2009, ഡിസംബർ 27, ഞായറാഴ്‌ച
ഒരു സ്നേഹഗീതം പോലെ .............
കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മുന്നില്‍ മറ്റൊരു പുതു വര്ഷം കൂടി. ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേക്ക് പദമുന്നാം. സ്നേഹത്തില്‍ അധിഷ്ടടിതമായ ജീവിത ചര്യയിലുടെ നാളെകള്‍ കൂടുതല്‍ സുന്ദരമാക്കി മാറ്റാം. തെറ്റുകള്‍ തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വിമുഖത കാണിക്കുന്നവരാണ് നമ്മിലധികംപേരും. പ്രകടിപ്പിക്കാത്ത സ്നേഹം ഇല്ലാത്ത സ്നേഹത്തിനു തുല്യമാണ്. പങ്കു വൈക്കാത്ത സ്നേഹം അപൂര്‍ണവുമാണ്. ഒരിക്കലും ഈ ലോകത്ത് വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വേഷം ഇല്ലാതകുന്നുള്ള്. ആധുനിക ലോകത്ത് വ്യക്തി ബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അസ്സമാധാനം വളര്‍ന്നു കഴിഞ്ഞു . മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദുര്‍ബലമാകുന്നു. വിവാഹം, കുടുംബം തുടങ്ങിയ സാമൂഹ്യ സങ്കല്‍പ്പങ്ങള്‍ കാലഹരനപ്പെട്ടെന്നും ആധുനിക ജീവിതത്തില്‍ അവയ്ക്ക് പ്രസ്സക്തി ഇല്ല എന്നും ചിലര്‍ കരുതുന്നു. കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന ഈ ആധുനിക വല്‍ക്കരണത്തിന്റെ ഫലമായി കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും തകരുന്നു. ഇവയ്ക്കുള്ള പരിഹാരം മനസ്സില്‍ സ്നേഹം നിറയ്ക്കുക എന്നത് മാത്രമാണ്. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നാമറിയാതെ നമ്മുടെ വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും ശക്തിപ്പെടുന്നു. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നമുക്കും നമുഉടെ ചുറ്റു പാടുകള്‍ക്കും മാറ്റം സംഭവിക്കുന്നു. നമ്മുടെ ചുറ്റുപാടുകള്‍ കൂടുതല്‍ സുന്ദരമായി തോന്നുന്നു. പൂക്കള്‍ കൂടുതല്‍ മനോഹരവും സുഗന്ധം ഉള്ളവയായും, പക്ഷികളുടെ കൊഞ്ചല്‍ മധുരതരമായും അനുഭവപ്പെടുന്നു. സൌഹൃദങ്ങള്‍ ഇളം കാറ്റുപോലെ ആസ്സ്വസമാകുന്നു. , വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൂടുതല്‍ ദ്ധ്രിടം ആകുന്നു. അതുകൊണ്ടുതന്നെ ആധുനിക വല്‍ക്കരണവും വികസ്സനവും മാറ്റങ്ങളും സ്വാഗതം ചെയ്യുന്നതിനൊപ്പം മനസ്സുകള്‍ സ്നേഹം കൊണ്ട് നിറയ്ക്കാം . സ്നേഹമുണ്ടെങ്കില്‍ എല്ലാമുണ്ട്, എല്ലാമുണ്ടെങ്കിലും സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല. അതിനാല്‍ ഈ പുതുവര്‍ഷം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായി നമുക്ക് മാറ്റി വയ്ക്കാം. എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ നവവത്സര ആശംസകള്‍...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
2 അഭിപ്രായങ്ങൾ:
snehamundenkil ellamundu, ellamundenkilum snehamillenkil onnumilla , manoharamaya varikal ashayam athilum gambheeram ......
പ്രിയ സുഹൃത്തെ,
താങ്കളുടെ ബ്ലോഗിന്റെ ലോഗിൻ ടൈം വളരെ സ്ലോ ആണ്. വലതുവശത്ത് ആവശ്യമെന്നു കരുതാനാവാത്ത ഒരുപാട് ഗാഡ്ജറ്റുകൾ ആഡ് ചെയ്തിരിയ്ക്കുന്നതാകാം ഒരു പ്രശ്നം. അത്രയും ഗാഡ്ജറ്റുകൾ ബ്ലോഗിൽ വേണോ? അതുപോലെ അത്യാവശ്യം വേണ്ടതായിട്ടുള്ള ബ്ലോഗ് ആർക്കൈവ്പോലുള്ളവ കാണാനുമില്ല.അതായത് ഇതുവരെ എഴുറ്റിയ പോസ്റ്റുകളും അവ പോസ്റ്റുചെയ്ത മാസങ്ങളും സാധാരണ ബ്ലോഗുകളിൽ സൈഡിൽ കാണിയ്ക്കാറുണ്ട്. ഈ കുറവുകൾ പരിഹരിച്ചാൽ നല്ലൊരു ബ്ലോഗാണ് താങ്കളുടേത്. മറ്റുള്ള ബ്ലോഗുകളൊക്കെ ഒന്നു നോക്കി വിലയിരുത്തുക. ഇനി താങ്കൾ ബ്ലോഗിംഗിനെക്കുറിച്ച് എല്ലാം അറിയുന്ന ആളും താങ്കളുടെ ഇഷ്ടപ്രകാരം ഇങ്ങനെ സെറ്റു ചെയ്തിരിയ്ക്കുന്നതുമാണെങ്കിൽ ക്ഷമിയ്ക്കുക.ഒരു പക്ഷെ പരിചയക്കുറവാണെങ്കിലോ എന്നു കരുതി പറഞ്ഞതാണ്. ആശംസകൾ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