2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

നിറമുള്ള സ്വപ്‌നങ്ങള്‍ .....

അയാള്‍ ഡയറി യിലെ അവസാന കുറിപ്പ് എഴുതാന്‍ തുടങ്ങി. ഇതു എന്റെ അവസാന കുറിപ്പാണ്. നാളെ ഞാനെന്ന വ്യക്തി ഈ ഭുമിയില്‍ ഉണ്ടാകില്ല. ഞാന്‍ ആത്മഹത്യ ചൈയ്യുകയാണ്. ജീവിച്ചു കൊതി തീര്‍ന്നത് കൊണ്ടല്ല. പിന്നെ എന്താണെന്ന് ചോദിച്ചാല്‍ താന്‍ ഈയിടെയായി കാണുന്ന സ്വപ്നങ്ങള്ക്കൊന്നും നിറമില്ല. നിറമില്ലാത്ത സ്വപ്‌നങ്ങള്‍ കണ്ടു മടുത്തു. ജീവിതത്തില്‍ ഇനി ഒരു പ്രതീക്ഷയും ഇല്ല . എല്ലായിടത്തും അവഗണ മാത്രം. ഒന്നിലും വിജയം കണ്ടെത്താന്‍ ആകുന്നില്ല. മടുത്തു, ഒരു സിനിമ പാട്ടില്‍ പറയുന്നതുപോലെ 'നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു',എല്ലാവര്ക്കും നന്ദി, ഇനി വിട പറഞ്ഞോട്ടെ, ഡയറി എഴുത്ത് മതിയാക്കി , മേശപ്പുറത്തു വച്ചിരുന്ന വിഷക്കുപ്പി കൈയില്‍ എടുത്തു. ഇനി ഒന്നിനെപ്പറ്റിയും വിചാരിച്ചു സമയം കളയാന്‍ ഇല്ല. അയാള്‍ കുപ്പിയുടെ അടപ്പ് തുറന്നു, അതിലെ വിഷം കുടിക്കാനായി തുടങ്ങിയതും അയാളുടെ മൊബയില്‍ ഫോണ്‍ ശബ്ദിച്ചു. മറിക്കാന്‍ പോകുന്നയാള്‍ക്ക് ആരുടെ ഫോണ്‍ ആയാലെന്ത്, അത് അവിടെ കിടന്നു അടിക്കട്ടെ, പക്ഷെ തുടരെതുടരെയുള്ള കോളുകള്‍ കെട്ട് അയാളുടെ സഹികെട്ട്. സമാധാനമായി മരിക്കാനും സമ്മതിക്കില്ല എന്ന് പിരുപിരുതുകൊണ്ട് അയാള്‍ ഫോണ്‍ കൈയിലെടുത്തു. ഹലോ ആരാണ് ,അയാള്‍ ചോദിച്ചു. അപ്പുറത്ത് നിന്നു ഒരു പെണ്‍കുട്ടിയുടെ ശബ്ദം, അവള്‍ പറഞ്ഞു, ഹലോ ദീപക് ഇനി നമ്മള്‍ കാണില്ല ,ഞാന്‍ മരിക്കാന്‍ പോകുകയാണ്, ഗുഡ് ബെ . ഹലോ ഞാന്‍ ദീപക് അല്ല ബാലു ആണ്, അയാള്‍ പ്രതിവചിച്ചു. അപ്പോഴേക്കും മറുതലക്കല്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. എന്തായാലും ആകുട്ടിയെ ഒന്നു വിളിച്ചിട്ട് തന്നെ കാര്യം, ബാലു തനിക്ക് വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചു. ഭാഗ്യം അങ്ങേ തലക്കല്‍ ഫോണ്‍ എടുത്തു. ,ഹലോ കുട്ടീ ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ അല്ല .എന്റെ പേരു ബാലു എന്നാണ്, . അത് കെട്ട് പെണ്കുട്ടി പറഞ്ഞു സോറി, പെട്ടെന്ന് വിളിച്ചപ്പോള്‍ നമ്പര്‍ മാറി പോയതാണ്. അത് കെട്ട് അയാള്‍ പറഞ്ഞു കുട്ടീ ദയവു ചെയ്തു ഫോണ്‍ കട്ട് ചൈയ്യരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്, അപ്പോള്‍ പെണ്കുട്ടി പറഞ്ഞു എനിക്ക് ഒന്നും കേള്‍ക്കണ്ട ,ഒന്നും കേള്‍ക്കാനുള്ള മാനസ്സിക അവസ്ഥയിലല്ല ഞാന്‍ ,ഞാന്‍ മരിക്കാന്‍ പോകുകയാണ്. അപ്പോള്‍ ബാലു ചോദിച്ചു കുട്ടി എന്തിന് മരിക്കണം അതും ഈ പ്രായത്തില്‍ , പ്രേമനൈരാശ്യം വല്ലതുമാണോ. ആണെങ്കില്‍ തന്നെ നിങ്ങള്‍ക്കെന്താ ഇതില്‍ കാര്യം എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല, അപ്പോള്‍ ബാലു പറഞ്ഞു കുട്ടീ നീ മരിച്ചാല്‍ നഷ്ട്ടം നിനക്കു മാത്രം അല്ലെ, നിന്നെ പ്രനയിച്ചവാന്‍ സുഖമായി ജീവിക്കുകയും ചെയ്യും. നിന്റെ മരണം അറിഞ്ഞു ആദ്യം അവന്‍ വിഷമിച്ചാലും പിന്നെ പതിവു പോലെ ആകും അവന്റെ ദിവസ്സങ്ങള്‍ , അവന്റെ കാര്യം മാത്രം അല്ല നിന്റെ ബന്ധുക്കളും കൂട്ടുകാരും ഉള്പ്പെടെ ഉള്ളവര്‍ നിന്റെ മരണത്തില്‍ ദുഖിക്കും പക്ഷെ അവര്ക്കു മുന്നോട്ടുള്ള വഴിയില്‍ നിന്നെ മറന്നേ പറ്റൂ . നാളെ പ്രഭാതത്തിലും സുര്യന്‍ ഉദിക്കും , പക്ഷികള്‍ പാടും, പൂക്കള്‍ വിരിയും , പക്ഷെ നിന്റെ മരണം നിന്റെ മാത്രം നഷ്ട്ടം ആയിരിക്കും. നിന്നെക്കാള്‍ ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ ഭുമിയില്‍ ഉണ്ട് , നീ ജീവിക്കണം , നിന്നെ തോല്‍പ്പിച്ച വിധിയെ ജീവിതം കൊണ്ടു നീ കീഴ്പ്പെടുത്തണം , നിന്നെ ദ്രോഹി ചവര്‍ക്ക് നിന്നെ പരിഹസ്സിച്ചവര്‍ക്ക് നിന്റെ ജീവിതം കൊണ്ടു നീ മറുപടി നല്‍കണം . നിനക്കു ഈ ഭുമിയില്‍ ചെയ്തു തീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് , അത്മവിസ്വസ്സത്തോടെ അവ ചെയ്തു തീര്‍ക്കു, അതിനാല്‍ മരണത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട . എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടല്ലോ. പെട്ടെന്ന് മറുതലക്കല്‍ നിന്നും ഒരു തേങ്ങല്‍ ഉയര്ന്നു. തേങ്ങിക്കൊണ്ട്‌ തന്നെ പെണ്കുട്ടി പറഞ്ഞു നിങ്ങള്‍ ആരാണ്, ഇത്രയും സ്നേപുര്നമായ വാക്കുകള്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു, ഒരു നിമിഷത്തിന്റെ ദുര്‍ബലതയില്‍ തോന്നിയ അപരാധം , ഇല്ല ഞാന്‍ മരിക്കില്ല, എനിക്ക് ജീവിക്കണം , എന്നെ തോല്‍പ്പിച്ച വിധിക്ക് എന്റെ ജീവിതം കൊണ്ടു ഞാന്‍ മറുപടി നല്കും , എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന നിങ്ങള്‍ എന്റെ ദൈവമാണ്, എനിക്ക് നിങ്ങളെ കാണണം നാളെത്തന്നെ , നിങ്ങളെ നേരില്‍ കണ്ടു എനിക്ക് നന്ദി പറയണം , നാളെ ഞാന്ന്‍ വിളിക്കാം , പെണ്കുട്ടി ഫോണ്‍ കട്ട് ചെയ്തു, മൊബൈല് ഓഫ്‌ ആക്കിയ ശേഷം ബാലു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ വിഷക്കുപ്പി കൈയിലെടുത്തു, പിന്നെ താനെഴുതിയ ഡയറി കുറിപ്പില്‍ കണ്ണോടിച്ചു, താന്‍ മരിക്കാന്‍ പോകുകയാണ്, പക്ഷെ താന്‍ എന്തൊക്കെയാണ് ആ പെണ്‍കുട്ടിയോട് പറഞ്ഞതു, ഇത്രയും ഉപദേശങ്ങള്‍ നല്കിയ താനും അതെവഴി തെരഞ്ഞെടുത്തിരിക്കുന്നു, ഇല്ല എനിക്ക് മരിക്കാന്‍ കഴിയില്ല എന്റെ മരണം എന്റെ മാത്രം നഷ്ടമാണ്. ബാലു ജനല്‍ പാളി കള്‍ക്ക് ഇടയിലുടെ വിഷക്കുപ്പി വലിച്ചെറിഞ്ഞു, എന്നിട്ട് ഡയറി ഇല താന്‍ അവസാനം എഴുതിയ കുറിപ്പ് കീറിക്കളഞ്ഞു, എന്നിട്ട് ഉറങ്ങാന്‍ തുടങ്ങി, പതിവു പോലെ ഉറക്കത്തില്‍ ബാലുവിന് കൂട്ടായി സ്വപ്‌നങ്ങള്‍ എത്തി , പക്ഷെ ഒരു വ്യത്യാസം അന്ന് ബാലു കണ്ട സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നു , പ്രതീക്ഷയുടെ നിറങ്ങള്‍ ..................

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️