2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

തുമ്പ പൂക്കള്‍ ചിരിക്കുന്നു ......

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കുടി. സ്നേഹത്തിന്റെയും ,സഹോദര്യതിന്റെയും, ഐശ്വര്യത്തിന്റെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കുടി വന്നെതുകയായി. തുമ്പയും , മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ ബാല്യത്തിന്റെ നാടിടവഴികളിലൂടെ സന്ച്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴികിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍ ചുറ്റുപാടുനിന്നും പതിയെ ഉയര്ന്നു കേള്ക്കുന്ന പൂവിളികള്‍ ,ആഹ്ലാദത്തിന്റെ അലയൊലികള്‍ . മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കുടിയുള്ള യാത്രകള്‍ , പുല്‍ക്കൊടി തുമ്പുകളില്‍ നിന്നു ഇറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍ ,സുര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്ക്കുന്ന പൂ മൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ. ഓണം എന്നും അങ്ങനെ ആണ്. ഒരുപാടു നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സുന്ദര ദിനങ്ങള്‍ . ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം . എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നിലകൊള്ളുന്നു. തുമ്പയും , മുക്കുറ്റിയും, കാക്കപൂവും നിറഞ്ഞ നാട്ടുവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല്‍ കെട്ടിയ തൈമാവുകള്‍ അപൂര്‍വ കാഴ്ചകള്‍ ആകുമ്പോഴും സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും ഐശ്വര്യത്തിന്റെയും ,സമത്വത്തിന്റെയും സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും നന്മയുടെയം ഉറവകള്‍ ഒരിക്കലും നഷ്ട്ടം ആകുന്നില്ല എന്ന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടുവഴികളിലും വയല്‍ വരമ്പുകളിലും , വേലി പടര്പുകളിലും തുമ്പയും , മുക്കുറ്റിയും, കാക്കപൂവും, ചിരി തൂകി നില്ക്കുന്നു, ഓണനിലാവ്‌ ഒഴുകിപ്പരക്കുന്നു. ,ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു , പൂവിളികള്‍ ഉയരുന്നു...........................................
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണംശംസകള്‍

2 അഭിപ്രായങ്ങൾ:

കല്യാണിക്കുട്ടി പറഞ്ഞു...

സ്നേഹത്തിന്റെയും ,സഹോദര്യതിന്റെയും, ഐശ്വര്യത്തിന്റെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കുടി വന്നെതുകയായി

onashamsakal..............

jayarajmurukkumpuzha പറഞ്ഞു...

aashamsakal.......

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali