടി വിളിച്ചത്, രാഹുല്‍ ഡോര്‍ തുറന്നു ,അപ്പോള്‍ മക്കള്‍ എത്രദ്രോഹിച്ചാലും തങ്ങളെ എത്ര ഭാരം ആയി കണക്കകി ആയാലും ഈ ലോകത്തില്‍ നമുക്കു ഏറ്റവും വലുത് മക്കള്‍ തന്നെ ആണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടു രണ്ടു പേര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു, അഖിലിന്റെ അച്ഛനും അമ്മയും ...........
2009, ജൂൺ 11, വ്യാഴാഴ്‌ച
പ്രണയ ദുഖം
ഭുമിയിലെ ആദ്യത്തെ സ്ത്രീയും പുരുഷനും നമ്മളയിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്കു പ്രണയിക്കാമായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ നമുക്കു പ്രണയിക്കമായിരുന്നു
ഗാഢമായി പുണരാമായിരുന്നു
ചുടു ചുംബനങ്ങള്‍ ഏകാമായിരുന്നു
നഗ്നത ആവോളം അസ്സ്വതിക്കാമായിരുന്നു
തമ്മിലലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണയിക്കുന്നു
പക്ഷെ എന്തിനെയൊക്കെയോ നാം പേടിക്കുന്നു
ജാതിയെ, മതത്തെ പേടിക്കുന്നു
പൂര്‍വികര്‍ ചെയ്താ ക്രൂരത
ഗാഢമായി പുണരനാകാതെ
ചുടു ചുംബനങ്ങള്‍ ഏകാനാകാതെ
നഗ്നത അസ്വതിക്കാന്‍ ആകാതെ
തമ്മില്‍ അലിഞ്ഞു ചേരനകാതെ നാം പ്രണയിക്കുന്നു
മുട്ടത്തോട് പൊട്ടിച്ചു പുറത്തുവരാന്‍ ആകാത്ത
കിളി കുഞ്ഞിനെ പോലെ , പ്രണയം -
നമ്മുടെ ഉള്ളില്‍ വച്ചു തന്‍നെ മരിക്കുന്നു.
ഒന്നിനെയും പേടിക്കാതെ നമുക്കു പ്രണയിക്കാമായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ നമുക്കു പ്രണയിക്കമായിരുന്നു
ഗാഢമായി പുണരാമായിരുന്നു
ചുടു ചുംബനങ്ങള്‍ ഏകാമായിരുന്നു
നഗ്നത ആവോളം അസ്സ്വതിക്കാമായിരുന്നു
തമ്മിലലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണയിക്കുന്നു
പക്ഷെ എന്തിനെയൊക്കെയോ നാം പേടിക്കുന്നു
ജാതിയെ, മതത്തെ പേടിക്കുന്നു
പൂര്‍വികര്‍ ചെയ്താ ക്രൂരത
ഗാഢമായി പുണരനാകാതെ
ചുടു ചുംബനങ്ങള്‍ ഏകാനാകാതെ
നഗ്നത അസ്വതിക്കാന്‍ ആകാതെ
തമ്മില്‍ അലിഞ്ഞു ചേരനകാതെ നാം പ്രണയിക്കുന്നു
മുട്ടത്തോട് പൊട്ടിച്ചു പുറത്തുവരാന്‍ ആകാത്ത
കിളി കുഞ്ഞിനെ പോലെ , പ്രണയം -
നമ്മുടെ ഉള്ളില്‍ വച്ചു തന്‍നെ മരിക്കുന്നു.
2009, മേയ് 26, ചൊവ്വാഴ്ച
മഴപെയ്യുകയാണ്
മഴ പൈയ്യുകയാണ്. തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പൈയ്യുകയാണ്. തുറന്നിട്ട ജനല്‍ പാളികള്‍ക്ക് ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഴമിച്ചതും ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നാഴ്ട്ടപ്പെടുന്നത് ഒരു മഴക്കാലതാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം . എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. മാനം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശന്കരനെയും കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഴമം തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിനെയും തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും.
2009, മേയ് 23, ശനിയാഴ്‌ച
പ്രണയത്തിനും അപ്പുറം
പ്രനയിക്കുവാനെനിക്കിഷ്ട്ടം
നഴ്ട്ട പ്രണയത്തിന്‍ വേദനയും ഏറെ ഇഷ്ട്ടം
ഇനിയും നിന്‍ പ്രണയത്തിനായി ഞാനെന്റെ
ഹൃദയത്തിന്‍ വാതില്‍ തുറന്നു വൈക്കാം
പ്രണയത്തിന്‍ ചെംബനീര്‍ പൂവുമായി
നീയെന്റെ അരികില്‍ അണയുന്ന നാളിനായി
സ്നേഹിക്കുവാന്‍ എനിക്കിഷ്ട്ടം
നഷ്ട്ട സൌഹ്രിധന്ങള്‍ തീരാ വേധന മാത്രമായി
ഇനിയുമൊരായിരം സൌഹ്രിധന്ഗല്ക്കയി
എന്‍ മനസ്സിന്റെ ചെപ്പ് തുറന്നു വൈക്കാം
സൌഹ്രിധ പൂക്കള്‍ തന്‍ ചെണ്ടുമായി
നീ എന്റെ അരികില്‍ അണയുന്ന നാളിനായി
ഒരു കൈയില്‍ പ്രണയത്തിന്‍ ചെമ്പനീര്പൂവും
മറുകൈയില്‍ സൌഹ്രിധ പൂച്ചെണ്ടുമായി
അരികില്‍ നീ അണയുന്ന നേരത്ത്
കൈക്കൊല്വതാരെ ഞാന്‍ നിന്‍
പ്രണയമോ സൌത്രിധമോ
സംശയത്തിന്‍ ചെറു അഗ്നിനാലത്തില്‍
പ്രണയത്തിന്‍ ചെന്ബനീര്‍ വാടിക്കരിയുമ്പോള്‍
മരണത്തിലും വാടാതോര സൌത്രിധതിന്‍
പൂച്ചെണ്ട് ഞാനെട്ടെടുതോട്ടെ .
നഴ്ട്ട പ്രണയത്തിന്‍ വേദനയും ഏറെ ഇഷ്ട്ടം
ഇനിയും നിന്‍ പ്രണയത്തിനായി ഞാനെന്റെ
ഹൃദയത്തിന്‍ വാതില്‍ തുറന്നു വൈക്കാം
പ്രണയത്തിന്‍ ചെംബനീര്‍ പൂവുമായി
നീയെന്റെ അരികില്‍ അണയുന്ന നാളിനായി
സ്നേഹിക്കുവാന്‍ എനിക്കിഷ്ട്ടം
നഷ്ട്ട സൌഹ്രിധന്ങള്‍ തീരാ വേധന മാത്രമായി
ഇനിയുമൊരായിരം സൌഹ്രിധന്ഗല്ക്കയി
എന്‍ മനസ്സിന്റെ ചെപ്പ് തുറന്നു വൈക്കാം
സൌഹ്രിധ പൂക്കള്‍ തന്‍ ചെണ്ടുമായി
നീ എന്റെ അരികില്‍ അണയുന്ന നാളിനായി
ഒരു കൈയില്‍ പ്രണയത്തിന്‍ ചെമ്പനീര്പൂവും
മറുകൈയില്‍ സൌഹ്രിധ പൂച്ചെണ്ടുമായി
അരികില്‍ നീ അണയുന്ന നേരത്ത്
കൈക്കൊല്വതാരെ ഞാന്‍ നിന്‍
പ്രണയമോ സൌത്രിധമോ
സംശയത്തിന്‍ ചെറു അഗ്നിനാലത്തില്‍
പ്രണയത്തിന്‍ ചെന്ബനീര്‍ വാടിക്കരിയുമ്പോള്‍
മരണത്തിലും വാടാതോര സൌത്രിധതിന്‍
പൂച്ചെണ്ട് ഞാനെട്ടെടുതോട്ടെ .
2009, മേയ് 11, തിങ്കളാഴ്‌ച
ഭാഗ്യദേവത മലയാള സിനിമകകൊരു ഷോക്ക് ട്രീത്മെന്റ്റ്
പ്രേക്ഷകര്‍ തിയേറ്ററില്‍ വരുന്നില്ല എന്ന് വിലപിക്കുന്നവര്‍ക്ക് ഉള്ള മറുപടിയാണ് ഭാഗ്യദേവത എണ്ണ ചിത്രം . മലയാളി ഏത് നാട്ടില്‍ ജീവിച്ചാലും എത്ര ഉയരങ്ങള്‍ കീഴടക്കിയാലും നഴ്ട്ടപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു മലയാള മനസ്സുണ്ട് , അത്തരം മലയാള മനസ്സുകളെ തൊട്ടുണര്‍ത്താന്‍ സാധിച്ചതാണ് ഈ ചിത്രത്തിന്റെ വിജയം . ഏറെ നാളുകളായി ചിത്രം പുറത്തിറങ്ങി രണ്ടു നാള്‍ കഴിയുമ്പോള്‍ കാണികളുടെ എണ്ണം കുറയുന്നതായാണ് കണ്ടു വരുന്നതു, എന്നാല്‍ ഭാഗ്യദേവത എന്ന ചിത്രം കാണുന്ന കാണികളുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത് . എത്ര ലളിതമായ വിഷയമായാലും കാണികള്‍ക്ക് ഇഷ്ട്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുകയനെന്കില്‍ അവര്‍ ചിത്രത്തെ ഏറ്റെടുക്കും എന്നതിന്റെ തെളിവാണ് ഈ ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. ചെറിയ സംഭവങ്ങളിളുടെ സമകാലിക സമുഹത്തിന്റെ നേര്‍ചിത്രം വരച്ചു കാട്ടാന്‍ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. കുട്ടനാടന്‍ ഗ്രാമത്തിന്റെ നിഷ്കളങ്കതയും മനോഹാരിതയും ശുദ്ധ സംഗീതത്തിന്റെ അകമ്പടിയുമായി ഈ ചിത്രം പ്രേക്ഷക മനസ്സില്‍ നിറയുകയാണ്. ഈ അടുത്ത കാലത്തായി മലയാള സിനിമ ലോകത്തുണ്ടായ സംഭവ വികാസങ്ങള്‍ ലജ്ജാകരമാണ് . സിമയായാലും സാഹിത്യമായാലും മറ്റേതൊരു കല ആയാലും ഇത്തരം വേര്‍തിരിവുകള്‍ അതിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുവനെ വഴി ഒരുക്കു. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഇത്തരം അന്തര്‍ നാടകങ്ങള്‍ ഇഷ്ടപ്പെടുന്നില്ല .ഇത്തരം പടലപ്പിണക്കങ്ങള്‍ മാറ്റി വച്ചു പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള സിനിമകള്‍ ചെയ്തു മലയാള സിനിമയുടെ വസന്ത കാലത്തിലേക്ക് ഇനിയും മലയാളിത്തമുള്ള കഥകള്‍ ഉണ്ടാവട്ടെ. ഭാഗ്യദേവത പോലുള്ള ചിത്രങ്ങള്‍ക്ക് ഇനിയും കാണികളുടെ എണ്ണം വര്ധിച്ചുകൊണ്ടേ ഇരിക്കും. അര്‍ഹതപ്പീട്ട വിജയം നിഷേടിക്കുന്നവരല്ല മലയാളി പ്രേഷകര്‍ , എന്നാല്‍ അവര്‍ ആഗ്രഹിക്കുന്നത് നല്‍കാനുള്ള ബാധ്യത മലയാള സിനിമാക്കുമുണ്ട്.
2009, മാർച്ച് 26, വ്യാഴാഴ്‌ച
തെരഞ്ഞെടുപ്പ് - ജനാധിപത്യത്തിന്റെ ജീവനാഡി
വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പ് കൂടി ആഗതമായിരിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടിപ്പിനുള്ള പ്രാധാന്യത്തെ ക്കുറിച്ച് നാമെല്ല്ലാം ബോധവന്മാരകെണ്ടാതാണ്. ഒരു ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ശക്തവും പ്രധന്യമെരിയതുമായ ഒന്നാണ് തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ നാം തെരഞ്ഞെടുക്കുന്ന സ്ഥാനാര്തികള്‍ അതിന് തികച്ചും അര്‍ഹതപ്പെട്ടവരായിരിക്കണം. ഒരു മണ്ഡലത്തിന്റെ ജനങ്ങളുടെ സ്പന്ദനങ്ങള്‍ അറിയുന്ന ആ മണ്ഡലത്തിലെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന , ആ മണ്ഡലത്തിലെ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന സ്ഥാനാര്തികലെയാകണം നാം തെരഞ്ഞെടുക്കേണ്ടത്. മറ്റു എന്തൊക്കെ യോഗ്യതകള്‍ അവകാശപ്പെടാന്‍ കഴിയുന്നവരായാലും സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ പറയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന , അവരോടൊപ്പം എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നില്ക്കുന്ന സ്ഥാനര്തികലെയാകണം നാം തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഇറക്കുമതി ചെയ്യുന്ന സ്ഥാനാര്‍ത്തികളെ അല്ല വിജയിപ്പിക്കേണ്ടത്. ജനാതിപത്യം അത് പൂര്ണ്ണ ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ തെരഞ്ഞെടുപ്പു സുതാര്യമാകണം . മാത്രമല്ല സ്ഥാനാര്തികള്‍ അവരുടെ മണ്ഡലങ്ങളില്‍ മുന്പ് നടത്തിയിട്ടുള്ള ചെറിയ തോതിലുള്ള പ്രവതനങ്ങളെയും വിലയിരുതിയാകണം വോട്ട് നല്‍കേണ്ടത്. പെട്ടെന്ന് ഒരു ദിവസം പൊട്ടി മുളക്കുന്ന സ്ഥാനാര്‍ത്തികളെ തള്ളിക്കാളയുക തന്നെ വേണം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രം മണ്ഡലങ്ങളില്‍ കാണപ്പെടുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ഒരു നോക്ക് കാണുവാന്‍ പോലും വിധത്തില്‍ മാറാന്‍ സാധ്യതയുള്ള സ്ഥനാര്തികളെ എന്തിന് നാം തെരഞ്ഞെടുക്കണം . ജനാധിപത്യത്തിന്റെ ജീവനാഡിയായ തെരഞ്ഞെടുപ്പില്‍ നാം നമ്മുടെ അധികാരം തീര്ച്ചയായും വിനിയോങിക്കെണ്ടതും നമ്മുടെ പ്രശ്നങ്ങളില്‍ ഒപ്പം ഉണ്ടായിരിക്കുകയും ചെയ്യുന്ന സ്ഥാനര്തികളെ തെരഞ്ഞെടുക്കെണ്ടാതുമാണ്. ഇറക്കുമതി ചെയ്യപ്പെട്ടവര്‍ക്ക് അധിക യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവര്‍ രാജ്യസഭയില്‍ മല്സരിക്കട്ടെ. നമുക്കു നമ്മുടെ സ്വന്തം പ്രതിനിധികള്‍ മതി. അങ്ങനെ വോട്ടുകള്‍ ശരിയാം വണ്ണം ഉപയോഗപ്പെടുത്തി നമുക്കു ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ കാവല്‍ ഭാടന്മാരായി മാറാം.
