2009, ജൂൺ 11, വ്യാഴാഴ്‌ച

പ്രണയ ദുഖം

ഭുമിയിലെ ആദ്യത്തെ സ്ത്രീയും പുരുഷനും നമ്മളയിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്കു പ്രണയിക്കാമായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ നമുക്കു പ്രണയിക്കമായിരുന്നു
ഗാഢമായി പുണരാമായിരുന്നു
ചുടു ചുംബനങ്ങള്‍ ഏകാമായിരുന്നു
നഗ്നത ആവോളം അസ്സ്വതിക്കാമായിരുന്നു
തമ്മിലലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണയിക്കുന്നു
പക്ഷെ എന്തിനെയൊക്കെയോ നാം പേടിക്കുന്നു
ജാതിയെ, മതത്തെ പേടിക്കുന്നു
പൂര്‍വികര്‍ ചെയ്താ ക്രൂരത
ഗാഢമായി പുണരനാകാതെ
ചുടു ചുംബനങ്ങള്‍ ഏകാനാകാതെ
നഗ്നത അസ്വതിക്കാന്‍ ആകാതെ
തമ്മില്‍ അലിഞ്ഞു ചേരനകാതെ നാം പ്രണയിക്കുന്നു
മുട്ടത്തോട് പൊട്ടിച്ചു പുറത്തുവരാന്‍ ആകാത്ത
കിളി കുഞ്ഞിനെ പോലെ , പ്രണയം -
നമ്മുടെ ഉള്ളില്‍ വച്ചു തന്‍നെ മരിക്കുന്നു.

1 അഭിപ്രായം:

hAnLLaLaTh പറഞ്ഞു...

..പ്രണയിക്കണമെങ്കില്‍ ഇന്ന് ജാതി മുതല്‍ ഫാമിലി സ്റ്റാറ്റസ് വരെ നോക്കുന്നു ആളുകള്‍..!
അവിടെയാണ് പ്രണയം പ്രണയമല്ലാതാകുന്നത്...

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...