2009, ജൂൺ 19, വെള്ളിയാഴ്‌ച

കഥയല്ല .....ജീവിതം

ഞാനൊരു കഥ എഴുതുകയാണ് , എന്താ ഇപ്പൊ ഇങ്ങനെ പറയാന്‍ എന്ന് ചോദിച്ചാല്‍ കാര്യം ഉണ്ട്, ഒന്നു രണ്ടു ദിവസ്സങ്ങള്‍ക്ക് മുന്പ് ഞാന്‍ റേഡിയോ മിര്‍ച്ചി എണ്ണ എഫ്‌ എം ചനെളില്‍ ഹരി അവതരിപ്പിക്കുന്ന ബെല്ബോട്ടംസ്‌ എന്ന പരിപാടി കേള്‍ക്കാന്‍ ഇടയായി , അതില്‍ ഹരി ഒരു ചോദ്യം ചോദിച്ചിരുന്നു, പ്രായമായ അച്ഛനും അമ്മയും മക്കള്‍ക്ക്‌ ഒരു ഭാരമാണോ എന്ന്, എന്നിട്ട് ഹരി ഇങ്ങനെ കൂട്ടി ചേര്ത്തു, നമ്മളെ വളര്‍ത്തി വലുതാക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച അവര്‍ നമുക്കു ഭാരം ആകുന്നതു എങ്ങനെ. നിങ്ങളുടെ അഭിപ്രായങ്ങള്‍ വിളിച്ചു പറയുക. പെടീന്നു ടെക്നോ പാര്‍കില്‍ നിന്നും നിഖില്‍ വിളിച്ചു എന്നിട്ട് ഇങ്ങനെ പറഞ്ഞു, എനിക്കും വൈഫിനും ടെക്നോ പാര്‍കില്‍ ആണ് ജോലി, അച്ഛനെയും അമ്മയെയും നോക്കുന്നില്ല എന്ന് പറഞ്ഞു എപ്പോഴും കുറ്റം പറച്ചില്‍ ആണ്, സത്യത്തില്‍ അവര് ഭാരം തന്നെ ആണ്. നിഖിലിന്റെ ഈ വാക്കുകളാണ് എനിക്ക് ഈ കഥ എഴുതാന്‍ പ്രേരണ ആയതു, അനേകം ചുള്ളി കമ്പുകള്‍ കൊണ്ടു ഉണ്ടാക്കിയ കിളിക്കൂട്ടില്‍ നിന്നും ഓരോ ചുള്ളിയും പൊഴിയുമ്പോള്‍ ആ കൂട് എത്ര ദുര്‍ബലം ആകുന്നുവോ അത് പോലെ ആണ് ഓരോ ബന്ധങ്ങളും അകലുമ്പോള്‍ നമുക്കും സംഭവിക്കിന്നത് . അതിനാല്‍ നമ്മുടെ ബന്ധങ്ങള്‍ അത് സൌഹൃദം ആയാലും കുടുംബ ബന്ധങ്ങള്‍ ആയ്യലും ശക്തമായിരിക്കട്ടെ .ഈ കഥ വായിക്കുമ്പോള്‍ നിഖിലിന് എന്നോട് ദേഷ്യം തോന്നാം ,ക്ഷമിക്കുമല്ലോ, ഇനി കഥ വായിക്കുക, നിര്‍ത്താതെ മൊബൈല് റിംഗ് ചൈയു‌ന്നത് കേട്ടിട്ടാണ് രാഹുല്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്തു കൊണ്ടിരുന്ന ടാറ്റ കല്‍ സേവ് ചെയ്തിട്ടു കാള്‍ അറ്റന്‍ഡ് ചെയ്തു, . ഹലോ ഞാന്‍ രാഹുല്‍ ആരാണ് വിളിക്കുന്നത്, ഹലോ ഇതു കിംസ് ഹോസ്പിറ്റലില്‍ നിന്നാണ് വിളിക്കുന്നത്, നിങ്ങള്‍ അഖിലിന്റെ ആരെങ്കിലുമാണോ എങ്കില്‍ എത്രയും വേഗം ഇവിടെ എത്തുക , അഖില്‍ ഇവിടെ അഡ്മിറ്റ്‌ ആണ്, സൂയിസൈദ്‌ അത്റെമ്പ്റ്റ്‌ ആണ് , കുറെ അധികം ബ്ലഡ്‌ വേണം , എത്രയും വേഗം വരണം. പെട്ടെന്ന് രാഹുല്‍ ജോലി മതി ആക്കി എഴുന്നീട്ടു, രാജു, ജോണ്‍ , നിര്‍മല്‍ എന്നിവരെയും കൂട്ടി കിംസിലേക്ക്‌ പാഞ്ഞു, ടെക്നോപാര്‍ക്ക്‌ ഗേറ്റ് കടന്നു അവരുടെ കാര്‍ ബൈപാസ് വഴി കിംസിലേക്ക്‌ പാഞ്ഞു. എടാ ശരിക്കും എന്താ ഉണ്ടായതു, ശില്പയെ അറിയിച്ചോ, അറിയിച്ചാലും അവള്‍ വരില്ല , എന്നാലും ഒന്നു വിളിക്കട. ഹലോ ശില്പ ഞാന്‍ രാജുവാണ് പെട്ടെന്ന് കിംസ് വരെ ഒന്നു വരണം അഖിലിനു ഒരു അബദ്ധം സംഭവിച്ചു, ഒന്നു വരില്ലേ. ഏത് അഖില്‍ എനിക്ക് അങ്ങനെ ഒരാളെ അറിയില്ല , ഞാന്‍ വരികയും ഇല്ല ശില്പ ഫോണ്‍ കട്ട്‌ ചെയ്തു. എടാ അവള്‍ എന്ത് പറഞ്ഞു രാഹുല്‍ ചോദിച്ചു, ഇല്ലടാ അവള്‍ വരില്ല , അല്ല രാഹുല്‍ ശരിക്കും എന്താണ് പ്രശ്നം . രാഹുല്‍ പറഞ്ഞു തുടങ്ങി, അഖില്‍ ഒറ്റ മോനാണ്, നല്ല കുടുംബം , സ്നേഹമുള്ള അച്ഛനും അമ്മയും , അഖിലിനു ജോലി ആകുന്നതു വരെ വലിയ പ്രശ്നം ഒന്നും ഇല്ലായിരുന്നു. ജോലി കിട്ടിക്കഴിഞ്ഞപ്പോള്‍ അവന്‍ കുറെ ക്കൂടി മാറി , അവിടെ വച്ചാണ് ശില്പയെ പരിചയപ്പെടുന്നത്‌, വലിയ എതിര്‍പ്പൊന്നും ഇല്ലാതെ തന്നെ വിവാഹവും നടന്നു , പിന്നെയാണ് പ്രശ്നങ്ങളുടെ തുടക്കം, എന്തിനും ഏതിനും ശില്പ അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്താന്‍ തുടങ്ങി, ആദ്യമൊക്കെ അഖില്‍ എതിത് നോക്കി , പിന്നെപ്പിന്നെ രണ്ടു പേരും ചെര്‍നായി കുറ്റം ചാര്‍ത്തല്‍ അവസാനംനിങ്ങള്‍ മരിച്ചു എന്ന് അറിഞ്ഞാല്‍ പോലും ഈ വീടിന്റെ പടി കയറില്ല എന്ന് പറഞ്ഞു രണ്ടു പേരും പടിയിറങ്ങി, ഒറ്റയ്ക്ക് താമസ്സം തുടങ്ങി കുറച്ചു നാള്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു , അഖിലിനു ഒരു കുട്ടി വേണമെന്നു വലിയ ആഗ്രഹം ആയിരുന്നു, ശില്പ പ്രേഗ്നന്റ്റ്‌ ആയപ്പോള്‍ അവന് വലിയ സന്തോഴം ആയിരുന്നു, എന്നാല്‍ അവന്റെ എതിര്‍പ്പ് വക വയ്ക്കാതെ അവള്‍ അബോര്റ്റ്‌ ചെയ്തു, അതോടെ പ്രശ്നം രൂക്ഷമായി, എപ്പോഴും വഴക്കായി, മാത്രമാല്ല സാമ്പത്തിക മാന്ദ്യം പറഞ്ഞു കമ്പനി പിരിച്ചു വിട്ടവരുടെ കൂട്ടത്തില്‍ അഖിലും ഉണ്ടായിരുന്നു, വീട്ടു വാടക, കാറിന്റെ ലോണ്‍ , തുടങ്ങി ഒരുപാടു ബുദ്ധിമുട്ടുകള്‍, ശില്പക്കനെന്കില്‍ നല്ല ജോലി , സമ്പളം എന്നാല്‍ അവള്ക്ക് എപ്പോഴും അവളുടെ കാര്യം മാത്രം, അഖിലിന്റെ വിഷമം മനസ്സിലാക്കുവാനോ, അസ്വസ്സിപ്പിക്കുവാണോ അവള്‍ സമയം കണ്ടില്ല, ഇനി നിന്നോടൊപ്പം കഴിയാന്‍ പറ്റില്ല എന്ന് പറഞ്ഞു ഒരു ദിവസ്സം അവള്‍ ഇറങ്ങിപ്പോയി, അഖിലിന്റെ വീട്ടുകാര്‍ എല്ലാം നേരെ ആക്കാന്‍ ഒരു പാടു ശ്രമിച്ചു നോക്കി, പക്ഷെ അഖിലിന്റെ ദുരഭിമാനം ഒന്നിനും സമ്മതിച്ചില്ല, പിന്നെ കുടിയും ചീട്ടു കളിയുമായി അവന്റെ ജീവിതം ആകെ താളം തെറ്റുകയായിരുന്നു, പലപ്പോഴും ഞാന്‍ അവന് പണം കൊടുക്കാറുണ്ട്, അത് എന്റെ പണം അല്ല അവന്റെ അച്ഛനും അമ്മയും അവന് കൊടുക്കാന്‍ എന്റെ കൈയില്‍ തന്നു വിടുന്നതയിരുന്നു, ഞാന്‍ എന്റെ പണം എന്ന് പറഞ്ഞു കൊടുക്കുമായിരുന്നു, അല്ലെങ്കില്‍ അവന്‍ അത് വാങ്ങില്ല, . രണ്ടു ദിവസ്സമായി അവന്‍ ആകെ മൌനത്തിലായിരുന്നു, . രാഹുലിന്റെ കാര്‍ വേള്‍ഡ്‌ മര്കെട്ടും കടന്നു കിംസ് ഹോസ്പിറ്റലില്‍ എത്തി , നിമിഴങ്ങള്‍ മനിക്ക്‌ുരുകള്‍ പോലെ കടന്നു പോയി, ഐ സി ഉ വിനു മുന്‍പില്‍ അവര്‍ നാലുപേരും ഉത്കണ്ഠയോടെ കഴിച്ചുകൂട്ടി, കുറെ കഴിഞ്ഞു നേഴ്സ് വന്നു പറഞ്ഞു ബോധം വീണിട്ടുണ്ട് , നിങ്ങളെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്, അവര്‍ നാലുപേരും അഖിലിന്റെ അരികിലേക്ക് ചെന്നു അവരെ കണ്ടത് അവന്‍ പൊട്ടി കരഞ്ഞു, അത് കണ്ടപ്പോള്‍ അവര്ക്കും സങ്കടമായി. എടാ എനിക്ക് അച്ഛനെയും അമ്മയെയും കാണണം ഒന്നു വിളിക്കട , അഖില്‍ വേദനയോടെ പറഞ്ഞു, . ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്, രാഹുല്‍ പറഞ്ഞു, . അവര്‍ വരില്ല അത്ര മാത്രം ഞാന്‍ അവരെ ദ്രോതിച്ചിട്ടുണ്ട്, അഖില്‍ പൊട്ടി കരഞ്ഞു. ഇല്ലടാ അവര്‍ വരും മക്കളുടെ ഏത് തെറ്റും ക്ഷെമി ക്കുന്നവരാണ് അച്ഛനും അമ്മയും അവര്‍ വരും . പെറെന്നാണ് ഡോറില്‍ ആരോ കൊട്ടി വിളിച്ചത്, രാഹുല്‍ ഡോര്‍ തുറന്നു ,അപ്പോള്‍ മക്കള്‍ എത്രദ്രോഹിച്ചാലും തങ്ങളെ എത്ര ഭാരം ആയി കണക്കകി ആയാലും ഈ ലോകത്തില്‍ നമുക്കു ഏറ്റവും വലുത് മക്കള്‍ തന്നെ ആണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടു രണ്ടു പേര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു, അഖിലിന്റെ അച്ഛനും അമ്മയും ...........

അഭിപ്രായങ്ങളൊന്നുമില്ല:

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...