2009, നവംബർ 10, ചൊവ്വാഴ്ച

മഴ പെയ്യുകയാണ്..............................

മഴ പെയ്യുകയാണ്. വരണ്ട മണ്ണിനെ കുളിരനിയിച്ചുകൊണ്ട്‌ മഴ പെയ്യുകയാണ്. ഓരോ മഴയും ഓരോ അനുഭവങ്ങളാണ്. ഹൃദയം നിറയുന്ന സന്തോഷമോ തിരിച്ചറിയാനാകാത്ത നൊമ്പരമോ സമ്മാനിച്ചു കൊണ്ടാണ് ഓരോ മഴയും പെയ്തു ഒഴിയുന്നത്. ബാല്യത്തിന്റെ ഓര്മ്മ ചെപ്പ് തുറക്കുമ്പോള്‍ , ജാലകങ്ങള്‍ക്കപ്പുറത്ത് മഴയുടെ ഈണം അമ്മയുടെ താരാട്ട് പാട്ടായി ലയിച്ചതും , ഒഴുകുന്ന ചെളി മണ്ണില്‍ ചാടിക്കളിച്ചതും , മഴചാലില്‍ കളി വഞ്ചികള്‍ ഒഴുക്കിയതും , പുതുമഴ നനയാന്‍ മുറ്റത്തേക്ക്‌ ഇറങ്ങുമ്പോള്‍ അമ്മയുടെ ശകാരവും ഇന്നലെപ്പോലെ തോന്നുന്നു. നിറഞ്ഞു ഒഴുകുന്ന പുഴയും, വരമ്പുകള്‍ കാണാനാകാതെ വയലുകളെല്ലാം ഒന്നായ പോലെ വെള്ളം കൊണ്ടു നിറയുന്നു. , നനഞ്ഞൊട്ടിയ തൂവലുകലുമായി തെങ്ങോലതലപ്പുകളില്‍ മഴ കൊണ്ടിരിക്കുന്ന കൊറ്റികൂട്ടങ്ങള്‍ , കാട്ടുചെമ്ബിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഴത്തുള്ളികള്‍, മഴയും കാറ്റും ഒന്നു അടങ്ങുമ്പോള്‍ മറ്റു കുട്ടികള്‍ കൈവശപ്പെടുതും മുന്പേ മാമ്പഴങ്ങള്‍ സ്വന്തമാക്കാന്‍ മാവിന്‍ ചുവട്ടിലെക്കുള്ള ഓട്ടങ്ങള്‍, ................... പിന്നീടെപ്പൊഴോ എനിക്ക് മഴ ഒരു പ്രണയിനി ആയി മാറി, . മഴയുടെ കൊണ്ജ്ജലും ചിനുങലും , പിറു പിറുകലുമൊക്കെ ഒരു പ്രണയിനിയുടെ സാമീപ്യം പകര്ന്നു തന്നു, . ചിലപ്പോള്‍ സന്തോഷം പകര്ന്നു തന്നു കൊണ്ടു, മറ്റു ചിലപ്പോള്‍ വേദനകള്‍ സമ്മാനിച്ചു കൊണ്ടു ഞാന്‍ കാത്തിരിക്കുന്ന , എന്നെ കാത്തിരിക്കുന്ന പ്രണയിനിയുടെ സാമീപ്യം. ......... എന്നാലും പ്രണയത്തെ ക്കളും ആര്‍ദ്രമായ സ്നേഹമായി മഴയെ കാണാനാണ് എനിക്കിഷ്ട്ടം . വരണ്ട മണ്ണിനെ കുളിരണിയിക്കുന്ന മഴ പോലെയാണ് വരണ്ട മനസ്സിലേക്ക് പകര്ന്നു കൊടുക്കുന്ന സ്നേഹവും. ......... സുരക്ഷിതമായ കൂരക്കു താഴെ നിന്നു മഴയുടെ സൌന്ദര്യം അസ്വധിക്കുമ്പോഴും ഒന്നു ഞാന്‍ ഓര്‍ക്കാറുണ്ട് , ചെറിയൊരു ചാറ്റല്‍ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് താഴെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ തേടുന്ന വലിയൊരു വിഭാഗത്തിന്റെ നിസ്സഹായ ചിത്രം. കാല്‍പ്പനിക ഭാവങ്ങളില്‍ നിന്നു മാറി , ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഈ ഓര്‍മ്മപ്പെടുതലാകാം , ഒരു പക്ഷെ മഴ എനിക്ക് നല്കുന്ന ഏറ്റവും വലിയ അനുഭവം...........................................

5 അഭിപ്രായങ്ങൾ:

ലതി പറഞ്ഞു...

‘സുരക്ഷിതമായ കൂരക്കു താഴെ നിന്നു മഴയുടെ സൌന്ദര്യം ആസ്വദിക്കുമ്പോഴും ഒന്നു ഞാന്‍ ഓര്‍ക്കാറുണ്ട് , ചെറിയൊരു ചാറ്റല്‍ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് താഴെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ തേടുന്ന വലിയൊരു വിഭാഗത്തിന്റെ നിസ്സഹായ ചിത്രം.‘
ഈ മനസ്സിൽ എന്നും ഇങ്ങനെ കാരുണ്യം പെയ്യട്ടെ.ആശംസകൾ.

Typist | എഴുത്തുകാരി പറഞ്ഞു...

എനിക്കും ഭയങ്കര ഇഷ്ടമാണ് മഴയെ.

jyo പറഞ്ഞു...

ഈ പുതുമഴമണ്ണിന്റെ മണം എന്നെ കുറെ പിറകിലേക്കു കൊണ്ടുപോയി.

സാധകം പറഞ്ഞു...

കൊള്ളാം

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം

കരുതാം, നാളേയ്ക്കായ് ഒരുതുളളി....

world Water Day, on 22 March every year, is about taking action to tackle the water crisis. Today, 1.8 billion people use a sour...