2009, മാർച്ച് 5, വ്യാഴാഴ്‌ച
സാമ്പത്തിക മാന്ദ്യം - യാഥാര്‍ത്യവും പുകമരയും
ലോകം സമ്ബതിക പ്രതി സന്ധി നേരിടുകയാണ്. ആഗോള വല്ക്കരനതിന്റെയും മറ്റും ഫലമായി ഈ സാമ്ബ്ബതിക പ്രതിസന്ധി എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇന്ത്യയെ പോലെ കരുത്തുറ്റ സമ്പത്ത് വ്യവസ്ഥയുള്ള ഒരു രാജ്യം പിടിച്ചു നില്ക്കുന്നു എങ്കിലും പ്രത്യാഘാതങ്ങള്‍ ഇവിടെയും കണ്ടു തുടങ്ങിയിട്ടുണ്ട്. ഐ ടി മേഘലയില്‍നിന്നും ഗള്ഫ് രാജ്യങ്ങളില്‍ നിന്നും ധാരാളം പിരിച്ചു വിടല്‍ ഭീഷണികള്‍ നേരിടുകയാണ്. ടെക്നോ പാര്ക്ക് ഉള്പ്പീടെ ഉള്ള ഐ. ടി. ആസ്ഥാനങ്ങളില്‍ നിന്നും ധാരാളം യുവാക്കളെ പിരിച്ചു വിടുകയോ അവരുടെ സംബലം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. മാന്ദ്യത്തെ അതി ജീവിക്കുവാനുള്ള വഴികള്‍ നല്ലത് തന്നെ. അത്തരം വഴികള്‍ ആലോചിക്കുമ്പോള്‍ തന്നെ അത് യുവാക്കളുടെ സംബലം വെട്ടിക്കുറച്ചു കൊണ്ടോ ,അവരെ പിരിച്ചു വിട്ടു കൊണ്ടോ ചൈയ്യേണ്ടാതല്ല . യുവാക്കളെ പിരിച്ചു വിടുന്ന കമ്പനികള്‍ ഒന്നു ആലോചിക്കണം നിങ്ങള്ക്ക് വേണ്ടി ഈ യുവാക്കള്‍ നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. സമ്ബതിക മാന്ദ്യവും ഉയര്ച്ചയുമൊക്കെ ഒരു സമ്പദ് വ്യവസ്ഥയില്‍ സാധാരണമാണ്. അത്തരം സാഹചര്യങ്ങളില്‍ യുവാക്കള്‍ക്ക് കുടുതല്‍ ആത്മ വിസ്വസ്സവും സംരക്ഷണവും നല്‍കേണ്ട കമ്പനികള്‍ ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്നറിയിപ്പും കുടാതെ അവരെ പിരിച്ചു വിടുന്നത് കടുത്ത വന്ച്ചനയാണ്. തൊഴില്‍ സ്ഥാപനങ്ങളില്‍ പണി എടുക്കുന്ന യുവാക്കളുമായി പൊതുവായ ചര്‍ച്ചയില്‍ കുടി മാന്ദ്യം പരിഹരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും കുടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സജ്ജരാകുകയുമാണ് അധികൃതര്‍ ചെയ്യേണ്ടത്. അതുപോലെ ഇന്ത്യയുടെ പ്രതേകിച്ചു കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ ഗള്ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന മലയാളികള്‍ ഉള്പ്പെടെ ഉള്ള ആയിരക്കണക്കിന് ആളുകള്‍ മടങ്ങി വരവിനുള്ള തയ്യാറെടുപ്പിലാണ്. അവര്ക്കു സംരക്ഷണം നല്‍കുവാനും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുവാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാരാകെണ്ടാതാണ്. പ്രവാസി കാര്യ ക്ഷേമ വകുപ്പുമായി ചേര്ന്നു ക്ഷേമ പട്തതികള്‍ ആവിഷ്കരിക്കുകയും അവര്ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യേണ്ടതാണ് . ഈ അവസ്ഥയെ കൂട്ടായ പ്രവര്തനതിളുടെ പ്രധിരോധിച്ചു കൊണ്ടു കൂടുതല്‍ കരുത്തുറ്റ ഒരു സമ്പത്ത് വ്യവസ്ഥക്ക് വേണ്ടി നമുക്കു പരിശ്രമിക്കാം. സമ്പത്ത് വ്യവസ്ഥകള്‍ മെച്ചപ്പെടുകയും ഇന്നത്തേതിലും മെച്ചപ്പെട്ട തോഴിലവസ്സരങ്ങളും വേതനവും നിങ്ങളെ തേടി എത്തുകയും ചെയ്യും. അപ്പോഴും ഓരോര്മപ്പെടുതലായി ഈ മാന്ദ്യവും അത് മൂലമുണ്ടായ പ്രത്യാഘാതങ്ങളും ഓര്‍മയില്‍ ഉണ്ടാവണം . ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ നമുക്കു ഒരുമിച്ചു പ്രവര്‍ത്തിക്കാം . ജയരാജ് മുരുക്കുംപുഴ -9349025945
2009, ഫെബ്രുവരി 24, ചൊവ്വാഴ്ച
ഹേ ഐശ്ശര്യ , ഇറ്റ്സ് നോട് ജസ്റ്റ് അനോതെര്‍ ഫിലിം
രാജ്യത്തിന്റെ യെശ്ശസ്സു വാനോളം ഉയര്‍ത്തിയ റഹ്മാനും രസ്സുളിനും ഒരായിരം അഭിനന്ദനങള്‍. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും തങ്ങളില്‍ വന്നു ചേര്ന്ന കര്‍മം ആത്മവിശ്വാസത്തോടെ പുര്നതയില്‍ എത്തിച്ത്തിനുള്ള അംഗീകാരമാണ് ഈ ഒസ്കാരുകള്‍ . എന്തിനേയും വിമര്‍ശിക്കാന്‍ സ്വാതന്ത്രിയം ഉള്ളപ്പോള്‍ തന്നെ നമ്മള്‍ വിമര്‍ശിക്കുന്ന സംഭവത്തില്‍ നന്മയുടെ, സ്നേഹത്തിന്റെ , പ്രതീക്ഷയുടെ , അന്ഗീകാരത്തിന്റെ ഒരംശം ഉണ്ടെങ്കില്‍ അത് വിളിച്ചു പറയാനുള്ള ആര്‍ജ്ജവം ഉണ്ടാകണം. കുറെ നാളുകള്‍ക്കു മുന്പ് കാന്‍ ഫിലിം ഫെസ്ടിവേലിനു എത്തിയ ഐശ്ശ്വരിയ രായിയോടു ഒരു പത്ര പ്രവര്‍ത്തകന്‍ സ്ലം ഡോഗ് എന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ , വളരെ ഉധസീനതയില്‍ ഇറ്റ്സ് ജസ്റ്റ് അനോതെര്‍ ഫിലിം , ഇതു മറ്റേതൊരു ചിത്രവും പോലെ അല്ലാതെ ഇതു കൊണ്ടു യാതൊരു നേട്ടവും എല്ലാ എന്ന് പരിഹസ്സ പുര്‍വ്വം മറുപടി നല്കി. അത് കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. കാരണം ആ ചിത്രം എങ്ങനെയോ ആയിക്കോട്ടെ പക്ഷെ ആ ചിത്രത്തിന് ഇന്ത്യക്കാര്‍ നല്കിയ സംഭാവനകലോ ആചിത്രം ഇന്ത്യക്കാര്‍ക്ക് നല്കുന്ന നേട്ടങ്ങളോ വിലയിരുത്താതെ വളരെ പരിഹസ്സ രുപേനയാണ് ഐശ്വരിയ പ്രതികരിച്ചത്. ഇന്നിപ്പോള്‍ ഐശ്വരിയ ഉള്പ്പെടെ ഉള്ള ഏതൊരു ഇന്ത്യക്കാരനും മറ്റേതൊരു ചിത്രത്തെയും പോലെ സ്ലാംടോങിനെ മാറ്റി നിര്‍ത്താന്‍ സാധിക്കുമോ. എന്റെ ലേഖനങ്ങള്‍ വായിക്കുന്ന ആയിരങ്ങള്‍ ഉണ്ട് . എന്നാല്‍ ഐശ്വര്യയെ പ്പോലെ ഉള്ള ഒരാളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന കോടി ജനങ്ങളുണ്ട് . അപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകുടി വിശാല മനസ്സില്‍ കാനെണ്ടിയിരുന്നില്ലേ . കൊട്ടാര കേട്ടിലോ , മനിമാളികയിലോ കഴിയുന്നത് കൊണ്ടു മാത്രം ഒരാള്‍ ശ്രേഷ്ട്ടനാകുന്നില്ല , ചേരിയില്‍ കഴിയുന്നത് കൊണ്ടു ഒരാള്‍ മോശ ക്കാരനും ആകുന്നില്ല. എല്ലാവരും രക്തവും, മാംസവും ചേര്ന്ന ശരീരതാലും അതിനുള്ളിലെ മനസ്സിനാലുമാണ് ശ്രിസ്ട്ടിക്കപെട്ടിരിക്കുന്നത്. സ്നേഹം, നന്മ , കാരുണ്യം , സഹാനുഭുതി, പ്രവര്‍ത്തികളിലെ നിര്‍മലത, വിശാലമായ കാഴ്ചപ്പാട് ഇവയൊക്കെ തന്നെയാണ് മനുഷ്യന്റെ ശ്രേഷ്ട്ടത നിര്‍ണയിക്കുന്നത്. അത് മനിമാളികയായാലും ചേരിയില്‍ ആയാലും . താനെഴുതുന്നത് യാഥാര്‍ഥ്യം ആവുക എന്നതാണ് ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചും സംതൃപ്തി നല്കുന്നത് . ഞാനെഴുതിയ സ്ലാംടോഗ് മിളിനെര്‍ -കാഴ്ചയുടെ കാണാപ്പുറങ്ങള്‍ എന്ന ലേഖനം വായിച്ചു ധാരാളം പേര്‍ അഭിപ്രായം അറിയിച്ചിരുന്നു .ഇന്നിപ്പോള്‍ ഓസ്കാര്‍ പ്രഖാപനം കഴിഞ്ഞപ്പോള്‍ അതിലും ഏറെപ്പേര്‍ അഭിപ്രായങ്ങള്‍ അറിയിക്കുന്നു. സാഹിത്യ , സാംസ്‌കാരിക , സിനിമ , മാധ്യമ രംഗം ഉള്ളവരും എന്റെ സ്നേഹിതരും ഉള്പ്പെടെ ഉള്ള നിങ്ങളുടെ എല്ലാം അഭിപ്രായങ്ങള്‍ എന്റെ സത്യാസന്ധമായ എഴുത്തിനു കിട്ടിയ അന്ഗീകാരമായി കരുതുന്നു. ഇനിയും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഉണ്ടാകുമല്ലോ. റഹ്മാനും പൂക്കുട്ടിക്കും ഒരിക്കല്‍ കുടി ഹൃദയം നിറഞ്ഞ അഭിനന്ദനങള്‍ . ജയരാജ് മുരുക്കുംപുഴ - 9349025945
2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച
പ്രണയവര്‍ണങ്ങള്‍
കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന ,നിരനിരയായി നിറയെ പുത്ത് നില്ക്കുന്ന വാക മരങ്ങള്‍ നിറഞ്ഞ പാതയോരത്ത് അന്ന് ആദ്യമായി അവര്‍ കണ്ടുമുട്ടി. യാദ്രിചികമാണോ അതോ മനപൂര്‍വമാണോ എന്തായാലും പിന്നീടും പല തവണകള്‍ അവര്‍ തമ്മില്‍ കാണാനിടയായി . ആ കണ്ടുമുട്ടലുകള്‍ക്കിടയില്‍ എപ്പോഴോ അവന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി, അവള്‍ അവനെയും. പിന്നീടെപ്പൊഴോ കണ്ടുമുട്ടിയപ്പോള്‍ , വാക മരത്തിലെ ചുവന്ന പൂക്കള്‍ മെല്ലെ താഴേക്ക് അടര്‍ന്നു വീഴുന്നത് പോലെ അവന്റെ പ്രണയം അവളോട് പറഞ്ഞു "എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. .അത് കേട്ട് അവളുടെ മുഖം വാകപൂവ് പോലെ ചുവന്നു. അവളുടെ ചുണ്ടുകള്‍ വിറച്ചു . എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,അവള്‍ അത് പറഞ്ഞപ്പോള്‍ അവളുടെ മുഖത്തുണ്ടായ തിളക്കം അത് നാളിതുവരെ മറ്റൊരിടത്തും അവന്‍ കണ്ടിരുന്നില്ല. ഈ ലോകം തന്നെ തന്റെ കാല്‍ ചുവട്ടില്‍ എന്ന് അവന് തോന്നി. അവരുടെ സ്നേഹ പ്രകടനത്തില്‍ പങ്കു ചേര്‍ന്നത് പോലെ വാകമരങ്ങള്‍ ചുവന്ന പൂക്കള്‍ പൊഴിച്ചു കൊണ്ടേയിരുന്നു. പിന്നെയും പല തവണകള്‍ അവര്‍ കണ്ടുമുട്ടി .അപ്പോഴെന്നോ ഒരിക്കല്‍ കൂടി അവന്‍ പറഞ്ഞു . എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. അത് കെട്ട് അവള്‍ ചിരിക്കാന്‍ തുടങ്ങി. എനിക്കും ഇഷ്ടമാണ് ചിരി നിര്‍ത്താതെ തന്നെ അവള്‍ പറഞ്ഞു. അവളുടെ സ്നേഹത്തിന്റെ ആഴം കുറഞ്ഞു വരന്നത് പോലെ അവന് തോന്നി . പിന്നെയും വാകമരങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. അപ്പോഴും അവരുടെ സമാഗമങ്ങള്‍ തുടര്‍ന്ന് കൊണ്ടേ യിരുന്നു. എങ്കിലും അവളുടെ സ്നേഹത്തിന്റെ മാറ്റ് ഒന്നു കൂടി അറിയണമെന്ന് അവന് തോന്നി . ഒരിക്കല്‍ കൂടി അവന്‍ അവളോട് പറഞ്ഞു എന്ക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. പതിവുപോലെ അവള്‍ ചിരിക്കാന്‍ തുടങ്ങി , എനിക്കും എന്ന്ന ഒറ്റ വാക്കില്‍ ഉത്തരം ഒതുക്കുകയും ചെയ്തു. അവളുടെ സ്നേഹത്തെ ക്കുറിച്ചുള്ള അവന്റെ അശാന്കകള്‍ക്ക് ഒന്നു കൂടി കനം വച്ചു. എന്നായാലും അവളുടെ സ്നേഹം പൂര്‍ണമായി തനിക്ക് തിരികെ കിട്ടും എന്ന് അവന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന നിരനിരയായി നിറയെ പൂത്തുനില്‍ക്കുന്ന വാകമരങ്ങള്‍ നിറഞ്ഞ പാതയോരത്ത് ഒരിക്കല്‍ കൂടി അവര്‍ കണ്ടുമുട്ടി. അവളുടെ സ്നേഹത്തെ കുറിച്ചുള്ള ആശങ്കകള്‍ എങ്ങനെ അവളെ അറിയിക്കും അവള്‍ തെറ്റി ധരിച്ചാലോ .അവളുടെ സ്നേഹം പൂര്‍ണമായി തിരികെ കിട്ടുമെന്ന് അവന്റെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു. വാകപൂക്കള്‍ നിറഞ്ഞ പാതയോരത്ത് നിന്നുകൊണ്ട് അവന്‍ ഒരിക്കല്‍ കൂടി അവളോട് പറഞ്ഞു എനിക്ക് നിന്നെ ഒരുപാടു ഇഷ്ട്ടമാണ്. അവളുടെ മറുപടി എന്താകും , അവന്റെ ഹൃദയതാളം വേഗത്തിലായി, ഇളം മഞ്ഞിലും അവന്‍ വിയര്‍ക്കാന്‍ തുടങ്ങി ,അവന്‍ കണ്ണുകള്‍ മെല്ലെ അടച്ചു അവളുടെ മറുപടിക്കായി കാതോര്‍ത്തു. പെട്ടെന്നാണ് അവളുടെ മറുപടി അവന്റെ കാതുകളില്‍ മുഴങ്ങിയത്. എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,പ്രണയത്തിന്റെ തീവ്രതകളെല്ലാം ആവാഹിച്ച മറുപടിയില്‍ അവളുടെ സ്നേഹത്തിന്റെ ആഴം അവന്‍ തിരിച്ചറിഞ്ഞു. അവന് തന്നെത്തന്നെ വിശ്വസിക്കാന്‍ ആയില്ല . അവന്‍ പതിയെ കണ്ണുകള്‍ തുറന്നു , എന്നാല്‍ അവള്‍ അടുത്തുണ്ടായിരുന്നില്ല . അവന്‍ ചുറ്റും നോക്കി, അവളെ കാന്നുന്നില്ല , വാകപ്പൂക്കള്‍ നിറഞ്ഞ പാതയിലേക്ക് കണ്ണോടിച്ചപ്പോള്‍ മറ്റൊരാളുടെ കൈയും പിടിച്ചു കൊണ്ടു അവള്‍ നടന്നകലുന്നത് അവന്‍ കണ്ടു, അവളുടെ സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറ്റു വാങ്ങാന്‍ എത്തിയ പുതിയ അതിഥി യോട് അപ്പോഴും അവള്‍ പറയുന്നുണ്ടായിരുന്നു എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ് ,അപ്പോഴും വാക മരങ്ങളില്‍ നിന്നു ചുവന്ന പൂക്കള്‍ അടര്‍ന്നു വീഴുന്നുണ്ടായിരുന്നു............
