2009, നവംബർ 2, തിങ്കളാഴ്‌ച

കേരള കഫെ -ശക്തവും ധീരവുമായ ചുവടുവയ്പ്.

ശ്രീ രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ പത്തു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ പത്തു കഥകളുടെ മനോഹരമായ ആവിഷ്കാരമാണ് കേരള കഫെ എന്ന ചിത്രം. ഈ പത്തു കഥകളില്‍ കൂടി സമകാലിക സമൂഹത്തിലെ മനുഷ്യരുടെ ജീവിതാവസ്ഥകള്‍ അതിശയോക്തി കലരാതെ, വളരെ തന്മയത്വമായി ചിത്രീകരിച്ചിരിക്കുന്നു. വ്യക്തി എന്ന നിലയില്‍ നാം നമ്മളില്‍ തന്നെ പൂര്‍ണ ശ്രദ്ധയും കേന്ദ്രികരിക്കുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ഒരു പിടി ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഈ ചിത്രത്തില്‍ നമുക്കു കാണാന്‍ കഴിയും. മലയാള സിനിമയിലെ കൂട്ടായ്മയുടെ ഈ വിജയം തികച്ചും അര്ഹിചതു തന്നെ. നാമൊഴികെ മറ്റെല്ലാം മോശമാണെന്ന വിമര്‍ശനവുമായി വരുന്ന നമ്മള്‍ പ്രേഷകര്‍ ഉള്‍പ്പീടെയുള്ള പൊതു സമുഹം കണ്ടിരിക്കേണ്ട ചിത്രമാണ്‌ കേരള കഫെ,. കാരണം മാറ്റവും പുതുമയും വേണമെന്നു മുറവിളി കൂട്ടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങളോട് മുഖം തിരിക്കാനുള്ള പ്രവണത അല്ലെങ്കില്‍ മോശം ചിത്രം എന്ന് പറഞ്ഞു കൊണ്ടു ഇത്തരം നല്ല സംരഭങ്ങളെ തലരതാനുള്ള ശ്രമങ്ങള്‍ നമ്മള്‍ പ്രേഷകരുടെ ഭാഗത്ത് നിന്നു ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നല്ല ചിത്രങ്ങളെ അവയ്ക്ക് അര്‍ഹിക്കുന്ന വിജയം നല്കി , കൂടുതല്‍ നള ചിത്രങ്ങളുടെ പിറവിക്കു വേണ്ടി നമുക്കു ശ്രമിക്കാം. പ്രിത്വിരാജ്‌ പ്രധാന കഥാപാത്രമായ ഐലാദ്‌ എക്സ്പ്രസ്സ് കണ്ടു പ്രേക്ഷകര്‍ നിര്‍ത്താതെ കയ്യടിക്കുമ്പോള്‍ , മമ്മൂട്ടിയുടെ പുറം കാഴ്ചകള്‍ കണ്ടു കണ്ണ് നിറയുമ്പോള്‍ ഈ ചിത്രം അതിന്റെ ലക്ഷ്യം നേടി എന്ന് സംവിടയകന് അഭിമാനിക്കാം. ഇത്രയും മനോഹരമായ ഈ ചിത്രം പനോരമയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് തികച്ചും നിര്‍ഭാഗ്യകരം തന്നെ, കവിത പോലെ മനോഹരമായ കേരള കഫെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു . ഇനിയും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകട്ടെ, .ഇത്രയും ധീരവും ശക്തവുമായ ചുവടു വയ്പിനു ചുക്കാന്‍ പിടിച്ച രഞ്ജിത്ത് സാറിന് ഒരായിരം അഭിനന്ദനങ്ങള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali