2009, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

ഹെ വോട്ടര്‍ മാരെ ലജ്ജിക്കുക.............

ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഴ്ട്ടപ്പെടുന്ന പട്ടിണിപ്പാവങ്ങളുടെ വോട്ടും വാങ്ങി പഞ്ചനക്ഷത്ര ഹോടലുകള്‍ താവളമാക്കി മാറ്റിയ ഭരണാധികാരികളെ നിങ്ങളുടെ കപടമുഖം ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റും , ട്വിട്റെരും , ബ്ലോഗും , പഞ്ചനക്ഷത്ര ഹോടലുകളും മാത്രമല്ല ഇന്ത്യ, പട്ടിണിപ്പാവങ്ങളുടെ, തൊഴില്‍തേടി അലയുന്നവരുടെ,ജീവിതത്തിന്റെ രണ്ടു ആറ്റങ്ങളും കുട്ടി മുട്ടിക്കാന്‍ പെടപ്പടുപെടുന്നവരുടെ രാജ്യമാണ് ഇന്ത്യ. ഒന്നോ രണ്ടോ മാന്ദ്യമങ്ങളെ വിലക്കെടുത്തു അവയില്കുടി തങ്ങളുടെ മഹത്വം വിളമ്പുന്ന കാപട്യം എല്ലാക്കാലത്തും വിജയിക്കുകയില്ല. പഞ്ചനക്ഷത്ര ഹോടലുകളിലെ ശീതീകരിച്ച മുറി താവളം ആക്കി മാറ്റിയ നിങ്ങള്ക്ക് സാധാരണക്കാരന്റെ ജീവിതത്തിന്റെ പൊള്ളുന്ന ചുടു മനസ്സിലാക്കന്‍ എങ്ങനെ കഴിയും. ലളിതജീവിതം മാതൃക ആക്കാന്‍ പറഞ്ഞ ഗാന്ധിജി ഇപ്പോള്‍ ഇല്ലാത്തതു ഭാഗ്യം, അല്ലെങ്കില്‍ അദ്ദേഹം എത്ര വേദനിചെനെ . ഹെ വോറെര്മാരെ നിങ്ങള്‍ ജയിപ്പിച്ച ഇത്തരം നേതാക്കളെ ഓര്ത്തു ലജ്ജിക്കുക ..................

3 അഭിപ്രായങ്ങൾ:

പാവപ്പെട്ടവന്‍ പറഞ്ഞു...

:)

Manoj മനോജ് പറഞ്ഞു...

ഗാന്ധിയുടെ “ലളിത” ജീവിതത്തെ കുറിച്ച് സരോജിനി നായിഡു പറഞ്ഞത് ഇടയ്ക്ക് ഓര്‍ക്കണ്ടേ... “ഈ മനുഷ്യനെ പട്ടിണിക്കിടുവാന്‍ നമുക്ക് ധാരാളം പണം ചെലവഴിക്കേണ്ടി വന്നു” :)

സ്വന്തം പോക്കറ്റില്‍ നിന്ന് കാശ് കൊടുത്തിട്ടാണ് തരൂര്‍ ടാജില്‍ താമസിച്ചത്. തരൂര്‍ ഒരു കോടീശ്വരനായത് അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ. പിന്നെ അങ്ങേര് ചെലവഴിച്ച ആ കാശ് ഉണ്ടായിരുന്നുവെങ്കില്‍ കുറേ പേര്‍ക്ക് വീട് വെച്ച് കൊടുക്കാമായിരുന്നു എന്നാണെങ്കില്‍ കോടീശ്വരന്മാര്‍ ഭിക്ഷ കൊടുക്കുവാന്‍ തുടങ്ങിയിരുന്നുവെങ്കില്‍ ഇന്ത്യയില്‍ പട്ടിണിയുണ്ടാകുമായിരുന്നോ!!! :)

അജ്ഞാതന്‍ പറഞ്ഞു...

എണ്റ്റെ പൊന്നു സുഹ്ര്‍ത്തേ ശശി തരൂറ്‍ എം പീ ആയതിപ്പൊഴാണു അതിനു മുനീ ഐക്യരാഷ്ട്രസഭയിലും മറ്റും ജോലി എടുത്തു യു എന്‍ ഏതു വോളണ്ടിയര്‍ ജോലി ആയാലും നല്ല ശമ്പളവും ഫസിലിറ്റീസും കിട്ടൂം റോയല്‍റ്റി ഇനത്തില്‍ തന്നെ നല്ല വരുമാനം ഉണ്ട്‌ ശശി തരൂരിനു, മന്ത്രി മദിരമെല്ലം പണ്ടു അലോട്ട്‌ ചെയ്തവര്‍ വിടാതെ വച്ചിരിക്കുന്നതിനാല്‍ ശശി തരൂരിനു വസതി കിട്ടിയില്ല അതു വരെ അദ്ദേഹം ടജില്‍ താമസിച്ചു അയാള്‍ ഗവണ്‍മണ്റ്റ്‌ പണം മുടക്കിയതായി തെളിവില്ല ടാജ്‌ ഈയിടെ പൈലറ്റുമാറ്‍ക്കും മറ്റും വാന്‍ കണ്‍സഷന്‍ അനുവദിച്ചു അതുപോലെ വല്ല കണ്‍സഷന്‍ കിട്ടിയോ എന്നറിയില്ല യേശുദാസിനു എല്ലാ വിമാനത്തിലും റേറ്റു കുറവുണ്ട്‌ അതുപോലെയോ മറ്റോ, ശശി തരൂറ്‍ കേരള ഹൌസില്‍ താമസിക്കണം എന്നു പറഞ്ഞാല്‍ അതുപോലെ ഒരു നാറിയ ഹൌസ്‌ ഇല്ല രാത്രി കഞ്ഞി ആണൂ അവിടെ കിട്ടുന്നത്‌ വ്ര്‍ത്തി തീരെ ഇല്ല ഞാന്‍ അവിടെ താമസിച്ചിട്ടുണ്ട്‌ ഒരു ഉദ്യോഗസ്ഥന്‍ ട്രാന്‍സ്ഫര്‍ ആയി അയാള്‍ക്കു വീടു കിട്ടുന്നതു വരെ നല്ല ഒരു ഹോട്ടലില്‍ താമസിക്കുന്നു അതു തെറ്റാണോ? കോടീശ്വരന്‍ ആയ ശശി തരൂറ്‍ അയാള്‍ക്കിഷ്ടമുള്ള ഹോട്ടലില്‍ താമസിച്ചു അയാള്‍ ആ പണം എല്ലാം ചെങ്കല്‍ചൂളയില്‍ കൊണ്ടു കൊടുക്കണം എന്നു പറയാന്‍ നമുക്കു അവകാശം ഉണ്ടോ? പുതിയ പേ കമ്മീഷന്‍ വന്നപ്പോള്‍ ഏതു സെണ്റ്റ്രല്‍ ഗവണ്‍മണ്റ്റ്‌ ഉദ്യോഗസ്ഥനും ദിവസം മൂവായിരം റെണ്റ്റുള്ള റൂമില്‍ താമസിക്കാം അതൊക്കെ വച്ചു നോക്കിയാല്‍ ഇതു അത്റ പാപം ഒന്നുമല്ല

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...