2009, ജനുവരി 28, ബുധനാഴ്‌ച
സ്ലം ഡോഗ് മില്ലയാനാര്‍ -കാഴ്ച്ചയുടെ കാണാപ്പുറങ്ങള്‍
ഇന്ത്യയെ പോലെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടാന്‍ തക്ക ഒരു രാജ്യവും ലോകത്തില്ല. ഒരു ചിത്രം കാണുന്നത് മുലം തകര്ന്നു പോകാന്‍ തക്ക വിധം ധുര്‍ബലമാണോ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം .ശ്രീ അമിതാഭ് ബച്ചനും , ശ്രീ അറിഞ്ടാം ചൌധരിയും പ്രസ്താവിക്കുന്നത് കേട്ടാല്‍ നമുക്കു അങ്ങനെ സംശയിക്കേണ്ടി വരും. ഇന്ത്യയെ അപമാനിക്കാന്‍ വേണ്ടി മാത്രം ഫോക്കസ് ചെയ്യുകയാണ് ഈ ചിത്രം ചെയ്തതെങ്കില്‍ അത് തെറ്റാണെന്ന് പറയാം. എന്നാല്‍ യാധര്ത്യങ്ങളെ നാം വിസ്മരിച്ചു കുടാ. മുഴു പട്ടിണിയുടെയും ,അര്‍ദ്ധ പട്ടിണിയുടെയും ,ചുവന്ന തെരുവിന്റെയും ,വര്ങിയ സന്ഘട്ടനങളുടെയും എത്ര മറക്കാന്‍ ശ്രമിച്ചാലും സാധിക്കാത്ത വികൃതമായ ഒരു വശം ഇന്ത്യയിലുമുണ്ട്. അത് ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും അത്തരം കഥകള്‍ പറയാനുണ്ട്. അപ്പോള്‍ പിന്നെ ഇന്ത്യയെ മാത്രം ഫോക്കസ് ചെയ്തു ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശ്ശസ്സിനു കളങ്കം വരുത്തിയിരിക്കുന്നു എന്ന് ഒരു പക്ഷം പറയുമ്പോള്‍ , എന്റെ അഭിപ്രായം മറ്റൊന്നാണ് . ഇന്ത്യന്‍ യുവത്വത്തിന്റെ പോരാട്ട വീര്യത്തിന്റെയും വിജയ തൃഷ്ണ ക്കുമുള്ള അന്ഗീകാരമാണ് ഈ ചിത്രം. ലോകത്ത് ഒരു രാഷ്ട്രത്തിനും അവകാശപ്പെടാനില്ലാത്ത മതേതരവും സാംസ്കാരികവും സാമുഖികവുമായ സംസ്ക്രിതിയുള്ള ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ ഒരു ചിത്രം കൊണ്ടു തകര്‍ക്കാന്‍ ലോകത്തില്‍ ഒരു ശക്തിക്കും കഴിയുകയില്ല, . എന്നാല്‍ എന്ത് കൊണ്ടു ഇന്ത്യയിലെ ഒരു യുവാവിനെ കേന്ദ്ര കഥാപാത്രമാക്കി എന്നാലോചിക്കുമ്പോള്‍ തോന്നുന്നത് , മറ്റൊരു രാജ്യത്തിലെയും യുവാക്കളെ ഇന്ത്യന്‍ യുവാക്കളുടെ സ്ഥാനത്ത് പ്രതിഴ്ട്ടിക്കാന്‍ ലോകത്തിലെ ഒരു സംവിധായകനും സാധിക്കുകയില്ല. കാരണം ഇന്ത്യന്‍ യുവത്വം അത് ചേരിയില്‍ ആയാലും മറ്റു എവിടെ ആണെന്കിലും , ഇന്ത്യന്‍ യുവാക്കളുടെ ധൈര്യവും അറിവും തീഴ്നതയും, അനുഭവങ്ങളുടെ കരുത്തും ലോകത്തില്‍ മറ്റൊരു യുവത്വത്തിനും അവകാശപ്പെടാന്‍ കഴിയില്ല. അത്രമേല്‍ ഇന്ത്യന്‍ യുവത്വം ലോകത്തിലെ മറ്റേതൊരു യുവത്വത്തിനും മുകളിലാണ്. ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായ ഓസ്കാര്‍ നേട്ടം വരെ റഹ്മാനും , രസ്സുല്‍ പുക്കുട്ടി എണ്ണ മലയാളിയുമുല്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഏതാപ്പെടുമ്പോള്‍ തന്നെ ഇന്ത്യന്‍ യുവത്വത്തിന്റെ ശക്തി നാം തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ റഹ്മാനും രസ്സുല്‍ പുക്കുടിക്കും കിട്ടുന്ന ഒസ്കാരുകള്‍ കാട്ടി ലോകത്തോട് ഇന്ത്യന്‍ യുവത്വത്തിന്റെ ശക്തി വിളിച്ചറിയിക്കാം . എന്തൊക്കെ പ്രതിസ്സന്ധികള്‍ ഉണ്ടായാലും ഇന്ത്യന്‍ യുവത്വത്തിന്റെ മുന്നേറ്റം തടയാന്‍ ഒരു ശക്തിക്കുമാവില്ല. അതിനാല്‍ ഈചിത്രം ഇന്ത്യന്‍ യുവത്വത്തിന്റെ പോരാട്ട വീര്യതിനും വിജയ തൃഷ്ണ ക്കുമുള്ള അന്ഗീകാരമായി കണക്കാകാം .
2009, ജനുവരി 16, വെള്ളിയാഴ്‌ച
റിയാലിറ്റി ഷോ
ഓരോ സെക്കംടുംഓരോ ഉഗാങ്ങളായി രാഹുലിനു തോന്നി. എത്രയും പെട്ടെന്ന് ഇതൊന്നു അവസ്സനിചിരുന്നെന്കില്‍ ,ഏറ്റവും ജന പ്രീതി ആര്‍ജിച്ച റിയാലിറ്റി ഷോയുടെ സെമിഫൈനലിന്റെ എലിമിനറേന്‍ റൌണ്ട് പുരോഗമിക്കുകയാണ്. ഇനി താനും അരവിന്ദും മാത്രം ,അതിലൊരാള്‍ പുറത്താകും ഒരാള്‍ ഫൈനലില്‍ എത്തും . പുറത്തായവരുടെ കണ്ണുനീരും ഫൈനലില്‍ എത്തിയവരുടെ സന്തോഷവും ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .കാരണം താന്‍ പുറത്തായി എന്ന പ്രഹ്യപനമ് കെല്ക്കാന് മാത്രമായി അവന്‍ മനസ്സിനെ പാകപ്പെടുതുകയായിരുന്നു .അരവിന്ധുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെ പാട്ടു അത്ര മികച്ചതോന്നുമല്ല എന്ന് രതുലിനു തന്നെ അറിയാം . അവതാരക രണ്ജിത അസ്വസ്സിപ്പിക്കാന്‍ പറഞ്ഞതൊന്നും രാഹുല്‍ കേട്ടതെ ഇല്ല. അവസ്സാനം സെലിബ്രിടി ഗസ്റ്റ് ആയി വന്ന നയന്‍താര റിസള്‍ട്ട് കവര്‍ തുറന്നു .