2009, ജനുവരി 16, വെള്ളിയാഴ്‌ച

റിയാലിറ്റി ഷോ

ഓരോ സെക്കംടുംഓരോ ഉഗാങ്ങളായി രാഹുലിനു തോന്നി. എത്രയും പെട്ടെന്ന് ഇതൊന്നു അവസ്സനിചിരുന്നെന്കില്‍ ,ഏറ്റവും ജന പ്രീതി ആര്‍ജിച്ച റിയാലിറ്റി ഷോയുടെ സെമിഫൈനലിന്റെ എലിമിനറേന്‍ റൌണ്ട് പുരോഗമിക്കുകയാണ്. ഇനി താനും അരവിന്ദും മാത്രം ,അതിലൊരാള്‍ പുറത്താകും ഒരാള്‍ ഫൈനലില്‍ എത്തും . പുറത്തായവരുടെ കണ്ണുനീരും ഫൈനലില്‍ എത്തിയവരുടെ സന്തോഷവും ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .കാരണം താന്‍ പുറത്തായി എന്ന പ്രഹ്യപനമ് കെല്ക്കാന് മാത്രമായി അവന്‍ മനസ്സിനെ പാകപ്പെടുതുകയായിരുന്നു .അരവിന്ധുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെ പാട്ടു അത്ര മികച്ചതോന്നുമല്ല എന്ന് രതുലിനു തന്നെ അറിയാം . അവതാരക രണ്ജിത അസ്വസ്സിപ്പിക്കാന്‍ പറഞ്ഞതൊന്നും രാഹുല്‍ കേട്ടതെ ഇല്ല. അവസ്സാനം സെലിബ്രിടി ഗസ്റ്റ് ആയി വന്ന നയന്‍‌താര റിസള്‍ട്ട് കവര്‍ തുറന്നു .ഫൈനലില്‍ എത്തിയത് രാഹുല്‍. പ്രേക്ഷകരുടെ എസ് എം എസ്സുകളുടെ പിന്‍ബലത്തില്‍ അരവിന്ദിനെ പിന്തള്ളി രാഹുല്‍ ഫൈനലില്‍ കടന്നു . രാഹുല്‍ ഇന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, . അരവിന്ദിന്റെ ദുഖം കണ്ണ് നീരായി ഒഴുകിയപ്പോള്‍ രാഹുല്‍ അരവിന്ദിനെ കെട്ടിപ്പിടിച്ചു. താനല്ല യഥാര്‍ത്ഥ വിജയി അരവിന്ധനെന്നു പറയുകയും ചെയ്തു. പക്ഷെ കാര്യം ഇല്ലല്ലോ. പ്രേക്ഷകര്‍ രാഹുല്‍ ഇന് നല്കിയ പിന്തുണ അത്ര ശക്തം ആയിരുന്നു. വീടിലേക്ക്‌ ഉള്ള മടക്ക യാത്രയില്‍ രാഹുല്‍ ഇന്റെ മനസ്സില്‍ സന്തോഷം തിര തല്ലുക ആയിരുന്നു. സ്റ്റുഡിയോ കടന്നു രാഹുല്‍ ഇന്റെ ബൈക്ക് മെയിന്‍ റോഡിലേക്ക്‌ കടന്നു. ഫൈനലില്‍ എത്തിയ ആഹ്ലാദത്തില്‍ എതിരെ വന്ന വാഹനങ്ങള്‍ ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . പെട്ടെന്നാണ് എതിരെ വന്ന ടിപ്പര്‍ ലോറി രാഹുല്‍ ഇന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അമ്മേ എന്ന നിലവിളി ഓടെ രാഹുല്‍ റോഡിലേക്ക്‌ തെറിച്ചു വീണു. വീഴ്ശ്ചയില്‍ തല പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങി . രാഹുല്‍ ഇന്റെ ബോധം നശിച്ചു തുടങ്ങിയിരുന്നു. അര്‍ദ്ധ ബോധ അവസ്ഥയില്‍ അവന്‍ വിളിച്ചു പറഞ്ഞു -ആരെങ്കിലും എന്നെ ഹോസ്പിറ്റലില്‍ എത്തിക്കണേ അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും. ചുറ്റും കുടി നിന്നവര്‍ ഓരോ അഭിപ്രായം പറഞ്ഞതല്ലാതെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ നിരങ്ങി നിരങ്ങി രാഹുല്‍ ഓരോ ആളുകളുടെ മുന്നിലും കൈ കൂപ്പി യാചിച്ചു. തന്റെ ജീവന്‍ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരനെ എന്ന് പൊട്ടി ക്കരഞ്ഞുകൊണ്ട് പറഞ്ഞു. കണ്ടവര്‍ കണ്ടവര്‍ അയ്യോ പാവം എന്ന് പറഞ്ഞതല്ലാതെ ഒരു സഹായവും ചെയ്തില്ല. ഒരല്‍പം വെള്ളം എങ്കിലും തരണേ എന്ന് പറഞ്ഞു കൊണ്ടു രാഹുല്‍ ബോധം അറ്റ് റോഡില്‍ നിലം പതിച്ചു. ഏതോ റിയാലിറ്റി ഷോ കണ്ടു രസിക്കുന്ന മട്ടില്‍ ആളുകള്‍ അപ്പോഴും രാഹുല്‍ ഇന് ചുറ്റും കൂടി നില്‍ക്കുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

കരുതാം, നാളേയ്ക്കായ് ഒരുതുളളി....

world Water Day, on 22 March every year, is about taking action to tackle the water crisis. Today, 1.8 billion people use a sour...