ഫൈനലില്‍ എത്തിയത് രാഹുല്‍. പ്രേക്ഷകരുടെ എസ് എം എസ്സുകളുടെ പിന്‍ബലത്തില്‍ അരവിന്ദിനെ പിന്തള്ളി രാഹുല്‍ ഫൈനലില്‍ കടന്നു . രാഹുല്‍ ഇന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, . അരവിന്ദിന്റെ ദുഖം കണ്ണ് നീരായി ഒഴുകിയപ്പോള്‍ രാഹുല്‍ അരവിന്ദിനെ കെട്ടിപ്പിടിച്ചു. താനല്ല യഥാര്‍ത്ഥ വിജയി അരവിന്ധനെന്നു പറയുകയും ചെയ്തു. പക്ഷെ കാര്യം ഇല്ലല്ലോ. പ്രേക്ഷകര്‍ രാഹുല്‍ ഇന് നല്കിയ പിന്തുണ അത്ര ശക്തം ആയിരുന്നു. വീടിലേക്ക് ഉള്ള മടക്ക യാത്രയില്‍ രാഹുല്‍ ഇന്റെ മനസ്സില്‍ സന്തോഷം തിര തല്ലുക ആയിരുന്നു. സ്റ്റുഡിയോ കടന്നു രാഹുല്‍ ഇന്റെ ബൈക്ക് മെയിന്‍ റോഡിലേക്ക് കടന്നു. ഫൈനലില്‍ എത്തിയ ആഹ്ലാദത്തില്‍ എതിരെ വന്ന വാഹനങ്ങള്‍ ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . പെട്ടെന്നാണ് എതിരെ വന്ന ടിപ്പര്‍ ലോറി രാഹുല്‍ ഇന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അമ്മേ എന്ന നിലവിളി ഓടെ രാഹുല്‍ റോഡിലേക്ക് തെറിച്ചു വീണു. വീഴ്ശ്ചയില്‍ തല പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങി . രാഹുല്‍ ഇന്റെ ബോധം നശിച്ചു തുടങ്ങിയിരുന്നു. അര്‍ദ്ധ ബോധ അവസ്ഥയില്‍ അവന്‍ വിളിച്ചു പറഞ്ഞു -ആരെങ്കിലും എന്നെ ഹോസ്പിറ്റലില്‍ എത്തിക്കണേ അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും. ചുറ്റും കുടി നിന്നവര്‍ ഓരോ അഭിപ്രായം പറഞ്ഞതല്ലാതെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ നിരങ്ങി നിരങ്ങി രാഹുല്‍ ഓരോ ആളുകളുടെ മുന്നിലും കൈ കൂപ്പി യാചിച്ചു. തന്റെ ജീവന്‍ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരനെ എന്ന് പൊട്ടി ക്കരഞ്ഞുകൊണ്ട് പറഞ്ഞു. കണ്ടവര്‍ കണ്ടവര്‍ അയ്യോ പാവം എന്ന് പറഞ്ഞതല്ലാതെ ഒരു സഹായവും ചെയ്തില്ല. ഒരല്‍പം വെള്ളം എങ്കിലും തരണേ എന്ന് പറഞ്ഞു കൊണ്ടു രാഹുല്‍ ബോധം അറ്റ് റോഡില്‍ നിലം പതിച്ചു. ഏതോ റിയാലിറ്റി ഷോ കണ്ടു രസിക്കുന്ന മട്ടില്‍ ആളുകള്‍ അപ്പോഴും രാഹുല്‍ ഇന് ചുറ്റും കൂടി നില്‍ക്കുന്നുണ്ടായിരുന്നു.
2009, ജനുവരി 7, ബുധനാഴ്‌ച
മാറ്റുവിന്‍ ചട്ടങ്ങളെ
നിയമ പരിഷ്കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ വളരെയധികം സ്വാഗതാര്‍ഹമാണ്. ബഹു ഭാര്യത്വം , ശാന്തി നിയമനം , ദയാവധം , ഹര്‍ത്താല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം കമ്മിഷന്‍ കാലാനുസൃതമായ മാറ്റം ഉള്കൊണ്ടിരിക്കുന്നു. നിയമങ്ങള്‍ ശ്രിഷ്ടിക്കപ്പെടുമ്പോള്‍ അവ എന്നും ഒരു പോലെ നിലനില്‍ക്കപ്പെടെണ്ടാവയല്ല . കാലങതിക്കനുസ്സരിച്ചു മാറ്റങ്ങള്‍ അനിവാര്യമാണ് താനും. അത്തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില കോണുകളില്‍ നിന്നു എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികം. എന്നിരുന്നാലും സമുഹത്തിന് നന്മക്കു ഉതകുന്ന തരത്തിലുള്ള നിയമ പരിഷ്ക്കാരങ്ങള്‍ ഞാനുള്‍പ്പെടെയുള്ള വളരെ സാധാരണക്കാരായ ജനങ്ങള്ക്ക് പ്രതീക്ഷക്കു വക നല്കുന്നു.
ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാതെ മരണത്തെക്കാള്‍ ഭയാനകവും ഭീധിതവും ധാരുനവും ദയനീയവും നിസ്സഹായവുമായ അവസ്ഥയില്‍ കഴിയുന്ന ഒരാള്‍ക്ക് ദയാവധം അനുഗ്രഹമാണ് . എന്നാല്‍ ഇതിനെ ചൊല്ലി ചില കോണുകളില്‍ നിന്നും ഉയരുന്ന അഭിപ്രായങ്ങള്‍ ബാലിശമാണ് . അത്തരക്കാര്‍ പറയുന്നതു തോന്നുട്ടി ഒന്‍പതു ശതമാനം ജനങ്ങളും ദൈവ വിസ്വസ്സികലയിട്ടുള്ള നാട്ടില്‍ ദയാവധം അനുവദിക്കരുത് എന്നാണ്. അപ്പോഴാണ് നമ്മള്‍ മറു ചോദ്യം ഉന്നയിക്കാന്‍ ബാധ്യസ്തരാകുന്നത്. തോന്ണ്‌ുട്ടി ഒന്‍പതു ശതമാനം ആളുകളും ദൈവത്തിന്റെ കല്പനകള്‍ എല്ലാം അനുസ്സരിച്ച് ജീവിചിരുന്നെന്കില്‍ ഈ നാടൊരു സ്വര്‍ഗം ആയേനെ. അപ്പോള്‍ അതല്ല കാര്യം സന്കുചിതമായ താല്പര്യങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്തുന്നവരാന് ധയവധതിനെതിരെയും ശബ്ദിക്കുന്നത്.
ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാരെയും ശന്തിമാരായി നിയമിക്കനമെന്നത് അന്ഗീകരിക്കപ്പെടെണ്ടാതുതന്നെ . ഒരു ദൈവ് വും ഇന്നയാള്‍ തന്നെ പൂജ നടത്തണം എന്ന് ആവശ്യപ്പെടും എന്ന് തോന്നുന്നില്ല. മന്ത്രങ്ങളിലും പുജവിധികളിലും പ്രാവീണ്യം നേടി മാനസികവും ശാരീരികവും ആയി സമര്‍പ്പണം ചെയ്യുന്ന ആരും അതിന് യോഗ്യരാണ്. അത്തരത്തില്‍ അല്ലാതെ മന്ത്രവും പുജവിധികളും അറിയില്ല എങ്കിലും ഒരു പ്രത്യക വിഭാഗത്തില്‍പ്പെട്ട ആലയതുകൊണ്ട് ദൈവം പ്രസ്സധിക്കുമോ അങ്ങനെ മാത്രമെ ഒരു ദൈവം പ്രസ്സധിക്ക് എങ്കില്‍ ആ ദൈവത്തിന്റെ മുന്‍പില്‍ കൈ കുപ്പി നില്ക്കാന്‍ നമ്മള്‍ക്കവുമോ
ബഹു ഭാര്യത്വതെ കുറിച്ചുള്ള നിര്‍ദേശവും സ്വാഗതാര്‍ഹം തന്നെ. ബഹു ഭാര്യത്വതിനെ അനുകുളിക്കുന്ന ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അവരോട് ഒന്നു ചോദിക്കട്ടെ നിങ്ങളുടെ ഭാര്യമാരില്‍ എത്ര പേര്‍ ബഹു ഭാര്യത്വതെ അനുകൂളിക്കുന്നുട്. ആരുമുണ്ടാവില്ല അങ്ങനെ നോക്കുമ്പോള്‍ അവിടെയും സന്കുചിതമായ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ശബ്ധമുയര്തുന്നത്.
പ്രതിക്ഷേധം അവകാശമാണെന്ന് പറയുമ്പോള്‍ തന്നെ അത് സാധാരണക്കാരെ വലിയതോതില്‍ ബാധിക്കാതിരിക്കാന്‍ , അവര്ക്കു അല്‍പ്പം മുന്‍കരുതല്‍ സീകരിക്കാന്‍ ഹര്‍ത്താലിന് ഒരാഴ്ച മുന്പ് നോടിസ്സു നല്കുന്നത് വഴി സാധിക്കും . പൊടുന്നനെ ഉള്ള ഹര്‍ത്താലുകള്‍ കാരണം ജീവിതത്തിന്റെ സമസ്ത മേഘലകളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഈ ഒരു നിര്ധേശ്ശവും സ്വാഗതാര്‍ഹം തന്നെ .
അത്തരത്തില്‍ സാധാരണ ജനങ്ങളുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ നിയമപരിഷ്ക്കരണ കമ്മിശ്ശന്റെ നിര്‍ദേശങ്ങള്‍ വളരെ സ്വാഗതാര്‍ഹംമാന്
ജയരജ്മുരുക്കുംപുഴ 9349025945
ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാതെ മരണത്തെക്കാള്‍ ഭയാനകവും ഭീധിതവും ധാരുനവും ദയനീയവും നിസ്സഹായവുമായ അവസ്ഥയില്‍ കഴിയുന്ന ഒരാള്‍ക്ക് ദയാവധം അനുഗ്രഹമാണ് . എന്നാല്‍ ഇതിനെ ചൊല്ലി ചില കോണുകളില്‍ നിന്നും ഉയരുന്ന അഭിപ്രായങ്ങള്‍ ബാലിശമാണ് . അത്തരക്കാര്‍ പറയുന്നതു തോന്നുട്ടി ഒന്‍പതു ശതമാനം ജനങ്ങളും ദൈവ വിസ്വസ്സികലയിട്ടുള്ള നാട്ടില്‍ ദയാവധം അനുവദിക്കരുത് എന്നാണ്. അപ്പോഴാണ് നമ്മള്‍ മറു ചോദ്യം ഉന്നയിക്കാന്‍ ബാധ്യസ്തരാകുന്നത്. തോന്ണ്‌ുട്ടി ഒന്‍പതു ശതമാനം ആളുകളും ദൈവത്തിന്റെ കല്പനകള്‍ എല്ലാം അനുസ്സരിച്ച് ജീവിചിരുന്നെന്കില്‍ ഈ നാടൊരു സ്വര്‍ഗം ആയേനെ. അപ്പോള്‍ അതല്ല കാര്യം സന്കുചിതമായ താല്പര്യങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്തുന്നവരാന് ധയവധതിനെതിരെയും ശബ്ദിക്കുന്നത്.
ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാരെയും ശന്തിമാരായി നിയമിക്കനമെന്നത് അന്ഗീകരിക്കപ്പെടെണ്ടാതുതന്നെ . ഒരു ദൈവ് വും ഇന്നയാള്‍ തന്നെ പൂജ നടത്തണം എന്ന് ആവശ്യപ്പെടും എന്ന് തോന്നുന്നില്ല. മന്ത്രങ്ങളിലും പുജവിധികളിലും പ്രാവീണ്യം നേടി മാനസികവും ശാരീരികവും ആയി സമര്‍പ്പണം ചെയ്യുന്ന ആരും അതിന് യോഗ്യരാണ്. അത്തരത്തില്‍ അല്ലാതെ മന്ത്രവും പുജവിധികളും അറിയില്ല എങ്കിലും ഒരു പ്രത്യക വിഭാഗത്തില്‍പ്പെട്ട ആലയതുകൊണ്ട് ദൈവം പ്രസ്സധിക്കുമോ അങ്ങനെ മാത്രമെ ഒരു ദൈവം പ്രസ്സധിക്ക് എങ്കില്‍ ആ ദൈവത്തിന്റെ മുന്‍പില്‍ കൈ കുപ്പി നില്ക്കാന്‍ നമ്മള്‍ക്കവുമോ
ബഹു ഭാര്യത്വതെ കുറിച്ചുള്ള നിര്‍ദേശവും സ്വാഗതാര്‍ഹം തന്നെ. ബഹു ഭാര്യത്വതിനെ അനുകുളിക്കുന്ന ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അവരോട് ഒന്നു ചോദിക്കട്ടെ നിങ്ങളുടെ ഭാര്യമാരില്‍ എത്ര പേര്‍ ബഹു ഭാര്യത്വതെ അനുകൂളിക്കുന്നുട്. ആരുമുണ്ടാവില്ല അങ്ങനെ നോക്കുമ്പോള്‍ അവിടെയും സന്കുചിതമായ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ശബ്ധമുയര്തുന്നത്.
പ്രതിക്ഷേധം അവകാശമാണെന്ന് പറയുമ്പോള്‍ തന്നെ അത് സാധാരണക്കാരെ വലിയതോതില്‍ ബാധിക്കാതിരിക്കാന്‍ , അവര്ക്കു അല്‍പ്പം മുന്‍കരുതല്‍ സീകരിക്കാന്‍ ഹര്‍ത്താലിന് ഒരാഴ്ച മുന്പ് നോടിസ്സു നല്കുന്നത് വഴി സാധിക്കും . പൊടുന്നനെ ഉള്ള ഹര്‍ത്താലുകള്‍ കാരണം ജീവിതത്തിന്റെ സമസ്ത മേഘലകളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഈ ഒരു നിര്ധേശ്ശവും സ്വാഗതാര്‍ഹം തന്നെ .
അത്തരത്തില്‍ സാധാരണ ജനങ്ങളുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ നിയമപരിഷ്ക്കരണ കമ്മിശ്ശന്റെ നിര്‍ദേശങ്ങള്‍ വളരെ സ്വാഗതാര്‍ഹംമാന്
ജയരജ്മുരുക്കുംപുഴ 9349025945
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...